ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

വർഷങ്ങൾക്ക് മുൻപ് മഹീന്ദ്രയുടെ കാർ വാങ്ങാൻ പോകുന്നുവെന്ന് നമ്മൾ ആരോടെങ്കിലും പറഞ്ഞാൽ. അതോക്കെ പിക്ക്ആപ്പിൻ്റെ എഞ്ചിനായിരിക്കും എന്ന് പറയുന്ന ഒരു കാലമുണ്ടായിരുന്നു.

Recommended Video

Mahindra Scorpio N ഓട്ടോമാറ്റിക്, 4WD വേരിയന്റുകളുടെ വില ജൂലൈ 21-ന് പ്രഖ്യാപിക്കും | ഡെലിവറികൾ

പക്ഷേ ഇന്നത്തെ മഹീന്ദ്രയുടെ പുത്തൻ യൂട്ടിലിറ്റി വാഹനത്തിൽ കയറിയ ആരും മറുത്തൊരു അക്ഷരം പോലും മിണ്ടില്ല.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

പക്ഷേ ഇന്നത്തെ മഹീന്ദ്രയുടെ പുത്തൻ യൂട്ടിലിറ്റി വാഹനത്തിൽ കയറിയ ആരും മറുത്തൊരു അക്ഷരം പോലും മിണ്ടില്ല.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

22 വർഷങ്ങൾക്ക് മുൻപ് അതായത് 2002-ലാണ് ആദ്യ തലമുറ സ്കോർപിയോ മഹീന്ദ്ര പുറത്തിറക്കിയത്. അന്ന് മുതലാണ് ഈ മാറ്റത്തിന് തുടക്കമായത്. സ്കോർപിയോ മഹീന്ദ്രയെ മാറ്റിമറിച്ചത്. അക്കാലത്ത്, ഒരു മഹീന്ദ്രയിൽ ആരും ഒരിക്കലും കാണില്ലെന്ന് കരുതിയ ഒരു ഇന്റീരിയർ ഉളള ഒരു എസ്‌യുവിയായിരുന്നു സ്കോർപിയോ, അത കൊണ്ട് തന്നെയാണ് സ്കോർപിയോ ഇപ്പോഴും വാഹനപ്രേമികളുടേയും, യുവാക്കളുടേയും മനസ്സിൽ ജ്വലിച്ച് നിൽക്കുന്നത്

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

സ്കോർപിയോ എന്ന ബ്രാൻഡ് വർഷങ്ങൾ കൊണ്ട് വളർന്നു പന്തലിച്ചു, പുതിയ പുതിയ രൂപങ്ങൾ ആവാഹിച്ചു. എഞ്ചിൻ ചെറുതും എന്നാൽ കൂടുതൽ ശക്തവുമാകുകയും എസ്‌യുവിക്ക് ഒരു അടുക്കും ചിട്ടയും വന്നു. ഇപ്പോൾ, മഹീന്ദ്ര സ്‌കോർപ്പിയോ ബാഡ്ജ് മാറ്റി, തങ്ങളുടെ പുതിയ സ്കോർപ്പിയോ-എൻ പുറത്തിറക്കി.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

പൂർണ്ണമായും ഇതൊരു പുതിയ വാഹനമാണ്, പഴയ മോഡലുമായി പറയത്തക്ക സാമ്യം ഒന്നും തന്നെയില്ലെങ്കിലും Scorpio-N-ന്റെ ചില ഡിസൈൻ വശങ്ങൾ പഴയ മോഡലിനെ ഓർമ്മിപ്പിക്കുന്നതാണ്. കിടിലൻ പവർട്രെയിൻ ഓപ്‌ഷനുകളും അടുത്ത സെഗ്‌മെന്റിൽ നിന്നുള്ള കാറുകളെ പോലും നാണം കെടുത്തുന്ന തരം ഒരു ലോഡ് ഫീച്ചറുകൾ പുത്തൻ സ്കോർപിയോയിൽ ഉണ്ട്. ഡ്രൈവിങ്ങ് ഡൈനാമിക്സ് എങ്ങനെയിരിക്കും? ഇതിന് പഴയ മോഡലിനേക്കാൾ കരുത്ത് കാണുമോ? അറിയാൻ തുടർന്ന് വായിക്കുക.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

മഹീന്ദ്ര സ്കോർപ്പിയോ: ഒരു തിരിഞ്ഞുനോട്ടം

പുതിയ സ്കോർപിയോയുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിന് മുമ്പ്, സ്കോർപ്പിയോ ബ്രാൻഡ് എന്ന നിലയിൽ എത്രത്തോളം എത്തിയിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള നല്ല രൂപരേഖ ലഭിക്കുന്നതിന് ഓർമകളിലേക്ക് ഒരു റിവേഴ്സ് ഗിയർ ഇടുന്നത് എന്ത്കൊണ്ടും നല്ലതാണ്. 2002-ൽ മഹീന്ദ്ര സ്കോർപിയോ പ്രൊഡക്ഷൻ ആരംഭിച്ചുവെങ്കിലും, അതിനായുളള മുന്നൊരുക്കങ്ങൾ മഹീന്ദ്ര അഞ്ച് വർഷം മുൻപേ ആരംഭിച്ചിരുന്നു.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

സ്കോർപിയോയ്ക്ക് മുമ്പ്, വില്ലിസ് ജീപ്പിനെ അടിസ്ഥാനമാക്കി വാഹനങ്ങളും അവയുടെ രൂപകൽപ്പനയും നിർമ്മിച്ച ഒരു ബ്രാൻഡായിരുന്നു മഹീന്ദ്ര. മഹീന്ദ്ര വ്യത്യസ്‌ത മോഡലുകൾ പുറത്തിറക്കിയപ്പോഴും അവ ഏറെക്കുറെ സമാനമായിരുന്നു. അതിനാൽ, സ്കോർപിയോ ആദ്യം മുതൽ മഹീന്ദ്ര നിർമ്മിച്ച ആദ്യത്തെ എസ്‌യുവിയായിരുന്നു, കൂടാതെ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ 'ഗ്ലോബൽ' ഉൽപ്പന്നം കൂടിയായിരുന്നു ഇത്.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

