സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഏറെക്കാലം മുമ്പ് ഇന്ത്യൻ വിപണിയിൽ നിന്നും അപ്രത്യക്ഷമായെങ്കിലും ഏവർക്കും സുപരിചിതമായ ബ്രാൻഡായിരുന്നു യെസ്‌ഡി. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം മൂന്ന് പുതിയ മോട്ടോർസൈക്കിളുകളുമായി ഐതിഹാസിക ഇരുചക്ര വാഹന നിർമാതാക്കൾ തിരികെയെത്തിയിരിക്കുകയാണ്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

യെസ്‌ഡി അഡ്വഞ്ചർ, സ്‌ക്രാമ്പ്‌ളർ, റോഡ്‌സ്റ്റർ എന്നിവ ഉൾപ്പെടുന്ന പുതിയ ആധുനിക മോഡലുകളുമായാണ് കമ്പനിയുടെ രണ്ടാംവരവ്. ടൂ-സ്ട്രോക്ക് എഞ്ചിനിൽ നിന്ന് ഫോർ സ്ട്രോക്ക് മോഡലുകളിലേക്കുള്ള പ്രയാണമാണ് ഈ രണ്ടാംമൂഴം.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

നേരത്തെ യെസ്ഡി റോഡ്‌കിംഗ് റാലി സ്റ്റേജുകളിൽ ഇരമ്പുന്ന ഓർമകൾ കൂടിയായിരുന്നു. വർഷങ്ങളോളം ഇന്ത്യൻ റാലി രംഗത്ത് ആധിപത്യം പുലർത്താനും മോട്ടോർസൈക്കിളിനായി. റാലി സ്റ്റേജുകളിൽ ഓടാനായി പരിഷ്ക്കരിച്ച ശൈലിയിലേക്ക് ഇവ മാറ്റുന്നതും അക്കാലത്ത് പലരുടെയും വിനോദമായിരുന്നു.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഇങ്ങനെയൊക്കെയാണ് മോട്ടോർസൈക്കിളുകളുടെ സ്‌ക്രാംബ്ലർ വിഭാഗം ഉടലെടുക്കുന്നത്. യെസ്‌ഡി തിരിച്ചുവരവ് നടത്തിയപ്പോൾ ആദ്യം പുറത്തിറക്കിയ മൂന്ന് മോട്ടോർസൈക്കിളുകളിൽ ഒന്ന് സ്‌ക്രാംബ്ലർ ആയിരുന്നു. സ്‌ക്രാംബ്ലർ എന്ന മോട്ടോർസൈക്കിളുകളുടെ വിഭാഗത്തെ അടിസ്ഥാനമാക്കിയാണ് ബ്രാൻഡ് ഇതിന് പേര് നൽകിയിരിക്കുന്നത്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഓൺ-ഓഫ്-റോഡ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യാൻ ഉദ്ദേശിച്ച് നിർമിച്ചിരിക്കുന്നവയാണിവ. യെസ്‌ഡിയുടെ സ്ക്രാംബ്ലർ മോഡലിന്റെ റിവ്യൂ വിശേഷങ്ങളിലേക്കാണ് ഇനി കടക്കാൻ പോവുന്നത്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഡിസൈനും ശൈലിയും

യെസ്ഡി സ്‌ക്രാംബ്ലർ ഒരു അതുല്യ മോട്ടോർസൈക്കിളാണെന്ന് തുടക്കത്തിൽ തന്നെ വ്യക്തമാണ്. ഡിസൈനിന്റെയും ശൈലിയുടെയും കാര്യത്തിൽ ഇത് ശരിക്കും സ്‌ക്രാംബ്ലർ മോഡലുകളെ തന്നെയാണ് ഓർമപ്പെടുത്തുന്നതും. 50 കളിലും 60 കളിലും തികച്ചും മുഖ്യധാരയായി മാറിയ ഒരു പദമാണ് 'സ്‌ക്രാംബ്ലർ'. എന്നാൽ 1920 കളുടെ തുടക്കത്തിൽ തന്നെ ഇവ നിലവിലുണ്ട്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ലോകമെമ്പാടുമുള്ള എല്ലാ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിളുകൾക്കും സാധാരണയായി സമാനമായ ഡിസൈൻ ഭാഷ്യമാണുള്ളത് എന്നതും ശ്രദ്ധേയമാണ്. ഇവിടെയും കാര്യങ്ങൾ വ്യത്യസ്‌തമല്ല. ഒരു സ്‌ക്രാംബ്ലറിന്റെ സാധാരണ ഡിസൈനിൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, കുറഞ്ഞ ബോഡി വർക്ക്, എഞ്ചിനുള്ള സംരക്ഷണം, ഓഫ്-റോഡ്/ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവ ഉൾപ്പെടുന്നു.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

