കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

"യെസ്ഡി" പലർക്കും മധുരസ്മരണകൾ ഉണർത്തുന്ന ഒരു പേരാണിത്. കാതിന് കുളിർമ ഏകിടുന്ന മെറ്റാലിക് ശബ്ദം പുറപ്പെടുവിച്ചിരുന്ന ചില പഴയ മോട്ടോർസൈക്കിളുകൾ, ഇന്നും അതുല്യമായി നിലനിൽക്കുന്ന സ്റ്റാർട്ടിംഗ് സിസ്റ്റം ഫീച്ചർ ചെയ്യുന്ന മോട്ടോർസൈക്കിളുകൾ, ഓടി എത്തുന്നതിന് മുമ്പ് തന്നെ റൈഡറെക്കുറിച്ച് ഒരു ഇംപ്രഷൻ സൃഷ്ടിച്ച മോട്ടോർസൈക്കിളുകൾ എന്നിങ്ങനെ നിരവധി ഓർമ്മകൾ.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

ഏതാനും പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ യന്ത്രങ്ങൾക്ക് ഇപ്പോഴും റൈഡർമാരുടെ ഒരു ആരാധ വലയം നിലനിർത്താൻ സാധിക്കുന്നു എന്നത് തന്നെയാണ് പഴയ യെസ്ഡി മോട്ടോർസൈക്കിളുകളെ ഇന്നും സ്പെഷ്യലാക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

യെസ്ഡി ബ്രാൻഡിന്റെ റീ-ലോഞ്ച് ക്ലാസിക് ലെജൻഡ്സ് പ്രഖ്യാപിച്ചപ്പോൾ, മിക്കവാറും എല്ലാ മോട്ടോർസൈക്കിൾ പ്രേമികളും കാര്യമായി തന്നെ ശ്രദ്ധിച്ചു. 2022 ജനുവരി 13 -ന്, യെസ്ഡി ബ്രാൻഡ് ഉയിർത്തെഴുന്നേറ്റു, അത് വലിയോരു ഇടിമുഴക്കത്തോടെയാണ് തിരിച്ചെത്തിയത്.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

വ്യത്യസ്ത സെഗ്‌മെന്റുകളും റൈഡിംഗ് സ്റ്റൈലുകളും നിറവേറ്റുന്നതിനായി മൂന്ന് മോട്ടോർസൈക്കിളുകളാണ് ബ്രാൻഡ് ഒരേസമയം പുറത്തിറക്കിയത്. അവയിൽ ഒന്നാമത് യെസ്‌ഡി റോഡ്‌സ്റ്റർ, മറ്റൊന്ന് സ്‌ക്രാമ്പ്‌ളർ, പിന്നെ അഡ്വഞ്ചർ. മൂന്ന് മോട്ടോർസൈക്കിളുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് യെസ്ഡി അഡ്വഞ്ചറാണ്. ഈ മോട്ടോർസൈക്കിളിന്റെ പൂർണ്ണമായ എസൻസ് എന്താണെന്ന് കണ്ടെത്താൻ ഞങ്ങൾ റോഡിലും ഓഫ് റോഡിലും ഇതിനെ കാര്യമായി പരീക്ഷിച്ചു.

ഇത് തികച്ചും രസകരവും കഴിവുള്ളതുമായ മോട്ടോർസൈക്കിളാണ്. യെസ്ഡി അഡ്വഞ്ചറിന്റെ വിശേഷങ്ങൾ.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

യെസ്ഡി അഡ്വഞ്ചർ ഡിസൈനും സ്റ്റൈലും

യെസ്ഡി അഡ്വഞ്ചറിലേക്ക് ദൂരെ നിന്ന് പോലും ഒരു നോട്ടത്തിൽ തന്നെ അതിനെ ഒരു ADV ആയി വേർതിരിച്ചറിയാൻ എളുപ്പമാണ്. ഇത് തീർച്ചയായും വാഹനവുമായി ഉടൻ ഒരു ഓഫ്-റോഡ് ട്രിപ്പിന് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സ്‌പോക്ക് വീലുകളും ഫോർക്കിലെ റബ്ബർ ബൂട്ടുകളും ഡ്യുവൽ പർപ്പസ് ടയറുകളും പോലെയുള്ള ബൈക്കിലെ കുറച്ച് ഘടകങ്ങൾ ഇതിനെ ഓഫ്-റോഡ് റെഡി എന്ന് തോന്നിപ്പിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

