2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ടയ്ക്ക് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ വേരുറപ്പിക്കാൻ സഹായിച്ച മോഡലായിരുന്നു സിറ്റി. 1998 ലാണ് ഹോണ്ട ആദ്യമായി വിശാലമായ പ്രീമിയം സെഡാനെ നമ്മുടെ രാജ്യത്ത് അവതരിപ്പിക്കുന്നത്.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

രണ്ട് പതിറ്റാണ്ടിലേറെയായി നമുക്ക് സുപരിചിതമായ വാഹനം കാലക്രമേണ വിപുലമായ ഡിസൈൻ‌ പരിഷ്ക്കരണങ്ങളിലൂടെ കടന്നുപോയി. എന്നിരുന്നാലും നിലവിലെ നാലാം തലമുറ ഹോണ്ട സിറ്റി ഏറ്റവും കൂടുതൽ കാലം വിപണിയിൽ തുടർന്നു എന്നതും ശ്രദ്ധേയമാണ്. ഈ വർഷം ആദ്യം ഹോണ്ട അഞ്ചാം തലമുറ സിറ്റിയെ വിൽപ്പനയ്ക്ക് എത്തിക്കേണ്ടതായിരുന്നു.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

എന്നാൽ കൊറോണ വൈറസ് വ്യാപനം മൂലം അരങ്ങേറ്റം വൈകുകയായിരുന്നു. 2020 ആവർത്തനത്തിൽ എത്തുമ്പോൾ പുതിയ ഹോണ്ട സിറ്റി പെട്രോൾ, ഡീസൽ വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഹോണ്ട സിറ്റിയുടെ ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ അറിയാം.

MOST READ: 2020 ഹോണ്ട WR-V -യുടെ അരങ്ങേറ്റം അറിയിച്ച് ടീസർ വീഡിയോ പുറത്ത്

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

രൂപകൽപ്പനയും പുറംമോടിയും

ഒറ്റനോട്ടത്തിൽ നിലവിലുള്ള മോഡലിന്റെ അതേ രൂപഘടന തന്നെയാണ് അഞ്ചാംതലമുറ ഹോണ്ട സിറ്റിയും പിന്തുടരുന്നത് എന്ന് തോന്നാം. എങ്കിലും വലിപ്പമേറിയ പുത്തൻ പ്രീമിയം സെഡാന് 4,549 മില്ലിമീറ്റർ നീളം, 1,748 മില്ലീമീറ്റർ വീതി, 1,489 മില്ലീമീറ്റർ ഉയരം, 2,600 മില്ലീമീറ്റർ നീളമുള്ള വീൽബേസ് എന്നിങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇത് 2020 സിറ്റിയെ നിലവിലുള്ള മോഡലിനേക്കാൾ വിശാലമാക്കുന്നു. എന്നിരുന്നാലും പുതിയ മോഡലിന്റെ വീൽബേസ് നാലാം തലമുറയ്ക്ക് തുല്യമാണ്.പുതിയ ഹോണ്ട സിറ്റിയുടെ മുൻവശത്ത് സംയോജിത എൽഇഡി ഡിആർഎൽ, എൽ ആകൃതിയിലുള്ള എൽഇഡി ഇൻഡിക്കേറ്ററുകൾ എന്നിവ ഉപയോഗിച്ചുള്ള പൂർണ എൽഇഡി ഹെഡ്‌ലാമ്പുകളാണ് ഇടംപിടിച്ചരിക്കുന്നത്.

