സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി 300-350 സിസി മോട്ടോർസൈക്കിൾ സെഗ്‌മെന്റിലേക്ക് ഹോണ്ട കടന്നുകയറുകയാണ്. ആദ്യം അവരുടെ വെല്ലുവിളി റോയൽ എൻഫീൽഡ് 350 സിസി ലൈനപ്പിലേക്ക് ആയിരുന്നു, തുടർന്ന് ഈ വർഷമാദ്യം ജാപ്പനീസ് നിർമ്മാതാക്കൾ CB300R -ന്റെ BS6 പതിപ്പും അവതരിപ്പിച്ചു.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

ഇപ്പോൾ ഹോണ്ടയുടെ ബിഗ്‌വിംഗ് ഡിവിഷൻ വീണ്ടും സെഗ്‌മെന്റിലേക്ക്, CB300F -ന്റെ രൂപത്തിൽ 'ഫൊർമിഡബിൾ' സ്ട്രീറ്റ്‌ഫൈറ്ററായി ഒരു പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ഹോണ്ട CB300F അതിന്റെ R ബാഡ്ജ്ഡ് സഹോദരങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്, അത് രൂപത്തിന്റെ കാര്യത്തിൽ മാത്രമല്ല, അതിന്റെ ഹൃദയത്തിന്റെ കാര്യത്തിലുമുണ്ട്.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

അപ്പോൾ എന്താണ് പുതിയ ഹോണ്ട CB300F-നെ ഇത്ര വ്യത്യസ്തമാക്കുന്നത്? മോട്ടോർസൈക്കിളിന്റെ പ്രൈസ് ടാഗിനെ ന്യായീകരിക്കാൻ ഹോണ്ടയ്ക്ക് കഴിയുമോ? ടോളിവുഡിന്റെ ഹൃദയഭാഗത്തുള്ള ഹൈദരാബാദിൽ, ഹോണ്ടയുടെ ഈ പുതിയ സ്ട്രീറ്റ് ഫൈറ്റർ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് അറിയാൻ പുതിയ ഹോണ്ട CB300F ഞങ്ങൾ ഓടിച്ചു നോക്കി.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

ഹോണ്ട CB300F ഡിസൈനും ഫീച്ചറുകളും - ഷാർപ്പ് സ്യൂട്ട് സ്ട്രീറ്റ് ഫൈറ്റർ

ഹോണ്ട CB300F -ന്റെ രൂപകൽപ്പനയാണ് അതിനെ സ്ട്രീറ്റ്‌ഫൈറ്റർ മോട്ടോർസൈക്കിളാക്കി മാറ്റുന്നത്. ഹോണ്ടയിൽ നിന്നുള്ള ഏറ്റവും പുതിയ ഓഫർ ഫെയറിംഗുകളില്ലാത്തതും വളരെ അഗ്രസീവ് ലുക്ക് നൽകുന്ന ഷാർപ്പ് ലൈനുകളാൽ നിറഞ്ഞതുമാണ്.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

മുൻവശത്ത്, ആംഗുലാർ ഹെഡ്‌ലൈറ്റ് ഒരു ആരോഹെഡ് പോലെ മുന്നോട്ട് കുതിക്കുന്നു. ഹെഡ്‌ലൈറ്റുകൾക്ക് മുകളിലായിട്ടാണ് ടേൺ ഇൻഡിക്കേറ്ററുകൾ പ്ലേസ് ചെയ്തിരിക്കുന്നത്, കൂടാതെ ടാപ്പർ ചെയ്‌ത ഹാൻഡിൽബാറുകളും ഹോണ്ട മോട്ടോസൈക്കിളിൽ ഒരുക്കിയിരിക്കുന്നു.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

