അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

By Dijo Jackson

35 വര്‍ഷം നീണ്ട ടിവിഎസിന്റെ ട്രാക്ക് പാരമ്പര്യം വിളിച്ചോതിയാണ് അപാച്ചെ RR 310 വിപണിയില്‍ എത്തിയിരിക്കുന്നത്. 1983 ല്‍ ടിവിഎസ് 50 യിലൂടെ ആരംഭിച്ചതാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ റേസിംഗ് പാരമ്പര്യം.

സുപ്ര എസ്എസ്, ഷോഗണ്‍, ഷാവോലിന്‍, ഫിയെറോ...ഒടുവില്‍ അപാച്ചെ - ടിവിഎസിന്റെ ട്രാക്ക് പരിണാമം അവസാനിക്കുന്നതല്ല.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

35 വര്‍ഷങ്ങള്‍ക്കിപ്പുറം ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പിന്തുണയോടെ ജന്മം കൊണ്ടിരിക്കുന്ന ടിവിഎസ് അപാച്ചെ RR 310 പ്രതീക്ഷിച്ച പോലെ വിപണിയില്‍ സംസാരവിഷയമായി മാറിക്കഴിഞ്ഞു.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

2016 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അകൂല എന്ന പേരിലാണ് മോട്ടോര്‍സൈക്കിള്‍ ആദ്യം അവതരിച്ചത്. ടിവിഎസിനെ സംബന്ധിച്ച് അപാച്ചെ RR 310 ന് ഏറെ നിര്‍ണായകമാണ്.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

കരുത്തന്മാരായ കെടിഎം RC 390, നിഞ്ച 300, ബെനലി 302R എന്നിവര്‍ക്ക് മുമ്പില്‍ ചങ്കുറപ്പോടെ നില്‍ക്കാന്‍ ടിവിഎസ് ഒരുക്കിയ അപാച്ചെ RR 310 ന് സാധിക്കുന്നുണ്ടോ? ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ നിന്നും ലഭിച്ച ടിവിഎസ് അപാച്ചെ RR 310 ന്റെ ചിത്രം ഇങ്ങനെ —

Recommended Video

The Emflux Motors Model 1 – India’s First Electric Motorcycle
അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

ടിവിഎസില്‍ നിന്നും പുറത്ത് വന്ന ആദ്യ സമ്പൂര്‍ണ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളാണ് അപാച്ചെ RR 310. 2016 ല്‍ കാഴ്ചവെച്ച അകൂല കോണ്‍സെപ്റ്റിന്റെ ഡിസൈന്‍ ശൈലിയിലാണ് അപാച്ചെ RR 310 ന്റെ വരവ്.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

എന്തായാലും പുതിയ അപാച്ചെയുടെ അഗ്രസീവ് ഡിസൈന്‍ ഭാഷ ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടുമെന്ന കാര്യം തീര്‍ച്ച. ഫസ്റ്റ്-ഇന്‍-ക്ലാസ് ബൈ-എല്‍ഇഡി ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് അപാച്ചെയുടെ മുഖരൂപത്തില്‍ എടുത്തു പറയേണ്ട ആദ്യ ഘടകം.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

എയര്‍ ഇന്‍ടെയ്ക്കുകള്‍ക്ക് മേലെയായാണ് ഹെഡ്‌ലാമ്പുകള്‍ ഒരുങ്ങിയിരിക്കുന്നത്. എഞ്ചിനിലേക്ക് കൂടുതല്‍ വായു കടത്തി വിടുകയാണ് എയര്‍ ഇന്‍ടെയ്ക്കുകളുടെ ലക്ഷ്യം.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

ത്രിവര്‍ണ നിറത്തിലുള്ള ഡീക്കലിനൊപ്പമാണ് അപാച്ചെയുടെ വീതിയേറിയ വിന്‍ഡ്‌സ്‌ക്രീന്‍. എഞ്ചിനില്‍ നിന്നുള്ള ചൂട് വായു പുറന്തള്ളുന്നതിന് വേണ്ടിയുള്ള ഗില്‍ വെന്റുകളും ഫെയറിംഗിന്റെ വശങ്ങളില്‍ ഒരുങ്ങിയിട്ടുണ്ട്.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