യെസ്‌ഡി സ്‌ക്രാംബ്ലറിലേക്ക് വരുമ്പോൾ ഫ്യുവൽ ടാങ്കിലേക്ക് ഒഴുകുന്ന സിംഗിൾ പീസ് സീറ്റിനൊപ്പം സിഗ്നേച്ചർ സ്‌ക്രാംബ്ലർ ഫ്ലൈലൈൻ ഇതിനും ലഭിക്കുന്നു. ടാങ്ക് തന്നെ വ്യതിരിക്തമായ ഡിസൈൻ ലൈനുകളോട് കൂടിയതും വളഞ്ഞതുമാണ്. ഉയർന്നതും താഴ്ന്നതുമായ ബീമുകളെ വേർതിരിക്കുന്ന യെസ്‌ഡി ലോഗോയുള്ള വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പാണ് മുന്നിൽ കാണാനാവുക.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഇതിന് ഒരു ക്രോം സറൗണ്ടും ലഭിക്കുന്നത് ചെറിയൊരു പ്രീമിയംനെസ് നൽകുന്നുമുണ്ട്. അതിന് മുകളിൽ വലതുവശത്ത് വൃത്താകൃതിയിലുള്ള എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് കാണാനാവുക. അത് സാധാരണ സ്‌ക്രാംബ്ലർ രീതിയിൽ ഹാൻഡിൽബാറിന്റെ വലതുവശത്തായാണ് സ്ഥാപിച്ചിരിക്കുന്നത്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

നിങ്ങൾ മോട്ടോർസൈക്കിൾ മുന്നിൽ നിന്ന് കാണുമ്പോൾ നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്ന ആദ്യത്തെ ഘടകം ഡേർട്ട്ബൈക്ക് ശൈലിയിലുള്ള മഡ്ഗാർഡ് തന്നെയായിരിക്കും. യെസ്ഡി സ്‌ക്രാംബ്ലറിൽ ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും മനോഹരമായാണ് ഇടംപിടിച്ചിരിക്കുന്നത്. എഞ്ചിന് മാറ്റ് ഫിനിഷും സിലിണ്ടറിലെ കൂളിംഗ് ഫിനുകളും കോൺട്രാസ്റ്റിംഗ് സിൽവർ ഫിനിഷും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഡ്യുവൽ പർപ്പസ് ടയറുകളുള്ള സ്‌പോക്ക് വീലുകൾ ഓഫ്-റോഡ്-റെഡി ഡിസൈനും സ്റ്റൈലിംഗും വർധിപ്പിക്കുന്നു. പിന്നിൽ ഒരു ടയർ ഹഗ്ഗർ ഉണ്ട്. അതിൽ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റും ഘടിപ്പിച്ചിരിക്കുന്നു. പിൻവശത്തുള്ള സിംഗിൾ പീസ് സീറ്റിനടിയിൽ ഒരു ചെറിയ മഡ്ഗാർഡും കാണാം. ഇവിടെയാണ് ചെറിയ വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് ഇൻഡിക്കേറ്ററുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ആകർഷകമായ കളർ ഓപ്ഷനുകളിലാണ് യെസ്‌ഡി സ്‌ക്രാംബ്ലർ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളും മൂന്ന് സിംഗിൾ-ടോൺ നിറങ്ങളുമാണ് ബൈക്കിന് ലഭിച്ചിരിക്കുന്നത്. പിന്നിലെ ചെറിയ മഡ്ഗാർഡ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ കറുപ്പ് നിറത്തിലാണ് പൂർത്തീകരിച്ചിരിക്കുന്നത്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

സിംഗിൾ-ടോൺ നിറങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ബോഡി കളറിൽ ഇത് ലഭ്യമാവും. കൂടാതെ നിങ്ങൾ തെരഞ്ഞെടുക്കുന്ന ഏത് നിറവും ഫ്യുവൽ ടാങ്കിൽ മാത്രമായിരിക്കും വ്യത്യസ്‌തത പുലർത്തുക. ബാക്കിയുള്ള മോട്ടോർസൈക്കിളിന്റെ ഭാഗങ്ങൾ കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

