എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

റോയൽ എൻഫീൽഡിന്റെ കുത്തകയായ ക്ലാസിക് മോട്ടോർസൈക്കിൾ സെഗ്മെന്റ് പിടിക്കാൻ ഹോണ്ട കളത്തിലിറക്കിയ മോഡലാണ് ഹൈനസ് CB350. ആധുനിക സ്‌പർശനങ്ങളും സവിശേഷതകളും ഉപകരണങ്ങളുമുള്ള ഐതിഹാസിക CB സീരീസ് പാരമ്പര്യം വിളിച്ചോതുന്നതാണ് റെട്രോ മോഡേൺ ക്രൂയിസറായ ഹൈനസിന്റെ വിജയവും.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഇരുചക്രവാഹന വിപണിയിലെ ഈ പ്രത്യേക വിഭാഗത്തിൽ ദീർഘകാലമായി ആധിപത്യം പുലർത്തുന്ന റോയൽ എൻഫീൽഡിനുള്ള ഹോണ്ടയുടെ ഉത്തരമാണ് ഈ മോഡലെന്നും പറയാം. മികച്ച ഫീച്ചറുകൾ, ഉപകരണങ്ങൾ, റെട്രോ-മോഡേൺ സ്റ്റൈലിംഗ് ഹോണ്ടയുടെ സിഗ്നേച്ചർ ലെവൽ എഞ്ചിൻ എന്നിവയെല്ലാം ഒത്തുചേർന്നതോടെ ഹൈനസിന് വിപണിയിൽ വൻ സ്വീകാര്യതയും ലഭിച്ചു.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

2020 ഒക്ടോബറിലാണ് ഹോണ്ട ഹൈനസ് CB350 ഇന്ത്യയിൽ വിപണിയിലെത്തിയത്. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം പുതിയ പ്രീമിയം റെട്രോ മോഡേൺ ക്രൂയിസറിനെ നിരത്തുകളിൽ ടെസ്റ്റ്-ഡ്രൈവ് ചെയ്യാൻ ലഭിച്ച അവസരം മുതലെടുത്ത് ഒരു റിവ്യൂ വിശേഷത്തിലേക്കാണ് നമ്മൾ കടക്കാനൊരുങ്ങുന്നത്.

MOST READ: പരിഷ്കരിച്ച ഹിമാലയൻ ജനുവരി അവസാനത്തോടെ പുറത്തിറക്കാൻ റോയൽ എൻഫീൽഡ്

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഡിസൈനും സ്റ്റൈലും

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം 350 സിസി ക്രൂസർ മോട്ടോർസൈക്കിൾ ഓഫറാണ് ഹൈനസ് CB350. ഒരു ആധുനിക ക്ലാസിക് ഡിസൈൻ ശൈലിയാണ് ബൈക്കിന്റെ പ്രധാന ആകർഷണവും. അതിനാൽ തന്നെ കമ്പനിയുടെ ചില ഐതിഹാസിക CB മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുമുണ്ട്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

പൂർണമായും റെട്രോ ഡിസൈനിൽ ഒരുങ്ങിയിരിക്കുന്ന ഹൈനസ് CB350 ക്രോം ഘടകങ്ങളാലാണ് നിറഞ്ഞുനിൽക്കുന്നത്. ഹെഡ്‌ലാമ്പ് കവറുകൾ, ഫ്രണ്ട്, റിയർ ഫെൻഡറുകൾ, ഹാൻഡിൽബാറുകൾ, എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, ടെയിൽ ലൈറ്റ് കവറുകൾ, എഞ്ചിൻ എന്നിവയെല്ലാം ക്രോമിലാണ് ഒരുങ്ങിയിരിക്കുന്നത്.