ഡിസൈൻ വിശദാംശങ്ങൾ നമുക്ക് ഒന്നു വിശദ്ധമായി നോക്കാം. മുന്നിൽ ക്രോം സറൗണ്ടോടുകൂടിയ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പാണ്. ഇതിന് മുകളിൽ ഒരു വലിയ വിൻഡ്‌സ്‌ക്രീൻ സ്ഥാപിച്ചിട്ടുണ്ട് അതിന് പുറകിലായി എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നൽകിയിരിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

ഇത് ഒരു റെക്ടാംഗുലാർ ഷേപ്പിലാണ് ഒരുക്കിയിരിക്കുന്നത് എന്നാൽ ഇതിലെ ഡിസ്പ്ലേ വൃത്താകൃതിയിലാണ്. മോട്ടോർസൈക്കിളിലെ ബാക്കി ഭാഗങ്ങളെ പോലെ തന്നെ ഇതും റഗ്ഗഡായി കാണപ്പെടുന്നു.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

സൈഡ് പ്രൊഫൈലിൽ നിന്ന് നോക്കുമ്പോൾ, വാഹനത്തിന് ADV -യും ടൂറിംഗ് കഴിവുകളും നൽകുന്ന വിവിധ ഘടകങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു. 15 ലിറ്റർ ഇന്ധന ടാങ്കിൽ നിന്ന് ആരംഭിക്കുമ്പോൾ അത് മസ്കുലാറും സ്ട്രെയിറ്റ് ഫോർവേഡുമാണ് എന്ന് കാണാനാകും. ഇതിന് യെസ്ഡി ബാഡ്‌ജിംഗും റൈഡറുടെ കാൽമുട്ടുകൾക്ക് ഗ്രിപ്പ് നൽകാൻ സഹായിക്കുന്ന ഇൻസെർട്ടുകളുമായി വരുന്നു. ഫുട്‌പെഗുകളിൽ ഇരിക്കുമ്പോഴും റൈഡ് ചെയ്യുമ്പോഴും പെർഫക്ട് ഗ്രിപ്പിന് അനുയോജ്യമാകുന്ന തരത്തിലാണ് ഈ ഇൻസെർട്ടുകൾ സ്ഥാപിച്ചിരിക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന നിറത്തിൽ പെയിന്റ് ചെയ്യുന്ന ഒരേയൊരു ഭാഗം ആയതിനാൽ യെസ്ഡി അഡ്വഞ്ചറിലേക്ക് നിങ്ങൾക്ക് നിറങ്ങളുടെ ഒരു ഡാഷ് ചേർക്കാൻ കഴിയുന്ന ഒരു ബിറ്റ് കൂടിയാണ് ഇന്ധന ടാങ്ക്. നിറങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, മാറ്റ്, കാമോ വേരിയന്റുകളായി തരംതിരിച്ചിരിക്കുന്ന മൂന്ന് വ്യത്യസ്ത നിറങ്ങളിൽ യെസ്ഡി അഡ്വഞ്ചർ ലഭ്യമാണ്. കാമോ വേരിയന്റിൽ, 'റേഞ്ചർ കാമോ' എന്ന പേരിൽ ഒരു നിറം മാത്രമേ ഇപ്പോൾ ലഭ്യമാകൂ.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

മാറ്റ് ബാനറിന് കീഴിൽ, സ്ലീക്ക് സിൽവർ, മാംബോ ബ്ലാക്ക് ഷേഡുകൾ ഉണ്ട്. സ്ലീക്ക് സിൽവർ ഷേഡ് ഏറ്റവും ആകർഷകമായി തോന്നുന്നു, എന്നാൽ പലരുടേയും അഭിരുചികൾ വ്യത്യസ്തമാണ്, അഭിപ്രായങ്ങളും വ്യത്യസ്തമാണ്. യെസ്ഡി ഉടൻ തന്നെ ബൈക്കിലേക്ക് കൂടുതൽ നിറങ്ങൾ ചേർക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. നിങ്ങൾ തെരഞ്ഞെടുക്കുന്ന നിറം ഏതുമാകട്ടെ, ഫ്യുവൽ ടാങ്ക് മാത്രം അതിൽ പെയിന്റ് ചെയ്യും മോട്ടോർസൈക്കിളിന്റെ ബാക്കി ഭാഗങ്ങൾ ബ്ലാക്ക് നിറത്തിൽ തന്നെയാണ് ഒരുക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

