പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

By Dijo Jackson

എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ ബജാജ് പള്‍സര്‍ കൊടികുത്തി നിന്ന കാലം. നിരത്തില്‍ എങ്ങും പള്‍സര്‍ മയം. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ പുതിയ സ്‌പോര്‍ട്‌സ് ബൈക്കുമായി ടിവിഎസ് വരുന്നുണ്ടെന്ന് ഇന്ത്യ അറിഞ്ഞു. ബൈക്കിന്റെ പേര് ടിവിഎസ് അപാച്ചെ RTR 160. രൂപത്തിലും ഭാവത്തിലും തനി സ്‌പോര്‍ട്‌സ് ബൈക്ക്.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

കണ്ടു പഴകിയ പള്‍സറില്‍ നിന്നും വ്യത്യസ്തമായ എന്തോ ടിവിഎസ് അപാച്ചെയ്ക്ക് ഉണ്ടെന്ന് വരവിന് മുമ്പെ വിപണി മന്ത്രിച്ചു. സംഭവബഹുലമായിരുന്നു ശേഷം അപാച്ചെയുടെ യാത്ര. ടിവിഎസ് അപാച്ചെ വിപണിയില്‍ എത്തിയിട്ട് ഒരു പതിറ്റാണ്ടു പിന്നിടുന്നു.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

RTR 160 യിലൂടെയാണ് അപാച്ചെ നിര എന്തെന്ന് ഇന്ത്യ ആദ്യം അറിഞ്ഞത്. ലാപ് ടൈമര്‍ ലഭിച്ച ഇന്ത്യയിലെ ആദ്യ ബൈക്ക്. പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കുറിക്കാനെടുത്ത സമയം റൈഡര്‍മാര്‍ക്ക് അപാച്ചെ പറഞ്ഞു നല്‍കി. പിന്നെ ബൈക്കിലെ പെറ്റല്‍ ഡിസ്‌ക് ബ്രേക്കും. ഇന്ത്യയില്‍ ടിവിഎസ് അപാച്ചെ RTR 160 തുടക്കത്തിലെ ഹിറ്റായി!

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

'റേസിംഗ് ത്രോട്ടില്‍ റെസ്‌പോണ്‍സ്' എന്നാണ് RTR ന് അര്‍ത്ഥം. പേര് സൂചിപ്പിക്കുന്നത് പോലെ ട്രാക്ക് പാരമ്പര്യമേന്തിയാണ് അന്നു മുതല്‍ ഇന്നു വരെയുള്ള അപാച്ചെകള്‍ വിപണിയില്‍ എത്തിയിട്ടുള്ളത്.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

ഓരോ തവണയും കൂടുതല്‍ മികവേറിയ അപാച്ചെകളെ അണിനിരത്താന്‍ കമ്പനി ശ്രദ്ധ ചെലുത്തിയപ്പോള്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ തുടരെ ആറു തവണ അപാച്ചെ കിരീടമണിഞ്ഞു.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

പോയ വര്‍ഷം അവസാനം ടിവിഎസ് അവതരിപ്പിച്ച ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിള്‍ അപാച്ചെ RR 310 ന്റെ തിളക്കം മായും മുമ്പെ മറ്റൊരു റേസ് മെഷീനും കൂടി നിരയില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു - അപാച്ചെ RTR 160 4V!

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

കഴിഞ്ഞ ദിവമാണ് പുതിയ ബൈക്കിന്റെ മികവ് പരീക്ഷിച്ചറിയാന്‍ ഡ്രൈവ്‌സ്പാര്‍ക്കിന് ടിവിഎസിന്റെ ക്ഷണം ലഭിച്ചത്. എങ്ങനെയുണ്ട് പുതിയ ടിവിഎസ് അപാച്ചെ RTR 160 4V? പരിശോധിക്കാം —

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

ഒറ്റനോട്ടത്തില്‍ RTR 200 4V അല്ലേ ഇതെന്ന സംശയം തോന്നാം. കാരണം മുതിര്‍ന്ന സഹോദരന്‍ RTR 200 4V യില്‍ നിന്നുമാണ് പുതിയ RTR 160 4V യുടെ ഡിസൈന്‍ പാഠങ്ങള്‍. ആറു തവണ ഇന്ത്യന്‍ ദേശീയ മോട്ടോര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പ് കിരീടം ചൂടിയ RTR 165 ന്റെ അടിത്തറയില്‍ നിന്നുമാണ് RTR 160 4V യുടെ ഒരുക്കം.