2002-ൽ ഇന്ത്യയിൽ സ്കോർപിയോ അവതരിപ്പിച്ചു, യൂറോപ്യൻ വിപണിയിൽ 2003-ൽ അവതരിപ്പിച്ചു. അതിനുശേഷം മഹീന്ദ്രയ്ക്ക് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല, സ്കോർപിയോ അതിന്റെ വിവിധ ആവർത്തനങ്ങളിലും മോഡലുകളിലും ലോകമെമ്പാടും ഏറെ ഇഷ്ടപ്പെടുന്ന വാഹനമായി മാറി.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

2006-ൽ മഹീന്ദ്ര സ്കോർപിയോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി, 2007-ൽ പിക്കപ്പ് ട്രക്ക് ആയ സ്‌കോർപിയോ ഗെറ്റ്‌വേയുടെ വരവ് കണ്ടു. 2008-ൽ, മഹീന്ദ്ര 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെ സ്കോർപിയോ പുറത്തിറക്കി, ഈ സവിശേഷതയുള്ള സെഗ്മെന്റിലെ ആദ്യത്തെ എസ്‌യുവിയായി ഇത് മാറി.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

2009-ൽ, മഹീന്ദ്ര രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി, ഇതിന് ശരിക്കും സ്മൂത്തും മസ്ക്കുലറായ ഫ്രണ്ട് ഫാസിയ ഉണ്ടായിരുന്നു. ഒടുവിൽ, 2014-ൽ, മൂന്നാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് ആധുനിക ഡിസൈൻ, കൂടുതൽ ശക്തമായ എഞ്ചിൻ ഓപ്ഷനുകൾ, മോഡേൺ ഇന്റീരിയർ എന്നിവയോടെ അവതരിപ്പിച്ചു.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

വർഷങ്ങളായി, ദശലക്ഷക്കണക്കിന് ആളുകൾ ഇന്ത്യൻ കുടുംബങ്ങളിൽ ഇപ്പോഴും വാങ്ങാൻ ആഗ്രഹിക്കുന്ന വാഹനമായി മാറി മഹീന്ദ്ര സ്കോർപ്പിയോ. വർഷങ്ങൾ പഴക്കമുള്ളതാണെങ്കിലും, സ്കോർപിയോയ്ക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്, ആളുകൾ അത് വാങ്ങാൻ ആഗ്രഹിക്കുന്നു. അതിനാൽ, പുതിയ സ്കോർപിയോ-N-നൊപ്പം പഴയ സ്കോർപ്പിയോയും മഹീന്ദ്ര വിൽക്കും. സ്കോർപിയോ ക്ലാസിക് എന്നായിരിക്കും ഇനി ഇതിനെ വിളിക്കുക. നൂറുകണക്കിന് സ്പൈ ഷോട്ടുകളും പിന്നീട് നിരവധി വാദപ്രതിവാദങ്ങളും, പ്രതീക്ഷൾക്കുമാടുവിൽ ഞങ്ങൾ ഏറെ കാത്തിരുന്ന സ്കോർപ്പിയോ-എൻ ഓടിച്ചു, ഇനി നമുക്ക് വിശദാംശങ്ങളിലേക്ക് കടക്കാം.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

ഡിസൈനും സ്റ്റൈലിങ്ങും

മഹീന്ദ്ര സ്‌കോർപിയോ-എൻ എങ്ങനെ കാണപ്പെടുന്നുവെന്ന് വിവരിക്കാൻ ഒറ്റ വാക്കിൽ ഉപയോഗിക്കാവുന്ന ചില വാക്കുകൾ മസ്കുലർ, പവർഫുൾ, എന്നിവയൊക്കെയാണ്. മഹീന്ദ്രയിലെ ഡിസൈനർമാർ സ്‌കോർപിയോ-എൻ രൂപകല്പന ചെയ്യാനുള്ള വെല്ലുവിളിയുമായി മുന്നോട്ട് പോയി അതിനെ അതിമനോഹരമായി തീർക്കുകയും ചെയ്തു.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

വെല്ലുവിളി എന്ന് പറഞ്ഞത് വെറുതെയല്ല, കാരണം മഹീന്ദ്രയുടെ ബാഡ്ജിങ്ങ് ഒരു വികാരമാണ്,മാത്രമല്ല ആയിരക്കണക്കിന് ആളുകളുടെ കഷ്ടപ്പാടാണ് ഈ ഒരു ബാഡ്ജിങ്ങ് . സ്കോർപിയോ-എൻ പുതിയതായിരിക്കണമെന്നും. എന്നാൽ പഴയ സ്കോർപിയോയെ ഓർമ്മപ്പെടുത്തുന്ന ചില ഡിസൈൻ ഘടകങ്ങൾ ഒരു പുതിയ വാഹനത്തിൽ ഉൾപ്പെടുത്തുന്നത് തീർച്ചയായും ഒരു വെല്ലുവിളി തന്നെയാണ് .മഹീന്ദ്രയുടെ ഡിസൈനർമാർ ഏറ്റെടുത്തത് വലിയ ഒരു വെല്ലുവിളി തന്നെയായിരുന്നു.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

സ്കോർപിയോ എൻ വലുപ്പത്തിൽ വളരെ വലുതാണ്, പുതിയ സ്കോർപിയോ-എൻ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വലിയ എസ്‌യുവിയാണെന്നതിൽ മഹീന്ദ്ര വളരെ അഭിമാനിക്കുന്നു. പുതിയ എസ്‌യുവി നിങ്ങളിൽ അവശേഷിപ്പിക്കുമെന്ന ആദ്യ മതിപ്പ് തന്നെ വാഹനത്തിൻ്റെ വലുപ്പമാണ്