ഒരു ലഗേജ് മൗണ്ടിംഗ് ഫ്രെയിം മോട്ടോർസൈക്കിളിലുണ്ട്, അത് ഒരു പ്രൊടക്ടീവ് ഗാർഡ് എന്ന നിലയിലും പ്രവർത്തിക്കുന്നു. ഈ ഫ്രെയിം നിരവധി ഘടകങ്ങളെ കവർ ചെയ്യുന്നു, കൂടാതെ ഓഫ്-റോഡ് റൈഡിൽ വീഴുകയാണെങ്കിൽ ഉണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുന്നതിന് ചാസിയിൽ നേരിട്ട് ഘടിപ്പിച്ചിരിക്കുന്നു. ഈ ഫ്രെയിം മോട്ടോർസൈക്കിളിന്റെ പരുക്കൻ സ്വഭാവത്തെ ഗണ്യമായി ഉയർത്തുന്നു.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

യെസ്ഡി അഡ്വഞ്ചറിന് 'അഡ്വഞ്ചർ' എന്ന് അച്ചടിച്ച ലളിതമായ സൈഡ് പാനലുകൾ ലഭിക്കുന്നു. ഒറ്റനോട്ടത്തിൽ വളരെ സുഖകരമായി തോന്നുന്ന വലിയ സ്പ്ലിറ്റ് സീറ്റുകളാണ് മോട്ടോർസൈക്കിളിലുള്ളത്. മോട്ടോർസൈക്കിളിൽ ലഗേജ് റാക്ക്, പിന്നിൽ നീളമുള്ള മഡ്ഗാർഡിനൊപ്പം സാഡിൽ സ്റ്റേ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ടെയിൽ ലാമ്പ് സജ്ജീകരണം വളരെ സവിശേഷവും വളരെ ലളിതവുമാണ്.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

റിഫ്ലക്ടറിനും നമ്പർ പ്ലേറ്റിനും മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പാണിത്. ഇത് വൃത്താകൃതിയിലുള്ള ടേൺ സിഗ്നൽ ഇൻഡിക്കേറ്ററുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഈ മുഴുവൻ സജ്ജീകരണവും വളരെ അടിസ്ഥാനപരമായി കാണപ്പെടുന്നു. എന്നാൽ 2.09 ലക്ഷം രൂപ പ്രാരംഭ വില എക്സ്-ഷോറൂം വിലയ്ക്ക് ഇത് കൂടുതൽ പ്രീമിയം ഡിസൈൻ ഉപയോഗിച്ച് മെച്ചപ്പെടുത്താമായിരുന്നു. ഈ റാക്കുകളും ഫ്രെയിമുകളും ബൈക്കിന്റെ വിവിധ പോയിന്റുകളിൽ വിവിധ തരത്തിലുള്ള ലഗേജുകൾ മൗണ്ട് ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

ഈ ഫ്രെയിമുകളിൽ ഘടിപ്പിക്കാവുന്ന ആക്സസറികളായി ടോപ്പ് ബോക്സുകൾ, സാഡിൽ ബോക്സുകൾ, ജെറി ക്യാനുകൾ, ഓക്സിലറി ലൈറ്റുകൾ തുടങ്ങിയവയും യെസ്ഡി വാഗ്ദാനം ചെയ്യുന്നു. നേരത്തെ പറഞ്ഞതുപോലെ, യെസ്ഡി അഡ്വഞ്ചർ ഫ്രണ്ടിൽ 21 ഇഞ്ച് സ്‌പോക്ക് വീലും ബാക്കിൽ 17 ഇഞ്ച് സ്‌പോക്ക് വീലുമായി വരുന്നു. സിയറ്റ് ഗ്രിപ്പ് ടയറുകൾ മോട്ടോർസൈക്കിളിന്റെ ശരിയായ പരുക്കൻ സ്റ്റൈലിംഗിലേക്ക് കൂടി ചേരുന്നു.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

എഞ്ചിനും എക്‌സ്‌ഹോസ്റ്റും യെസ്ഡി അഡ്വഞ്ചറിന്റെ സ്റ്റൈലിംഗിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എഞ്ചിൻ ബ്ലോക്കിൽ തന്നെ രസകരമായ നിരവധി ഡിസൈൻ വിശദാംശങ്ങൾ ഉണ്ട്. സിലിണ്ടർ ബ്ലോക്കിന് ക്രോം ഫിൻ ലഭിക്കുന്നു, ലിക്വിഡ്-കൂൾഡ് എഞ്ചിനിൽ എയർ-കൂളിംഗ് ഫിനുകൾ ഉണ്ട് എന്നത് ശ്രദ്ധേയമാണ്. എയർ കൂൾഡ് എഞ്ചിനുകളുടെ യെസ്‌ഡി പൈതൃകത്തിന് അനുസൃതമായി നിലനിർത്താനാണ് ഇത് നൽകിയിരിക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

