ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിന് തുടക്കം കുറിച്ച റെനോ ഡസ്റ്ററിന് സമീപകാലത്ത് ജനപ്രീതി നഷ്‌ടപ്പെട്ടങ്കിലും വിപണിയിൽ തന്റേതായ ഇടംകണ്ടെത്താൻ ശ്രമിക്കുകയാണ് പുതിയ എഞ്ചിനുമായി എത്തിയ ഡസ്റ്റർ ടർബോ പതിപ്പ്.

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

പരുക്കൻ, സ്റ്റൈലിഷ്, മസ്ക്കുലർ രൂപവുമായി എത്തുന്ന ഡസ്റ്റർ ഏത് തരത്തിലുള്ള റോഡിലും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും എന്നതു തന്നെയാണ് ആകർഷകം. അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ച അതേ ഡസ്റ്ററിലേക്ക് 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ കമ്പനി കൂട്ടിച്ചേർത്തു.

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

കോസ്മെറ്റിക് പരിഷ്ക്കരണം വാഹനത്തിന് പുതുമയാർന്ന രൂപം സമ്മാനിച്ചപ്പോൾ എഞ്ചിൻ നൽകുന്നത് സ്പോർട്ടിയർ അനുഭവമാണ്. കൂടുതൽ വിശേഷങ്ങൾ അറിയാൻ ഡസ്റ്റർ ടർബോയുടെ ആദ്യ ഡ്രൈവ് വിശേഷങ്ങളിലേക്ക് നമുക്ക് കടക്കാം.

MOST READ: 2021 മോഡല്‍ റേഞ്ച് റോവര്‍ ശ്രേണിയുടെ വില വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഡിസൈനും സ്റ്റൈലും

മുൻവശത്ത് ചുറ്റിനും ന്യായമായ ക്രോമിൽ പൂർത്തിയാക്കിയ ഗ്രില്ലുള്ള നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മോഡലുമായി വേർതിരിച്ചറിയാൻ കമ്പനി ചില കോസ്മെറ്റിക് മാറ്റങ്ങളും ടർബോ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

കാറിന് ചുറ്റുമുള്ള ചുവന്ന ഉൾപ്പെടുത്തലുകളുടെ കൂട്ടിച്ചേർക്കലുകളാണ് രൂപത്തിലുള്ള പ്രധാന മാറ്റം. അതിനാൽ ഗ്രില്ലിന്റെ ഒരു ക്രോം സ്ലാറ്റ് ചുവപ്പ് നിറത്തിൽ കാണാം. അതേ ഉൾപ്പെടുത്തലുകൾ ഹാലോജൻ ഫോഗ് ലാമ്പുകൾക്ക് മുകളിലും ഇടംപിടിച്ചിരിക്കുന്നു. ഹെഡ്‌ലൈറ്റ് യൂണിറ്റിൽ ചില ക്രോം ആക്‌സന്റുകളും അകത്ത് ഒരു റെനോ ബാഡ്‌ജും ഉണ്ട്. മാത്രമല്ല ഇത് ബ്ലാക്ക്ഔട്ട് ചെയ്യപ്പെടുകയും ചെയ്‌തിരിക്കുന്നു.

MOST READ: RM20e ഇലക്ട്രിക് സ്പോർട്സ് കാർ അവതരിപ്പിച്ച് ഹ്യുണ്ടായി

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഡസ്റ്ററിന്റെ ഡി‌ആർ‌എല്ലുകൾ‌ ടൂ-പീസ് സജ്ജീകരണമാണ് റെനോ നൽകിയിരിക്കുന്നത്. അത് ശരിക്കും ഒരു സ്വാഗതാഹമായ മാറ്റമായി കണക്കാക്കാം. ഇതുകൂടാതെ ബമ്പറിന്റെ താഴത്തെ ഗ്രേ നിറത്തിലുള്ള ആക്സന്റുകൾ മൊത്തത്തിലുള്ള കളർ കോമ്പിനേഷനുമായി മികച്ച രീതിയിൽ പൊരുത്തപ്പെടുന്നു.