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

മുൻവശത്ത് പഴയ സ്കോർപിയോയെ അനുസ്മരിപ്പിക്കുന്ന പുതിയ LED ഹെഡ്‌ലാമ്പ് യൂണിറ്റുകളാണ് കമ്പനി നൽകിയിരിക്കുന്നത്. ഇതിന് പ്രൊജക്ടർ, റിഫ്ലക്ടർ സംവിധാനങ്ങൾ ലഭിക്കുന്നു, ഹെഡ്‌ലാമ്പുകൾ ചെറുതായി അകത്തേക്ക് ഉൾവലിഞ്ഞാണ് നിൽക്കുന്നത്. ഗ്രിൽ വലുതും ഹൊറിസോൻ്റലായ സ്ലോട്ടുകളുമാണ്. ആറ് വെർട്ടിക്കൽ ക്രോം സ്ട്രിപ്പുകളും ഒരു വലിയ ഹൊറിസോൻ്റൽ ക്രോം സ്ട്രിപ്പും ഉണ്ട്. മഹീന്ദ്രയുടെ പുതിയ ലോഗോ സ്‌കോർപിയോ-എൻ-ലും കാണാം.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

ബമ്പർ കട്ടിയുള്ളതും ഫോഗ് ലാമ്പുകൾക്ക് സമീപം സി-ആകൃതിയിലുള്ള ക്രോം ഇൻസെർട്ടുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. താഴെ ഒരു വെള്ളി സ്കഫ് പ്ലേറ്റ് ഉണ്ട്. ബോണറ്റ് നീളമുളളതും അതിൽ മസ്കുലർ ഡിസൈൻ ലൈനുകളും ഉണ്ട്. മുൻവശത്ത് നിന്ന് നോക്കുമ്പോൾ, flared വീൽ ആർച്ചുകൾ എസ്‌യുവിയിലേക്ക് കുറച്ച് അധിക മസിൽ ചേർക്കുന്നത് പോലെ തോന്നും

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

എസ്‌യുവിയുടെ ശരിയായ വലുപ്പം അനുഭവപ്പെടുന്നത് സൈഡ് പ്രൊഫൈലിലാണ്. flared വീൽ ആർച്ചുകൾ തികച്ചും വേറിട്ടുനിൽക്കുന്ന ഒന്നാണ്.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

റൂഫ് റെയിലുകളും വെള്ളി നിറത്തിലുള്ള ഷേഡിലാണ് നൽകിയിരിക്കുന്നത്, അതേസമയം ബി, സി പില്ലറുകൾ കറുത്തതാണ്. ഡോർ ഹാൻഡിലുകൾ നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ തന്നെ നല്ല കട്ടിയുളളവയാണ്, അവയിൽ ഒരു ചെറിയ ക്രോം സ്ട്രിപ്പ് integrate ചെയ്തിട്ടുണ്ട.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

സൈഡ് പ്രൊഫൈലിലെ ഏറ്റവും സ്റ്റൈലിഷ് ഘടകങ്ങൾ ഡയമണ്ട് കട്ട് 18 ഇഞ്ച് വീലുകളാണ്. അവയ്‌ക്ക് സവിശേഷമായ ഒരു ഡിസൈൻ പാറ്റേൺ ഉണ്ട്, നോക്കുന്തോറും ഭംഗി കൂടുകയും,നമ്മെ വല്ലാതാകർഷിക്കും ചെയ്യും അവ

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

പുതിയ സ്കോർപിയോ-എൻ പഴയ സ്കോർപിയോയുമായി സാമ്യം പുലർത്തുന്നത് വാഹനത്തിൻ്റെ പിൻഭാഗം കാണുമ്പോഴാണ് . വെർട്ടിക്കലായി ഉയരമുളള അടുക്കിയ ടെയിൽ ലാമ്പുകൾ ഇതിലുണ്ട്, എന്നാൽ ഇത് അറിയപ്പെടുന്ന ഒരു സ്വീഡിഷ് കാർ നിർമ്മാതാവിൽ നിന്നുള്ള ഒരു വലിയ എസ്‌യുവിയുമായി കൂടുതൽ സാമ്യം പുലർത്തുന്നതായി തോന്നുമെങ്കിലും അത് കാര്യമാക്കേണ്ടതില്ല.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

പഴയ സ്കോർപിയോയിൽ കാണുന്നത് പോലെ ടെയിൽ ഗേറ്റിന്റെ ഇടത് വശത്തായി സ്ഥിതിചെയ്യുന്ന ഒരു ഡോർ ഹാൻഡിൽ ഇതിന്റെ സവിശേഷതയാണ്. ടെയിൽ ഗേറ്റ് ഇപ്പോഴും വശത്തേക്ക് തന്നെയാണ് തുറക്കുന്നത് എന്നത് പഴയ സ്കോർപിയോയെ ഓർമിപ്പിക്കുന്നു, മഹീന്ദ്ര ബാഡ്‌ജിംഗ്, സ്‌കോർപ്പിയോ-എൻ ബാഡ്‌ജിംഗ്, 4XPLOR ബാഡ്‌ജിംഗ് എന്നിവയും പുതിയതാണ്. പിൻ ബമ്പറിന്റെ ഭൂരിഭാഗം വരെ ഉൾക്കൊള്ളുന്നതാണ് വശങ്ങളിൽ നിന്നുള്ള കറുത്ത ക്ലാഡിംഗ്.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

ഇതിന് ഒരു ക്രോം എലമെന്റും പിൻ ബമ്പറിലേക്ക് സിൽവർ സ്കഫ് പ്ലേറ്റും ലഭിക്കുന്നു. മൊത്തത്തിൽ, പുതിയ മഹീന്ദ്ര സ്കോർപിയോ-എൻ ഒരു സുന്ദരനായ എസ്‌യുവിയാണ്, ഇതുവരെയുള്ള ഏറ്റവും ആകർഷകമായ മഹീന്ദ്ര എസ്‌യുവിയാണ് ഇത് എന്ന കാര്യം നിഷേധിക്കാനാവില്ല. അതെ, ഞങ്ങളുടെ അഭിപ്രായത്തിൽ, ഈ തലക്കെട്ട് ഇപ്പോൾ XUV700-ൽ നിന്ന് സ്കോർപിയോ തട്ടിയെടുത്തു.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