മൊത്തത്തിൽ യെസ്‌ഡി സ്‌ക്രാംബ്ലർ ഏത് കോണിൽ നിന്ന് നോക്കിയാലും തികച്ചും ആകർഷകമായ മോട്ടോർസൈക്കിളാണ്. ഡിസൈനിന്റെയും സ്റ്റൈലിംഗിന്റെയും കാര്യത്തിൽ അതിനോട് അടുത്ത് വരുന്ന ഒന്നും തന്നെ ഈ വില പോയിന്റിൽ ഇല്ലെന്ന് ഉറപ്പാണ്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

യെസ്ഡി സ്‌ക്രാംബ്ലർ ഫീച്ചറുകൾ

പരമ്പരാഗതമായി സ്‌ക്രാംബ്ലറുകൾക്ക് സവിശേഷതകളൊന്നും ഉണ്ടായിരിക്കണമെന്നില്ല. എഞ്ചിൻ, ഷാസി, സസ്‌പെൻഷൻ, ലൈറ്റുകൾ എന്നിവ മാത്രമുള്ള ഏറ്റവും കുറഞ്ഞ മോട്ടോർസൈക്കിളുകളായിരിക്കണം അവ. ടാർമാക്കിലും ഓഫ്‌ ചെയ്യുമ്പോഴും അവരെ വേഗത്തിലാക്കുക എന്നതാണ് അവയുടെ കഴിവ്. എന്നിരുന്നാലും കാലക്രമേണ, കാര്യങ്ങൾ മാറിയിട്ടുണ്ട്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

മുഖ്യധാരാ സ്‌ക്രാംബ്ലറുകൾ ഫീച്ചറുകളാൽ സമ്പന്നമാണ്. എന്നിരുന്നാലും ഈ സ്‌ക്രാംബ്ലറുകൾക്ക് വളരെയധികം ചെലവ് വരും. ഇവിടെയാണ് യെസ്‌ഡിയുടെ ബൈക്ക് വേറിട്ടു നിൽക്കുന്നത്. 2.04 ലക്ഷം രൂപയ്ക്ക് പുറത്തിറക്കിയിരിക്കുന്ന ഈ മോഡൽ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിളാണ്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും മോട്ടോർസൈക്കിളിനെ കുറച്ച് സവിശേഷതകളോടെയാണ് യെസ്‌ഡി സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് സ്മാർട്ട്‌ഫോൺ ചാർജിംഗ് പോർട്ടുകളുടെ ലഭ്യത ഇതിനെ ശരിക്കും വേറിട്ടു നിർത്തുന്നു. യെസ്‌ഡി സ്‌ക്രാംബ്ലറിൽ ഒരു ടൈപ്പ്-എയും ടൈപ്പ്-സി പോർട്ടുമാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഫീച്ചറുകളുടെ പട്ടികയിൽ ഇടം നേടിയ മറ്റൊരു ഘടകം എൽഇഡി ലൈറ്റിംഗ് ആണ്. മോട്ടോർസൈക്കിളിലെ എല്ലാ ലൈറ്റുകളും എൽഇഡി യൂണിറ്റുകളാണെന്നതും നേട്ടമായി എടുത്തുപറയാം. അവ വളരെ മനോഹരമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതും. സിംഗിൾ പോഡ് സർക്കുലർ ഡിസ്‌പ്ലേയാണ് യെസ്‌ഡി സ്‌ക്രാംബ്ലറിന് ഉള്ളതെങ്കിലും എൽസിഡി യൂണിറ്റ് ധാരാളം വിവരങ്ങൾ നൽകുന്നു.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഇത് ട്രിപ്പ് മീറ്ററുകൾ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഡിസ്റ്റൻസ്-ടു-എംപ്റ്റി, സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഓഡോമീറ്റർ, എബിഎസ് മോഡുകൾ മുതലായവയാണ് റൈഡറിനായി പ്രദർശിപ്പിക്കുന്നത്. റോഡ്, ഓഫ് റോഡ്, റെയിൻ എന്നിങ്ങനെ മൂന്ന് എബിഎസ് മോഡുകളാണ് യെസ്ഡി സ്‌ക്രാംബ്ലറിന്റെ സവിശേഷത. സ്‌ക്രീനിലെ വിവരങ്ങളും എബിഎസ് മോഡുകളും ഹാൻഡിൽബാറിലെ സ്വിച്ച് ഗിയർ വഴി നിയന്ത്രിക്കാനാകും. ഈ സ്വിച്ച് ഗിയറിന്റെ ഗുണനിലവാരം മികച്ചതാണ്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

