സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ഡ്രൈവ് റിവ്യൂ

കൊവിഡ്-19 മഹാമാരിയെ തുടര്‍ന്ന് ഇന്ത്യന്‍ വാഹന വ്യവസായം ഇപ്പോള്‍ അതിന്റെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

കര്‍ശനമായ ലോക്ക്ഡൗണ്‍ കാലയളവിനുശേഷം, 2020 മെയ് പകുതിയോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുന്നത്. നിരവധി മോഡലുകളാണ് ഈ കാലയളവില്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങിയിരുന്നത്.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

ചില മോഡലുകളെ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചപ്പോള്‍ ഏതാനും ചില വാഹനങ്ങളുടെ അരങ്ങേറ്റത്തില്‍ കാലതാമസം വരുത്തി. എന്നാല്‍ ഈ പ്രതിസന്ധിയെ തരണം ചെയ്ത് മുന്നോട്ട് പോകാനായിരുന്നു ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ആംപിയറിന്റെ പദ്ധതി.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

ഈ പ്രതിസന്ധി ഘട്ടത്തിലാണ് ഏറ്റവും പുതിയ മാഗ്നസ് പ്രോ എന്നൊരു ഇലക്ട്രിക് സ്‌കൂട്ടറിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. വിര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ ഓണ്‍ലൈന്‍ വഴിയായിരുന്നു സ്‌കൂട്ടറിന്റെ അവതരണം നടന്നത്.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

ഈ ദിവസങ്ങളില്‍ വാഹന നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ് ഓണ്‍ലൈന്‍ വഴിയുള്ള വാഹനങ്ങളുടെ അവതരണം. നിര്‍മ്മാതാക്കളില്‍ നിന്നുള്ള പ്രീമിയം ഫ്‌ലാഗ്ഷിപ്പ് മോഡലാണ് മാഗ്നസ് പ്രോ.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

മികച്ച ഫെര്‍ഫോമെന്‍സും, കരുത്തും അതിനൊപ്പം നിരവധി ഫീച്ചറുകളുടെയും അകമ്പടിയോടെയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. എന്തൊക്കെയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിലെ സവിശേഷതകളെന്നും, ഫീച്ചറുകളെന്നും കൂടുതലായി ഒന്ന് പരിശോധിക്കാം.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

ഡിസൈന്‍

പരമ്പരാഗത രൂപകല്‍പ്പന ഉള്‍ക്കൊള്ളുന്ന ആംപിയര്‍ മാഗ്നസ് പ്രോ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒരു സാധാരണ ഐസി-എഞ്ചിന്‍ (ICE) മോഡലെന്ന് എളുപ്പത്തില്‍ തെറ്റിദ്ധരിക്കാം. മാഗ്‌നസ് പ്രോ മനോഹരമായി കാണുകയും നിരവധി ഘടകങ്ങള്‍, ക്രോം ഫിനിഷുകള്‍, ഹൈലൈറ്റുകള്‍ എന്നിവ വാഗ്ദാനം ചെയ്യുകയും അതിന്റെ സ്‌റ്റൈലിഷ് ആകര്‍ഷണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

മുന്‍വശത്ത് നിന്ന് ആരംഭിച്ചാല്‍, പുതിയ മാഗ്നസ് പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ ഫ്രണ്ട് കൗളില്‍ ഒരു വലിയ എല്‍ഇഡി ഹെഡ്‌ലാമ്പ് യൂണിറ്റും അതിന് മുകളിലായി കട്ടിയുള്ള ക്രോം സ്ട്രിപ്പും നല്‍കി മനോഹരമാക്കിയിരിക്കുന്നു.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

കൂടുതല്‍ താഴേക്ക് നീങ്ങുമ്പോള്‍, മാഗ്‌നസ് പ്രോയിലെ ഫ്രണ്ട് ആപ്രോണ്‍ കട്ടിയുള്ള V -ആകൃതിയിലുള്ള ക്രോം ഘടകവുമായി സംയോജിപ്പിച്ചിരിക്കുന്നത് കാണാം. ഇത് വലിയ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോള്‍, ചുരുങ്ങിയ ഡിസൈന്‍ ഘടകങ്ങളുള്ള ലളിതമായ സ്‌റ്റൈലിംഗ് ആംപിയര്‍ മാഗ്‌നസ് പ്രോ വാഗ്ദാനം ചെയ്യുന്നു. സൈഡ് ബോഡി പാനലില്‍ വശത്ത് 'മാഗ്‌നസ് പ്രോ' ബാഡ്ജിംഗ് നല്‍കിയിരിക്കുന്നത് കാണാം. ഫ്രണ്ട് ആപ്രോണിന്റെ വശങ്ങളില്‍ 'ഇലക്ട്രിക്' എന്ന സ്റ്റിക്കറും നല്‍കിയിട്ടുണ്ട്.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