കോക്ക്പിറ്റ് & ഇന്റീരിയർ

മുകളിൽ പറഞ്ഞതുപോലെ, ഇന്റീരിയറുകൾ എത്ര മികച്ചതായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം ഒന്നാം തലമുറ സ്കോർപിയോ ഒരു ഗെയിം ചേഞ്ചറായിരുന്നു. അക്കാലത്ത്, സ്കോർപിയോ വളരെ മികച്ച ഇന്റീരിയറും ടാക്കോമീറ്ററുമുള്ള ഒരു കോക്ക്പിറ്റും ഒരു ചെറിയ LCD ഡിസ്പ്ലേയും മറ്റും അവതരിപ്പിച്ചു. 20 വർഷം പിന്നിടുമ്പോൾ, ബ്രാൻഡ് വീണ്ടും ഒരു ഗെയിം ചേഞ്ചറായ ഇന്റീരിയർ ഫീച്ചർ ചെയ്തിരിക്കുകയാണ് എന്ന് നിസംശയം പറയാനാവും.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

ചങ്കി ഡോർ ഹാൻഡിലുകൾ പുൾ ചെയ്ത് ഡോർ വിശാലമായി തുറന്ന് അകത്തേക്ക് നോക്കുമ്പോൾ, നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്ന വാക്കുകൾ പ്രീമിയവും ഫാൻസിയുമാണ്. സമ്പന്നമായ കോഫി-ബ്ലാക്ക് ലെതറെറ്റ് ഇന്റീരിയർ മഹീന്ദ്ര സ്കോർപിയോ-N അവതരിപ്പിക്കുന്നു, ഈ കളർ കോമ്പിനേഷൻ യഥാർത്ഥത്തിൽ അതിനെ വേറിട്ടു നിർത്തുന്നു. ഫേസ് കോഫി ഷേഡിൽ തീർത്തപ്പോൾ സീറ്റിന്റെ വശങ്ങൾ ബ്ലാക്ക് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഡോർ പാഡുകൾ, ഡാഷ്‌ബോർഡ്, സെന്റർ കൺസോൾ മുതലായവ ഉൾപ്പെടെ എല്ലായിടത്തും ഈ തീം കാണാം.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

XUV700 -ൽ നിന്ന് നേരെ എടുത്ത സ്റ്റിയറിംഗ് വീലാണ് ഡ്രൈവറുടെ തൊട്ടുമുന്നിൽ. XUV700 -ലെ വീലിന്റെ ഫീൽ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നു, അതിനാൽ സ്കോർപിയോ-N -ൽ പോലും ഞങ്ങളെ അത് പെട്ടെന്ന് തന്നെ ആകർഷിച്ചു. ഓഡിയോയ്‌ക്കും ക്രൂയിസ് കൺട്രോളിനുമായി സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ വാഹനത്തിൽ ലഭിക്കും, അവ വളരെ ലളിതവും ഉപയോഗിക്കാൻ എളുപ്പവുമാണ്.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

സ്റ്റിയറിംഗ് വീലിന് പിന്നിൽ ഒരു ഡിജിറ്റൽ അനലോഗ് ഡിസ്പ്ലേയുണ്ട്, ഇത് വളരെ മനോഹരമായി കാണപ്പെടുന്നു. സ്പീഡോമീറ്ററും ടാക്കോമീറ്ററും അനലോഗ് ഡയലുകളാണ്, അവയ്ക്കിടയിൽ 7.0 ഇഞ്ച് ഫുൾ-കളർ സ്‌ക്രീൻ വാഹനത്തെ കുറിച്ചുള്ള ധാരാളം വിവരങ്ങൾ പ്രദർശിപ്പിക്കുന്നു. നിങ്ങൾക്ക് ഒന്നിലധികം ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, ശരാശരി മൈലേജ് ഇൻഡിക്കേറ്റർ എന്നിവ കാണാനാകും, കൂടാതെ ഇതിന് ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ ഫീച്ചറും ലഭിക്കുന്നു.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

കോഫി ബ്രൗൺ ലെതറെറ്റിന്റെ സ്ട്രിപ്പിൽ സ്ഥാപിച്ചിരിക്കുന്ന ഹൊറിസോണ്ടൽ എയർ കണ്ടീഷനിംഗ് വെന്റുകളാണ് ഡാഷ്‌ബോർഡിന്റെ സവിശേഷത. ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് ഇൻഫോടെയിൻമെന്റ് യൂണിറ്റിന് അരികിലുള്ള രണ്ട് ഹൊറിസോണ്ടൽ എസി വെന്റുകൾ കൂടിയുണ്ട്. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ആണ് ഇതിൽ വരുന്നത്.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

മികച്ചതായി തോന്നുന്ന 12 -സ്പീക്കർ സോണി ഓഡിയോ സിസ്റ്റമാണ് മറ്റൊരു ആകർഷകമായ ഹൈലൈറ്റ്, എന്നാൽ മികച്ച സൗണ്ട് ഔട്ട്‌പുട്ട് ലഭിക്കുന്നതിന് ഇതിന് ഒരു ചെറിയ ഇക്വലൈസർ ട്വീക്കിംഗ് ആവശ്യമാണ്. അതേ സമയം 8.0 ഇഞ്ച് സ്‌ക്രീൻ ഇത്രയും വലിയ ഒരു എസ്‌യുവിക്ക് അല്പം ചെറുതായി കാണുന്നുവെന്നതും ഞങ്ങൾ പരാമർശിക്കേണ്ടതുണ്ട്. ഇതിന് ഒരു 10.25 ഇഞ്ച് സ്‌ക്രീൻ വളരെ മികച്ചതായിരിക്കും.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

ടച്ച്‌സ്‌ക്രീനിന് അനുബന്ധമായി സ്‌ക്രീനിന് താഴെ കുറച്ച് ബട്ടണുകളും രണ്ട് നോബുകളും ഉണ്ട്. ഈ ബട്ടണുകൾക്ക് താഴെ എയർ കണ്ടീഷനിംഗിനുള്ള കൺട്രോളുകളുണ്ട്, തുടർന്ന് വിവിധ വാഹന ഓപ്പറേഷനുകൾക്കായി കുറച്ച് സ്വിച്ചുകൾ കൂടി വരുന്നു. ഈ ബട്ടണുകളെല്ലാം വളരെ മനോഹരമായി കാണപ്പെടുന്ന ഒരു പിയാനോ ബ്ലാക്ക് പാനലിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