ബൈക്കിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നതിനായി അപ്പ്സൈഡ്ഡൗൺ ഫ്രണ്ട് ഫോർക്കുകൾക്ക് ഗോൾഡൻ നിറം നൽകിയിരിക്കുന്നു, ഷോക്കുകളുടെ മുകൾഭാഗത്ത് വളരെ അടുത്തായി ഒരു USB-C ചാർജിംഗ് പോയിന്റും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. മുൻവശത്തെ അഗ്രസ്സീവ് ലുക്ക് വർധിപ്പിക്കുന്നത് ഫ്യുവൽ ടാങ്കിലെ എക്സ്റ്റൻഷനുകളും (ബൈക്കിന്റെ പേരിനൊപ്പം സ്‌പോർട്‌സ് ഡീക്കൽ ഫീച്ചർ ചെയ്യുന്നു) ഫ്രണ്ട് മഡ്‌ഗാർഡിന്റെ ചെറിയ ഓവർഹാംഗുകളുമാണ്. ട്യൂബ്‌ലെസ് ടയറുകളുള്ള 17-ഇഞ്ച് ബ്ലാക്ക്-ഔട്ട് 10 -സ്‌പോക്ക് അലോയി വീലുകളിലാണ് പുതിയ ഹോണ്ട CB300F റൈഡ് ചെയ്യുന്നത്.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

വശങ്ങളിൽ നിന്ന് ബൈക്ക് നോക്കുമ്പോൾ, മസ്കുലാർ ഫ്യൂവൽ ടാങ്ക് (14.1 ലിറ്റർ), ഓയിൽ-കൂൾഡ് എഞ്ചിനുള്ള ഗോൾഡ് ഹൈലൈറ്റുകൾ, എഞ്ചിന് വേണ്ടിള്ള പോയിന്റി ഗാർഡ്, ഷോർട്ട് അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് സിംഗിൾ സിലിണ്ടർ പവർപ്ലാന്റിൽ നിന്നുള്ള സ്പോർട്ടി ട്യൂണുകൾ എന്നിവയാണ് വേറിട്ടുനിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിശദാംശങ്ങൾ.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

789 mm ഉയരത്തിൽ വരുന്ന ടു പീസ് സീറ്റ് അഗ്രസ്സീവായി കാണപ്പെടുന്നു. ഉയർത്തിയ പിലിയൻ സീറ്റിൽ യാത്രക്കാർക്ക് പിടിച്ച് ഇരിക്കാൻ സ്പ്ലിറ്റ് ഗ്രാബ് ഹാൻഡിലുകളുമുണ്ട്. അതോടൊപ്പം സാരി ഗാർഡും വളരെ നീറ്റായി ബൈക്കിൽ കാണാം. CB300F -ന്റെ പിൻഭാഗവും ബൈക്കിന്റെ അഗ്രസ്സീവ് രൂപഭാവം നിലനിർത്തുന്നു. എൽഇഡി ടേൺ സിഗ്നലുകളും അല്പം മുകളിലായി പ്ലേസ് ചെയ്തിരിക്കുന്ന എൽഇഡി ടെയിൽ ലൈറ്റും വളരെ നീറ്റായി കാണപ്പെടുന്നു.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

പുതിയ ഹോണ്ട CB300F-ന്റെ മറ്റ് ടെക്നിക്കൽ ഹൈലൈറ്റുകളിൽ, ആവശ്യമായ എല്ലാ റൈഡിംഗ് സ്ഥിതിവിവരണങ്ങളും റീഡ്ഔട്ടുകളുമുള്ള പൂർണ്ണ ഡിജിറ്റൽ മീറ്ററും ഏറ്റവും തിളക്കമുള്ള സൂര്യപ്രകാശം പോലും നേരിടാനുള്ള അഞ്ച് ലെവൽ ബ്രൈറ്റ്നെസ് സെറ്റിംഗും ഉൾപ്പെടുന്നു.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