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇനി എസ്‌യുവിയുടെ വശങ്ങളിലേക്ക് നോക്കിയാൽ 17 ഇഞ്ച്, ഡ്യുവൽ-ടോൺ ഫൈവ്-സ്‌പോക്ക് അലോയ് വീലാണ് ആദ്യം കണ്ണിൽപ്പെടുക. അതോടൊപ്പം ഡസ്റ്റർ ടർബോയെ കൂടുതൽ സ്പോർട്ടിയാക്കാൻ ചങ്കി റൂഫ് റെയിലുകളും റെനോ നൽകിയിട്ടുണ്ട്. സംയോജിത ടേൺ ഇൻഡിക്കേറ്റുകൾ ഉപയോഗിച്ച് ബോഡി-കളർ ORVM-കളും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

MOST READ: കണ്ണഞ്ചിപ്പിക്കുന്ന 450 bhp കരുത്തുമായി കസ്റ്റമൈസ്ഡ് ഹോണ്ട സിവിക്

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

205 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് ഡസ്റ്ററിന് ലഭിക്കുന്നത്. ഇത് എല്ലാ മോശം റോഡുകളലൂടെയുള്ള യാത്ര അനായാസമാക്കുന്നുവെന്ന് തന്നെ പറയാം. ഡസ്റ്ററിന്റെ പിൻഭാഗത്ത് ലംബമായി അടുക്കിയിരിക്കുന്ന ടെയിൽ ‌ലൈറ്റാണ് നൽകിയിരിക്കുന്നത്. അത് നടുക്ക് ഒരു എൽ‌ഇഡി സ്ട്രിപ്പ് അവതരിപ്പിക്കുന്നു. ബാക്കി ബൾബുകൾ ഹാലോജൻ ആണ്.

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇന്റീരിയറും സവിശേഷതകളും

ക്യാബിനകത്തേക്ക് നീങ്ങിയാൽ മികച്ച ഇടമാണ് ഡസ്റ്റർ ടർബോയിൽ ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും ഇന്റീരിയറുകൾ വളരെ അടിസ്ഥാനപരമായി അനുഭവപ്പെട്ടേക്കാം. പുറം പോലെ അകത്തളം അത്ര മനോഹരമല്ലെന്ന് ചരുക്കം. കഠിനവും എന്നാൽ നല്ല നിലവാരമുള്ളതുമായ പ്ലാസ്റ്റിക്കാണ് റെനോ എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത്.

MOST READ: 25,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ടാറ്റ ആള്‍ട്രോസ്

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

കൂടാതെ ഡോർ പാനലുകളിൽ ചില സോഫ്റ്റ്-ടച്ച് തുണിത്തരങ്ങൾ ഉള്ളതിനാൽ ഇന്റീരിയറുകൾക്ക് ഒരു മിനിമലിസ്റ്റ് പ്രതീകം ലഭിക്കുന്നു. ഇത് ടർബോ വേരിയന്റായതിനാൽ ഒരു കറുത്ത ഇന്റീരിയർ ലേഔട്ടാണ് ഏവരും പ്രതീക്ഷിച്ചത്.

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

മുൻവശത്തെ രണ്ട് സീറ്റുകളും സുഖകരമാണ്. ഡ്രൈവറുടെ ഭാഗത്ത് മാത്രം ഉയരം ക്രമീകരിക്കുന്ന സംവിധാനം നൽകാൻ കമ്പനി തയാറായത് വളരെ സ്വീകാര്യമാണ്. ഒരു ദീർഘ യാത്രയിൽ ഇരിപ്പിടങ്ങൾ നിങ്ങളെ അത്രവേഗം മടുപ്പിക്കില്ല. അതേസമയം സുഖസൗകര്യങ്ങളുടെ കാര്യത്തിൽ മികച്ചതല്ല ഡസ്റ്റർ എന്ന് പ്രത്യേകം ചൂണ്ടിക്കാട്ടേതുണ്ട്.

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഫ്ലോർ ബെഡ് മിക്കവാറും പരന്നതിനാൽ രണ്ടാമത്തെ നിരയിൽ മൂന്ന് യാത്രക്കാരെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയും. രണ്ട് ആളുകൾ യാത്ര ചെയ്യുകയാണെങ്കിൽ വിന്യസിക്കാൻ കഴിയുന്ന ഒരു സെന്റർ ആംസ്ട്രെസ്റ്റും ഇതിന് ലഭിക്കുന്നു. ഹെഡ്‌റൂമും മികച്ചതാണ്.