MOST READ: 650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

മുൻവശത്തേക്ക് നോക്കിയാൽ ഹൈ-ലോ ബീമുകൾക്കായി എൽഇഡി ഹെഡ്‌ലാമ്പുകളാണ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ ഹെഡ്‌ലാമ്പ് യൂണിറ്റിന് ചുറ്റും ക്രോം ഘടകങ്ങളും കാണാം. അതിന്റെ ഇരുവശത്തും ഇടംപിടിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും ബൈക്കിന്റെ റെട്രോ രൂപത്തോട് നീതിപുലർത്തുന്നു.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഇത് ഫസ്റ്റ്-ഇൻ സെഗ്മെന്റ് സവിശേഷതയാണ് എന്ന കാര്യവും ശ്രദ്ധേയമാണ്. സസ്‌പെൻഷൻ സജ്ജീകരണത്തിനായി ക്രോം-ഫിനിഷ്ഡ് ഫെൻഡറുകളും ടെലിസ്‌കോപ്പിക് ഫോർക്കുകളുമാണ് ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്. അതോടൊപ്പം സ്റ്റൈലിഷ് അലോയ് വീലുകളും ഒത്തുചേരുന്നതോടെ ഹൈനസിന് ഒരു പ്രീമിയം ഫീൽ നൽകാനും സാധിക്കുന്നുണ്ട്.

MOST READ: കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വിജയ് ബാബു

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഇനി വശങ്ങളിലേക്ക് നോക്കിയാൽ ഒരു സ്‌കൾപ്പഡ് ഫ്യുവൽ ടാങ്കാണ് ആദ്യം കണ്ണിൽപ്പെടുക. വേരിയന്റിനെ ആശ്രയിച്ച് സിംഗിൾ-ടോൺ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ഇത് പൂർത്തിയാക്കി. ക്രോം-ഫിനിഷ്ഡ് 'ഹോണ്ട' ലെറ്ററിംഗ് സവിശേഷതകളുള്ള ഹെറിറ്റേജ്-പ്രചോദിത ബാഡ്‌ജിംഗും ടാങ്കിൽ ഇടംപിടിച്ചിട്ടുണ്ട്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

വശങ്ങളിൽ CB350 സിംഗിൾ-പീസ് സീറ്റും മനോഹരമായി തന്നെയാണ് പൂർത്തിയാക്കിയിരിക്കുന്നത്. അത് വിശാലവും നല്ല നിലവാരമുള്ളതുമാണ് എന്നകാര്യം എടുത്തുപറയേണ്ടതാണ്. ക്രോമിൽ പൂർത്തിയാക്കിയ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, റൈഡർ സീറ്റിന് താഴെയുള്ള ഹൈനസ് CB350 ബാഡ്‌ജിംഗ് എന്നിവയാണ് മറ്റ് നിരവധി ക്രോം ഘടകങ്ങൾ.

MOST READ: വാ​ഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഹൈനസിന്റെ പിൻവശവും റെട്രോ-മോഡേൺ ഡിസൈൻ തന്നെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ക്രോം-ഫിനിഷ്ഡ് ഫെൻഡറുകൾ ടെയിൽ ‌ലൈറ്റുകൾക്കും ടേൺ ഇൻഡിക്കേറ്ററുകൾക്കുമുള്ള ഹൗസിംഗിനെ ഭംഗിയായി സമന്വയിപ്പിക്കുന്നു. ഇവ രണ്ടും എൽഇഡി യൂണിറ്റുകളാണെന്നതും ശ്രദ്ധേയമാണ്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

റെട്രോ സ്റ്റൈലിംഗിനോടൊപ്പം ആധുനിക ഘടകങ്ങളും ഹോണ്ട ഹൈനസ് CB350-യിൽ സംയോജിപ്പിക്കുന്നു. അലോയ് വീലുകൾ ഉൾപ്പെടെ നിരവധി ബ്ലാക്ക്ഔട്ട് മൂലകങ്ങളും ക്രോമിനൊപ്പം ഇണചേരുന്നതും ഉഗ്രൻ കോമ്പിനേഷനായി. ഇത് മോട്ടോർസൈക്കിളിലേക്ക് ഏവരുടെയും കണ്ണെത്തിക്കാൻ സഹായിച്ചിട്ടുമുണ്ട്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

