എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

കഴിഞ്ഞ ഒരു ദശകത്തിനിടയിൽ അതിവേഗം വളർന്ന ഇരുചക്ര വാഹന വിഭാഗമാണ് പെർഫോമൻസ് മോട്ടോർസൈക്കിളുകളുടേത്. ഇന്നും വളരെ ജനപ്രിയമായ ഈ ശ്രേണിയിൽ വ്യത്യസ്‌ത തരത്തിലുള്ള ബൈക്കുകളുടെ സാന്നിധ്യമാണ് ഏറെ ശ്രദ്ധേയമാകുന്നതും.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയുടെ ആദ്യ ഘട്ടം സാധാരണയായി 160 സിസി മുതൽ 200 സിസി വരെയുള്ള മോഡലുകളിലാണ്. കൂടുതൽ താങ്ങാനാവുന്ന ബൈക്കുകളാണിവ എന്നതാണ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതും.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഈ പറഞ്ഞ സെഗ്മെന്റിലെ ഒരു നിറസാന്നിധ്യമാണ് ടിവിഎസ് അപ്പാച്ചെ RTR 160 4V. മികച്ച പെർഫോമൻസ്, ഹാൻഡിലിംഗ് തുടങ്ങിയ കാര്യങ്ങളെല്ലാം കോർത്തിണക്കിയാണ് ഹൊസൂർ ആസ്ഥാനമായുള്ള ബ്രാൻഡ് മോട്ടോർസൈക്കിളിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

MOST READ: മക്കൾക്കായി മലപ്പുറം സ്വദേശിയുടെ കരവിരുതിൽ ഒരു മിനി ജീപ്പ്

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

കാലത്തിനൊത്ത് ആധുനികത പിന്തുടരുന്നതാണ്ടി ടിവിഎസ് അപ്പാച്ചെ സീരീസിന്റെ വിജയവും. ഇപ്പോൾ അടുത്തിടെയാണ് ചെറിയ ചില പരിഷ്ക്കാരങ്ങളുമായി RTR 160 4V മോഡൽ നിരത്തിലെത്തിയത്. 2005-ൽ ആരംഭിച്ച ആദ്യത്തെ അപ്പാച്ചെയിലേക്കാണ് ഇതിന്റെ വേരുകൾ നീങ്ങുന്നത്.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ആദ്യത്തെ ടിവിഎസ് അപ്പാച്ചെ 147.5 സിസി, 13.5 bhp എഞ്ചിനാണ് നൽകിയിരുന്നത്. ഈ കണക്കുകൾ അക്കാലത്ത് ശക്തമായ ഒന്നായിരുന്നു. അങ്ങനെ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താൻ ടിവിഎസിനായി.

MOST READ: അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഇതിനുശേഷം പെട്ടെന്നുതന്നെ പെർഫോമൻസ് മോട്ടോർസൈക്കിൾ വിപണി വളരുകയും ചെയ്‌തു. കൂടുതൽ ശക്തമായ ഓപ്ഷനുകൾ വർഷങ്ങളായി വിപണിയിലെത്തി തുടങ്ങി. അപ്പാച്ചെ ശ്രേണിയിൽ കൂടുതൽ ശക്തമായ മോട്ടോർസൈക്കിളുകളും ടിവിഎസ് പുറത്തിറക്കിയിട്ടുണ്ട്.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഈ സെഗ്‌മെന്റിൽ ടിവിഎസ് ഉപയോഗിച്ച തുറുപ്പുചീട്ടായ അപ്പാച്ചെ RTR 160 4V മോഡലിന്റെ ഏറ്റവും പുതിയ 2021 മോഡലിന്റെ ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങളിലേക്കാണ് നിങ്ങളെ കൂട്ടികൊണ്ടുപോകുന്നത്. കൂടുതൽ അറിയാൻ വായിക്കുക.

