2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ പങ്കാളി; റിവ്യു

By Dijo Jackson

2018 സ്ട്രീറ്റ് ബോബിനെ ഹാര്‍ലി ഡേവിഡ്‌സണ്‍ അവതരിപ്പിച്ചത് അടുത്തിടെയാണ്. സോഫ്റ്റ്‌ടെയില്‍ നിരയിലേക്കുള്ള ഹാര്‍ലിയുടെ സമര്‍പ്പണം. എന്താണ് സോഫ്റ്റ്‌ടെയില്‍ മോട്ടോര്‍സൈക്കിള്‍? പേരു കേള്‍ക്കുമ്പോള്‍ സംശയം തോന്നാം. റൈഡര്‍ സീറ്റിന് അടയില്‍ സസ്‌പെന്‍ഷന്‍ ഞൊറിഞ്ഞു നില്‍ക്കുന്ന മോഡല്‍ നിരയാണ് സോഫ്‌ടെയില്‍.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ കൂട്ടാളി; റിവ്യു

1984 ലാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ആദ്യ സോഫ്റ്റ്‌ടെയില്‍ മോഡല്‍ FXST യെ അവതരിപ്പിച്ചത്. വന്നതിന് പിന്നാലെ FXST ഹാര്‍ലിയുടെ പ്രശസ്തി വാനോളമുയര്‍ത്തി. ഒപ്പം വില്‍പനയും. ശേഷം സോഫ്‌ടെയില്‍ നിരയില്‍ കൈയ്യൊപ്പ് ചാര്‍ത്താനായിരുന്നു ഹാര്‍ലിയുടെ ശ്രമം.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ കൂട്ടാളി; റിവ്യു

ഇക്കാലയളവില്‍ വമ്പന്‍ നിരയെ സോഫ്‌ടെയില്‍ ശ്രേണിയിലേക്ക് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചു. ഹാര്‍ലി സോഫ്‌ടെയിലുകളിലെ ഏറ്റവും ഒടുവിലത്തെ അവതാരമാണ് 2018 സട്രീറ്റ് ബോബ്. ഹാര്‍ലിയുടെ പുതിയ സ്ട്രീറ്റ്‌ ബോബ് എങ്ങനെയുണ്ടെന്ന് പരിശോധിക്കാം.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ കൂട്ടാളി; റിവ്യു

ഡിസൈന്‍

സ്ട്രീറ്റ് ബോബിനെ ദൂരെ നിന്നും കണ്ടാല്‍ രൂപം മാറ്റിയെടുത്ത മോട്ടോര്‍സൈക്കിള്‍ അല്ലേ എന്നു തോന്നാം. പൊളിച്ചെഴുതിയ ബോബര്‍ ഡിസൈനാണ് സ്ട്രീറ്റ് ബോബിന്. പുത്തന്‍ ട്യൂബുലാര്‍ ഫ്രെയിമിലാണ് സ്ട്രീറ്റ് ബോബിന്റെ ഒരുക്കം.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ കൂട്ടാളി; റിവ്യു

പഴയ സോഫ്‌ടെയില്‍, ഡൈന മോഡല്‍ ശ്രേണിയെ അപേക്ഷിച്ചു ഫ്രെയിമിന് ഭാരം കുറവാണ്, എന്നാല്‍ കൂടുതല്‍ ദൃഢവുമാണ്. സ്വിംഗ്ആം ഡിസൈന്‍ കാരണം 'വലിഞ്ഞു നീണ്ട' ആകാരമാണ് സ്ട്രീറ്റ് ബോബിന്. മോട്ടോര്‍സൈക്കിളിലേക്ക് ശ്രദ്ധ പതിയാനുള്ള കാരണം കൂടിയാണിത്.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ കൂട്ടാളി; റിവ്യു

ഡ്യൂവല്‍ ബെന്‍ഡിംഗ് വാല്‍വുകളുള്ള പുത്തന്‍ ഷോവ ഫോര്‍ക്കുകളാണ് മുന്നില്‍. പതിവു പോലെ പിന്നിലെ സസ്‌പെന്‍ഷനെ കാണാന്‍ പറ്റില്ല. കൃത്യതയോടും ഭംഗിയോടും കൂടി സീറ്റിന് ഉള്ളില്‍ റിയര്‍ മോണോഷോക്ക് സംവിധാനം ഞൊറിഞ്ഞു കിടപ്പുണ്ട്.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ കൂട്ടാളി; റിവ്യു

മുന്‍ ഫോര്‍ക്കുകള്‍ക്ക് ഇടയിലാണ് എല്‍ഇഡി ഹെഡ്‌ലൈറ്റ് ക്ലസ്റ്ററിന്റെ സ്ഥാനം. ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഇതിലുണ്ട്. ചെറിയ എല്‍സിഡി സ്‌ക്രീനും ക്ലസ്റ്ററിന് മേലെയുള്ള ബാറില്‍ കമ്പനി നല്‍കിയിട്ടുണ്ട്. വേഗത, ഇന്ധനനില, ഗിയര്‍ പൊസിഷന്‍ പോലുള്ള പ്രാഥമിക വിവരങ്ങള്‍ ഡിസ്‌പ്ലേ ലഭ്യമാക്കും.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ കൂട്ടാളി; റിവ്യു