എഞ്ചിൻ കവറുകൾക്ക് പോലും തിരശ്ചീനമായ ഡിസൈൻ ലൈനുകൾ ലഭിക്കുന്നു, അത് പഴയ യെസ്ഡി എഞ്ചിനുകളെ ഓർമ്മിപ്പിക്കാൻ വേണ്ടിയാണ്. അവസാനമായി, മോട്ടോർസൈക്കിളിൽ പൂർണ്ണമായും മാറ്റ് ബ്ലാക്ക് പൂശിയ ഒരു അപ്‌സ്വെപ്പ്റ്റ് എക്‌സ്‌ഹോസ്റ്റ് അവതരിപ്പിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

യെസ്ഡി അഡ്വഞ്ചർ ഫീച്ചറുകൾ

ഫീച്ചറുകളുടെ കാര്യത്തിൽ, മൂന്ന് യെസ്ഡി മോട്ടോർസൈക്കിളുകളിൽ ഏറ്റവും കൂടുതൽ സജ്ജീകരിച്ചിരിക്കുന്നത് യെസ്ഡി അഡ്വഞ്ചറാണ്. സെഗ്‌മെന്റിലെ മറ്റ് മോട്ടോർസൈക്കിളുകളെ നാണംകെടുത്താൻ കഴിയുന്ന കുറച്ച് സവിശേഷതകൾ ഇതിന് ലഭിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

ഒന്നാമതായി, മോട്ടോർസൈക്കിളിന് ഓൾ എൽഇഡി ലൈറ്റിംഗും ലഭിക്കുന്നു. എൽഇഡി ഹെഡ്‌ലാമ്പ് മികച്ചതായി കാണപ്പെടുന്നു, അതുപോലെ തന്നെ എൽഇഡി ടേൺ സിഗ്നൽ ഇൻഡിക്കേറ്റരുകളും മികവുറ്റതാണ്. രണ്ട് സ്മാർട്ട്‌ഫോൺ ചാർജിംഗ് പോർട്ടുകളുടെ ലഭ്യതയാണ് യെസ്‌ഡി അഡ്വഞ്ചറിനെ വളരെ പ്രായോഗികമാക്കുന്ന മറ്റൊരു ശ്രദ്ധേയമായ സവിശേഷത. ഔട്ട്‌ഡോറുകളിൽ ആയിരിക്കുമ്പോൾ വന്നേക്കാവുന്ന ഏത് ചാർജിംഗ് ആവശ്യകതകളും നിങ്ങളെ സഹായിക്കുന്നതിന് വാഹനത്തിൽ ഒരു ടൈപ്പ്-A, ടൈപ്പ്-C സ്ലോട്ടുകൾ ലഭിക്കും.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

എൽസിഡി ഡിസ്പ്ലേയുടെ രൂപത്തിലാണ് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു സവിശേഷത. ഇത് വളരെ വിശദമായി സജ്ജീകരിച്ചിരിക്കുന്നു, അതോടൊപ്പം എഞ്ചിൻ വേഗത, വാഹനത്തിന്റെ വേഗത, ഓഡോമീറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഒന്നിലധികം ട്രിപ്പ് മീറ്ററുകൾ, ആവറേജ് & ലൈവ് മൈലേജ് മുതലായവ പ്രദർശിപ്പിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

ഇതേ ചതുരാകൃതിയിലുള്ള കൺസോളിൽ ഒരു സെക്കൻഡറി വൃത്താകൃതിയിലുള്ള സ്‌ക്രീൻ സംയോജിപ്പിച്ചിരിക്കുന്നു. ഈ ഡിസ്പ്ലേ ബ്ലൂടൂത്ത് വഴി പ്രവർത്തിക്കുന്ന ടേൺ-ബൈ-ടേൺ നാവിഗേഷൻ കൈകാര്യം ചെയ്യുന്നു. അതെ, നിങ്ങൾക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കും, നിങ്ങളുടെ ഫോൺ ഇതിലേക്ക് കണ്ക്ട് ചെയ്യാൻ യെസ്ഡി കണക്ട് സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിക്കാം.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

ടേൺ-ബൈ-ടേൺ നാവിഗേഷൻ പൂർണ്ണമായി എക്സ്പീരിയൻസ് ചെയ്യാൻ മോട്ടോർസൈക്കിളിൽ ഞങ്ങൾക്ക് വേണ്ടത്ര സമയമുണ്ടായിരുന്നില്ലെങ്കിലും, ഡിസ്‌പ്ലേയുമായി ഞങ്ങൾ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണിനെ പെയർ ചെയ്തിരുന്നു, ഇതിന് കുറച്ച് ഉപയോഗപ്രദമായ സവിശേഷതകളുണ്ട്. മോട്ടോർസൈക്കിളിനെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ ഇതിലൂടെ ഉപഭോക്താക്കളുടെ ഫോണിൽ ലഭിക്കും.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

