പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

യൂറോപ്പിലെ പ്രമുഖ കാർ നിർമാതാക്കളിൽ ഒരാളായ സ്കോഡ ഓട്ടോയുടെ ഉപസ്ഥാപനമായി 2001 നവംബർ മുതൽ സ്കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിൽ പ്രവർത്തിച്ചുവരികയാണ്. തുടക്കം മുതൽ തന്നെ മികച്ച സെഡാൻ മോഡലുകൾ ഇന്ത്യക്ക് സമ്മാനിച്ചവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

2002-ൽ ഒക്‌ടാവിയയിലൂടെയാണ് ബ്രാൻഡ് രാജ്യത്ത് അരങ്ങേറ്റം കുറിക്കുന്നതും. ഈ ഒരൊറ്റ മോഡൽ മാത്രം മതിയായിരുന്നു സ്കോഡയെ നെഞ്ചിലേറ്റാൻ. ഇന്ന് എസ്‌യുവികൾക്കുണ്ടായിരുന്ന ആരാധകവൃന്ദമായിരുന്നു അന്ന് സെഡാനുകൾക്കുണ്ടായിരുന്നതും. അങ്ങനെ ഒരു ഐതിഹാസിക മോഡലായി വളരാനും ഒക്‌ടാവിയയ്ക്ക് സാധിച്ചു.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

ഇതിനു ശേഷം ലോറയും സൂപ്പർബും റാപ്പിഡും സ്കോഡ നിരയിലേക്ക് യഥാക്രമം ചേർന്നു. വളരെ ലളിതമായി പറഞ്ഞാൽ, സെഡാനുകളാണ് ചെക്ക് ബ്രാൻഡിന്റെ ശക്തികേന്ദ്രം. പ്രായമായ റാപ്പിഡിന് പകരക്കാരനായി കമ്പനി ഇപ്പോൾ പുതിയൊരു വാഹനവുമായി അണിനിരക്കുകയാണ്. സ്ലാവിയ എന്ന് വിളിക്കുന്ന മോഡൽ ഒരു മികച്ച മിഡ്-സൈസ് സെഡാനായി മാറും.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

ചെക്ക് ഭാഷയിൽ സ്ലാവിയ എന്ന പേര് 'ഗ്ലോറി' അഥവാ വിജയം എന്നാണ് അർഥമാക്കുന്നത്. പ്രീമിയം സി-സൈഗ്മെന്റിലേക്ക് പുതുമകളുമായി എത്തുമ്പോൾ ശ്രേണിയിലെ താരരാജാക്കൻമാരായ ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ, മാരുതി സുസുക്കി സിയാസ് തുടങ്ങിയ വമ്പൻമാരുമായി പോരടിക്കാൻ പുതിയ സ്കോഡ സ്ലാവിയ പ്രാപ്‌തമാണോ എന്നറിയേണ്ടേ? സെഡാന്റെ ഫസ്റ്റ് ലുക്ക് റിവ്യൂ ഇതാ.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

ഡിസൈനും ശൈലിയും

സ്ലാവിയ സുന്ദരവും സ്പോർട്ടി ലുക്കിലുള്ളതുമായ കാറാണെന്ന കാര്യം ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും. പുത്തൻ മോഡൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്നതും ഇക്കാര്യത്തിലാണെന്ന് വേണമെങ്കിൽ പറയാം. സ്കോഡയുടെ എല്ലാ സാധാരണ ഡിസൈൻ സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് വാഹനത്തെ നിർമിച്ചിരിക്കുന്നത്. മുന്നിൽ ക്രോം സറൗണ്ട് ഉള്ള സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രില്ലാണ് അതിൽ ഏറ്റവും ശ്രദ്ധേയം. ഗ്രില്ലിന് അരികിൽ മിനുസമാർന്ന ഹെഡ്‌ലാമ്പുകളും ഇടംപിടിച്ചിരിക്കുന്നതും കാണാം.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