സിംഗിള്‍ പീസ് സീറ്റുമായാണ് മാഗ്‌നസ് പ്രോ വരുന്നത്. വിശാലമായ സീറ്റ്, നീളമുള്ള ഫുട്‌ബോര്‍ഡുമായി സംയോജിപ്പിച്ച് റൈഡറിനും പില്യനും വളരെ സുഖപ്രദമായ ഇരിപ്പിടം നല്‍കുന്നു. സീറ്റുകള്‍ നല്ല അളവിലുള്ള കുഷ്യനിംഗും വാഗ്ദാനം ചെയ്യുന്നു.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

ഇത് റൈഡറെ സുഖകരമായി ഇരിക്കാന്‍ സഹായിക്കുന്നു. അല്‍പ്പം നീണ്ട യാത്രകളില്‍ പോലും മുഷിപ്പ് ഉണ്ടാകില്ലെന്നു വേണം പറയാന്‍. മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായി, മാഗ്‌നസ് പ്രോയിലെ ബാറ്ററികള്‍ സ്ഥാപിച്ചിരിക്കുന്നത് സീറ്റിന് താഴെയുള്ള സ്റ്റോറേജ് സ്‌പേസ് ഉപയോഗിച്ചാണ്.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

എന്നിരുന്നാല്‍ കൂടിയും ആവശ്യത്തിന് സ്റ്റോറേജ് സ്‌പെയ്‌സ് ലഭ്യമാണ് (ഒരു ഫുള്‍-ഫെയ്‌സ് ഹെല്‍മെറ്റിന് യോജിക്കുന്നില്ല). കൂടാതെ ഒരു എല്‍ഇഡി ലൈറ്റ് സ്റ്റോറേജ് സ്‌പെയ്‌സില്‍ നല്‍കിയിട്ടുണ്ട്. അത് എല്ലായ്‌പ്പോഴും സ്വിച്ച് ഓണ്‍ ആണ്. പിന്‍ഭാഗത്ത് വലിയ ഗ്രാബ്-റെയിലുകളും ലഭിക്കുന്നു.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

പ്രകടനം

1.2 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 60V 30Ah ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് ആംപിയര്‍ മാഗ്‌നസ് പ്രോ ഇലക്ട്രിക് സ്‌കൂട്ടറില്‍ വരുന്നത്. രണ്ട് റൈഡിംഗ് മോഡുകളും മാഗ്‌നസ് പ്രോ വാഗ്ദാനം ചെയ്യുന്നു (H, L). സ്‌കൂട്ടറിലെ 'L' മോഡ് അടിസ്ഥാനപരമായി 'ഇക്കോ' മോഡാണ്, അതേസമയം 'H' സ്റ്റാന്‍ഡേര്‍ഡ് മോഡിനെയും സൂചിപ്പിക്കുന്നു.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

രണ്ട് മോഡുകളും വ്യത്യസ്തമായി കാലിബ്രേറ്റ് ചെയ്തിട്ടുണ്ട്. 'L' മോഡില്‍ പവര്‍ ഡെലിവറി കൂടുതല്‍ ലീനിയര്‍ ആണ്. സ്‌കൂട്ടര്‍ വേഗത കൈവരിക്കാന്‍ കുറച്ച് നിമിഷങ്ങളെടുക്കും. എന്നിരുന്നാലും, ഉയര്‍ന്ന ക്രമീകരണത്തില്‍ പവര്‍ തല്‍ക്ഷണം വിതരണം ചെയ്യുകയും സ്‌കൂട്ടറിന് കൂടുതല്‍ പ്രതികരിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