ഈ എൽസിഡി ഡിസ്‌പ്ലേയുടെ മറ്റൊരു പ്രത്യേകത അത് ടിൽറ്റ്-അഡ്ജസ്റ്റബിൾ ആണ് എന്നതാണ്. റൈഡർക്ക് നിലവിലെ ആവശ്യകത അനുസരിച്ച് ഡിസ്പ്ലേ ക്രമീകരിക്കാൻ കഴിയും. നിങ്ങൾ ബൈക്കിൽ ഓഫ്-റോഡിംഗിനായി ഫുട്‌പെഗുകളിൽ നിൽക്കുന്നതിനിടെ സ്‌ക്രീനിൽ നോക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് വളരെ ഉപയോഗപ്രദമായ സവിശേഷതയാണ്. യെസ്‌ഡി അഡ്വഞ്ചറിനേക്കാൾ പലമടങ്ങ് വിലയുള്ള ADV മോട്ടോർസൈക്കിളുകളിൽ ഇത് പലപ്പോഴും കാണപ്പെടുന്ന ഒരു സവിശേഷതയാണെന്നതും ശ്രദ്ധേയമാണ്.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

യെസ്ഡി അഡ്വഞ്ചറിലെ സ്വിച്ച് ഗിയർ ഒരു പ്രീമിയം അനുഭവം നൽകുന്നു. ബട്ടണുകൾ വളരെ ടാക്ടൈലും ഉപയോഗിക്കാൻ എളുപ്പവുമാണ്. സ്ക്രീനിൽ ദൃശ്യമാകുന്ന വിവരങ്ങൾ ഹാൻഡിൽബാറിലെ ബട്ടണുകൾ വഴി നിയന്ത്രിക്കാനാകും. പുതിയ യെസ്ഡി ലോഗോ പതിപ്പിച്ചിരിക്കുന്ന ഹാൻഡിൽ ബാർ ഗ്രിപ്പും സ്റ്റൈലിഷായി കാണപ്പെടുന്നു.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

യെസ്ഡി അഡ്വഞ്ചർ എഞ്ചിൻ പെർഫോമെൻസും റൈഡിംഗ് ഇംപ്രഷനുകളും

എങ്ങനെയാണ് യെസ്ഡി അഡ്വഞ്ചറിന്റെ പെർഫോമെൻസ്? എഞ്ചിൻ നല്ലതാണോ? ഇതിന് മതിയായ ലോ-എൻഡ് ടോർക്ക് ഉണ്ടോ? മോട്ടോർസൈക്കിൾ അവതരിപ്പിച്ചതുമുതൽ ആയിരക്കണക്കിന് ആരാധകരുടെയും ഭാവി ഉപഭോക്താക്കളുടെയും മനസ്സിൽ ഉണ്ടായിരുന്ന ചില ചോദ്യങ്ങളാണിത്. ഇതിന് ഉത്തരം കണ്ടെത്താനായി ഞങ്ങൾ യെസ്ഡി അഡ്വഞ്ചർ ഓടിച്ച് തന്നെ നോക്കാൻ തീരുമാനിച്ചു.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

യെസ്ഡി അഡ്വഞ്ചറിന്റെ സാഡിലിലേക്ക് കയറുമ്പോൾ നിങ്ങൾ ആദ്യം ശ്രദ്ധിക്കുന്നത് നേരായ നിലയിലുള്ള സുഖപ്രദമായ റൈഡിംഗ് പൊസിഷനാണ്. ഈ അപ്പ്റൈറ്റ് സ്റ്റാൻസ് ക്ഷീണമില്ലാത്ത സവാരിക്ക് അനുവദിക്കുന്നു, പ്രത്യേകിച്ച് ദീർഘദൂര യാത്രകളിൽ. അതോടൊപ്പം കംഫർട്ട് വർധിപ്പിക്കുന്നതിന് നല്ല കുഷ്യൻ സീറ്റുകളാണ് മോട്ടോർസൈക്കിളിൽ വരുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