പ്രധാന സവിശേഷതകൾ

റെട്രോ-സ്റ്റൈലിംഗുമായി ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്ന ആധുനിക സവിശേഷതകളും ഉപകരണങ്ങളും കണക്റ്റഡ് സാങ്കേതികവിദ്യയും ഹോണ്ട ഹൈനസിന്റെ പ്രധാന ആകർഷണമാണ്. പൂർണ എൽഇഡി ലൈറ്റിംഗ് സംവിധാനം ഏറെ സ്വാഗതാർഹമാണ്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലേക്ക് നോക്കിയാൽ അതൊരു സിംഗിൾ-പോഡ് യൂണിറ്റായാണ് അവതരിപ്പിക്കുന്നത്. ക്ലസ്റ്ററിൽ ഒരു അനലോഗ് സ്പീഡോമീറ്ററും ചുവടെ ഒരു ചെറിയ ഡിസ്പ്ലേ സ്ക്രീനും ഉൾക്കൊള്ളുന്നു. ഈ ഡിജിറ്റൽ സ്ക്രീൻ കുറച്ച് അധിക വിവരങ്ങളും നൽകുന്നുണ്ട്. രണ്ട് ട്രിപ്പ് മീറ്റർ, ശരാശരി ഇന്ധനക്ഷമത, ഫ്യുവൽ ഗേജ്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവയെല്ലാമാണ് ഇതിൽ പ്രദർശിപ്പിക്കുന്നത്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഇൻസ്ട്രുമെന്റ് പോഡിന് അടുത്തായി സൈഡ്-സ്റ്റാൻഡ് ഇൻഡിക്കേറ്റർ, എബിഎസ്, ടേൺ സിഗ്നലുകൾ, എഞ്ചിൻ ചെക്ക് ലൈറ്റ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവയ്ക്കുള്ള ടെൽ-ടെയിൽ ചിഹ്നങ്ങളും ഹൈനസ് CB350 നൽകുന്നു.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഹോണ്ട വേരിയബിൾ ടോർഖ് കൺട്രോൾ (HVTC) എന്ന് വിളിക്കാൻ ബ്രാൻഡ് ഇഷ്ടപ്പെടുന്ന ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിന്റെ സാന്നിധ്യവും സെഗ്മെന്റിൽ ബൈക്കിനെ വേറിട്ടുനിർത്തുന്നു. സ്മാർട്ട് വോയ്‌സ് കൺട്രോളിനൊപ്പം (HSVC) കണക്റ്റുചെയ്‌ത സാങ്കേതികവിദ്യയും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ലഭ്യമാണ്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഹോണ്ടയുടെ റോഡ്സിങ്ക് അപ്ലിക്കേഷൻ ഉപയോഗിച്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ബ്ലൂടൂത്ത് വഴി നിങ്ങളുടെ സ്മാർട്ട്‌ഫോണിലേക്ക് കണക്‌ട് ചെയ്യാനാകും. ഫോണുമായി ബന്ധിപ്പിച്ചു കഴിഞ്ഞാൽ ഇൻകമിംഗ് കോളുകൾക്കായി വോയ്‌സ് അലേർട്ടുകളും, മെസേജുകളും നാവിഗേഷനും റൈഡറിന് ആക്‌സസ് ചെയ്യാം.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

എന്നിരുന്നാലും ഈ സാങ്കേതികവിദ്യ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കാനായി റൈഡർ തങ്ങളുടെ ഹെൽമെറ്റുകളിൽ ഒരു ഇന്റർകോം അല്ലെങ്കിൽ ചിലആഫ്റ്റർ മാർക്കറ്റ് സ്പീക്കറുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് അടുത്തായി നിങ്ങളുടെ മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി സോക്കറ്റും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