MOST READ: ബിഎസ് VI ട്രൈബറിന്റെ മൈലേജ് വെളിപ്പെടുത്തി റെനോ

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

വശങ്ങളിലേക്ക് നോക്കിയാൽ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലാണ് പ്രധാന ആകർഷണം. അത് ഡ്യുവൽ-ടോൺ പെയിന്റ് സ്കീമിലാണ് കമ്പനി പൂർത്തിയാക്കിയിരിക്കുന്നത്. കാറിന്റെ മൊത്തത്തിലുള്ള അളവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വീലിന്റെ വലിപ്പം മികച്ചതായി കാണപ്പെടുന്നു.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഹെഡ്‌ലൈറ്റ് മുതൽ ടെയിൽ‌ലൈറ്റ് വരെ കാറിന്റെ വശങ്ങളിൽ നൽകിയിരിക്കുന്ന സ്‌പോർട്ടി ഹോൾഡർ ലൈനുകളും ക്രീസുകളും സെഡാനെ മനോഹരമാക്കുന്നു. ഉയർന്ന നിലവാരമുള്ള അനുഭവം നൽകുന്നതിന് കാറിലുടനീളം ക്രോം അലങ്കരിക്കുന്ന ഘടകങ്ങളുമുണ്ട്.

MOST READ: എക്സിഗ് സ്‌പോർട്‌സ്കാറിന്റെ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലോട്ടസ്

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

പുതിയ സിറ്റിയുടെ പിൻവശവും ഇത്തവണ വളരെ മനോഹരമാക്കിയിട്ടുണ്ട്. പാർക്കിംഗ് സുഗമമാക്കുന്നതിന് പാർക്കിംഗ് സെൻസറുകൾക്കൊപ്പം റിവേഴ്‌സ് പാർക്കിംഗ് ക്യാമറയും ഇതിലുണ്ട്. കൂടാതെ ഇടതുവശത്തെ വിംഗ് മിററിൽ ലെയിൻ മോണിറ്ററിംഗ് ക്യാമറയും ലഭിക്കുന്നു. ഇത് ഇടത് ഇൻഡിക്കേറ്റർ ഓണാക്കുമ്പോഴെല്ലാം ക്യാമറ ഫീഡിനെ സെന്റർ സ്‌ക്രീനിലേക്ക് റിലേ ചെയ്യും.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇത് വശങ്ങളിലെ കാഴ്ച്ച വ്യക്തമാക്കുന്നതിനും ഇടതുവശം വഴി ഓവർടേക്കിംഗ് ചെയ്യുന്ന വാഹനങ്ങളുടെ കാഴ്ച്ച എളുപ്പത്തിലാക്കാനും ലെയ്ൻ മോണിറ്ററിംഗ് ക്യാമറ ഉപയോഗപ്രദമാകുന്നു. പത്താം തലമുറ ഹോണ്ട സിവിക്കിലാണ് ഈ സവിശേഷത ആദ്യമായി അവതരിപ്പിച്ചത്.

MOST READ: ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റത്തിനൊരുങ്ങി സിറ്റിക്യു ഇലക്ട്രിക്

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇന്റീരിയർ

കാറിനുള്ളിലേക്ക് ചുവടുവെക്കുമ്പോൾ നിരവധി മാറ്റങ്ങളോടെയാണ് 2020 ഹോണ്ട സിറ്റി നിങ്ങളെ സ്വാഗതം ചെയ്യുന്നു. അമ്പിഷ്യസ് ബ്യൂട്ടി എന്ന് വിളിക്കുന്ന ഇന്റീരിയർ ഡിസൈൻ ഭാഷ്യമാണ് ഹോണ്ട അകത്തളത്ത് അവതരിപ്പിക്കുന്നത്. പ്രീമിയം സെഡാന് പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നതാണ് ഏറ്റവും ആകർഷകം. അത് സെമി ഡിജിറ്റൽ ആണ്.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

മറ്റൊരു സെഗ്‌മെന്റിന്റെ ആദ്യ സവിശേഷത കോർണറിംഗ് ഫോഴ്സിനെ അളക്കുന്നതിന് ടാക്കോ മീറ്ററിന്റെ മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ജി-മീറ്റിന്റേതാണ്. ഇത് പെർഫോമെൻസ് കാറുകളിൽ മാത്രമാണ് കൂടുതലായും കാണപ്പെടുന്നത്.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

