കൊറിയൻ ബ്രാൻഡിന്റെ 'ഫ്ലൂയിഡിക്' ഡിസൈൻ തത്ത്വചിന്തയിൽ ഏറ്റവും മികച്ചത് ഹ്യുണ്ടായി വെർണ അവതരിപ്പിക്കുന്നു. C-സെഗ്മെന്റ് സെഡാൻ എല്ലാ കോണിൽ നിന്നും, പ്രത്യേകിച്ച് പിൻഭാഗത്ത് നിന്ന് മികച്ചതായി കാണപ്പെടുന്നു. ഹ്യുണ്ടായി വെർണ ഇള്ടപ്പെടുന്നവരിൽ കൂടുതലും യുവകുടുംബങ്ങളാണ്, 2018 -ലെ ഇന്ത്യൻ കാർ ഓഫ് ദി ഇയർ പുരസ്കാരവും വാഹനം നേടിയിരുന്നു. ഹ്യുണ്ടായി സെഡാൻ ഫീച്ചർ ലോഡഡാണ്, കൂടാതെ രണ്ട് പെട്രോൾ എഞ്ചിനുകളും ഒരു ഡീസൽ എഞ്ചിനും ഓപ്ഷനുകളായി ലഭ്യമാണ്.