മഹീന്ദ്ര സ്‌കോർപിയോ-N -ന്റെ വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജിംഗ് ഫീച്ചറുമായി വരുന്നു. വയർലെസ് ചാർജിംഗ് സ്‌ലോട്ടിന് മുകളിൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ചാർജ് ചെയ്യുന്നതിനോ ഇൻഫോടെയ്ൻമെന്റുമായി ബന്ധിപ്പിക്കുന്നതിനോ വേണ്ടി ഉപയോഗിക്കാവുന്ന രണ്ട് USB പോർട്ടുകളും ഉണ്ട്.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

സെന്റർ കൺസോളിൽ ബ്രഷ്ഡ് അലുമിനിയം സറൗണ്ടോടുകൂടിയ ഗിയർ ലിവറും അതിനു പിന്നിൽ 4XPLOR കൺട്രോൾ പാനലും ഉണ്ട്. ചില വിലയേറിയതും പ്രീമിയവുമായ ബ്രിട്ടീഷ് എസ്‌യുവികളിൽ നമ്മൾ കണ്ടുവരുന്ന ഒരു ഫാൻസി ഫീച്ചറാണിത്. ഇത് സാരാംശത്തിൽ 4WD സിസ്റ്റത്തിന്റെ കൺട്രോൾ പാനൽ ആണ്.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

ഒരു ബട്ടണിൽ ടച്ച് ചെയ്യുമ്പോൾ ഡ്രൈവർക്ക് ഡ്രൈവ്ട്രെയിൻ 4WD -ലോ അല്ലെങ്കിൽ 4WD ഹൈ മോഡൽ ആക്കാനാകും. നോബിൽ സെലക്ട് ചെയ്ത്, ഡ്രൈവർക്ക് റോഡ്, മഡ്, സ്നോ, സാൻഡ് എന്നീ ടെറൈൻ മോഡുകൾക്കിടയിൽ മാറാനും കഴിയും. ഇത് തീർച്ചയായും രസകരമായ ഒരു സവിശേഷതയാണ്, ഇവ ഓഫ്-റോഡിൽ ഉപയോഗിക്കാൻ വളരെ മികച്ചതായി തോന്നുന്നു.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

സെന്റർ കൺസോളിൽ ഒരു വലിയ ആംറെസ്റ്റും ഉണ്ട്, അത് മികച്ചതായി തോന്നുക മാത്രമല്ല, സ്റ്റിയറിംഗിന് പിന്നിലെ എക്സ്പീരിയൻസ് വളരെ സുഖകരമാക്കുകയും ചെയ്യുന്നു. ആംറെസ്റ്റ് മുകളിലേക്ക് ഉയർത്തി അതിനടിയിലുള്ള ആഴത്തിലുള്ള കബ്ബിഹോള് ആക്സസ് ചെയ്യാം.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

കംഫർട്ടും പ്രാക്ടിക്കാലിറ്റിയും

കംഫർട്ടും പ്രാക്ടിക്കാലിറ്റിയും തീർച്ചയായും സ്കോർപിയോയുടെ ശക്തികേന്ദ്രങ്ങളാണ്. എല്ലായ്‌പ്പോഴും വിപണിയിലുള്ള ഏറ്റവും സുഖപ്രദമായ എസ്‌യുവികളിൽ ഒന്നായിരുന്നു ഇത്. മൃദുവായ സസ്‌പെൻഷനും പ്ലഷ് സീറ്റുകളും സുതാര്യമായ സ്പെയ്സും സ്‌കോർപ്പിയോയിലെ യാത്രക്കാർക്ക് ഒരു ഹോംലി വീൽ വാഗ്ദാനം ചെയ്യുന്നു. പുതിയ സ്കോർപിയോ-N തീർച്ചയായും ഈ വിഭാഗത്തിൽ കാര്യങ്ങൾ അടുത്ത ലെവലിലേക്ക് കൊണ്ടുപോകുന്നു.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

സീറ്റുകൾ കംഫർട്ടും മികച്ച ലംബർ സപ്പോർട്ട്, തൈ സപ്പോർട്ട്, ബാക്ക് സപ്പോർട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു. പിൻസീറ്റ് കംഫർട്ടും മികച്ചതാണ്, ആർക്കും ഇതിൽ ഒരു പരാതി പറയാൻ കഴിയില്ല. അവസാന നിരയും വായുസഞ്ചാരമുള്ളതും സെഗ്‌മെന്റിലെ മറ്റ് എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോൾ തീർച്ചയായും കൂടുതൽ സ്പെയ്സ് ഉള്ളതുമാണ്.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

സ്കോർപിയോയെ വളരെ പ്രായോഗികമാക്കുന്ന ചില ഘടകങ്ങളുമുണ്ട്. A-പില്ലറിലും സെന്റർ കൺസോളിലുമുള്ള ഗ്രാബ് ഹാൻഡിലുകൾ ഇതിൽ ഉൾപ്പെടുന്നു. Scorpio-N -ൽ കയറുമ്പോഴും പുറത്ത് ഇറങ്ങുമ്പോഴും സഹായകമാകുന്ന ഘടകങ്ങളാണിവ.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

സ്കോർപിയോയുടെ പരുക്കൻ സ്വഭാവം ഉപയോക്താക്കളെ ഓർമ്മിപ്പിക്കുന്ന മറ്റൊരു ഘടകമാണ് മാനുവൽ ഹാൻഡ്ബ്രേക്ക്. പ്രായോഗികതയുടെ കാര്യത്തിൽ, സ്കോർപിയോ-N -ൽ നിരവധി സ്റ്റോറേജ് സ്പേസുകൾ ഉണ്ട്. ഡീപ്പ് ഗ്ലൗബോക്സ്, സെന്റർ കൺസോളിലെ ഒരു കബ്ബിഹോൾ, ഡോർ പാനലുകളിലെ ഡീപ്പ് പോക്കറ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

കൃത്യമായ ബൂട്ട് സ്‌പേസ് കണക്കുകൾ മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മൂന്ന് നിരകളും ഉയർത്തി ഇരുന്നാലും ഏറ്റവും വിശാലമായ ബൂട്ടുകളിൽ ഒന്നാണിതെന്ന് ഞങ്ങൾക്ക് ഉറപ്പിക്കാം. മൂന്നാമത്തെ വരി മടക്കിവെച്ചതിനാൽ, സ്ഥലം വളരെ വലുതാണ്. അതേസമയം, ഫ്യുവൽ ടാങ്കിന്റെ ശേഷി 57 ലിറ്ററാണ്.