ഈ മോട്ടോർസൈക്കിളുമായി ബന്ധപ്പെട്ട ഡീറ്റേലുകളിലേക്ക് യെസ്ഡി വളരെയധികം ചിന്തിച്ചിട്ടുണ്ട്. ഫുട്ട്‌പെഗുകൾ മധ്യഭാഗത്തായി സജ്ജമാക്കിയിരിക്കുന്നു കൂടാതെ അതിന്റെ തനതായ സ്റ്റഡ്ഡ് ഡിസൈനിനൊപ്പം അവ കൂടുതൽ ഓഫ്-റോഡ് റെഡിയുമാണ്. തുടർന്ന് മുകളിൽ പറഞ്ഞ ടാങ്ക് പാഡുകളും വരുന്നു, അത് റൈഡറെ സ്റ്റാൻഡ്-അപ്പ് റൈഡിംഗ് പൊസിഷനിൽ ടാങ്കിൽ ഗ്രിപ്പ് നേടാൻ അനുവദിക്കുന്നു, ഒടുവിൽ, സ്ട്രെയിറ്റ് ഹാൻഡിൽബാർ യെസ്ഡി അഡ്വഞ്ചറിന് ഏതാണ്ട് പെർഫെക്ട് ADV പൊസിഷൻ നൽകുന്നു.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

എഞ്ചിനെക്കുറിച്ച് സംസാരിക്കേണ്ട സമയമാണിത്. ലിക്വിഡ് കൂൾഡ്, 334 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ, 8,000 rpm -ൽ പരമാവധി 29.7 bhp പവർ ഔട്ട്പുട്ടും 6,500 rpm -ൽ 29.9 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സാണ് റിയർ വീലിനെ പവർ ചെയ്യുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

ഉയർന്ന rpm -കളിൽ മോട്ടോർസൈക്കിൾ പവറും torque ഉം പുറപ്പെടുവിക്കുന്നുണ്ടെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്. അതിനാൽ, ഈ കണക്കുകൾ അനുസരിച്ച്, യെസ്ഡി അഡ്വഞ്ചറിന് ഭയാനകമായ ലോ എൻഡ് ഗ്രണ്ട് ഉണ്ടാകുമോ എന്ന അടിസ്ഥാന ഭയം ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ മോട്ടോർസൈക്കിൾ ഓടിച്ചതോടെ ഞങ്ങളുടെ ഈ ഭയം പമ്പ കടന്നു.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

എഞ്ചിന് നല്ല ബോട്ടം ആൻഡ് മിഡ് റേഞ്ചും ഉണ്ട്. ഇത് ഓഫ് ദി ലൈനിൽ വളരെ വേഗതയുള്ളതാണ്, അതോടൊപ്പം ടാർമാക്കിൽ വളരെ മികച്ചതായി തോന്നുന്നു. ക്രൂയിസിംഗ് കഴിവുകൾ വളരെ മികച്ചതാണ്, ഇത് ട്രിപ്പിൾ അക്ക വേഗതയിൽ യാത്ര ചെയ്യുമ്പോൾ പെട്ടെന്ന് ക്ഷീണം വന്ന് തളർന്ന് പോകുന്ന ഒരു മോട്ടോർസൈക്കിൾ അല്ല എന്നത് വളരെ വ്യക്തമാണ്. എന്നാൽ ഉയർന്ന വേഗതയിൽ ഓവർടേക്കിംഗിന് വലതു കൈത്തണ്ട തിരിച്ചാൽ മാത്രം പോര.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

ഹൈവേ സ്പീഡിൽ ഒരു ഓവർടേക്കിംഗ് നീക്കത്തിന് ഒരുങ്ങുകയാണെങ്കിൽ നിങ്ങൾ ഡൗൺഷിഫ്റ്റ് ചെയ്യേണ്ടിവരും. എന്നിരുന്നാലും, യെസ്ഡി അഡ്വഞ്ചർ ഒരു മികച്ച ടൂറിംഗ് മെഷീനായി മാറുമെന്ന് ഉറപ്പാണ്. ഇതിന് മികച്ച ഹൈവേ കഴിവുകൾ ഉള്ളതിനാലും ഓഫ് റോഡ് പാതകളെ അനായാസം നേരിടാൻ കഴിയുന്നതിനാലുമാണ് ഞങ്ങൾ ഇത് പറയുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

ഇത് റോഡിന് പുറത്തുള്ള മോട്ടോർസൈക്കിളിന്റെ പ്രകടനം നമുക്ക് നോക്കാം. എഞ്ചിൻ ഉൽപ്പാദിപ്പിക്കുന്ന പവറും torque ഉം മിഡ് ആൻഡ് ഹൈ റേഞ്ചിലും മികച്ചതാണ്. മാന്യമായ വേഗതയിൽ ഓഫ്-റോഡ് ഓടിക്കാൻ ഇത് നല്ലതാണ്. ഫുട്‌പെഗുകളിൽ നിൽക്കുകയും പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ വേഗത്തിൽ ഓടുകയും ചെയ്യുന്നത് രസകരമാണ്. ചില ചെറിയ പവർസ്ലൈഡുകൾ ലഭിക്കുന്നതിന് ഇടയ്ക്കിടെ എഞ്ചിൻ ത്രോട്ടിൽ ചെയ്യേണ്ടി വരും.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