പരമ്പരാഗത ടൈപ്പ്-എ പോർട്ടിന് പകരം ഹോണ്ട കൂടുതൽ ആധുനിക ടൈപ്പ്-സി പോർട്ട് നൽകിയതും ഏറെ ശ്രദ്ധേയമാണ്. സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യുന്നതിന് ഒരു പ്രത്യേക അഡാപ്റ്റർ വേണ്ടിവരുമെന്ന് മാത്രം.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് ചുവടെ ഹൈനസ് CB350-യിൽ ഡ്യുവൽ ഹോൺ സംവിധാനവും ഹോണ്ട അവതരിപ്പിക്കുന്നു. ഇതും ക്രോമിൽ പൊതിഞ്ഞാണ് നൽകുന്നത്. ടോപ്പ്-എൻഡ് 'DLX പ്രോ' വേരിയന്റിൽ മാത്രമാണ് ഡ്യുവൽ ഹോൺ ഉള്ളത്. അടിസ്ഥാന മോഡലിന് സിംഗിൾ ഹോൺ മാത്രമേ ലഭിക്കൂ.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഇനി ഹാൻഡിൽബാറുകളിലേക്ക് നോക്കിയാൽ നമുക്ക് വ്യത്യസ്ത ആരോ ബട്ടണുകളും ഒരു എന്റർ ബട്ടണും ഇടത് വശത്തായി നൽകിയിരിക്കുന്നു. ഇൻസ്ട്രുമെന്റ് പോഡിൽ ചെറിയ സ്‌ക്രീനിൽ ദൃശ്യമാകുന്ന വ്യത്യസ്‌ത വിവരങ്ങൾ വേഗത്തിൽ മാറ്റാനാണ് ഈ ബട്ടണുകൾ അനുവദിക്കുന്നത്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഇടത് വശത്തെ ഹാൻഡിൽബാറിൽ ഹോൺ, ഇൻഡിക്കേറ്റർ സ്വിച്ചുകൾ എന്നിവയും ഉൾപ്പെടുന്നു. എന്നിരുന്നാലും ഇതിന്റെ രണ്ടിന്റെയും സ്ഥാനം വ്യത്യസ്‌തമായി നൽകിയിരിക്കുന്നത് അരോചകമായി തോന്നിയേക്കാം. പിന്നിലെ ഭാഗത്ത് ഹൈ ബീം, പാസ് സ്വിച്ച് എന്നിവയ്ക്കുള്ള നിയന്ത്രണങ്ങളും ഉണ്ട്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഹസാർഡ് സ്വിച്ചിനൊപ്പം എഞ്ചിൻ കട്ട്-ഓഫ്, ഇഗ്നിഷൻ നിയന്ത്രണങ്ങൾ എന്നിവ ഉപയോഗിച്ച് ഹാൻഡിൽബാറിന്റെ വലതുവശം വളരെ ലളിതമാക്കി. വിശാലമായ സിംഗിൾ പീസ് സീറ്റുമായാണ് ഹോണ്ട ഹൈനസ് CB350 വരുന്നത്. റൈഡറിനും പിൻസീറ്റ് യാത്രക്കാർക്കും മികച്ച സുഖസൗകര്യമാണ് ഇത് പ്രദാനം ചെയ്യുന്നത്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

പിന്നിൽ പില്യന് കറുപ്പ് നിറത്തിൽ പൂർത്തിയാക്കിയ ചെറിയ ഗ്രാബ് റെയിലാണ് ഹോണ്ട നൽകിയിരിക്കുന്നത്. ബാക്കിലെ മറ്റ് മെക്കാനിക്കൽ ഉപകരണങ്ങളിൽ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻ സസ്‌പെൻഷനായി ഡ്യുവൽ ഷോക്ക് അബ്സോർബേഴ്‌സ് സജ്ജീകരണവുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ബ്രേക്കിംഗിനായി മുന്നിലും പിന്നിലും യഥാക്രമം 310 mm, 240 mm ഡിസ്ക്കാണ് ഹോണ്ട നൽകിയിരിക്കുന്നത്. കൂടുതൽ സുരക്ഷക്കായി സ്റ്റാൻഡേർഡായി ഇരട്ട-ചാനൽ എബിഎസും ഹൈനസിൽ പിന്തുണയ്ക്കുന്നു. മുൻവശത്ത് 100/90 R19 പ്രൊഫൈൽ വീലുകളും പിന്നിൽ 130/70 R 18 പ്രൊഫൈൽ വീലുകളിലുമാണ് മോട്ടോർസൈക്കിളിനുള്ളത്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

എഞ്ചിൻ, പെർഫോമൻസ്, ഹാൻഡിംഗ്

ഹോണ്ട ഹൈനസ് CB350 മോട്ടോർസൈക്കിളിന്റെ ഏറ്റവും ആകർഷകമായ ഭാഗങ്ങളിലേക്കാണ് ഇനി കടക്കുന്നത്. ക്രൂയിസർ മോഡലിനെ ശക്തിപ്പെടുത്തുന്ന ഏറ്റവും പുതിയ എഞ്ചിന്റെ സവിശേഷതകൾ പരിശോധിച്ചുകൊണ്ട് തുടങ്ങാം.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഹോണ്ടയുടെ ഏറ്റവും പുതിയ 348.36 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് ഫ്യുവൽ-ഇഞ്ചക്ഷൻ എഞ്ചിനാണ് ഹൈനസ് CB350 ക്രൂയിസറിന്റെ ഹൃദയം. ഇത് 5500 rpm-ൽ പരമാവധി 20.8 bhp കരുത്തും 3000 rpm-ൽ 30 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ ക്ലച്ചുള്ള അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