MOST READ: MT-15 ഡ്യുവല്‍-ചാനല്‍ എബിഎസ് സമ്മാനിക്കാനൊരുങ്ങി യമഹ

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഡിസൈനും സ്റ്റൈലും

ഡിസൈനിന്റെയും സ്റ്റൈലിംഗിന്റെയും കാര്യത്തിൽ 2019-ൽ പുറത്തിറക്കിയ ആദ്യ മോഡലുമായി കാര്യമായ വ്യത്യാസങ്ങളൊന്നും തന്നെ 2021 പതിപ്പിനുമില്ലെന്ന് പറയാം. എങ്കിലും ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ലൈറ്റുകളുള്ള എൽഇഡി ഹെഡ്‌ലാമ്പാണ് മുൻവശത്തെ പ്രധാന മാറ്റം. ഇത് ബിഎസ്-VI പരിഷ്ക്കരണത്തിൽ നടപ്പിലാക്കിയതാണ്.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഹെഡ്‌ലാമ്പിന്റെ താഴ്ന്ന ബീമിനൊപ്പം എൽഇഡി ഡിആർഎല്ലുകളും മനോഹരമായി സംയോജിപ്പിച്ചിട്ടുണ്ട്. ഷാർപ്പ് ലൈനുകളും ക്രീസുകളും നൽകി അപ്പാച്ചെ RTR 160 4V പതിപ്പിനെ മസ്ക്കുലർ ലുക്ക് സമ്മാനിക്കാനും ടിവിഎസിന് സാധിച്ചിട്ടുണ്ട്.

MOST READ: ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഫ്യുവൽ ടാങ്കിൽ നിരവധി സ്റ്റൈലിംഗ് ഘടകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഈ വിഭാഗവും ഭംഗിയായിട്ടുണ്ട്. ഇതിന് നീളമേറിയ എക്സ്റ്റെൻഷനുകൾ, റൈഡറിന്റെ കാൽമുട്ടിന് സമീപമുള്ള ഫോക്സ് വെന്റുകൾ, വശങ്ങളിലേക്ക് റേസിംഗ് ഫ്ലാഗ് ഗ്രാഫിക്സ് എന്നിവ ലഭിക്കുന്നു.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

6-സ്‌പോക്ക് അലോയ് വീലുകളാണ് 2021 RTR 160 4V മോട്ടോർസൈക്കിളിൽ ടിവിഎസ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് പെറ്റൽ ഡിസ്കുകളുമായി സംയോജിപ്പിച്ച് സ്റ്റൈലായി മാറുകയും മോട്ടോർസൈക്കിളിന്റെ ഡിസൈനിലേക്ക് വളരെ മനോഹരമായി ഇഴുകിച്ചേരുന്നുമുണ്ട്.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

മോട്ടോർസൈക്കിളിന് ഡബിൾ ബാരൽ എക്‌സ്‌ഹോസ്റ്റ് സംവിധാനമാണ് നൽകിയിരിക്കുന്നത്. പിന്നിലേക്ക് നോക്കിയാൽ മുകളിൽ‌ ഒരു എൽ‌ഇഡി ടെയിൽ‌ ലാമ്പും ചുവടെ ഒരു ടയർ‌ ഹഗ്ഗറും ഉള്ള ലളിതമായ പിൻഭാഗത്ത് ഒരുക്കിയിരിക്കുന്നത് എന്നുകാണാം.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

റേസിംഗ് റെഡ് കളർ ഓപ്ഷനാണ് കമ്പനി ഏറ്റവും കൂടുതൽ വിൽക്കുന്നത്. റേസിംഗ് റെഡ് പെയിന്റും വൈറ്റ്, ബ്ലാക്ക് ഗ്രാഫിക്സും സംയോജിപ്പിച്ച് വശങ്ങളിലെ കോൺട്രാസ്റ്റിംഗ് പാനലുകൾ മോട്ടോർസൈക്കിളിനെ സ്പോർട്ടിയറാക്കുന്നു.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