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

വളവുകളില്‍ ദൃഢത ഉറപ്പുവരുത്തുന്ന ഡബിള്‍ ക്രാഡില്‍ സ്പ്ലിറ്റ് സിങ്ക്രോ സ്റ്റിഫ് ഫ്രെയിമും ബൈക്കിന് ലഭിച്ചിട്ടുണ്ട്. അക്രമണോത്സുകത നിറഞ്ഞ രൂപമാണ് RTR 160 4V യ്ക്ക്.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

പത്തി വിടര്‍ത്തിയ പോലുള്ള എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഹാലോജന്‍ ഹെഡ്‌ലാമ്പും ഉള്ളടങ്ങുന്നതാണ് മുഖഭാവം. ഓട്ടോ ഹെഡ്‌ലൈറ്റ് ഓണ്‍ ഫീച്ചര്‍ ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

പൂര്‍ണ ഡിജിറ്റല്‍ റേസിംഗ് കണ്‍സോളാണ് ഹെഡ്‌ലാമ്പിന് മുകളില്‍. പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ രേഖപ്പെടുത്തും. ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്ററും ബൈക്കിന്റെ പ്രത്യേകതയാണ് (ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പില്‍ മാത്രം).

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

ചെത്തി ഒതുക്കിയ മസിലന്‍ ഫ്യൂവല്‍ ടാങ്ക് പുതിയ ബൈക്കിന്റെ എയറോഡൈനാമിക് മികവ് വര്‍ധിപ്പിക്കും. കോര്‍ണര്‍ ചെയ്യുമ്പോഴും RTR 160 യുടെ പരിഷ്‌കരിച്ച ഫ്യൂവല്‍ ടാങ്ക് ഡിസൈന്‍ റൈഡര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമേകും.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

ട്രാക്ക് പാരമ്പര്യം വിളിച്ചോതുന്ന റേസിംഗ് ഫ്‌ളാഗ് ഗ്രാഫിക്‌സും ഫ്യൂവല്‍ ടാങ്കില്‍ കമ്പനി പതിപ്പിച്ചിട്ടുണ്ട്. 800 mm ഉയരത്തിലുള്ള നീളവും വീതിയുമേറിയ സീറ്റ് ഭംഗിയായാണ് ടാങ്കുമായി ചേര്‍ന്നു ഒരുങ്ങിയിട്ടുള്ളത്.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

പുതിയ അപാച്ചെയിലുള്ള ദീര്‍ഘദൂര യാത്ര വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കില്ലെന്ന് സാരം. മൂര്‍ച്ചയേറിയ ടെയില്‍ ലൈറ്റ് ക്ലസ്റ്ററാണ് ബൈക്കിന് പിന്നില്‍. RTR 200 ല്‍ നിന്നും പകര്‍ത്തിയ റേസിംഗ് ഡബിള്‍ ബാരല്‍ എക്‌സ്‌ഹോസ്റ്റും പുതിയ അപാച്ചെയില്‍ എടുത്തുപറയണം.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

പെര്‍ഫോര്‍മന്‍സിന് വേണ്ടി ട്യൂണ്‍ ചെയ്‌തെടുത്ത എക്‌സ്‌ഹോസ്റ്റിന് ഗാംഭീര്യമേറിയ ശബ്ദമാണ്. എന്നാല്‍ എഞ്ചിന്‍ ഇരമ്പിപ്പിച്ചാല്‍ ടിവിഎസിന്റെ പതിവ് റേസിംഗ് മുരള്‍ച്ച് ബൈക്ക് കേള്‍പ്പിക്കും.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

ശ്രദ്ധയാകര്‍ഷിക്കാന്‍ പുതിയ അപാച്ചെ RTR 160 4V യ്ക്ക് സാധിക്കുമെന്ന കാര്യം ഉറപ്പ്. മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്, RR റെഡ് എന്നീ മൂന്ന് നിറങ്ങളില്‍ ബൈക്ക് ലഭ്യമാണ്. കാഴ്ചയില്‍ RR റെഡാണ് പുതിയ അപാച്ചെയ്ക്ക് കൂടുതല്‍ ചേര്‍ച്ച.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

കാര്‍ബ്യുറേറ്റര്‍, ഇലക്ട്രോണിക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പുകളിലാണ് അപാച്ചെ RTR 160 4V യുടെ ഒരുക്കം. ഇരു പതിപ്പുകളിലും 159.7 സിസി ഓയില്‍ കൂള്‍ഡ്, നാലു വാല്‍വ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണുള്ളത്.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