മോട്ടോർസൈക്കിളിന്റെ മറ്റൊരു പ്രധാന ആകർഷണം എക്‌സ്‌ഹോസ്റ്റ് നോട്ടാണ്. എൻഫീൽഡിനെ വെല്ലുന്ന വ്യക്തമായ തമ്പാണ് ഇതിനുള്ളത്. എതിരാളിയായ മീറ്റിയോർ 350 ക്രൂയിസറിന്റേതിനേക്കാൾ മികച്ചതാണ് ഹൈനസിന്റെ എക്‌സ്‌ഹോസ്റ്റ് നോട്ട് എന്നുവേണമെങ്കിലും പറയാം.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

പെർഫോമൻസിലേക്ക് നോക്കിയാൽ ഹോണ്ട ഹൈനസ് CB350 മികച്ച ലോ-എൻഡ് ടോർഖാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ രണ്ട് ഗിയറുകളിൽ ടോർഖിന്റെ ഒരു തൽക്ഷണ വിതരണം ലഭ്യമാണ്. അതോടൊപ്പം തന്നെ എഞ്ചിൻ‌ തന്നെ മികച്ച റിഫൈൻമെന്റും വാഗ്ദാനം ചെയ്യുന്നു. ഒരു തരത്തിലുമുള്ള വൈബ്രേഷനുകളും റൈഡറിന് നൽകുന്നില്ല എന്നതും ശ്രദ്ധേയമാണ്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ബൈക്കിന്റെ അഞ്ച് സ്പീഡ് ഗിയർബോക്സ് സ്ലീക്ക് ഗിയർ ഷിഫ്റ്റാണ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും ഹൈവേയിലെ ഉയർന്ന വേഗതയിൽ ലൈറ്റ് ക്ലച്ച് കുറച്ചുകൂടി അവബോധജന്യമായിരിക്കാം. ഉയർന്ന ഗിയർ റേഷ്യോ ആണ് ഹോണ്ട നൽകിയിരിക്കുന്നതും.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

നല്ല ലോ-എൻഡ് ടോർഖ് ഉള്ളപ്പോൾ സെക്കൻഡ് ഗിയറിൽ മണിക്കൂറിൽ 10-15 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ബൈക്ക് പാടുപെടുന്നു. വലിയ സ്പീഡ് ബ്രേക്കറുകളിലൂടെ പോകുമ്പോൾ റൈഡർ ആദ്യ ഗിയറിലേക്ക് പോകാൻ നിർബന്ധിതരായേക്കും.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

181 കിലോഗ്രാം ഭാരമാണ് ഹൈനസിനുള്ളത്. അതിനാൽ തന്നെ ഉയർന്ന സ്പീഡിൽ പോലും മോട്ടോർസൈക്കിളിന് മികച്ച സ്റ്റൈബിലിറ്റിയാണ് നൽകുന്നത്. മോട്ടോർസൈക്കിളിന്റെ താങ്ങാനാവുന്ന ഈ ഭാരം സിറ്റി റൈഡിംഗുകളിൽ പോലും പ്രയോജനകരമാണ്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

800 മില്ലീമീറ്റർ വീതിയുള്ളതിനാൽ ഹൈനസ് CB350 ഷാർപ്പ് വളവുകൾ മികച്ച രീതിയിൽ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. റോഡിലെ വെറ്റ്, ഡ്രൈ അവസ്ഥയിൽ പോലും എം‌ആർ‌എഫ് ടയറുകൾ നല്ല ഗ്രിപ്പാണ് വാഗ്‌ദാനം ചെയ്യുന്നതും.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഹോണ്ട ഹൈനസിന്റെ സസ്പെൻഷൻ സജ്ജീകരണം സോഫ്റ്റാണ്. അതിനാൽ തന്നെ ഉയരമുള്ള സ്പീഡ് ബ്രേക്കറുകളും ഖട്ടറുകളും താരതമ്യേന എളുപ്പത്തിൽ ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു. ബൈക്കിന്റെ ബ്രേക്കിംഗും മികച്ചതാണ്. ഇരുവശത്തുമുള്ള ഡിസ്ക് ബ്രേക്കുകൾ മോട്ടോർസൈക്കിളിനെ വേഗത്തിൽ നിർത്താൻ സഹായിക്കുന്നുണ്ട്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