ഹെഡ്‌ലാമ്പുകൾ സ്ലാവിയയുടെ മുൻഭാഗത്തിന് വളരെയധികം ഭംഗിയും സമ്മാനിക്കുന്നുണ്ട്. ഇത് ഒരു എൽഇഡി യൂണിറ്റാണ്. അവയ്ക്കുള്ളിൽ എൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎലുകളും സ്കോഡ നൽകിയിട്ടുണ്ട്. മുൻ ബമ്പറിന് ചില കട്ടുകളും ക്രീസുകളും കൂടാതെ ഒരു ഹണികോമ്പ് എലമെന്റും കൂട്ടിച്ചേർത്തതും രൂപത്തോട് ഇണങ്ങുന്നുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകൾ ഒരു ഹാലൊജൻ ബൾബ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഫോഗ് ലാമ്പുകൾക്ക് സമീപം ഒരു വിപരീത എൽ ആകൃതിയിലുള്ള എലമെന്റും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ബോണറ്റിന് ചില ക്യാരക്ടർ ലൈനുകൾ സമ്മാനിച്ചിരിക്കുന്നതും മനോഹരമാണ്. അത് സെഡാനെ കൂടുതൽ മസ്കുലർ ആക്കുകയും കാഴ്ചയ്ക്ക് കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നവെന്ന് നിസംശയം പറയാം.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

സ്കോഡ സ്ലാവിയയുടെ സൈഡ് പ്രൊഫൈലിൽ കൂടുതൽ പ്രതീക ലൈനുകൾ കാണപ്പെടുന്നു. താഴെയുള്ള വിൻഡോ ലൈൻ ക്രോമിൽ പൂർത്തിയാക്കിയത് പ്രീമിയം ഫീലാണ് നൽകുന്നത്. ഇത് സി-പില്ലറിന് സമീപം ഒരു ചെറിയ ബൂമറാംഗ് ആകൃതിയിലാണ് അവസാനിക്കുന്നതും. ഡോർ ഹാൻഡിലുകളിൽ ഒരു ക്രോം സ്ട്രിപ്പും സ്കോഡ ഉപയോഗിച്ചിട്ടുണ്ട്.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

റൂഫ്‌ലൈൻ പിൻഭാഗത്തേക്ക് ചരിഞ്ഞാണിരിക്കുന്നതിനാൽ ഇത് ഒരു സ്‌പോർട്ടി കൂപ്പ് പോലെയുള്ള പിൻഭാഗമാണ് സ്ലാവിയയ്ക്ക് ഒരുങ്ങിയത്. ഒരു ഷാർക്ക് ഫിൻ ആന്റിനയും പ്രീമിയം സെഡാന് ലഭ്യമാക്കിയിട്ടുണ്ട്. 16 ഇഞ്ച് ഡ്യുവൽ-ടോൺ ഡയമണ്ട് കട്ട് വീലുകളാണ് സ്‌കോഡ സ്ലാവിയയുടെ മറ്റൊരു പ്രത്യേകത. എന്നാൽ സെഡാന് ഒപ്പം മൂന്ന് അലോയ് വീൽ ഓപ്ഷനുകൾ ഉണ്ടാകുമെന്നാണ് സ്‌കോഡ പറയുന്നു. താഴ്ന്ന വേരിയന്റുകളിൽ മറ്റ് വീൽ ഡിസൈനുകൾ ഉണ്ടാകാം.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

വേരിയന്റും നിറങ്ങളും

മൂന്ന് വേരിയന്റുകളിലാണ് സ്കോഡ സ്ലാവിയ ലഭ്യമാവുന്നത്. അതിൽ അഞ്ച് വ്യത്യസ്ത നിറങ്ങളും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം. അതിൽ ടൊർണാഡോ റെഡ്, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, റിഫ്ലെക്സ് സിൽവർ, ക്രിസ്റ്റൽ ബ്ലൂ എന്നിവയാണ് ഉൾപ്പെടുന്നത്.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

