അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇന്ത്യയിൽ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വിഭാഗത്തെ ശ്രദ്ധേയമാക്കിയ മോഡലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. 2016-ൽ അരങ്ങേറ്റം കുറിച്ചപ്പോൾ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളുടെ മുൻ മോഡലുകളെക്കാൾ തികച്ചും വ്യത്യസ്‌തനായിരുന്നു ഇവൻ.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

അതുവരെ റോയൽ എൻഫാൽഡ് 350 സിസി, 500 സി‌സി വിഭാഗങ്ങളിലെ ക്രൂസർ ബൈക്കുകളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഹിമാലയൻ എത്തി ജനപ്രീതി നേടിയതോടെ ആധുനിക മാറ്റങ്ങൾക്കൊത്ത് നീങ്ങാൻ കമ്പനി തീരുമാനിക്കുയും ചെയ്‌തു.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇന്ത്യൻ വിപണിയിൽ താങ്ങാനാവുന്ന അഡ്വഞ്ചർ ടൂററിനുള്ള ശൂന്യത നികത്തിയതിനാൽ ഹിമാലയൻ സ്വാഗതാർഹമായ മാറ്റമായിരുന്നു. എന്നിരുന്നാലും ആദ്യ തലമുറ ബി‌എസ്-III മോഡലുകൾ‌ പ്രശ്‌നങ്ങളും ചില കടുത്ത ഗുണനിലവാരവും നേരിട്ടു. തുടർന്ന് ഇവയെല്ലാം പരിഹരിക്കാനായി റോയൽ എൻഫീൽഡ് പരിഷ്ക്കരിച്ച ബിഎസ്-IV ആവർത്തനം അവതരിപ്പിച്ചു.

MOST READ: ബിഎസ് VI എന്‍ടോര്‍ഖ് 125 വീണ്ടും വില വര്‍ധിപ്പിച്ച് ടിവിഎസ്

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

തുടർന്ന് ഉപഭോക്താക്കളുടെ വിശ്വാസവും ഹിമാലയൻ നേടിയെടുത്തു. ഒപ്പം പുതിയ സവിശേഷതകളും അവതരിപ്പിച്ചു. അവയിൽ ഏറ്റവും പ്രധാനം കാർബ്യൂറേറ്ററിൽ നിന്ന് ഫ്യുവൽ ഇഞ്ചക്ഷനിലേക്ക് മാറിയതും ഡ്യുവൽ-ചാനൽ എബി‌എസിനെ സ്റ്റാൻ‌ഡേർഡായി ചേർത്തതുമാണ്.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

റോയൽ‌ എൻ‌ഫീൽ‌ഡ് ഈ വർഷം ആദ്യം ഹിമാലയൻ‌ രാജ്യത്ത് നടപ്പിലായ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചു. പുത്തൻ ആവർത്തനത്തിൽ വരുത്തിയ മാറ്റങ്ങളും പുനരവലോകനങ്ങളും വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

MOST READ: ബിഎസ്-VI R15 V3.0 മോഡലിന്റെ വില വീണ്ടും വർധിപ്പിച്ച് യമഹ

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

പുതിയ 2020 ഹിമാലയൻ ഇപ്പോൾ നവീകരിച്ച ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ മാത്രമല്ല പുതിയ സവിശേഷതകൾ, കോസ്മെറ്റിക് നവീകരണങ്ങൾ, അധിക ഉപകരണങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു. അതിനാൽ പുത്തൻ മോഡലിന്റെ ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഡിസൈൻ & സ്റ്റൈൽ

റോയൽ എൻ‌ഫീൽഡ് ഹിമാലയൻ രൂപകൽപ്പന മാറ്റമില്ലാതെ തുടരുന്നു. ഇത് വളരെ സ്വീകാര്യമായ ഒന്നായതിനാലാണ് പുതുക്കൽ നൽകാൻ കമ്പനി തയാറാവാത്തത്. എല്ലാ ഭൂപ്രദേശങ്ങളിലും സുഖപ്രദമായ ഒരു സവാരിയാണ് ഹിമാലയൻ വാഗ്ദാനം ചെയ്യുന്നത്.