എഞ്ചിൻ പെർഫോമൻസും റൈഡിംഗ് മികവും

ലിക്വിഡ് കൂൾഡ്, 334 സിസി, DOHC എഞ്ചിനാണ് യെസ്ഡി സ്‌ക്രാംബ്ലറിന് കരുത്തേകുന്നത്. യെസ്‌ഡി അഡ്വഞ്ചർ, യെസ്‌ഡി റോഡ്‌സ്‌റ്റർ, ജാവ പെരാക്ക് എന്നിവയ്‌ക്കും തുടിപ്പേകുന്നത് ഇതേ എഞ്ചിനാണ്. എന്നിരുന്നാലും മേൽപ്പറഞ്ഞ എല്ലാ ബൈക്കുകളിലും അവയുടെ സ്വഭാവത്തിനും പ്രത്യേക ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ വ്യത്യസ്തമായി ട്യൂൺ ചെയ്തിട്ടുണ്ട്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

യെസ്‌ഡി സ്‌ക്രാംബ്ലറിൽ 8,000 rpm-ൽ 28.7 bhp കരുത്തും 6,750 rpm-ൽ 28.2 Nm torque ഉം ഉത്പാദിപ്പിക്കാനാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്. പവർ, ടോർഖ് കണക്കുകൾ റെവ് ശ്രേണിയിലാണ് ഉയർന്നുവരുന്നത്. സവാരി ചെയ്യുന്ന ഭൂപ്രദേശത്തെ ആശ്രയിച്ച് ഇത് റൈഡിംഗ് അനുഭവത്തെ വളരെ വ്യക്തമായി ബാധിക്കുന്നുണ്ട്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഓൺ-റോഡ് പ്രകടനത്തിൽ നിന്ന് ആരംഭിച്ചാൽ മോട്ടോർസൈക്കിളിന്റെ ലോ-എൻഡ് തൃപ്തികരവും മധ്യനിരയിൽ രസകരവുമാണ്. 6,000-8,000 rpm നും ഇടയിലുള്ള മധ്യനിരയിലാണ് ഇത് ഏറ്റവും സജീവമായി അനുഭവപ്പെടുന്നത്. ഉയർന്ന തോതിൽ റെവുചെയ്യും. എന്നാൽ 8,500r pm-നേക്കാൾ ഉയർന്ന എഞ്ചിൻ വേഗതയിൽ അൽപ്പം സമ്മർദ്ദം അനുഭവപ്പെടുന്നു.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

മറുവശത്ത് 6-സ്പീഡ് ഗിയർബോക്‌സ് സ്ലിക്ക്-ഷിഫ്റ്റിംഗ് ആണ്. മാത്രമല്ല ഇത് ഉപയോഗിക്കുന്നത് അനായാസകരവുമാണ്. ബൈക്കിന്റെ ക്രൂയിസിംഗ് കഴിവുകളും മികച്ചതാണ്. എന്നിരുന്നാലും സ്‌ക്രാംബ്ലറിലെ റൈഡിംഗ് പൊസിഷൻ ഹൈവേയിൽ യാത്ര ചെയ്യാൻ അത്ര മികച്ചതാവില്ല. സസ്പെൻഷനും പറയാനുള്ളത് ഇതേ കഥയാണ്. കർക്കശമായ ഭാഗത്തേക്കാണ് സസ്പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

സസ്‌പെൻഷൻ പ്രതികൂലമായി കൈകാര്യം ചെയ്യുന്നതിനെ ബാധിക്കില്ലെങ്കിലും സ്റ്റിയറിംഗ് ആംഗിളും റേക്കും മുൻ ഫോർക്കുമായി സംയോജിപ്പിച്ച് ചില ഭയാനകമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് ഉയർന്ന വേഗതയിൽ. ഇനി ഓഫ്-റോഡിംഗിലേക്ക് കടന്നാൽ ഇവിടെയാണ് മോട്ടോർസൈക്കിൾ തിളങ്ങുന്നത്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ടയറുകൾ ചെളിയിലോ ചരലിലോ ഉരുളുമ്പോൾ ഇത് കൂടുതൽ ആസ്വാദ്യകരവും ഓൺ-ദി-എഡ്ജ് തരത്തിലുള്ളതുമായ അനുഭവമായി മാറുന്നുണ്ട്. വിചിത്രമായ റൈഡിംഗ് പൊസിഷൻ കണക്കിലെടുത്ത് എഴുന്നേറ്റു നിന്ന് റൈഡിംഗ് ചെയ്യാൻ അത്ര സുഖകരമായ കാര്യമല്ല.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