ലളിതമാര്‍ന്ന എന്നാല്‍ ഉയര്‍ത്തിയ ടെയില്‍ സെക്ഷനാണ് ടിവിഎസ് അപാച്ചെ RR 310 ന്റെ മറ്റൊരു ഡിസൈന്‍ സവിശേഷത. എതിരാളികളില്‍ നിന്നും വ്യത്യസ്തമാര്‍ന്ന ടെയില്‍ ലൈറ്റ് ശൈലിയാണ് അപാച്ചെയില്‍ ടിവിഎസ് സ്വീകരിച്ചിരിക്കുന്നത്.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

ഒപ്പം ഒരല്‍പം മുഖമുയര്‍ത്തി നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ് സാമാന്യം ഭേദപ്പെട്ട ശബ്ദമാണ് പുറപ്പെടുവിക്കുന്നതും. തലകുത്തനെയുള്ളതാണ് അപാച്ചെയുടെ ഇന്‍സ്ട്രമെന്റ് കണ്‍ട്രോള്‍.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, റേഞ്ച്-മൈലേജ് ഇന്‍ഡിക്കേറ്റര്‍, 0-60 kph സ്പ്രിന്റ് ടൈമറുകള്‍ എന്നിവയാണ് ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ ലഭ്യമാക്കുന്ന വിവരങ്ങള്‍.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

ടിവിഎസ് അപാച്ചെ RR 310 — റൈഡിംഗ്

റേസിംഗ് ഡിഎന്‍എയ്ക്ക് ഒപ്പമുള്ള അപാച്ചെ RR 310 ല്‍ റൈഡര്‍ക്ക് വേഗത കൈവരിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരില്ല. കരുത്തിനൊപ്പം ഹാന്‍ഡ്‌ലിംഗ് മികവും മോട്ടോര്‍സൈക്കിള്‍ കാഴ്ചവെക്കുന്നുണ്ട്.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

ത്രോട്ടിലില്‍ പിടിമുറുക്കുമ്പോള്‍ 28 Nm ടോര്‍ഖേകുന്ന 313 സിസി സിംഗിള്‍-സിലിണ്ടര്‍ റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് എഞ്ചിന്‍ ജീവന്‍ വെയ്ക്കും. 34 bhp പരമാവധി കരുത്തോടെയുള്ള അപാച്ചെ RR 310 ട്രാക്കില്‍ കെടിഎം RC 390 യ്ക്ക് ഒത്ത എതിരാളിയാണ്.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

എന്നാല്‍ ദീര്‍ഘദൂര യാത്രകളില്‍ സ്ഥിതി വിശേഷം ഇതാകണമെന്നില്ല. മണിക്കൂറില്‍ 160 കിലോമീറ്ററാണ് ടിവിഎസ് അപാച്ചെ RR 310 ന്റെ പരമാവധി വേഗത. 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് പുതിയ അപാച്ചെ കാഴ്ചവെക്കുന്ന ഇന്ധനക്ഷമത.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

റേസിംഗ് പാരമ്പര്യമുള്ളതിനാല്‍ തന്നെ റൈഡര്‍ പൊസിഷനും ഒരല്‍പം സ്‌പോര്‍ടിയാണ്. അതേസമയം ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് ആവശ്യമായ ഗ്രൗണ്ട് ക്ലിയറന്‍സും മോട്ടോര്‍സൈക്കിളില്‍ ടിവിഎസ് ഒരുക്കിയിട്ടുണ്ട്.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

170 കിലോഗ്രാമാണ് അപാച്ചെ RR 310 ന്റെ ഭാരം. കയാബ 41 mm അപ്‌സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും, പ്രീലോഡ് അഡ്ജസ്റ്റബിള്‍ റിയര്‍ മോണോ-ഷോക്കുമാണ് RR 310 ന് ലഭിച്ചിരിക്കുന്നത്.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

300 mm സിംഗിള്‍ ഡിസ്‌ക് മുന്‍ ടയറിലും, 240 mm ഡിസ്‌ക് പിന്‍ടയറിലും മോട്ടോര്‍സൈക്കിളില്‍ ബ്രേക്കിംഗ് ഒരുക്കുന്നുണ്ട്. ഡ്യൂവല്‍ ചാനല്‍ എബിഎസ് പിന്തുണയോടെയാണ് പുതിയ അപാച്ചെയുടെ വരവ്.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