വാഹനത്തിലെ കാർബൺ സ്റ്റീൽ ഓപ്ഷൻ ഗംഭീരവും മനോഹരവുമാണെന്ന കാര്യം എടുത്തു പറയേണ്ട കാര്യം തന്നെയാണ്. അതേസമയം ടൊർണാഡോ റെഡ് ശരിക്കും വാഹനത്തിന് സ്പോർട്ടിയർ രൂപമാണ് ഒരുക്കുന്നത്. അതോടൊപ്പം ആക്‌ടീവ്, ആംബിഷൻ, സ്റ്റൈൽ എന്നീ മൂന്ന് വകഭേദങ്ങളിലും സ്ലാവിയ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

ഇന്റീരിയർ

സ്‌കോഡയുടെ കാറുകൾ സാധാരണയായി അവരുടെ ഗംഭീരവും മികച്ചതും സൗകര്യപ്രദവുമായ ഇന്റീരിയറിന് പേരുകേട്ടതാണ്. പുതിയ സ്ലാവിയയും ഇതേ കാര്യങ്ങൾ തന്നെയാണ് മുന്നോട്ടു കൊണ്ടുപോവുക. ഡോർ തുറക്കുമ്പോൾ തന്നെ വിശാലമായ, ഡ്യുവൽ ടോൺ ഇന്റീരിയറാണ് സ്വാഗതം ചെയ്യുന്നത്. അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഒരു പ്രീമിയം കാറിലേക്ക് ചുവടുവെക്കുന്ന പ്രതീതിയാണ് ലഭിക്കുക.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

ടു സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് ആദ്യം കണ്ണിലുടക്കുക. ഇത് സ്‌കോഡ കുഷാഖിലേതിന് സമാനമാണ്. മ്യൂസിക്, ഫോൺ കോൾ കൺട്രോളുകളും സ്റ്റിയറിംഗിലുണ്ട്. സിൽവർ നിറത്തിൽ പൂർത്തിയാക്കിയ സ്റ്റിയറിംഗ് വീലിലെ ഇൻസേർട്ടുകൾ ഈ സെഡാന് പ്രീമിയം ഫീൽ നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 7 സ്പീഡ് ഡിഎസ്‌ജി ഗിയർബോക്‌സുള്ള സ്ലാവിയയുടെ ടോപ്പ്-എൻഡ് മോഡലിൽ സ്റ്റിയറിംഗ് വീലിന്റെ പിൻഭാഗത്ത് പാഡിൽ ഷിഫ്റ്ററുകളും സ്കോഡ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

8 ഇഞ്ച് ടിഎഫ്‌ടി സ്‌ക്രീൻ ഇൻസ്ട്രുമെന്റേഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ഇതൊരു പൂർണ ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ ആണ്. ഡിസ്റ്റൻസ് ടു എംടി, നിലവിലെ ഇന്ധനക്ഷമത, ശരാശരി ഇന്ധനക്ഷമത, ഫ്യുവൽഗേജ്, ഓഡോമീറ്റർ, സ്പീഡോമീറ്റർ മുതലായവ ഉൾപ്പെടെ നിരവധി വിവരങ്ങളാണ് ഇത് പ്രദർശിപ്പിക്കുന്നത്. ചുരുക്കി പറഞ്ഞാൽ പ്രീമിയവും ആകർഷകവുമാണ് വാഹനമെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സാരം.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

ഡാഷ്‌ബോർഡ് ഹാർഡ്-ടച്ച് പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഡാഷ്‌ബോർഡിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് മധ്യഭാഗത്ത് കാണാനാവുക. ഇത് 10 ഇഞ്ച് യൂണിറ്റാണ് കൂടാതെ നിങ്ങളുടെ സ്മാർട്ട്ഫോണിന് പൂർണ കണക്റ്റിവിറ്റി സ്യൂട്ടും ലഭിക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയാണ് ഇതിലെ മറ്റ് സവിശേഷതകൾ. ഉയർന്ന നിലവാരമുള്ള സ്പീക്കറുകളിലൂടെ ശബ്‌ദവും മനോഹരമാക്കിയിട്ടുണ്ട്.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