ഹാൻഡിൽബാറിന്റെ ഇടതുവശത്തുള്ള കൺട്രോളുകൾ ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി കോളുകൾ വിളിക്കാനും മെസേജുകൾ സ്വീകരിക്കാനും മ്യൂസിക് പ്ലേ ചെയ്യാനും നാവിഗേഷൻ ഉപയോഗിക്കാനും ക്ലൈമറ്റ് പരിശോധിക്കാനും ഉടമകളെ അനുവദിക്കുന്നു. ഇടതുവശത്തുള്ള കൺട്രോളുകളെക്കുറിച്ച് പറയുമ്പോൾ, ഇൻഡിക്കേറ്ററുകൾക്കായുള്ള സ്വിച്ചിന് മുകളിൽ ഹോൺ ബട്ടൺ സ്ഥാപിച്ചിരിക്കുന്നു.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

ഹോണ്ട CB300F- പവർ ട്രെയിൻ

പുതിയ 293.52 സിസി ഓയിൽ-കൂൾഡും സിംഗിൾ ഓവർഹെഡ് ക്യാംഷാഫ്റ്റ് എഞ്ചിനാണ് ഹോണ്ട CB300F -ൽ വരുന്നത്, CB300Fs പുതിയ ഫ്യുവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ 7,500rpm-ൽ 24.13bhp കരുത്തും 5,500rpm-ൽ 25.6Nm ടോർക്കും നൽകുന്നു.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

ഹോണ്ട CB300F-ന്റെ ഓയിൽ-കൂൾഡ്, 4-വാൽവ് എഞ്ചിൻ 6-സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. മൾട്ടി-പ്ലേറ്റ് അസിസ്റ്റും സ്ലിപ്പർ ക്ലച്ച് സജ്ജീകരണവും ഗിയർ ഷിഫ്റ്റ് എളുപ്പമാക്കുന്നു.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

മുൻവശത്ത് ടെലിസ്‌കോപ്പിക് അപ്‌സൈഡ് ഡൗൺ സസ്പെൻഷനോടുകൂടിയ ഡയമണ്ട് ഫ്രെയിമും പിന്നിൽ 5-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കും ഹോണ്ട CB300F അവതരിപ്പിക്കുന്നു. CB300F-നെ പിടിച്ചു നിർത്താൻ, ഹോണ്ട സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിളിൽ മുന്നിൽ 276mm ഡിസ്കും പിന്നിൽ 220mm യൂണിറ്റും കമ്പനി നൽകിയിട്ടുണ്ട്. ഡ്യുവൽ-ചാനൽ എബിഎസാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

മുൻവശത്ത് 110/70 ടയറും പിന്നിൽ വീതിയേറിയ 150/60 ടാർമാക് ഹഗ്ഗറും ഉള്ള 17 ഇഞ്ച് അലോയ് വീലുകളാണ് ഹോണ്ട CB300F ന് ഉളളത്. പുതിയ CB300F-നെ റോഡിൽ അതിന്റെ പവർ നിലനിർത്താൻ സഹായിക്കുന്നത് ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC) ഫീച്ചറാണ്.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

ഹോണ്ട CB300F- റൈഡിംഗ് ഇംപ്രഷൻസ്

ഹോണ്ട CB300F-ന്റെ ഓയിൽ-കൂൾഡ് എഞ്ചിൻ സെഗ്‌മെൻ്റിൽ ആദ്യമാണ്. എഞ്ചിൻ 8,500 ആർപിഎമ്മിൽ കുതിക്കുന്നുണ്ട്. പവർ ലെവലുകൾ പര്യാപ്തമാണ്, എഞ്ചിൻ നല്ല താഴ്ന്നതും ഇടത്തരവുമായ മുറുമുറുപ്പ് നൽകുന്നു. പവർപ്ലാന്റ് തികച്ചും ട്രാക്റ്റബിൾ ആണ്, വെറും അഞ്ചാമത്തെ ഗിയറിൽ മാത്രം ഞങ്ങൾ മണിക്കൂറിൽ 30 മുതൽ 120 കിലോമീറ്റർ വരെ വേഗത കൈവരിച്ചിട്ടും, സിംഗിൾ സിലിണ്ടർ യൂണിറ്റ് യാതൊരു മടിയും കൂടാതെ കുതിച്ചുകൊണ്ടേയിരുന്നു.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