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

അതുപോലെ തന്നെ സൺറൂഫിന്റെ അഭാവവും ഉപഭോക്തക്കൾക്ക് മടുപ്പുളവാക്കിയേക്കാം. കുറഞ്ഞത് ഡസ്റ്ററിന്റെ ടോപ്പ് എൻഡ് വേരിയന്റായ RXZ പതിപ്പിൽ എങ്കിലും കമ്പനിക്ക് ഇത് നൽകാമായിരുന്നു.

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

സ്റ്റിയറിംഗ് വീൽ ലെതറിൽ പൊതിഞ്ഞതാണ്. അതോടൊപ്പം ബട്ടണുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും അവ MID സ്ക്രീനിനോ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനോ ഉള്ളതല്ല. ഡസ്റ്റർ ടർബോയിലെ ക്ലസ്റ്റർ കൂടുതൽ സവിശേതകൾ ഒന്നും വാഗ്‌ദാനം ചെയ്യുന്നില്ല എന്നതും നിരാശാജനകമാണ്. സ്പീഡോയ്ക്കും ഓഡോമീറ്ററിനുമായി അനലോഗ് ഡയലുകളാണ് അവതരിപ്പിക്കുന്നത്.

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവ സംയോജിപ്പിച്ചിരിക്കുന്ന ഏഴ് ഇഞ്ച് ആന്റി-റിഫ്ലക്ഷൻ ടച്ച്സ്ക്രീനാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. സെന്റർ കൺസോളിൽ അല്പം ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് തൊട്ടുതാഴെയായി ചാർജിംഗ് സോക്കറ്റ് ഓട്ടോമാറ്റിക് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണും നൽകിയിട്ടുണ്ട്.

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

പവറും ഹാൻഡിലിംഗും

പുതിയ 1‘HR13' 1.3 ലിറ്റർ, നാല് സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനാണ് ഡസ്റ്റർ ടർബോയുടെ ഹൃദയം. ഇത് പരമാവധി 156 bhp പവറും 245 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. നിസാൻ ജിടി-ആർ സൂപ്പർകാറിൽ കാണുന്ന അതേ സിലിണ്ടർ കോട്ടിംഗ് സാങ്കേതികവിദ്യയാണ് എഞ്ചിൻ ഉപയോഗിക്കുന്നതെന്ന് പറയപ്പെടുന്നു.

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

മികച്ച പ്രകടനത്തിനായി ഡ്യുവൽ വേരിയബിൾ വാൽവ് ടൈമിംഗും ഇതിലുണ്ട്. എഞ്ചിൻ സെവൻ-സ്റ്റൈപ്പ് സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. പ്രാരംഭ ആക്സിലറേഷൻ വളരെ മിനുസമാർന്നതാണ്. എന്നാൽ rpm 700 മുതൽ 1800 എത്തുമ്പോഴേക്കും ഡസ്റ്റർ നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്തും.

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഷിഫ്റ്റുകൾ സുഗമമായി അനുഭവപ്പെടുകയും ഗിയർബോക്സ് അതിന്റെ ജോലി നന്നായി ചെയ്യുകയും ചെയ്യുന്നുണ്ട് എന്നത് എടുത്തുപറയേണ്ട അനുഭവം തന്നെയാണ്. മാനുവൽ മോഡിൽ ഷിഫ്റ്റുകൾ ഓട്ടോമാറ്റിക് മോഡിനേക്കാൾ മികച്ചതും ഷാർപ്പുമുള്ളതായി അനുഭവപ്പെടുന്നു.

ടർബോ കരുത്തുമായി റെനോ ഡസ്റ്റർ; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഡസ്റ്ററിന്റെ സസ്പെൻഷനുകൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ചതെന്നു തന്നെ പറയാം. മികച്ച റൈഡിംഗ് അനുഭവവും ഹാൻഡിലിംഗുമാണ് ടർബോ വേരിയന്റിലെ സസ്‌പെൻഷനുകൾ നൽകുന്നത്. ഇൻസുലേഷനും എൻ‌വി‌എച്ച് ലെവലും വളരെ മികച്ചതാണ്. എഞ്ചിനോ പുറത്തുള്ള ശബ്ദമോ ക്യാബിനിലേക്ക് പ്രവേശിക്കാൻ ഇത് അനുവദിക്കുന്നില്ല.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Duster Turbo First Drive Review Details. Read in Malayalam
Story first published: Tuesday, September 29, 2020, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X