MOST READ: സാത്തി ഇലക്ട്രിക് മോപ്പെഡ് അവതരിപ്പിച്ച് ടെക്കോ; വില 57,697 രൂപ

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

എങ്കിലും ശ്രേണിയിലെ മറ്റ് ആധുനിക എതിരാളികൾ ഭൂരിഭാഗവും എൽഇഡി യൂണിറ്റുകൾ അവതരിപ്പിക്കുന്നതിനാൽ ഹിമാലയന്റെ ഹാലൊജെൻ ഹെഡ്‌ലാമ്പുകളും ടേൺ ഇൻഡിക്കേറ്ററുകളും കാലഹരണപ്പെട്ടതായി അനുഭവപ്പെടുന്നു. എന്നിരുന്നാലും അവ മികച്ച ദൃശ്യപരത നൽകുന്നുവെന്നത് പറയാതിരിക്കാൻ സാധിക്കില്ല. ഹെഡ്‌ലാമ്പുകൾക്ക് മുകളിൽ ഇടംപിടിച്ചിരിക്കുന്ന വലിയ വൈസർ ഉയർന്ന വേഗതയിൽ റൈഡറെ സംരക്ഷിക്കുന്നു.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഉയർന്ന രീതിയിൽ മൗണ്ട് ചെയ്ത മുൻവശം ഓഫ്-റോഡിംഗ് സാഹചര്യങ്ങളിൽ സസ്പെൻഷൻ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്നു. 200 മില്ലീമീറ്റർ ട്രാവൽ വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് 41 mm ടെലിസ്‌കോപ്പിക് ഫോർക്കുകളിലൂടെയാണ് സസ്‌പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത്. 21 ഇഞ്ച് സ്‌പോക്ക് വീലുമായി ഇവ ജോടിയാക്കുന്നു. ഇത് 300 mm ഫ്ലോട്ടിംഗ് ഡിസ്ക് ബ്രേക്കാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഉയർന്ന വേഗതയിൽ അത്ര മികച്ച ആത്മവിശ്വാസമല്ല ഹിമാലയന്റെ ബ്രേക്കിംഗ് നൽകുന്നത്. വലിയ 15 ലിറ്റർ ഫ്യുവൽ ടാങ്ക് ഇടുങ്ങിയതാണ്, അത് സ്കൂപ്പ്- ഔട്ട് സീറ്റുകൾ, ഉയരമുള്ള ഹാൻഡിൽബാറുകൾ, ന്യൂട്രൽ ഫുട്-പെഗുകൾ എന്നിവ ഉപയോഗിച്ച് വളരെ സുഖപ്രദമായ എർഗോണോമിക്സ് നൽകുന്നു. ഇത് ഒരു അസ്വസ്ഥതയുമില്ലാതെ വളരെ ദൂരം സഞ്ചരിക്കാൻ അനുവദിക്കുന്നു.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഓഫ് റോഡിലും ഇതേ സവാരി അനുഭവമാണ് സീറ്റിന്റെ ഭാഗത്തു നിന്നും ഹാൻഡിൽ ബാറിന്റെ വശത്തു നിന്നും ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതോടൊപ്പം പില്യൺ സീറ്റുകൾ മികച്ച കൂഷിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് മോട്ടോർസൈക്കിളിന്റെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഗ്രാബ് റെയിലുകൾക്ക് താഴെയുള്ള മെലിഞ്ഞ എൽഇഡി ടെയിൽ ലൈറ്റുകളാണ് പിൻവശത്തെ പ്രധാന സവിശേഷതകൾ. ഇത് ലോംഗ് റൈഡുകളിൽ പന്നിയറുകൾ ഘടിപ്പിക്കാൻ വശങ്ങളിൽ സൗകര്യവും എൻഫീൽഡ് ഒരുക്കിയിട്ടുണ്ട്.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

പിന്നിൽ ഡ്യുവൽ സൈഡഡ് സ്വിംഗാർമും 180 mm വീൽ ട്രാവൽ വാഗ്ദാനം ചെയ്യുന്ന മോണോ-ഷോക്ക് സസ്പെൻഷൻ സജ്ജീകരണവും ഉണ്ട്. 120/90 പ്രൊഫൈലുള്ള 17 ഇഞ്ച് സ്‌പോക്ക്ഡ് വീലുകളിലാണ് മോട്ടോർസൈക്കിൾ ഓടുന്നത്. പിന്നിൽ 240 mm ഡിസ്ക് ബ്രേക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

മൊത്തത്തിൽ, 2020 റോയൽ എൻഫീൽഡ് ഹിമാലയൻ ബിഎസ്-VI മോഡലിന്റെ രൂപകൽപ്പന അതിന്റെ മുൻ ആവർത്തനങ്ങളിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നു. എന്നിരുന്നാലും, ശ്രദ്ധേയമായ മാറ്റം പുതിയ കളർ സ്കീമുകൾ കൂട്ടിച്ചേർക്കലാണ്. ഗ്രാനൈറ്റ് ബ്ലാക്ക്, സ്ലീറ്റ് ഗ്രേ എന്നീ മൂന്ന് സ്റ്റാൻഡേർഡ് ഓഫറുകൾക്കൊപ്പം