പ്രധാന സവിശേഷതകൾ

എൻ‌ട്രി ലെവൽ‌ പെർ‌ഫോമൻ‌സ് മോട്ടോർ‌സൈക്കിൾ‌ ആയതിനാൽ‌ അപ്പാച്ചെ RTR 160 4V ഫീച്ചറുകളാൽ സമ്പന്നമല്ലെന്ന് മനസിലാക്കണം. എന്നിരുന്നാലും ടിവിഎസ് ചില പ്രധാന സവിശേഷതകളും ബൈക്കിൽ ഉൾച്ചേർത്തിട്ടുണ്ട് എന്നത് പറയാതിരിക്കാനാവില്ല.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഇതിന് റേസ് ട്യൂൺഡ് ഫ്യൂവൽ ഇഞ്ചക്ഷൻ (RT-FI) ലഭിക്കുന്നുണ്ട്. ഇത് മെച്ചപ്പെട്ട പവർ ഡെലിവറിയും മികച്ച ത്രോട്ടിൽ പ്രതികരണവുമാണ് അനുവദിക്കുന്നത്. ഇത് എഞ്ചിനെ ശരിക്കും സഹായിക്കുന്നുണ്ട്. റേസ്‌ട്രാക്കിൽ വികസിപ്പിച്ചതായും പരീക്ഷിച്ചതായും അവകാശപ്പെടുന്ന സിംഗിൾ-ചാനൽ എബിഎസും മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഒരു എൽസിഡി സ്ക്രീൻ ഇൻസ്ട്രുമെന്റേഷനും RTR 160 4V മോഡലിലെ ആകർഷണമാണ്. ടാക്കോമീറ്റർ, സ്പീഡോമീറ്റർ, ഫ്യുവൽ ഗേജ്, ഗിയർ പൊസിഷൻ, സമയം തുടങ്ങിയവ ഇത് പ്രദർശിപ്പിക്കുന്നു. ഈ സവിശേഷതകൾക്കൊപ്പം 0-60 കിലോമീറ്റർ / മണിക്കൂർ ടൈമറും മോട്ടോർ സൈക്കിൾ ക്ലോക്ക് ചെയ്ത ടോപ്പ് സ്പീഡ് രേഖപ്പെടുത്തുന്ന ടോപ്പ് സ്പീഡ് ക്ലോക്കറും ഇതിലുണ്ട്.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

എഞ്ചിനും പെർഫോമൻസും

ബിഎസ്-VI എയർ, ഓയിൽ-കൂൾഡ്, 159.7 സിസി എഞ്ചിനാണ് ടിവിഎസ് അപ്പാച്ചെ RTR 160 4V പതിപ്പിന് തുടിപ്പേകുന്നത്. ഇത് 9,250 rpm-ൽ പരമാവധി 17.38 bhp കരുത്തും 7,250 rpm-ൽ 14.73 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

മുകളിൽ സൂചിപ്പിച്ചതുപോലെ മികച്ച ത്രോട്ടിൽ റെസ്പോൺൻസുള്ള റേസ് ട്യൂൺഡ് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനമാണ് മോട്ടോർസൈക്കിളിൽ പ്രവർത്തിക്കുന്നത്. ചാമ്പ്യൻഷിപ്പ് നേടിയ 160 സിസി പ്രോ സ്റ്റോക്ക് റേസ് ബൈക്കുകളിൽ നിന്നാണ് എഞ്ചിൻ ഉണ്ടായതെന്ന് കമ്പനി പറയുന്നു.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

കമ്പനി അവകാശപ്പെടുന്ന ടോപ്പ്-സ്പീഡ് മണിക്കൂറിൽ 114 കിലോമീറ്റർ ആണെങ്കിലും ടെസ്റ്റ് ഡ്രൈവിൽ 123 കിലോമീറ്റർ വേഗതയിൽ വരെ ബൈക്കിനെ എത്തിക്കാൻ സാധിച്ചുട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. 147 കിലോഗ്രാം ഭാരമാണ് ഈ 160 സിസി മോഡലിനുള്ളത്.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

വൺ-ടച്ച്' സ്റ്റാർട്ടർ ബട്ടണിലൂടെയുള്ള സ്റ്റാർട്ടിംഗും വളരെ മികച്ചതാണ്. ഡബിൾ ബാരൽ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം തീർച്ചയായും എഞ്ചിനെ മികച്ചതാക്കുന്നുണ്ട് എന്നിരുന്നാലും ശബ്ദത്തിലൂടെ ഇത് കുറഞ്ഞ ശേഷിയുള്ള എഞ്ചിനാണെന്ന് ഒരാൾക്ക് മനസിലാക്കാൻ കഴിയും.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

എങ്കിലും എഞ്ചിൻ വളരെ സ്മൂത്താണെന്ന് ഓടിക്കുമ്പോൾ തന്നെ മനസിലാകുന്നുണ്ട്. പക്ഷേ ഏകദേശം 4,500 rpm വരെ പരുക്കനായി തോന്നുന്നു. സ്വീറ്റ് സ്പോട്ട് ശരിക്കും 4,500 rpm മാർക്കിന് മുകളിലാണ്. സ്ലോ-മൂവിംഗ് അല്ലെങ്കിൽ ട്രാഫിക്കിലൂടെ പോകുമ്പോൾ ഗ്ലൈഡ് ത്രൂ ടെക്നോളജിയും ഏറെ സഹായകരമാകും.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