ഇതൊക്കെയാണെങ്കിലും സ്റ്റീയറിംഗ് മികവില്‍ പുതിയ അപാച്ചെ ഒരല്‍പം പിന്നോക്കമാണ്. ശരിയായ ദിശയിലേക്ക് ഹാന്‍ഡില്‍ബാറിനെ നിയന്ത്രിക്കാന്‍ റൈഡര്‍ക്ക് ഒരല്‍പം ബുദ്ധിമുട്ടേണ്ടി വരും.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

എന്നാല്‍ വിഷമിക്കേണ്ട, ചെറിയ റീമാപും അക്രോപോവിച്ചില്‍ നിന്നുള്ള സ്ലിപ്-ഓണും മറ്റ് ചില മോഡിഫിക്കേഷനുകളും ഈ പ്രശ്‌നം പരിഹരിക്കും.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

ടിവിഎസ് അപാച്ചെ RR 310 വാങ്ങണമോ?

300 സിസി ശ്രേണിയിലേക്കുള്ള ടിവിഎസിന്റെ വരവ് ഒരല്‍പം വൈകിപ്പോയി എന്ന കാര്യം യാഥാര്‍ത്ഥ്യമാണ്. പക്ഷെ 'ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍' എന്ന സമീപനമാണ് മോട്ടോര്‍സൈക്കിളില്‍ ടിവിഎസ് സ്വീകരിച്ചിരിക്കുന്നത്.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

കാഴ്ചയിലും മികവിലും പുതുമ കൊണ്ടുവരാന്‍ ടിവിഎസിന് സാധിച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് ടിവിഎസ് അപാച്ചെ RR 310 പുറത്ത് വരുന്നത്.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

ഒരു പരിധി വരെ ബിഎംഡബ്ല്യു G 310 R നെ അടിസ്ഥാനപ്പെടുത്തിയാണ് അപാച്ചെ RR 310 ന്റെ വരവും. ചാസി, എഞ്ചിന്‍, ഗിയര്‍ബോക്‌സ്, ബ്രേക്കിംഗ്, സസ്‌പെന്‍ഷന്‍ എന്നിവയെല്ലാം G 310 R ന് സമാനമാണ്.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

അതേസമയം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമായി ട്യൂണ്‍ ചെയ്ത എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റാണ് (UCE) മോട്ടോര്‍സൈക്കിളില്‍ ടിവിഎസ് നല്‍കിയിരിക്കുന്നത്.

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ

ടിവിഎസ് അപാച്ചെ — RR 310 വില, സാങ്കേതിക വിവരങ്ങള്‍

2.05 ലക്ഷം രൂപ ആരംഭവിലയിലാണ് അപാച്ചെ RR 310 വിപണിയില്‍ എത്തുന്നത്. പണത്തിനൊത്ത മൂല്യം കാഴ്ചവെക്കാന്‍ അപാച്ചെ RR 310 ന് സാധിക്കുമെന്നതില്‍ സംശയം വേണ്ട!

അപാച്ചെ RR 310 — ടിവിഎസില്‍ നിന്നും വൈകിയെത്തിയ പോരാളി; റിവ്യൂ
Design 1-cylinder, 4-stroke, reverse inclined engine
Displacement 312.2cc
Max. Power Output 34bhp at 9,700rpm
Max. Torque 28Nm at 7,700rpm
Top Speed (est.) 160kph
0-100kph 7.71 seconds
0-60kph 2.93 seconds
Mileage (est.) 25 - 30kpl
Fuel Tank Capacity 11 litres
Gearbox 6-speed
Clutch Wet Multiple Disc

Suspension (Front)

Kayaba 41mm Upside-Down Forks
Suspension (Rear)

Kayaba 41mm Mono-shock
Brakes Front (Disc)

300mm Petal Type
Brakes Rear (Disc)

240mm Petal Type
ABS

Dual-Channel ABS
Tyre (Front)

Michelin 110/70-R17 54H Tubeless

Tyre (Rear)

Michelin 150/60-R17 66H Tubeless

Chassis Trellis frame, split chassis
Dimensions (L×W×H) 2,001 x 786 x 1,135mm
Kerb Weight 169.5kg
Seat Height 810mm
Wheelbase 1,365mm

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #bike review #review #റിവ്യൂ
English summary
First Ride Review: TVS Apache RR 310. Read in Malayalam.
Story first published: Tuesday, December 19, 2017, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X