കൂടാതെ ടോപ്പ് സ്റ്റൈൽ വേരിയന്റിലും ഒരു സബ്-വൂഫർ ഫീച്ചർ വാഗ്‌ദാനം ചെയ്യാനും സ്കോഡ തയാറായിട്ടുണ്ട്. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിന് താഴെ സെന്റർ എസി വെന്റുകളും അവയ്‌ക്ക് താഴെ എയർ കണ്ടീഷനിംഗിനുള്ള നിയന്ത്രണങ്ങളുമാണ് ഇടംപിടിച്ചിരിക്കുന്നത്. എസി നിയന്ത്രിക്കാൻ ബട്ടണുകളോ സ്ലൈഡറുകളോ നോബുകളോ ഇല്ല. പകരം ഇതിനായി ഒരു ഹാപ്‌റ്റിക് ടച്ച് പാനലാണ് ഒരുക്കിയിരിക്കുന്നത്.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

എസി കൺട്രോൾ പാനലിലെ ടച്ച് റെസ്‌പോൺസും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റും മികച്ചതും ഉപയോഗിക്കാൻ വളരെ എളുപ്പവുമാണ്. സെന്റർ കൺസോളിന് പ്രീമിയം ഫീൽ അനുഭവപ്പെടുകയും ഗിയർ ലിവറിന് ലെതർ ബൂട്ട് ലഭിക്കുകയും ചെയ്യുന്നു. ഗിയർ ലിവറിന് ചുറ്റുമുള്ള പിയാനോ ബ്ലാക്ക് പാനലിൽ സെഡാന്റെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന കുറച്ച് ബട്ടണുകളും ഉണ്ട്.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

ഡാഷ്‌ബോർഡിന്റെ ഇരുവശത്തുമുള്ള എസി വെന്റുകൾ ഡാഷ്‌ബോർഡിന്റെ പാസഞ്ചർ വശത്ത് വൃത്താകൃതിയിലാണ് നൽകിയിരിക്കുന്നത്. വൃത്തിയായി സംയോജിപ്പിച്ച ആംബിയന്റ് ലൈറ്റിംഗും സ്കോഡ സ്ലാവിയയുടെ അകത്തളത്തെ മനോഹരമാക്കുന്നുണ്ട്. അതേ ഡ്യുവൽ-ടോൺ തീം പിൻഭാഗത്തേക്കും കമ്പനി തുടർന്നിട്ടുണ്ട്.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

ചാസി, എഞ്ചിൻ, മറ്റ് സ്പെസിഫിക്കേഷനുകൾ

കുഷാഖ് എസ്‌യുവിയിൽ കണ്ട അതേ കനത്ത പ്രാദേശികവത്ക്കരണത്തോടെ പൂർത്തിയാക്കിയ MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സ്‌കോഡ സ്ലാവിയ. സ്‌കോഡയുടെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിൽ പുറത്തിറക്കുന്ന രണ്ടാമത്തെ ഉൽപ്പന്നമാണിതെന്ന പ്രത്യേകതയുമുണ്ട്. ഇത് ഇന്ത്യൻ വിപണിയിൽ ഇഷ്‌ടാനുസൃതമാക്കിയ ഒരു ആഗോള പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതിന്റെ അർത്ഥം വ്യത്യസ്ത മോഡലുകൾക്കിടയിൽ ധാരാളം ഭാഗങ്ങൾ പങ്കിടാം എന്നാണ്.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