റോക്ക് റെഡ്, ലേക്ക് ബ്ലൂ, ഗ്രേവൽ ഗ്രേ. സ്നോ വൈറ്റ് എന്നീ കളർ ഓപ്ഷനും മോട്ടോർസൈക്കിളിൽ നിന്ന് തെരഞ്ഞെടുക്കാൻ സാധിക്കും.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

സവിശേഷതകൾ

റോയൽ എൻഫീൽഡ് ഹിമാലയൻ ബിഎസ്-VI അതിന്റെ മുമ്പത്തെ ബിഎസ്-IV ആവർത്തനത്തിൽ നിന്ന് എല്ലാ സവിശേഷതകളും ഉപകരണങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നു. ഇതിനൊപ്പം കുറച്ച് അധിക സവിശേഷതകളും മോട്ടോർസൈക്കിളിൽ ചേർത്തിട്ടുണ്ട് എന്നത് സ്വാഗതാർഹമാണ്. ഹിമാലയൻ ബിഎസ്-VI അതിന്റെ മുൻഗാമികളിൽ നിന്ന് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അതേപടി മുന്നോട്ടു കൊണ്ടുപോകുന്നു.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

എന്നിരുന്നാലും ഇപ്പോൾ വൈറ്റ് ബാക്ക് ലൈറ്റുമായാണ് എത്തുന്നത്. ഇതിൽ ഒരു അനലോഗ് സ്പീഡോമീറ്ററും ടാക്കോമീറ്ററും ഉൾപ്പെടുന്നു, ഡിജിറ്റൽ സ്ക്രീൻ ഓഡോ, രണ്ട് ട്രിപ്പ് മീറ്റർ, ക്ലോക്ക്, ഗിയർ ഇൻഡിക്കേറ്റർ എന്നിവ പോലുള്ള അധിക വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിനുപുറമെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ അനലോഗ് ഫ്യൂവൽ ഗേജും കോമ്പസും ഉണ്ട്.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഹിമാലയന്റെ പ്രധാന പോരായ്മയായി എല്ലാവരും അഭിപ്രായപെട്ട ഒരു ഘടകമായിരുന്നു സ്വിച്ചബിൾ എബിഎസിന്റേത്. എന്നാൽ പുതു ആവർത്തനത്തിൽ ഈ പോരായ്മ പരിഹരിച്ചുകൊണ്ട് ഒരു സ്വിച്ചബിൾ-എബി‌എസ് ബട്ടൺ കമ്പനി അവതരിപ്പിക്കുന്നുണ്ട്. മറ്റൊരു കൂട്ടിച്ചേർക്കൽ ഹസാർഡ് ലൈറ്റ് സ്വിച്ച് ആണ്.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

റോയൽ എൻഫീൽഡ് സൈഡ് സ്റ്റാൻഡിലും മാറ്റം വരുത്തിയത് ഏറെ സ്വാഗതാർഹമാണ്. ഇത് മുൻ മോഡലുകളിൽ ഉള്ളതിനേക്കാൾ നീളം കുറഞ്ഞതും കരുത്തുറ്റതുമാണ്.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

എഞ്ചിൻ & പെർഫോമൻസ്

2020 റോയൽ എൻഫീൽഡ് ഹിമാലയൻ അതേ 411 സിസി സിംഗിൾ സിലിണ്ടർ ഓയിൽ-കൂൾഡ് എഞ്ചിനാണ് നൽകുന്നത്. ഏറ്റവും പുതിയ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാൻ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനത്തോടു കൂടിയുള്ള SOHC എഞ്ചിനാണ് ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഹിമാലയൻ ബി‌എസ്-VI ന് 6500 rpm-ൽ പരമാവധി 24.3 bhp കരുത്താണ് സൃഷ്ടിക്കാൻ സാധിക്കുന്നത്. ബി‌എസ്-IV ആവർത്തനത്തിൽ നിന്ന് 0.2 bhp-യുടെ ഒരു ചെറിയ ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും 32 Nm torque അതേപടി നിലനിർത്തിയിട്ടുണ്ട്. അഞ്ച് സ്പീഡ് കോൺസ്റ്റന്റ്-മെഷ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഒരു അഡ്വഞ്ചർ ടൂറർ ശൈലി പിന്തുടരുന്നതിനാൽ ഹിമാലയൻ ഒരു ലോങ് സ്ട്രോക്ക് സിലിണ്ടർ ക്രമീകരണത്തിലാണ് വരുന്നത്. ഇത് മോട്ടോർസൈക്കിളിന് മികച്ച സവാരി ശൈലി നൽകാൻ സഹായിച്ചിട്ടുണ്ട്. ലീനിയർ രീതിയിൽ പവർ ബിൽഡിംഗാണ് എഞ്ചിനിൽ ഒരുക്കിയിരിക്കുന്നത്. റെവ് ശ്രേണിയിലുടനീളം ആവശ്യത്തിന് പവർ നൽകാൻ മോട്ടോർസൈക്കിൾ പ്രാപ്‌തമാണ്.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