സൂപ്പർ-ലൈറ്റ് സ്ലിപ്പർ ക്ലച്ച് ഫീച്ചർ ചെയ്യുന്ന 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കുന്നത് റൈഡർമാരെ ഗിയർ ഷിഫ്റ്റിൽ അനായാസം കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. ക്ലച്ച്‌ലെസ് അപ്പ്/ഡൗൺ ഷിഫ്റ്റിങ്ങും വാഹനത്തിന് സാധിക്കും.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

CB300F-ലെ റൈഡിംഗ് പൊസിഷൻ കുത്തനെയുള്ളതും യാത്രയിൽ സുഖകരവുമാണ്. എന്നിരുന്നാലും, കൂടുതൽ സ്പോർട്ടിയായി ഓടിക്കാൻ ആഗ്രഹിക്കുന്നവർക്ക് സിംഗിൾ പീസ് ഹാൻഡ്‌ൽബാർ, ചെറുതായി പിൻവശത്തുള്ള ഫുട്‌പെഗുകൾ, വീതിയേറിയ സീറ്റ്, സ്പോർട്ടി ഇന്ധന ടാങ്ക് എന്നിവയെല്ലാം വളരെ നന്നായിട്ടുണ്ട്. ശരിക്കും ത്രോട്ടിൽ തുറക്കുക. റൈഡറുടെ സീറ്റ് നല്ല കുഷ്യൻ ആണ്, ദീർഘദൂര യാത്രകൾക്ക് പോലും സുഖകരമാണ്, എന്നിരുന്നാലും, പിൻഭാഗത്തെ സീറ്റ് മറ്റ് നേക്കർ് ബൈക്കുകളുമായി താരത്മയം ചെയ്യുമ്പോൾ ചെറിയ സീറ്റാണ്. അത് കൊണ്ട് തന്നെ തുടർച്ചയായി യാത്ര ചെയ്യുമ്പോൾ ഒരു മടുപ്പ് തോന്നിയേക്കാം.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

ഹോണ്ട CB300F ന്റെ സസ്‌പെൻഷൻ സജ്ജീകരണം അൽപ്പം കടുപ്പമുള്ള ഭാഗത്താണ്, അത് കൊണ്ട് തന്നെ ഇത് ബൈക്കിനെ ഹെവി കോർണറിങ്ങിന് സഹായിക്കുന്നു. കർക്കശമായ സസ്‌പെൻഷനൻ മിക്ക ബമ്പുകളിലും സുഖപ്രദമായ റൈഡ് നൽകാൻ കഴിയും, എന്നാൽ ഉയർന്ന വേഗതയിൽ റഫ് പാച്ചുകൾ കടന്നുപോകുന്നത് റൈഡറുടെ പിൻഭാഗത്ത് ചെറിയ അസ്വസ്ഥത നൽകുന്നുണ്ട്.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

ഇരുവശത്തും ഡിസ്‌കുകളുള്ള ബ്രേക്കിംഗ് സജ്ജീകരണം നല്ല രീതിയിലുളള സ്റ്റോപ്പിംഗ് പവർ വാഗ്ദാനം ചെയ്യുന്നു, ഈ വലിപ്പത്തിലുള്ള ബൈക്കിന് പര്യാപ്തമാണ്. എന്നിരുന്നാലും, ഫ്രണ്ട് ബ്രേക്ക് ചെറുതായി സ്‌പോഞ്ചിയായി അനുഭവപ്പെടുന്നു.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