തൽഫലമായി, സ്കോഡ സ്ലാവിയയിൽ കാണുന്ന എഞ്ചിൻ, ഗിയർബോക്സ് കോമ്പിനേഷനുകൾ സ്കോഡ കുഷാഖിൽ നിന്ന് നേരിട്ട് എടുക്കുന്നു. രണ്ട് എഞ്ചിൻ ഓപ്ഷനുകളും മൂന്ന് ഗിയർബോക്‌സ് ഓപ്ഷനുകളുമാണ് ലഭിക്കുക. സ്‌കോഡ സ്ലാവിയയെ 1.0 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് തെരഞ്ഞെടുക്കാം.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

1.0 ലിറ്റർ ത്രീ സിലിണ്ടർ യൂണിറ്റ് 5,000 rpm-ൽ പരമാവധി 113.5 bhp കരുത്തും 1,750-4,500 rpm-ൽ 178 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിൻ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

മറുവശത്ത് വലുതും ശക്തവുമായ എഞ്ചിൻ 1.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിൻ 5,000 rpm-ൽ പരമാവധി 148 bhp പവറും 1,500 rpm-ൽ 250 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. ഇത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DSG ഉപയോഗിച്ച് സ്വന്തമാക്കാം.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

ഈ എഞ്ചിൻ സ്‌ഫോടനാത്മകമായ പെർഫോമൻസാണ് വാഗ്ദാനം ചെയ്യുന്നതെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഈ വലിയ എഞ്ചിൻ ഓപ്ഷനിലൂടെ, മിസ്-സൈസ് സെഡാൻ സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ കാറായി സ്‌കോഡ സ്ലാവിയ മാറുന്നു.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

കംഫർട്ട്, പ്രായോഗികത, ബൂട്ട് സ്പേസ്

സുഖപ്രദമായ റൈഡ് നിലവാരം സ്‌കോഡ സെഡാന്റെ സവിശേഷതകളിലൊന്നാണ്. അതിനാൽ തന്നെ വാഹനം കൂടുതൽ പ്രായോഗികവും സൗകര്യപ്രദവുമാണെന്നതാണ് അനുമാനം. സ്കോഡ സ്ലാവിയയിലെ എല്ലാ സീറ്റുകളും സുഷിരങ്ങളുള്ളതാണ്. എന്നിരുന്നാലും മുൻ സീറ്റുകളിൽ വെന്റിലേഷൻ സവിശേഷതയും ഉണ്ട്. ഇത് ദീർഘദൂര യാത്രകൾ അങ്ങേയറ്റം സുഖകരമാക്കും.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

പിൻഭാഗവും വിശാലമാണ്. സ്കോഡ സ്ലാവിയയ്ക്ക് 2,651 മില്ലീമീറ്റർ വീൽബേസാണുള്ളത്. ഇത് സെഗ്‌മെന്റിലെ ഏറ്റവും ഉയർന്നതാണെന്ന വസ്‌തുതയും ശ്രദ്ധേയമാണ്. യാത്രക്കാർക്ക് ലെഗ് റൂമും ക്നീ റൂമൂം സമൃദ്ധമായി നൽകുന്നു. സ്കോഡ സ്ലാവിയയ്ക്ക് 1,752 മില്ലീമീറ്റർ വീതിയുണ്ട്. ഇത് വീണ്ടും സെഗ്‌മെന്റിലെ ഏറ്റവും വിശാലമായ കാറാക്കി സെഡാനെ മാറ്റുന്നു.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

പിൻവശത്തെ യാത്രക്കാർക്കായി അതിൽ കപ്പ് ഹോൾഡറുകളുള്ള മടക്കാവുന്ന ആംറെസ്റ്റും കമ്പനി തയാറാക്കിയിട്ടുണ്ട്. ഡാഷ്‌ബോർഡിൽ ഒരു ചെറിയ സ്‌റ്റോറേജ് സ്‌പെയ്‌സും സെന്റർ കൺസോളിലും ഡോർ പോക്കറ്റുകളിലും സ്‌റ്റോറേജ് സ്‌പെയ്‌സുകളുണ്ട്. പിൻസീറ്റിലെ ഹാച്ച് വഴി ഒരാൾക്ക് ബൂട്ട് ആക്‌സസ് ചെയ്യാൻ കഴിയും. അത് തികച്ചും പ്രായോഗികമായൊരു കാര്യമാണ്.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