എന്നിരുന്നാലും ആവശ്യമുള്ളിടത്തെല്ലാം ഗ്രിപ്പിനായി ടാങ്ക്പാഡുകൾ ഉപയോഗിക്കാം. ഇരട്ട എക്‌സ്‌ഹോസ്റ്റുകളും മികച്ചതാണ്. എഞ്ചിനും റിഫൈൻഡായാണ് തോന്നിയത്. യെസ്ഡി പറയുന്നതനുസരിച്ച് എഞ്ചിൻ ഇപ്പോൾ വിവിധ അവസ്ഥകളിൽ കൂളായി പ്രവർത്തിക്കുന്നു. ഇത് ഒരു പുതിയ റേഡിയേറ്റർ ഡിസൈനാണ് സ്ക്രാംബ്ലറിനെ ഇതിനായി സഹായിക്കുന്നത്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ലംബമായുള്ള കൂളിംഗ് പൈപ്പുകൾ എന്ന മാനദണ്ഡത്തിന് വിരുദ്ധമായി ഇതിന് ഇപ്പോൾ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ആന്തരിക കൂളിംഗ് പൈപ്പുകൾ ലഭിക്കുന്നു. ഇത് ശീതീകരണത്തെ 50 ശതമാനം വരെ കൂടുതൽ കാര്യക്ഷമമാക്കാൻ അനുവദിക്കുന്നു. ബ്രേക്കിംഗിനായി മുന്നിൽ 320 mm ഡിസ്‌ക്കും പിന്നിൽ 240 mm ഡിസ്‌ക്കുമാണ് കമ്പനി നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡായി എബിഎസും ബൈക്കിലുണ്ട്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

മൂന്ന് എബിഎസ് മോഡുകളും യെസ്ഡി സ്ക്രാംബ്ലറിന്റെ പ്രത്യേകതയാണ്. റോഡ് മോഡ് എബിഎസ് പ്രവർത്തനക്ഷമമാക്കുകയും ടാർമാക്കിൽ ഉപയോഗിക്കുന്നതിന് വേണ്ടിയുമാണ് നൽകിയിരിക്കുന്നത്. ഓഫ്-റോഡ് മോഡ് പിൻ ബ്രേക്കുകളിൽ എബിഎസ് സ്വിച്ച് ഓഫ് ചെയ്യുന്നു.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

റെയിൻ മോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ എബിഎസ് മെക്കാനിസം വളരെ നേരത്തെ തന്നെ പ്രവർത്തിക്കുന്ന രീതിയാണ്. ബ്രേക്കുകൾ മികച്ച രീതിയിലാണ് യെസ്‌ഡി സജ്ജീകരിച്ചിരിക്കുന്നത്.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

നിറങ്ങൾ, വില, മത്സരം

യെസ്‌ഡി സ്‌ക്രാംബ്ലർ ആകർഷകമായ നിറങ്ങളോടെ സ്വന്തമാക്കാം. തെരഞ്ഞെടുത്ത നിറത്തിനനുസരിച്ച് വിലയും വ്യത്യാസപ്പെടും.

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

സിംഗിൾ-ടോൺ

ഫയർ ഓറഞ്ച്: 2,04,900 രൂപ

ഔട്ട് ലോ ഒലിവ്: 2,06,900 രൂപ

യെല്ലിംഗ് യെല്ലോ: 2,06,900 രൂപ

ഡ്യുവൽ ടോൺ

മിഡ്‌നൈറ്റ് ബ്ലൂ: 2,10,900 രൂപ

മീൻ ഗ്രീൻ: 2,10,900 രൂപ

റിബൽ റെഡ്: 2,10,900 രൂപ

സ്‌ക്രാംബ്ലർ നിരയിലെ പുത്തൻ രാജാവ്; Yezdi Scrambler മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഇന്ത്യൻ വിപണിയിൽ യെസ്ഡി സ്ക്രാംബ്ലറിന് നേരിട്ടുള്ള എതിരാളികളൊന്നും തന്നെയില്ല. ബെനെലി ലിയോൺസിനോ 500, ബിഎംഡബ്ല്യു R നൈൻ T സ്‌ക്രാംബ്ലർ, ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംബ്ലർ, ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ എന്നിവ മാത്രമാണ് വിപണിയിലുള്ള മറ്റ് സ്‌ക്രാംബ്ലർ മോട്ടോർസൈക്കിളുകൾ. ഇവയെല്ലാം പ്രീമിയം വില നിലവാരത്തിൽ വരുന്നതിനാൽ യെസ്‌ഡിക്ക് വെല്ലുവിളിയാവില്ല.

Most Read Articles

Malayalam
കൂടുതല്‍... #യെസ്ഡി #yezdi
English summary
Yezdi scrambler motorcycle review riding impressions and performance details
Story first published: Friday, February 11, 2022, 10:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X