എന്നിരുന്നാലും, താഴ്ന്ന ആർപിഎമ്മുകളിൽ, പ്രത്യേകിച്ച് ഓഫ്-റോഡ് തടസ്സം നേരിടുമ്പോൾ, കൂടുതൽ torque നാം ഇതിൽ കൊതിക്കുന്നു. ഇതാണ് യെസ്ഡി അഡ്വഞ്ചറിന്റെ അക്കില്ലസ് ഹീലും അതിന്റെ ഉയർന്ന റിവിംഗ് എഞ്ചിനും. കുറഞ്ഞ വേഗതയിൽ പാറ പോലെയുള്ള തടസ്സം നേരിടുമ്പോൾ, വീലുകലേക്ക് പവർ എത്തിക്കാൻ നിങ്ങൾ ക്ലച്ച് ഉപയോഗിക്കുകയും എഞ്ചിൻ റെവ് അപ്പ് ചെയ്യുകയും വേണം. എന്നിരുന്നാലും, ഇത് ഇപ്പോഴും ഒരു മികച്ച മോട്ടോർസൈക്കിളാണെന്ന വസ്തുതയിൽ നിന്ന് ഇത് ഒന്നും എടുത്തുകളയുന്നില്ല.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

വിവിധ അവസ്ഥകളിൽ എഞ്ചിൻ കൂളായി പ്രവർത്തിപ്പിച്ചതായും യെസ്ഡി അവകാശപ്പെടുന്നു. ഒരു പുതിയ റേഡിയേറ്റർ സജ്ജീകരണം ഉപയോഗിച്ചാണ് ബ്രാൻഡ് ഇത് ചെയ്തത്. റേഡിയേറ്ററിന്റെ ഇന്റേണൽ കൂളിംഗ് പൈപ്പുകൾ ഇപ്പോൾ ഹൊറിസോണ്ടലായി പ്രവർത്തിക്കുന്നു, മറ്റ് മിക്ക മോട്ടോർസൈക്കിളുകളും വെർട്ടിക്കിളായ പൈപ്പുകൾ ഉപയോഗിക്കുന്നു. ഈ പുതിയ ഹൊറിസോണ്ടൽ പൈപ്പുകൾ ശീതീകരണത്തെ 50 ശതമാനം വരെ കൂടുതൽ കാര്യക്ഷമമാക്കാൻ അനുവദിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

ഹാൻഡ്‌ലിംഗിന്റെ കാര്യത്തിലും യെസ്ഡി അഡ്വഞ്ചർ വളരെ നന്നായി സജ്ജീകരിച്ചിരിക്കുന്നു. തീർച്ചയായും കംഫർട്ട് ഹാൻഡ്‌ലിംഗിനേക്കാൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു, മാത്രമല്ല എഞ്ചിനീയർമാർ അത് നേരിട്ട് ഹാൻഡ്‌ലിംഗിനേക്കാൾ റൈഡ് ക്വാളിറ്റിക്കായി മോട്ടോർസൈക്കിൾ സജ്ജീകരിച്ചിരിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നതിനായി മുന്നിൽ 200 mm ട്രാവലുള്ള ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ 180 mm ട്രാവലുള്ള അഡ്ജസ്റ്റബിൾ മോണോഷോക്കും വരുന്നു. ഇത് യെസ്ഡി അഡ്വഞ്ചറിന് 220 mm ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്നു. ഡബിൾ ക്രാഡിൽ ഫ്രെയിമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ മുഴുവൻ സജ്ജീകരണവും ടൂറിംഗിനും മിതമായ ഓഫ് റോഡിംഗിനും അനുയോജ്യമാണ്.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

മുന്നിൽ 320 mm ഡിസ്‌ക്കും പിന്നിൽ 240 mm ഡിസ്‌ക്കും മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. കൂടാതെ ഡ്യുവൽ-ചാനൽ ABS ഉം ലഭിക്കും, ബ്രേക്കുകൾ നൽകുന്ന പ്രാരംഭ ബൈറ്റ് മികച്ചതാണ്. ടാർമാക്കിൽ ശക്തമായി ബ്രേക്ക് ചെയ്യുമ്പോൾ, മികച്ച ടയറുകൾക്കായി നിങ്ങൾ കൊതിച്ചേക്കാം എന്നിരുന്നാലും, ഓഫ്-റോഡിൽ ഇത് തികച്ചും വിപരീതമാണ്.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