ബൂട്ടിനെക്കുറിച്ച് പറയുകയാണെങ്കിൽ സ്കോഡ സ്ലാവിയയ്ക്ക് 521 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്. ഇത് വീണ്ടും ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതാക്കി മാറ്റുന്ന കാര്യമാണ്. പിൻസീറ്റ് പൂർണമായും മടക്കിവെക്കാനും സാധിക്കും. ഇങ്ങനെ ചെയ്‌താൽ ബൂട്ട് സ്പേസ് 1,050 ലിറ്ററായി ഉയർത്താമെന്നും കമ്പനി അവകാശപ്പെടുന്നു. സ്‌കോഡ തീർച്ചയായും സുഖസൗകര്യങ്ങൾ, പ്രായോഗികത, ബൂട്ട് സ്‌പേസ് മേഖലകൾ എന്നിവ നന്നായി ഉൾക്കൊള്ളിച്ചതായി തോന്നുന്നു.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

സുരക്ഷാ സവിശേഷതകൾ

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ സ്ലാവിയയെ മികച്ച രീതിയിൽ സജ്ജീകരിക്കുന്നതിൽ സ്‌കോഡ അലംഭാവം കാട്ടിയിട്ടില്ല. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് & ഹിൽ ഹോൾഡ് കൺട്രോൾ, ആന്റി-സ്ലിപ്പ് കൺട്രോൾ മോട്ടോർ സ്ലിപ്പ്, ഇലക്ട്രോണിക് ഡിഫറൻഷ്യൽ, റോൾഓവർ പ്രൊട്ടക്ഷൻ, ISOFIX സീറ്റുകൾ തുടങ്ങിയ നിരവധി സംവിധാനങ്ങളാണ് സെഡാനിൽ ഒരുക്കിയിരിക്കുന്നത്.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

അനുമാനം

വാഹന നിർമാതാക്കൾ തങ്ങളുടെ മുൻഗണനകളിൽ എസ്‌യുവികളെ പ്രതിഷ്ഠിക്കുന്ന ഒരു കാലഘട്ടത്തിൽ സ്‌കോഡ തങ്ങളുടെ ട്രേഡ്മാർക്കായ സെഡാൻ മോഡലുകളെ ഉപേക്ഷിക്കാൻ തയാറായിട്ടില്ല എന്നതിനുള്ള ഉദാഹരണമാണ് പുതിയ സ്ലാവിയയുടെ അരങ്ങേറ്റം. കാണാനുള്ള ഭംഗിയും കൂടാതെ പ്രീമിയം ഫീലും വിശാലമാ ഇടവും ധാരാളം ഫീച്ചറുകളും ഒത്തിണങ്ങുന്ന വാഹനം മികച്ചൊരു അവതരണം തന്നെയാകും എന്നതിൽ ഒരു സംശയവും വേണ്ട.

പകരക്കാരനല്ല, പകരംവെക്കാനുമാവില്ല; കിലിടൻ ലുക്കും പ്രീമിയം ഫീലും! സ്കോഡ സ്ലാവിയയുടെ ഫസ്റ്റ് ലുക്ക് റിവ്യൂ

സ്‌കോഡ സ്ലാവിയയ്ക്ക് വളരെ മത്സരാധിഷ്ഠിതമായി വില നൽകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ സ്ലാവിയ സി-സെഗ്‌മെന്റിലെ ഏറ്റവും മികച്ച സെഡാൻ ആയിരിക്കുമെന്ന് വ്യക്തമാണ്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
All new skoda slavia sedan first look review design variants engine and more details
Story first published: Monday, November 22, 2021, 10:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X