എഞ്ചിൻ പ്രകടനവും ഡ്രൈവിംഗ് ഇംപ്രഷനുകളും

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

എഞ്ചിൻ പ്രകടനവും ഡ്രൈവിംഗ് ഇംപ്രഷനുകളും

2.6 ലിറ്റർ CRDe ഡീസൽ ടർബോ-ഡീസൽ എഞ്ചിൻ ആദ്യമായി പുറത്തിറക്കിയപ്പോൾ തന്നെ ഒന്നാം തലമുറ മഹീന്ദ്ര സ്കോർപിയോ അതിന്റെ സെഗ്മെന്റിലെ ഏറ്റവും ശക്തമായ എസ്‌യുവിയായി മാറി. കാലക്രമേണ, mHawk എഞ്ചിന്റെ വരവോടെ, സ്കോർപിയോ കൂടുതൽ കരുത്തുറ്റതായി മാറി. സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ ചില എഞ്ചിനുകൾ അവതരിപ്പിക്കുന്നത് മഹീന്ദ്ര സ്‌കോർപിയോ-എൻ-ന് തികച്ചും അനുയോജ്യമായി തോന്നുന്നുണ്ട്

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

ഡ്രൈവിംഗ് ഇംപ്രഷനുകളിലേക്ക് എത്തുന്നതിന് മുമ്പ്, നമുക്ക് എഞ്ചിൻ ഓപ്ഷനുകളും സവിശേഷതകളും ഒന്നറിയാം. 2.2 ലിറ്റർ mHark ഡീസൽ എഞ്ചിൻ ഓഫറിലുണ്ട്, ഇത് രണ്ട് സ്റ്റേറ്റുകളിൽ ലഭ്യമാണ്. മഹീന്ദ്ര ഒരു 2.0-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു, ഇത് അവയിൽ ഏറ്റവും ശക്തമാണ്. ആശ്ചര്യപ്പെടേണ്ട, ഈ എഞ്ചിനുകളെല്ലാം XUV700-ലും കാണാൻ സാധിക്കും.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

2.0 ലിറ്റർ mStallion പെട്രോൾ എഞ്ചിൻ 5,000rpm-ൽ 200bhp-യും 1,750-നും 3,000rpm-നും ഇടയിൽ 370Nm-ഉം പുറപ്പെടുവിക്കുന്നു. Scorpio-N-ൽ, ഈ എഞ്ചിൻ റിയർ-വീൽ ഡ്രൈവിൽ മാത്രമേ ലഭ്യമാകൂ, പക്ഷേ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചല്ല ഞങ്ങൾ സ്കോർപിയോ-എൻ ഓടിച്ചത്.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

താഴ്ന്ന നിലയിലുള്ള ട്യൂണിൽ, 2.2-ലിറ്റർ ഓയിൽ-ബേണർ 3,750 ആർപിഎമ്മിൽ 130 ബിഎച്ച്പിയും 1,500-നും 3,000 ആർപിഎമ്മിനും ഇടയിൽ 300 എൻഎമ്മും ഉത്പാദിപ്പിക്കുന്നു, ഇത് മാനുവൽ ഗിയർബോക്സിലും റിയർ-വീൽ ഡ്രൈവിലും മാത്രമേ ലഭ്യമാകൂ. ഞങ്ങൾ ഓടിക്കാത്ത മറ്റൊരു മോഡലാണിത്. ഞങ്ങൾ ഡ്രൈവ് ചെയ്‌തത് 4WD, RWD രൂപങ്ങളിലുള്ള ടോപ്പ്-സ്പെക്ക് ഡീസൽ എഞ്ചിനാണ്.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

ട്യൂണിന്റെ ഉയർന്ന അവസ്ഥയിൽ, 2.2-ലിറ്റർ ഡീസൽ എഞ്ചിൻ 3,500 ആർപിഎമ്മിൽ 172.4 ബിഎച്ച്പി പുറപ്പെടുവിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകളിൽ ടോർക്ക് ഔട്ട്പുട്ട് വ്യത്യാസപ്പെട്ടിരിക്കുന്നു. മാനുവൽ വേരിയന്റിന് 1,500 നും 3,000 rpm നും ഇടയിൽ 370Nm ഔട്ട്പുട്ട് ലഭിക്കുന്നു. ഓട്ടോമാറ്റിക് വേരിയന്റ് 1,750 നും 2,750 rpm നും ഇടയിൽ 400Nm ൽ കൂടുതൽ ടേണിംഗ് ഫോഴ്‌സ് പുറപ്പെടുവിക്കുന്നു.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

ഞങ്ങൾ ഓട്ടോമാറ്റിക് വേരിയന്റുകൾ മാത്രമാണ് ഓടിച്ചത്, ഇത് RWD SUV-യിൽ നിന്ന് ആരംഭിച്ചത് തികച്ചും ഒരു അനുഭവമായിരുന്നു. 2.2-ലിറ്റർ mHawk എഞ്ചിൻ എല്ലായ്പ്പോഴും വേറെ ലെവലാണ്, ഈ ട്യൂൺ അവസ്ഥയിൽ, അത് ശരിക്കും കരുത്ത് കാണിക്കുന്നുണ്ട. ആക്സിലറേഷൻ വേഗതയുള്ളതും ത്രോട്ടിൽ പ്രതികരണവും ഒരു ഡീസൽ എഞ്ചിന് എപ്പോഴും മികച്ചതാണ്.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

ഇത് പവർ ബാൻഡിലായിരിക്കുമ്പോൾ, അത് 1,750rpm-ൽ ആരംഭിച്ച് 3,500rpm-ലേക്ക് നീങ്ങുന്ന ഒരു വലിയ തരംഗ ടോർക്കും പവറും ഉപയോഗിച്ച് നീങ്ങുന്നു. 1,500rpm-ൽ താഴെ ചില ടർബോ ലാഗ് ഉണ്ട്. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമാണ് ഈ ടർബോ ലാഗ് മെച്ചപ്പെടുത്തുന്നത്.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