മോട്ടോർസൈക്കിളിലെ ഇരിപ്പിടവും സുഖകരമാണ്. വിശാലമായ റൈഡർ സീറ്റുമായാണ് ഹോണ്ട മോട്ടോർസൈക്കിളിനെ ഒരുക്കിയിരിക്കുന്നത്. ഇത് ഒരു നീണ്ട യാത്രയ്ക്ക് നല്ല അളവിൽ കുഷ്യനിംഗ് നൽകുന്നുണ്ട്. പില്യൺ സീറ്റും വിശാലവും നല്ല സുഖസൗകര്യവും പ്രദാനം ചെയ്യുന്നു. എന്നാൽ ദീർഘദൂര യാത്രകൾക്ക് ഇത് അത്ര അനുയോജ്യമായിരിക്കില്ല.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

വേരിയന്റ്, കളർ ഓപ്ഷൻ, വില

DLX, DLX പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹോണ്ട ഹൈനസ് CB350 വിപണിയിൽ എത്തുന്നത്. 1.86 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള DLX പതിപ്പ് പ്രെഷ്യസ് റെഡ് മെറ്റാലിക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക് മൂന്ന് സിംഗിൾ-ടോൺ കളർ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ടോപ്പ്-എൻഡ് DLX പ്രോ വേരിയന്റിന് 1.92 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക് / മാറ്റ് മാസിവ് ഗ്രേ മെറ്റാലിക്, ഏസ്‌തെറ്റിക് ബ്ലൂ മെറ്റാലിക് / വെർച്വസ് വൈറ്റ് & പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക് / സ്പിയർ സിൽവർ മെറ്റാലിക് എന്നിങ്ങനെ മൂന്ന് ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലാണ് ഈ മോഡൽ ഒരുങ്ങിയിരിക്കുന്നത്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

മത്സരം

റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ ഓഫറായ മീറ്റിയോർ 350-യുടെ നേരിട്ടുള്ള എതിരാളിയായാണ് ഹോണ്ട ഹൈനസിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ ബെനലി ഇംപെരിയാലെ 400, ജാവ മോട്ടോർസൈക്കിൾ എന്നിവയുമായും ഏറ്റുമുട്ടുന്നുണ്ട്.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ആധുനിക ക്ലാസിക് ക്രൂയിസർ വിഭാഗത്തിലെ മികച്ച ഓഫർ തന്നെയാണ് ഹോണ്ട ഹൈനസ് 350 എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മികച്ച അളവിലുള്ള എഞ്ചിൻ പരിഷ്ക്കരണവും വൈബ്രേഷനുകളുടെ അഭാവവും സ്മൂത്ത് ഗിയർ ഷിഫ്റ്റുകളും എക്‌സ്‌ഹോസ്റ്റ് നോട്ടും എല്ലാം ഒത്തുചേരുമ്പോൾ നിലവിൽ ഈ വിഭാഗത്തിലെ ഏറ്റവും കേമൻ എന്നു തന്നെ ഹൈനസിനെ അഭിസംബോധന ചെയ്യാം.

എൻഫീൽഡിനെ വെല്ലും ഹോണ്ട ഹൈനസ് CB350; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

ഇന്ത്യയിൽ ബ്രാൻഡിന്റെ ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി മാത്രമായാണ് വിൽക്കുന്നതെങ്കിലും അധികം വൈകാതെ ഡീലർഷിപ്പ് ശൃംഖല വർധിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നതിനാൽ ഹൈനസ് CB350 മോഡലിന്റെ വിപണിയിൽ കൂടുതൽ നേട്ടംകൊയ്യാൻ ഹോണ്ടയ്ക്ക് സാധിക്കും.

Most Read Articles

Malayalam
English summary
Honda H’ness CB350 First Ride Review Details. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X