ജൂലൈ മുതല്‍ വാഹനങ്ങളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

2020 ജൂലൈ മുതല്‍ തങ്ങളുടെ വാഹനങ്ങളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവരുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ വാഹനവും ആയി കണക്ട് ചെയ്യാന്‍ സാധിക്കും.

ജൂലൈ മുതല്‍ വാഹനങ്ങളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

മീഡിയ, സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇതുവഴി ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്താക്കളില്‍ പലരും ബിഎംഡബ്ല്യുവിനുള്ളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നുവെന്നാണ് സീനിയര്‍ വൈസ് പ്രസിഡന്റ് പീറ്റര്‍ ഹെന്റിക് പറഞ്ഞത്.

ജൂലൈ മുതല്‍ വാഹനങ്ങളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

ഇതോടെയാണ് വാഹനങ്ങളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ആന്‍ഡ്രോയിഡ് ഓട്ടോ ബിഎംഡബ്ല്യുവിന്റെ പൂര്‍ണ്ണ ഡിജിറ്റല്‍ കോക്ക്പിറ്റിലേക്ക് സംയോജിപ്പിക്കും, അതുവഴി ഉപയോക്താക്കള്‍ക്ക് എല്ലാ പ്രധാന വിവരങ്ങളും സെന്‍ട്രല്‍ കണ്‍ട്രോള്‍ ഡിസ്പ്ലേയിലും, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ ഇന്‍ഫോ ഡിസ്‌പ്ലേയിലും കാണാന്‍ സാധിക്കും.

ജൂലൈ മുതല്‍ വാഹനങ്ങളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

2020 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ഇത് തത്സമയം പ്രദര്‍ശിപ്പിക്കും. കൂടാതെ ബിഎംഡബ്ല്യു ഓപ്പറേറ്റിംഗ് സിസ്റ്റം 7.0 ഉള്ള എല്ലാ വാഹനങ്ങള്‍ക്കും 2020 ജൂലൈ മുതല്‍ ലഭ്യമായി തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

ജൂലൈ മുതല്‍ വാഹനങ്ങളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

അടുത്തിടെ ഇന്ത്യന്‍ ശ്രേണിയിലെ എല്ലാ വാഹനങ്ങളിലും ബിഎസ് VI കംപ്ലയിന്റെ കമ്പനി അവതരിപ്പിച്ചിരുന്നു. 2020 ജനുവരി മുതല്‍ ബിഎസ് VI മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഡീസല്‍ നിരയും സമയ പരിധിക്ക് മുമ്പ് തന്നെ ബിഎസ് VI-ലേക്ക് മാറ്റുമെന്ന് കമ്പിനി അറിയിച്ചു.

ജൂലൈ മുതല്‍ വാഹനങ്ങളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

ആഢംബര വിഭാഗത്തിലെ എല്ലാ മോഡലുകളിലും ബിഎസ് VI പെട്രോള്‍ വകഭേദങ്ങള്‍ വാഗ്ദാനം ചെയ്യുന്നതോടെ ഇന്ത്യയില്‍ ഇത് നടപ്പിലാക്കുന്ന ആദ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ കൂടിയാകും ബിഎംഡബ്ല്യു.

ജൂലൈ മുതല്‍ വാഹനങ്ങളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

ആഢംബര കാര്‍ വിപണിയില്‍ തങ്ങളുടെ പുതിയ ഉല്‍പന്ന പോര്‍ട്ട്ഫോളിയോ ശ്രദ്ധേയമായ വില്‍പ്പന പ്രകടനം കാഴ്ച്ചവെച്ചതിനാല്‍ 2019 കമ്പനിയെ സംബന്ധിച്ചിടത്തോളം മികച്ചൊരു വര്‍ഷമായിരുന്നുവെന്നാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രുദ്രതേജ് സിംഗ് പറഞ്ഞത്.

Most Read: മോഡലുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

ജൂലൈ മുതല്‍ വാഹനങ്ങളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

കൂടാതെ എല്ലാ ബിഎസ് VI വാഹനങ്ങള്‍ക്കും വില വര്‍ധിക്കുന്നതുപോലെ ബിഎംഡബ്ല്യു മോഡലുകള്‍ക്കും ആറ് ശതമാനം വരെ വില വര്‍ധനവ് ഉണ്ടാകും. ബിഎംഡബ്ല്യുനെ കൂടാതെ മറ്റ് മോഡലുകളും വില വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read: കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

ജൂലൈ മുതല്‍ വാഹനങ്ങളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിക്കാന്‍ ടാറ്റയും നിശ്ചയിച്ചിരിക്കുന്നത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും വായുമലിനീകരണം കുറയ്ക്കുന്നതിനും ബിഎസ് VI -ലേക്ക് വാഹനനിര്‍മ്മാണം മാറേണ്ടതുണ്ട്.

Most Read: നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

ജൂലൈ മുതല്‍ വാഹനങ്ങളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള ഈ വ്യവസ്ഥയിലേക്ക് മാറുമ്പോള്‍ ചെലവ് ഉയരുമെന്നാണ് കമ്പനികള്‍ പറയുന്നത്. ഇതു കൂടി കണക്കാക്കിയാണ് ജനുവരി മുതല്‍ വാഹനങ്ങള്‍ക്ക് വില ഉയര്‍ത്താന്‍ നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW To Introduce Wireless Android Auto In Its Cars From July 2020. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X