100 കിലോമീറ്റർ സ്പീഡിൽ വരെ സുഖപ്രദമായ ഒരു യാത്രയ്ക്ക് അനുവദിക്കുന്നു. പരമാവധി വേഗതയായി പറയാവുന്നത് 130 കിലോമീറ്ററാണ്. ഹിമാലയന്റെ 199 കിലോഗ്രാം ഭാരം മികച്ച രീതിയിലുള്ള ബാലൻസ് ഉയർന്ന സ്പീഡിലും വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം സിറ്റി റൈഡിൽ ബൈക്കിന്റെ ഭാരം ഒരു പ്രശ്നമായി തോന്നിയോക്കാം. പ്രത്യേകിച്ചും പൊക്കം കുറഞ്ഞ ഒരാൾക്ക്.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഓഫ്-റോഡിംഗിൽ ഹിമാലയൻ തരുന്ന ആത്മവിശ്വാസം വേറെയാണ്. അതൊരു തുടക്കക്കാർക്കുപോലും അനുഭവിക്കാൻ കഴിയും. ഇരുവശത്തും നൽകിയിരിക്കുന്ന ലോംഗ് ട്രവാൽ സസ്പെൻഷൻ, 220 mm വലിയ ഗ്രൗണ്ട് ക്ലിയറൻസ്, ബാഷ് പ്ലേറ്റ് എന്നിവ ഹിമാലയനെ കണ്ണെത്തും ദൂരത്ത് എവിടെയും കൊണ്ടുപോകാനുള്ള ധൈര്യമാണ് വാഗ്‌ദാനം ചെയ്യുന്നത്.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഓൺ റോഡിൽ അത്ര മികച്ച സജ്ജീകരണമല്ല റോയൽ എൻഫീൽഡ് ഹിമാലയൻ നൽകുന്നത് എങ്കിലും ഓഫ്-റോഡ് പാതകൾക്ക് ഇവ തികച്ചും അനുയോജ്യമാണ്. സ്വിച്ചബിൾ-എബി‌എസ് കൂടുതൽ ആവേശം വർധിപ്പിക്കുകയും ചെയ്യുന്നു എന്നതിൽ സംശയമൊന്നുമില്ല.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

എഞ്ചിൻ മികച്ച പരിഷ്ക്കരണമാണ് വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല വളരെ സുഗമവുമാണ്. പ്രത്യേകിച്ച് പഴയ ബിഎസ്-IV ആവർത്തനവുമായി താരതമ്യപ്പെടുത്തുമ്പോൾ. എന്നിരുന്നാലും ഹൈവേയിൽ ഉയർന്ന വേഗതയിൽ ചെറിയ വൈബ്രേഷനുകൾ ഇപ്പോഴും ഉയർന്നുവരുന്നുണ്ട്. ഹിമാലയൻ സ്റ്റാൻഡേർഡായി നൽകുന്ന നോബി ഡ്യുവൽ പർപ്പസ് സിയറ്റ് ടയറുകളും ഇതിന് കാരണമാകാം.

അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇന്ത്യൻ വിപണിയിൽ കഴിവുള്ളതും രസകരവും എന്നാൽ താങ്ങാനാവുന്നതുമായ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് റോയൽ എൻഫീൽഡ് ഹിമാലയൻ മികച്ച തെരഞ്ഞെടുപ്പായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. 2.30 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള പുതിയ ബി‌എസ്-VI ആവർത്തനം മികച്ച ഓൺ റോഡ്, ഓഫ് റോഡ് അനുഭവമാണ് നൽകുന്നത്.

Most Read Articles

Malayalam
English summary
BS6 Royal Enfield Himalayan Review. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X