കൂടാതെ പുതിയ ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും അതിലെ മൗണ്ട്ഡ് കൺട്രോളുകളും ഉപയോഗിക്കാൻ എളുപ്പമാണ്. മാത്രമല്ല ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിക്കുന്നതും ക്രൂയിസ് കൺട്രോൾ സിറ്റിയിലെ യാത്ര അനായാസമാക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സെഗ്‌മെന്റിന്റെ ആദ്യ അലക്‌സാ റിമോട്ട് വോയ്‌സ് സഹായം എന്നിവ പിന്തുണയ്‌ക്കുന്ന എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇതിലുണ്ട്.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

അതോടൊപ്പം പുതിയ സിറ്റിയിൽ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുള്ള ഒരു പുതിയ ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. ബ്രഷ്ഡ് അലുമിനിയത്തിനൊപ്പം ക്യാബിനിൽ പിയാനോ ബ്ലാക്ക് മെറ്റീരിയലും അതോടൊപ്പം ക്രോമിൽ പൊതിഞ്ഞ ഡോർ ഹാൻഡിലുകളുമാണ് വാഹനത്തിൽ ലഭിക്കുന്നത്.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

കാറിന് ഒരു സൺറൂഫും ലഭിക്കുന്നുണ്ട്. സൺറൂഫ് തുറക്കാൻ ഡ്രൈവറുടെ സൈഡ് റീഡിംഗ് ലൈറ്റിന്റെ വശത്ത് ഒരു ബട്ടൺ ഉണ്ട്. സുഖസൗകര്യങ്ങളെക്കുറിച്ച് പറയുമ്പോൾ പുതിയ ഹോണ്ട സിറ്റിയുടെ സീറ്റിംഗ് അതിശയകരമായി തോന്നുന്നു. ഇതിന് സ്‌പോർടി ബക്കറ്റ്-സീറ്റ് രൂപമുണ്ട്. ഒപ്പം മാന്യമായ അളവിലുള്ള കുഷ്യനിംഗും നൽകിയിരിക്കുന്നതിനാൽ മികച്ച ദീർഘ ദൂര യാത്രകൾക്ക് വളരെ അനുയോജ്യമാണ് 2020 ഹോണ്ട സിറ്റി.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

പിൻഭാഗത്ത് സെഡാന് മൂന്ന് പേരെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയും. ഒപ്പം ഉയരമുള്ള യാത്രക്കാർക്ക് ധാരാളം ഹെഡ്‌റൂമും ലെഗ് റൂമും വാഗ്‌ദാനം ചെയ്യുന്നു. എന്നിരുന്നാലും രണ്ട് ആളുകൾ‌ പുറകിൽ‌ ഇരിക്കുകയാണെങ്കിൽ‌ അവർക്ക് സെന്റർ‌ ആംറെസ്റ്റ് വിന്യസിക്കാനും ഡ്രിങ്ക്സ്‌ അതിൽ‌ സൂക്ഷിക്കാനും കഴിയും.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

എയർ കണ്ടീഷനിംഗ് അതിഗംഭീരമായാണ് പ്രവർത്തിക്കുന്നത്. പിന്നിൽ എസി വെന്റുകൾ ഉള്ളതിനാൽ ക്യാബിൻ വേഗത്തിൽ തണുക്കുന്നു. നാലുപേർക്ക് എളുപ്പത്തിൽ ലഗേജുകൾ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വലിയ ബൂട്ടും പുതിയ സിറ്റിയിൽ ഉണ്ട്.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

പവറും ഹാൻഡിലുംഗും

പുതിയ ഹോണ്ട സിറ്റിയെ ശക്തിപ്പെടുത്തുന്നത് പെട്രോൾ, ഡീസൽ എഞ്ചിനുകളാണ്. ഏഴ് സ്പീഡ് സിവിടി ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 1.5 ലിറ്റർ i-VTEC DOHC പെട്രോൾ എഞ്ചിന് 120 bhp കരുത്തിൽ 145 Nm torque ഉത്പാദിപ്പിക്കാൻ സാധിക്കും. ഈയൊരു വകഭേദം ഓടിക്കാൻ വളരെ സുഗമമാണ്.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

കൂടാതെ മികച്ച ഇന്ധനക്ഷമതയ്ക്കായി പെട്രോൾ സിവിടി വേരിയന്റിന് ഒരു ഇക്കോ മോഡ് ലഭിക്കുന്നു. ഈ വകഭേദത്തിന് 17 മുതൽ 18 കിലോമീറ്റർ വരെ മൈലേജ് നൽകാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിലൊരു പാഡിൽ ഷിഫ്റ്ററുകളും ഉണ്ട്. .