ഡ്യുവൽ-ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ ഇലക്ട്രോണിക് ഫീച്ചേഴസും ഹോണ്ട CB300F അവതരിപ്പിക്കുന്നു. വാഹനത്തിലെ എബിഎസ് വളരെ സെൻസിറ്റിവായി കാണുന്നുണ്ട്, കാരണം നമ്മൾ നല്ല ചെറിയ സ്പീഡിൽ ബ്രേക്ക് ചെയ്താൽ പോലും എബിഎസ് ആക്ടിവേറ്റ് ആകുന്നുണ്ട്. എന്നാൽ വാഹനത്തിൻ്റെ സുരക്ഷയ്ക്ക് ഇത് നല്ലതാണെങ്കിലും ഇത്ര സെൻസിറ്റിവാകേണ്ട കാര്യമില്ല എന്ന് തോന്നിയേക്കാം. അത് പോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് വാഹനത്തിൻ്റെ ട്രാക്ഷൻ കൺട്രോൾ. റോഡിന്റെ വഴുവഴുപ്പുള്ള സ്‌ട്രെച്ചുകളിൽ ഉണ്ടായിരിക്കുന്നത് നല്ലതായി തോന്നുന്നു, മാത്രമല്ല എബിഎസ് പോലെ പെട്ടെന്ന് ഒരു കടന്നുകയറ്റവുമില്ല. എന്നാ. ആവശ്യമുളള സാഹചര്യങ്ങളിൽ കൃത്യമായി ആക്ടിവേറ്റ് ചെയ്യും.

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

ഹോണ്ട CB300F - ഹൈ & ലോ (ഉയർച്ചകളും താഴ്ച്ചകളും)

ഉയർച്ച:

• സ്‌പോർടി സൗണ്ട്‌ട്രാക്കുള്ള റെവ് ഹാപ്പി ട്രാക്റ്റബിൾ എഞ്ചിൻ

• മികച്ച കോർണറിംഗ് എബിലിറ്റി

• ട്രാക്ഷൻ കൺട്രോൾ: ശരിക്കും ആവശ്യമില്ല, പക്ഷേ സ്വാഗതാർഹമായ ഒരു ഫീച്ചറാണ്

താഴ്ച്ച:

• അലോസരപ്പെടുത്തുന്ന സൂപ്പർനാനി ABS

• സ്റ്റിഫ് സസ്‌പെൻഷൻ സജ്ജീകരണം പിൻഭാഗത്തിന് സ്ട്രെസ് നൽകാം

• ബൈക്കിന്റെ വിലയും അല്പം കൂടുതലാണ്

സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ

ഹോണ്ട CB300F-നെ കുറിച്ചുള്ള ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായങ്ങൾ

ഇന്ത്യയിലെ 300-350 സിസി മോട്ടോർസൈക്കിളുകളിലേക്കുള്ള ഹോണ്ടയുടെ ഏറ്റവും പുതിയ എൻട്രിയാണ് ഹോണ്ട CB300F. സ്ട്രീറ്റുകളെ നേരിടാൻ ഇഷ്ടപ്പെടുന്ന, ഗിയറുകളിൽ അതിവേഗം കുതിച്ചുയരുന്നത് മുതൽ നഗരത്തിലെ ട്രാഫിക് വരെ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു എഞ്ചിൻ ഫീച്ചർ ചെയ്യുന്ന, വെൽ ബിൽറ്റ് ബൈക്ക് തിരയുന്നവർക്ക് പുതിയ ഹോണ്ട CB300F വളരെ മികച്ച ഒരു ചോയിസാണ്. എന്നിരുന്നാലും, പുതിയ CB300F-ന്റെ പ്രൈസ് ടാഗ് സ്ട്രീറ്റ് ഫൈറ്ററിന്റെ മാരകമായ പോരായ്മയാണെന്ന് തെളിയിച്ചേക്കാം.

Most Read Articles

Malayalam
English summary
All new honda cb300f street fighter review design features and performance explained
Story first published: Sunday, August 14, 2022, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X