ശ്രേണിയിലെ ഏറ്റവും കരുത്തന്‍ ബൈക്ക് എന്ന വിശേഷണവും പുതിയ അപാച്ചെയ്ക്ക് കൂട്ടായുണ്ട്. 16.3 bhp കരുത്ത് കാര്‍ബ്യുറേറ്റര്‍ പതി്പ് ഉത്പാദിപ്പിക്കുമ്പോള്‍ 16.6 bhp കരുത്ത് ഉത്പാദിപ്പിക്കാന്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പിന് സാധിക്കും.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

പരമാവധി 14.8 Nm torque ബൈക്ക് ഉത്പാദിപ്പിക്കും. സുഗമമായ ഗിയര്‍ ഷിഫ്റ്റ് ഉറപ്പു വരുത്തുന്ന അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് പുതിയ അപാച്ചെയില്‍ ചൂണ്ടിക്കാട്ടേണ്ട മറ്റൊരു വിശേഷം.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് യൂണിറ്റുമാണ് ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുന്നത്. ഷോവയിലെ വിദഗ്ധര്‍ റീട്യൂണ്‍ ചെയ്ത സസ്‌പെന്‍ഷന്‍ കമ്പ്രഷനും റീബൗണ്ട് ഡാമ്പിംഗും പുതിയ അപാച്ചെയുടെ ഹൈലൈറ്റാണ്.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

വളവുകളില്‍ ഉയര്‍ന്ന വേഗതയിലും സ്ഥിരത നഷ്ടപ്പെടുത്താതെ കുതിക്കാന്‍ ഇതു സഹായിക്കും. ബ്രേക്കിംഗിന് വേണ്ടി 200 mm പെറ്റല്‍ ഡിസ്‌ക് മുന്നിലും 130 mm ഡിസ്‌ക് പിന്നിലും ബൈക്കില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം കാര്‍ബ്യുറേറ്റര്‍ പതിപ്പിന് പിന്നില്‍ ഡ്രം ബ്രേക്ക് സംവിധാനമാണുള്ളത്.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

നിശ്ചലാവസ്ഥയില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കുറിക്കാന്‍ ബൈക്കിന് അഞ്ചു സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 114 കിലോമീറ്ററാണ് അപാച്ചെ RTR 160 കാര്‍ബ്യുറേറ്റര്‍ പതിപ്പിന്റെ പരമാവധി വേഗത.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പിന്റെ പരമാവധി വേഗത 116 കിലോമീറ്ററാണ്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ കടക്കും വരെ അപാച്ചെ RTR 160 4V സൗമ്യനാണ്. എന്നാല്‍ ഈ വേഗതയ്ക്ക് ശേഷം പതിയെ വിറയല്‍ ഫൂട്ട്‌പെഗുകളില്‍ അനുഭവപ്പെട്ടു തുടങ്ങും.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

എന്തായാലും വിറയല്‍ നിയന്ത്രിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ ടിവിഎസ് എടുത്തിട്ടുണ്ട്. 12 ലിറ്ററാണ് ബൈക്കിന്റെ ഇന്ധനശേഷി. ഇതില്‍ 2.5 ലിറ്റര്‍ റിസര്‍വാണ്. 40-45 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ പുതിയ അപാച്ചെയ്ക്ക് സാധിക്കും.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

പുതിയ അപാച്ചെ RTR 160 4V വാങ്ങണമോ?

81,49 രൂപ മുതല്‍ 89,990 രൂപ വരെയാണ് അപാച്ചെ RTR 160 4V യുടെ എക്‌സ്‌ഷോറൂം വില. പണത്തിനൊത്ത മൂല്യം ബൈക്ക് കാഴ്ചവെക്കുമോ എന്ന സംശയം വേണ്ട! പുതിയ അപാച്ചെ RTR 160 4V യില്‍ പൈസ വസൂലാണ്.

പ്രതീക്ഷ കാക്കുന്നുണ്ടോ ടിവിഎസിന്റെ പുതിയ പടക്കുതിര? അപാച്ചെ RTR 160 4V റിവ്യു

എന്‍ട്രി-ലെവല്‍ പെര്‍ഫോര്‍മന്‍സ് ബൈക്കാണ് ലക്ഷ്യമെങ്കില്‍ ടിവിഎസിന്റെ പുതിയ റേസ് മെഷീന്‍ മികച്ച ഓപ്ഷനാണ്.

Most Read Articles

Malayalam
കൂടുതല്‍... #tvs motor #bike review #review #റിവ്യൂ
English summary
TVS Apache RTR 160 4V First Ride Review. Read in Malayalam.
Story first published: Saturday, March 17, 2018, 14:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X