ഇതൊരു സാധാരണ ടോർക്ക് കൺവെർട്ടറാണ്, അതിനാൽ ഇത് പ്രതികരിക്കാൻ സാവധാനവും മാറാൻ മന്ദഗതിയിലുമാണ്. ഇത് തീർച്ചയായും ഒരു ടോർക്ക് കൺവെർട്ടറിൽ പ്രതീക്ഷിക്കുന്ന ഒരു സ്വഭാവമാണ്, എഞ്ചിൻ ആ പവർ ബാൻഡിൽ നിലനിർത്താൻ നിങ്ങൾക്ക് കഴിഞ്ഞാൽ, നിങ്ങൾക്ക് ടോർക്ക് കൺവെർട്ടർ വെല്ലുവിളികളെ മറികടക്കാൻ കഴിയും.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

മീഡിയ ഡ്രൈവിൽ മാനുവൽ ഗിയർബോക്‌സുള്ള സ്‌കോർപ്പിയോ-എൻ ഒന്നും ലഭ്യമായിരുന്നില്ല. എന്നിരുന്നാലും, 6-സ്പീഡ് മാനുവൽ തീർച്ചയായും ഡ്രൈവ് ചെയ്യാൻ കൂടുതൽ ആകർഷകമാകുമെന്നും ഈ എഞ്ചിന്റെ സവിശേഷതകൾ മനോഹരമായി പുറത്തുകൊണ്ടുവരുമെന്നും ഞങ്ങൾക്ക് ഉറപ്പായും പറയാൻ കഴിയും.

ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

ഞങ്ങൾ പിന്നീട് 4WD ഉപയോഗിച്ച് Scorpio-N ഓടിച്ചു, ഇത് ശരിക്കും ശ്രദ്ധേയമാണ്. ഞങ്ങൾ അത് റോഡിലും പുറത്തും ഓടിച്ചു. ഓൺ-റോഡ്, Scorpio-N അതിന്റെ സെഗ്‌മെന്റിൽ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്ന പഴയ-സ്‌കൂൾ എസ്‌യുവിയാണ്. ഇത് ഇപ്പോഴും ബോഡി-ഓൺ-ഫ്രെയിം എസ്‌യുവിയാണ്, ഇത് പ്രാഥമികമായി റിയർ-വീൽ ഡ്രൈവാണ്, ഇത് മനസ്സിൽ വെച്ചുകൊണ്ട്, വളവുകൾ കൈകാര്യം ചെയ്യുന്ന രീതി വളരെ മികച്ചതാണ്.

പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.

പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

പുത്തൻ സ്കോർപിയോയിലെ യാത്ര വളരെ കംഫർട്ടബളാണ്, സ്കോർപിയോ-എൻ പോട്ടോളുകൾ അവിടെ ഇല്ലാത്തതുപോലെ ആഗിരണം ചെയ്യുന്നു, തുടർന്ന് നിങ്ങൾ അത് ഒരു മൂലയ്ക്ക് ചുറ്റും ചവിട്ടി, അത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പഴയ സ്കോർപിയോയിൽ ഉണ്ടായിരുന്ന ആട്ടവും ഉലച്ചിലും പുത്തൻ സ്കോർപിയോയിൽ ഇല്ല.

മഹീന്ദ്ര സ്റ്റിയറിംഗ് വീൽ ലൈറ്റായി ട്യൂൺ ചെയ്തിട്ടുണ്ട്, റോഡിൽ നിന്ന് കുറച്ചുകൂടി ഭാരം കൂട്ടുന്നത് ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. റോഡിന് പുറത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇത് ട്യൂൺ ചെയ്തു. ലൈറ്റ് സ്റ്റിയറിങ്ങ് ക്യുറേറ്റ് ചെയ്ത ട്രാക്കിലൂടെ പോകുമ്പോൾ മികച്ച പ്രകടനമാണ് കാണിക്കുന്നത്. ഏറ്റവും എടുത്ത് പറയേണ്ടത് ഫോർ വീൽ ഡ്രൈവ് സിസ്റ്റമാണ്.

പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

മഹീന്ദ്ര സ്കോർപിയോ-എൻ- ൽ 4XPLOR സജ്ജീകരിച്ചിരിച്ചിട്ടുണ്ട്, അത് ഒന്നിലധികം അവതരിപ്പിക്കുന്നു. ഇത് ത്രോട്ടിൽ പ്രതികരണത്തെയും എഞ്ചിൻ നാല് ചക്രങ്ങളിലേക്കും പവർ അയയ്ക്കുന്ന രീതിയെയും മാറ്റുന്നു. ഒരു ബട്ടണിൽ അമർത്തിയാൽ അത് 4H-ലേക്ക് മാറാം. അല്ലെങ്കിൽ, നിങ്ങൾ കൂടുതൽ തീവ്രമായ എന്തെങ്കിലും ശ്രമിക്കാൻ പോകുകയാണെങ്കിൽ, ഒരു ബട്ടൺ അമർത്തിയാൽ 4WD കുറഞ്ഞ അനുപാതവും ആക്‌സസ് ചെയ്യാൻ കഴിയും.

പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

സ്കോർപ്പിയോ-എൻ എല്ലാ തടസ്സങ്ങളും അനായാസമാണ് ഏറ്റെടുത്തത്. ആർട്ടിക്കുലേഷൻ, കുത്തനെയുള്ള ചരിവുകൾ, ഇടിവ്, ചെളിക്കുഴികൾ മുതലായവ എല്ലാം തികച്ചും അനായാസമായി കൈകാര്യം ചെയ്തു, അത് ശരിക്കും ആയാസരഹിതമാണ്. എല്ലാം അവസാനിപ്പിച്ച്, ഞങ്ങൾ വീണ്ടും റോഡിലിറങ്ങി, .

പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

സ്കോർപിയോ-എൻ വളരെ ശ്രദ്ധേയമായ ഒരു എസ്‌യുവിയാണ്, മഹീന്ദ്ര മറ്റൊരു എഞ്ചിനീയറിംഗ് മാസ്റ്റർപീസ് തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഒരു മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ച് ഞങ്ങൾ തീർച്ചയായും ഇത് കൂടുതൽ ആസ്വദിക്കുമായിരുന്നു.

പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

സുരക്ഷയും പ്രധാന സവിശേഷതകളും

വർഷങ്ങൾക്ക് മുൻപ്, മഹീന്ദ്രയ്ക്കും അതിന്റെ എസ്‌യുവികൾക്കും സുരക്ഷയുടെ കാര്യത്തിൽ കാര്യമായൊന്നും ഉണ്ടായിരുന്നില്ല. അതിനുശേഷം കാര്യങ്ങൾ മാറി, മഹീന്ദ്ര ഈ അടുത്ത കാലത്തായി അതിശയകരമാംവിധം സുരക്ഷിതമായ ഫീച്ചേഴ്സോടു കൂടിയാണഅ കാറുകൾ നിർമ്മിക്കുന്നത്. ആധുനികവും സുരക്ഷിതവുമായ മഹീന്ദ്ര വാഹനങ്ങളുടെ ഉത്തമ ഉദാഹരണങ്ങളാണ് XUV300, XUV700 എന്നിവ. ഉയർന്ന നിലവാരത്തിലുള്ള സുരക്ഷാ സജ്ജീകരണങ്ങളോടെ, Scorpio-N-നും അത് നിലനിർത്തുന്നുണ്ട്

പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

മഹീന്ദ്ര സ്കോർപിയോ-എൻ സുരക്ഷാ സവിശേഷതകൾ:

- ആറ് എയർബാഗുകൾ

- ഡ്രൈവർ ഡ്രൗസിനസ്‌ അലാം

- 18 സവിശേഷതകളുള്ള ഇലക്ട്രോണിക് stability control

- ജിയോ-ലൊക്കേഷനോടുകൂടിയ SOS ബട്ടൺ

- hill descent ഹോൾഡ്

- ഐസോഫിക് ചൈൽഡ് സീറ്റ് മൗണ്ടുകൾ

- EBD ഉള്ള എബിഎസ്

- ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം

പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

മഹീന്ദ്ര സ്കോർപിയോ-എൻ പ്രധാന സവിശേഷതകൾ:

- 6-വേ പോവീഡ് ഡ്രൈവർ സീറ്റ്

- 12 സ്പീക്കറുകളുള്ള സോണി 3D ഇമ്മേഴ്‌സീവ് ഓഡിയോ

- മുൻ ക്യാമറയും പാർക്കിംഗ് സെൻസറുകളും

- വയർലെസ് സ്മാർട്ട്ഫോൺ ചാർജർ

- ഓപ്ഷണൽ ക്യാപ്റ്റൻ സീറ്റുകൾ

- കീലെസ്സ് എൻട്രി & പുഷ് ബട്ടൺ ആരംഭം

- എൽഇഡി ലൈറ്റിംഗ്

- ഓട്ടോ ഹെഡ്‌ലാമ്പുകളും ഓട്ടോ വൈപ്പറും

- 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ

- വയർലെസ് ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ

പുതിയ മഹീന്ദ്ര സ്‌കോപ്രിയോ-എൻ നിരവധി ഫീച്ചറുകളോട് കൂടിയതാണ് എന്ന് പറയേണ്ടതില്ലല്ലോ.

പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

കളർ ഓപ്ഷനുകൾ

മഹീന്ദ്ര സ്കോർപിയോ-എൻ ഏഴ് രസകരമായതും മികച്ചതുമായ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്:

- സിൽവർ

- ഡീപ് ഫോറസ്റ്റ്

- ഗ്രാൻഡ് ക്യാനിയന്

- എവറസ്റ്റ് വൈറ്റ്

- നാപോളി ബ്ലാക്ക്

- റെഡ് റേജ്

- റോയൽ ഗോൾഡ്

പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.പുതിയ സസ്പെൻഷൻ സജ്ജീകരണം വളരെ മികച്ചതാണ്. മുന്നിൽ കോയിൽ-ഓവർ ഷോക്കുകളുള്ള double wishbone ഉണ്ട്. പിന്നിൽ, മഹീന്ദ്ര പുതിയ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലിങ്കുകളെ സൂചിപ്പിക്കുന്ന pentalink എന്നാണ് ഇതിനെ വിളിക്കുന്നത്, ഇത് ഒരു വാട്ട് ലിങ്കേജ് സിസ്റ്റം ഉപയോഗിക്കുന്നു. ഇതാണ് സസ്പെൻഷൻ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.ആരെയും ആകർഷിക്കും Mahindra -യുടെ ബിഗ് ഡാഡി; Scorpio-N -ന്റെ റിവ്യൂ വിശേഷങ്ങൾ

ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായം

20 വർഷം മുമ്പ് മഹീന്ദ്ര സ്കോർപ്പിയോയെ ഒരു ഗെയിം ചേഞ്ചറായിട്ടാണ് അവതരിപ്പിച്ചത്. സ്കോർപിയോയെ ഇന്ത്യൻ വാഹന ഹീറോ ആയി മാത്രമാല്ല, ഒരു അഭിലാഷ കാറാക്കി മാറ്റുകയും ചെയ്തു. അധികാരം കൈയാളുന്ന ഒരു എസ്‌യുവിയായിരുന്നു അത്. ഇപ്പോഴിതാ സ്‌കോർപിയോ-എൻ-ൽ മറ്റൊരു ഗെയിം ചേഞ്ചർ കൂടി മഹീന്ദ്ര പുറത്തിറക്കി. തീർച്ചയായും സ്കോർപിയോ സ്റ്റോറി മാറ്റിയെഴുതാൻ പ്രാപ്മാണ് പുതിയ സ്കോർപിയോ, എസ്‌യുവിക്കായി വളരെ നീണ്ട കാത്തിരിപ്പിന് ശേഷം ഡാഡി, ഒടുവിൽ ഇവിടെയുണ്ട്!

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
All new mahindra scorpio n design features specs and performance review in detail
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X