റൈഡിംഗും ഹാൻഡിലിംഗും

തിളക്കമാർന്ന ഹാൻഡിംഗ് ശേഷിയാണ് ടിവി‌എസ് അപ്പാച്ചെ RTR 160 4V മോഡലിന്റെ മറ്റൊരു പ്രധാന ആകർഷണം. 2005-ൽ അരങ്ങേറ്റം കുറിച്ചതു മുതൽ മികച്ച ഹാൻഡിലിംഗ് കഴിവിന് പേരുകേട്ടതാണ് ഈ മോട്ടോർസൈക്കിളുകൾ. പുതിയ അപ്പാച്ചെ RTR 160 4V ഈ പാരമ്പര്യത്തെ അടിസ്ഥാനമാക്കി തന്നെയാണ് നിർമിച്ചിരിക്കുന്നതും.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

നന്നായി രൂപകൽപ്പന ചെയ്ത ചാസിയും സസ്പെൻഷനും സംയോജിപ്പിച്ച് കുറഞ്ഞ നിയന്ത്രണ ഭാരവും കൂടി നൽകിയത് റൈഡിംഗിനെ ഏറെ ആനന്ദകരമാക്കുന്നു. തീർച്ചയായും ഇത് ട്രാക്ക് കേന്ദ്രീകരിച്ചുള്ള മോട്ടോർസൈക്കിളല്ല പക്ഷേ അതിന് ഇപ്പോഴും കോർണറുകൾ കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണ്.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഷോവയിൽ നിന്നുള്ള ടെലിസ്‌കോപ്പിക് ഫോർക്ക് അപ്പ് ഫ്രണ്ടും പിന്നിൽ ഒരു മോണോഷോക്കുമാണ് സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. കോർണറിംഗ് സമയത്ത് സസ്പെൻഷൻ വേണ്ടത്ര കടുപ്പമുള്ളതാവുകും എന്നാൽ ബമ്പർ ആഗിരണം ചെയ്യാൻ പര്യാപ്തമാണെന്നും തെളിയിക്കുന്നുമുണ്ട്.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

നേരായ റൈഡിംഗ് പൊസിഷനും ദീർഘദൂര യാത്രകളിൽ വലിയ സുഖസൗകര്യങ്ങൾ അനുവദിക്കുന്നു. വേഗത്തിലുള്ള ദിശ മാറ്റങ്ങളോട് മോട്ടോർസൈക്കിൾ വളരെ നന്നായി പ്രതികരിക്കുന്നു. ഇത് സിറ്റി റൈഡിനെ വളരെ സഹായിക്കുന്നുണ്ട്.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ടോപ്പ് ഡിസ്ക് ബ്രേക്ക് പതിപ്പിന്റെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ് ടിവിഎസ് വാഗ്‌ദാനം ചെയ്യുന്നത്. മുൻവശത്ത് 270 mm പെറ്റൽ ഡിസ്കും പിന്നിൽ 200 mm പെറ്റൽ ഡിസ്ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. ഏത് സാഹചര്യത്തിലും ബ്രേക്കിംഗ് മികച്ചതും റൈഡറിന് വളരെയധികം ആത്മവിശ്വാസം നൽകുന്നുണ്ട്.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

അപ്പാച്ചെയ്ക്ക് 17 ഇഞ്ച് 6 സ്‌പോക്ക് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. ടയറുകൾ ടാർമാക്കിലും കോൺക്രീറ്റിലും മികച്ച അളവിലുള്ള ഗ്രിപ്പാണ് നൽകുന്നത്.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

വകഭേദങ്ങൾ, നിറങ്ങൾ, വിലനിർണയം

നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, റേസിംഗ് റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ടിവിഎസ് അപ്പാച്ചെ RTR 160 4V തെരഞ്ഞെടുക്കുന്നത്. മൂന്ന് നിറങ്ങൾക്കും വിലകൾ തുല്യമാണ്. എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.

എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

130 mm ഡ്രം ബ്രേക്കുമായി വരുന്ന വേരിയന്റിന് 1,06,215 രൂപയാണ് വില. 200 mm പെറ്റൽ ഡിസ്കുള്ള ഡിസ്ക് ബ്രേക്ക് വേരിയന്റിന് 1,09,265 രൂപയാണ് എക്സ്ഷോറൂം വില. പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് എത്താനിരിക്കുന്നവർക്ക് അനുയോജ്യമായ മോഡലാണ് RTR 160 4V എന്ന് സാരം.

Most Read Articles

Malayalam
English summary
New 2021 TVS Apache RTR 160 4V Review Performance, Features, Specs Details. Read inMalayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X