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

അത് ഡ്രൈവിംഗ് അനുഭവത്തെ കൂടുതൽ സ്പോർട്ടിയർ ആക്കുന്നു. എങ്കിലും സിവിടി ഗിയർ അനുപാതങ്ങൾ ചെറിയ അളവിൽ നൽകിയിരിക്കുന്നതിനാൽ ഹാർഡ് ആക്സിലറേഷൻ സമയത്ത് അത്രയ്ക്ക് ഉപയോഗപ്രദമാകുന്നില്ല

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

1.5 ലിറ്റർ i-DTEC യൂണിറ്റാണ് ഡീസൽ വേരിയന്റിന് കരുത്ത് പകരുന്നത്. ഇത് 100 bhp പവറും 200 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓയിൽ ബർണറും പെട്രോളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ഘടിപ്പിച്ചരിക്കുന്നത്. ഉയർന്ന ടോർക്ക് ഔട്ട്പുട്ട് ഡീസൽ വേരിയന്റിന് പെട്രോളിനേക്കാൾ ശക്തമായ മിഡ്-റേഞ്ച് പെർഫോമെൻസ് നൽകുന്നു.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

പെട്രോൾ വാഹനങ്ങളേക്കാൾ അല്പം ശബ്ദം കൂടുതലാണ് ഡീസൽ കാറിന്റെ ക്യാബിനിൽ ഉള്ളത്. NVH ലെവലുകൾ‌ കഴിയുന്നത്ര മികച്ചതാക്കാൻ‌ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ ഒരു സാധാരണ ഡീസൽ‌ എഞ്ചിൻ വാഹനങ്ങളെ‌ പോലെ ഉയർന്ന ആക്സിലറേഷൻ സമയത്ത്‌ ക്യാബിനിൽ‌ ധാരാളം എഞ്ചിൻ‌ ശബ്ദവും ഹമ്മിംഗും ഉണ്ട്. ഡീസലിന് ഏകദേശം 24 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

2020 ഹോണ്ട സിറ്റിയിൽ മികച്ച സസ്പെൻഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അവ കോർണറിംഗ് സമയത്ത് മികച്ച പിന്തുണയാണ് നൽകുന്നത്. സോഫ്റ്റ് സസ്പെൻഷൻ ക്രമീകരണം മികച്ച സുഖപ്രദമായ സവാരി അനുഭവം പ്രതിധാനം ചെയ്യുന്നു.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

പുതിയ ഹോണ്ട സിറ്റിയിലും മികച്ച ഇൻ-ക്ലാസ് സുരക്ഷാ സവിശേഷതകൾ ഉൾക്കൊള്ളുന്നു. ഹാൻഡ്‌ലിംഗ് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട്, മൊത്തം ആറ് i-SRS എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സെഡാന്റെ ബ്രേക്കിംഗും മതിപ്പുളവാക്കുന്നവയാണ്.

2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

മൊത്തത്തിലുള്ള അഭിപ്രായം കണക്കിലെടുത്താൽ സി-സെഗ്മെന്റ് സെഡാൻ വിഭാഗത്തിൽ കാര്യമായ ചലനങ്ങൾ പുത്തൻ ഹോണ്ട സിറ്റിക്ക് സൃഷ്ടിക്കാൻ കഴിയും. മാരുതി സിയാസ്, സ്കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, ഹ്യുണ്ടായി വേർണ എന്നീ എതിരാളികളെക്കാൾ മികച്ചു നിൽക്കാനും അഞ്ചാംതലമുറ മോഡൽ ജാപ്പനീസ് ബ്രാൻഡിനെ സഹായിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda City First Drive Review. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X