മിക്ക റൈഡറുകള്‍ക്കും 'H' മോഡ് വ്യക്തമായ ചോയിസായിരിക്കും. കാരണം സ്‌കൂട്ടര്‍ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു, പ്രത്യേകിച്ചും മറ്റൊരു വാഹനത്തെ മറികടക്കുന്ന സമയങ്ങളില്‍.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

150 കിലോഗ്രാം വരെ പരമാവധി ലോഡ് കപ്പാസിറ്റി കൈകാര്യം ചെയ്യാന്‍ ആംപിയര്‍ മാഗ്‌നസ് പ്രോയ്ക്ക് സ്ാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. സ്‌കൂട്ടറിന്റെ ഭാരം വെറും 82 കിലോഗ്രാം ആണ്. ഇത് വളരെ ഭാരം കുറഞ്ഞതും നഗര ഗതാഗതത്തില്‍ എളുപ്പത്തില്‍ സഞ്ചരിക്കുന്നതുമാണ്.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

150 mm ആണ് മാഗ്‌നസ് പ്രോയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. അതേസമയം, ഉയര്‍ത്തിയ ഫുട്‌ബോര്‍ഡ് റൈഡര്‍ക്ക് ചെറിയ തോതില്‍ അസ്വസ്ഥത ഉണ്ടാക്കും. വലിയ വളവുകള്‍ വളക്കുമ്പോള്‍ ഹാന്‍ഡില്‍ബാര്‍ കാല്‍മുട്ടുകളില്‍ തൊടുന്നത് കാണാം.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

മാഗ്‌നസ് പ്രോയിലെ സസ്‌പെന്‍ഷന്‍ ദുര്‍ബലമാണ്. മുന്‍വശത്തുള്ള ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ കോയില്‍ സ്പ്രിംഗ് സസ്പെന്‍ഷനും വളരെ കര്‍ശനമായി സജ്ജീകരിച്ചിരിക്കുന്നു, ഇത് റൈഡറിന് അസ്വസ്ഥത ഉണ്ടാക്കുന്നു. എന്നിരുന്നാലും, ബ്രേക്കുകള്‍ ശ്രദ്ധേയമാണ്. ഇരുവശത്തും 130 mm ഡ്രം ബ്രേക്കുകള്‍ നല്‍കിയിട്ടുണ്ട്.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

ഫീച്ചറുകള്‍, നിറങ്ങള്‍, ലഭ്യത

മുമ്പ് സൂചിപ്പിച്ചതുപോലെ, ഒരു ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് സ്‌കൂട്ടറായതിനാല്‍ മാഗ്‌നസ് പ്രോയില്‍ നിരവധി സവിശേഷതകളും ഫീച്ചറുകളും അടങ്ങിയിരിക്കുന്നു. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റിമോട്ട് കീ, ബൂട്ടില്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ധാരാളം സ്റ്റോറേജ് സ്‌പെയ്‌സ്, ആന്റി-തെഫ്റ്റ് അലാറം, ലിംപ്-ഹോം മോഡ്, ഫൈന്‍ഡ്-മൈ-സ്‌കൂട്ടര്‍ എന്നിവ പ്രധാന സവിശേഷതകളാണ്.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

ബ്ലൂഷ് പീല്‍ വൈറ്റ്, മെറ്റാലിക് റെഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഗോള്‍ഡന്‍ യെല്ലോ എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് പുതിയ മാഗ്‌നസ് പ്രോ അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ നിലവില്‍ ബാംഗ്ലൂരില്‍ മാത്രമേ ലഭ്യമാകൂകയുള്ളു. വരും മാസങ്ങളില്‍ മറ്റ് നഗരങ്ങളില്‍ മാഗ്‌നസ് പ്രോ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

സാധാരണക്കാര്‍ക്ക് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍; ആംപിയര്‍ മാഗ്നസ് പ്രോ-യുടെ ആദ്യ ഡ്രൈവ് റിവ്യൂ

വില

ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ പ്രീമിയം മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറാണ് ആംപിയര്‍ മാഗ്‌നസ് പ്രോ. 73,990 രൂപയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. ഏഥര്‍ 450, ബജാജ് ചേതക് ഇലക്ട്രിക്, ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് എന്നിവരാണ് എതിരാളികള്‍.

Most Read Articles

Malayalam
English summary
Ampere Magnus Pro Electric Scooter Test Ride Review. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X