റോഡ്, ഓഫ് റോഡ് & റെയിൻ എന്നിങ്ങനെ സ്വിച്ച് ചെയ്യാവുന്ന ABS മോഡുകളും ഓഫറിലുണ്ട്. ഇത് ബ്രേക്കിംഗ് ഒരു വലിയ മാർജിനിൽ മെച്ചപ്പെടുത്തുന്നു. റോഡ് മോഡിൽ, ഇത് സാധാരണയായി പ്രവർത്തിക്കുന്നു, വീലുകൾ എളുപ്പത്തിൽ ലോക്ക് ചെയ്യാൻ അനുവദിക്കുന്നില്ല.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

ഓഫ്-റോഡ് മോഡിൽ, ABS മുൻ വീലിന് വളരെ വൈകിയാണ് കിക്ക് ചെയ്യുന്നത്, അതേ സമയം പിൻ വീലിന് ABS ഓഫാക്കുകയും ചെയ്യുന്നു, ബൈക്ക് സ്ലൈഡ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. റെയിൻ മോഡിൽ, അത് ഉയർന്ന ജാഗ്രതയിലാണ്, കൂടാതെ വളരെ വേഗത്തിൽ പ്രവർത്തിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

യെസ്ഡി അഡ്വഞ്ചർ കളർ ഓപ്ഷനുകൾ, വില & കോംപറ്റീഷൻ

മുകളിൽ സൂചിപ്പിച്ചതുപോലെ, യെസ്ഡി അഡ്വഞ്ചർ നിലവിൽ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്, കൂടാതെ വിലയും വാങ്ങുന്നയാൾ തെരഞ്ഞെടുക്കുന്ന നിറത്തെ ആശ്രയിച്ചിരിക്കുന്നു.

- സ്ലിക്ക് സിൽവർ - 2,09,900 രൂപ

- മാംബോ ബ്ലാക്ക് - 2,11,900 രൂപ

- റേഞ്ചർ കാമോ - 2,18,900 രൂപ

സൂചിപ്പിച്ച എല്ലാ വിലകളും ഡൽഹി എക്സ്-ഷോറൂം ആണ്.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

യെസ്ഡി അഡ്വഞ്ചറിന് റോയൽ എൻഫീൽഡ് ഹിമാലയൻ എന്ന ഒരേയൊരു നേരിട്ടുള്ള എതിരാളി മാത്രമേയുള്ളൂ. എന്നിരുന്നാലും, ഹിമാലയൻ കൂടുതൽ ചെലവേറിയതാണ്, കൂടാതെ യെസ്‌ഡിക്ക് ലഭിക്കുന്ന ചില ഫീച്ചറുകൾ ലഭിക്കുന്നതുമില്ല. കെടിഎം 250 അഡ്വഞ്ചർ, ബെനെല്ലി TRK 251, ഒരു പരിധിവരെ കെടിഎം 390 അഡ്വഞ്ചർ എന്നിവയാണ് യെസ്ഡി അഡ്വഞ്ചറിന് എതിരെ പരോക്ഷമായി മത്സരിക്കുന്ന മറ്റ് മോട്ടോർസൈക്കിളുകൾ.

കണ്ണഞ്ചിപ്പിക്കുന്ന സ്റ്റൈലിംഗും മികച്ച പെർഫോമെൻസും! Yezdi Adventure റിവ്യൂ വിശേഷങ്ങൾ

അഭിപ്രായം

ഏറെ കാത്തിരുന്ന യെസ്ഡി ബ്രാൻഡിന്റെ തിരിച്ചുവരവ് ഇതിനകം സംഭവിച്ചു കഴിഞ്ഞു. ലോഞ്ച് ചെയ്ത മൂന്ന് മോഡലുകളിൽ ഏറ്റവും രസകരമായ മോട്ടോർസൈക്കിളായ അഡ്വഞ്ചർ, വളരെ രസകരമായ ഒന്നാണ്. പല തരത്തിൽ, ആളുകൾ ഇതിനെ ഉപമിക്കുന്ന മോട്ടോർസൈക്കിളിനേക്കാൾ ഇത് മികച്ചതാണ്. യെസ്ദി പറയുന്നത് പോലെ, ഇതൊരു ‘വിശുദ്ധഹൃദയനല്ല.'

Most Read Articles

Malayalam
കൂടുതല്‍... #യെസ്ഡി #yezdi
English summary
All new yezdi adventure specs performance features and riding impression in detail review
Story first published: Friday, February 11, 2022, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X