ഇടത് ഹാന്‍ഡില്‍ബാറിലുള്ള ബട്ടണുകള്‍ മുഖേന ഡിസ്‌പ്ലേ മെനു സ്‌ക്രോള്‍ ചെയ്തു ഓഡോമീറ്റര്‍, ട്രിപ് മീറ്റര്‍, ടാക്കോമീറ്റര്‍ വിവരങ്ങളും നേടാന്‍ സാധിക്കും. കീലെസ് ഇഗ്നീഷന്‍, യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ട് എന്നിവ മോട്ടോര്‍സൈക്കിളിന്റെ മറ്റു പ്രത്യേകതകളാണ്.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ കൂട്ടാളി; റിവ്യു

ടിയര്‍ഡ്രോപ് ശൈലിയാണ് ടാങ്ക്. വെട്ടിയൊതുക്കിയ മുന്‍ പിന്‍ ഫെന്‍ഡറുകള്‍ സ്ട്രീറ്റ് ബോബിന് വേറിട്ട ചന്തം നല്‍കുന്നു. ഒറ്റ സീറ്റില്‍ മാത്രമാണ് സ്ട്രീറ്റ് ബോബിന്റെ നിര്‍മ്മാണം.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ കൂട്ടാളി; റിവ്യു

കരുത്ത്

1,750 സിസി മില്‍വൊക്കി 8, V-ട്വിന്‍ എഞ്ചിനാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബില്‍. എന്നത്തേയും പോലെ ഇക്കുറിയും എഞ്ചിന്റെ കരുത്തുത്പാദനം എത്രയെന്ന് ഹാര്‍ലി വെളിപ്പെടുത്തിയിട്ടില്ല.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ കൂട്ടാളി; റിവ്യു

എന്നാല്‍ പരമാവധി 144 Nm torque മോട്ടോര്‍സൈക്കിളിന് ലഭിക്കും. 1,900 rpm ല്‍ തന്നെ ഇത്രയധികം ടോര്‍ഖ് ലഭിച്ചു തുടങ്ങുമെന്നത് ശ്രദ്ധേയം. ആറു സ്പീഡ് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് ചക്രങ്ങളിലേക്ക് എത്തുന്നത്.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ കൂട്ടാളി; റിവ്യു

5,500 rpm ല്‍ മോട്ടോര്‍സൈക്കിള്‍ ചുവപ്പുവര കടക്കും. മണിക്കൂറില്‍ 200 കിലോമീറ്ററാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബിന്റെ പരമാവധി വേഗത. ഇതൊക്കെയാണെങ്കിലും എബിഎസിന്റെ പിന്തുണ മാത്രമെ സ്ട്രീറ്റ് ബോബിനുള്ളു.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ കൂട്ടാളി; റിവ്യു

ട്രാക്ഷന്‍ കണ്‍ട്രോളിന്റെ അഭാവം റൈഡിംഗില്‍ അനുഭവപ്പെടും. 300 കിലോഗ്രാമാണ് സ്ട്രീറ്റ് ബോബിന്റെ ഭാരം. എന്നാല്‍ ട്രാഫിക്കില്‍ മോട്ടോര്‍സൈക്കിളിനെ നിയന്ത്രിക്കാന്‍ വലിയ പാടില്ലെന്നതും എടുത്തുപറയണം.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ കൂട്ടാളി; റിവ്യു

വളവുകളില്‍ വലിയ ബുദ്ധിമുട്ടുകള്‍ സ്ട്രീറ്റ് ബോബ് സൃഷ്ടിക്കില്ല. ഗ്രിപ്പ് കൂടിയ ഡണ്‍ലപ്പ് 100/90B19, 57H, BW ടയര്‍ മുന്നിലും, 150/80B16, 77H, BW ടയര്‍ പിന്നിലും നിയന്ത്രണം നല്‍കും.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ കൂട്ടാളി; റിവ്യു

മുന്നിലും പിന്നിലും ഒരുങ്ങിയ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് നിറവേറ്റുക. പ്രതീക്ഷിച്ച പോലുള്ള വിറയല്‍ മോട്ടോര്‍സൈക്കിളിന് ഇല്ലെങ്കിലും ഉയര്‍ന്ന വേഗതയില്‍ ഒരല്‍പം വിറയല്‍ സ്ട്രീറ്റ് ബോബില്‍ അനുഭവപ്പെടും.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ കൂട്ടാളി; റിവ്യു

120 കിലോമീറ്ററിന് മേലെ വേഗതയില്‍ വിറയല്‍ പതിയെ ഉടലെടുത്തു തുടങ്ങും. സിറ്റി റൈഡില്‍ 15 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സ്ട്രീറ്റ് ബോബ് കാഴ്ചവെച്ചത്. ഹൈവേയില്‍ 21 കിലോമീറ്റര്‍ ഇന്ധനക്ഷമതയും.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ് — ഏകാന്ത യാത്രയ്ക്ക് പറ്റിയ കൂട്ടാളി; റിവ്യു

14 ലിറ്റര്‍ പൂര്‍ണ ടാങ്കില്‍ 225 കിലോമീറ്ററോളം കുതിക്കാന്‍ സാധിക്കും. 12 ലക്ഷം രൂപയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

Most Read Articles

Malayalam
English summary
2018 Harley-Davidson Street Bob Review. Read in Malayalam.
Story first published: Monday, March 26, 2018, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X