എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

By Dijo Jackson

Recommended Video

Ducati 959 Panigale Crashes Into Buffalo - DriveSpark

2013 ല്‍ ഇന്ത്യന്‍ തീരമണഞ്ഞ ഡാറ്റ്‌സന്‍ തുടക്കം മുതല്‍ക്കെ മാരുതി സുസൂക്കിയ്ക്ക് പകരക്കാരെ ഇറക്കി വിപണി പിടിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഏറ്റവും ഒടുവിലായി കാഴ്ചവെച്ച റെഡി-ഗോ 1.0 ലിറ്റര്‍ എഎംടിയും ഇതേ ലക്ഷ്യവുമായാണ് വിപണിയില്‍ കടന്നുവന്നിരിക്കുന്നത്.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

ബജറ്റ് വിലയില്‍ ക്ലച്ച്‌ലെസ് കാറിനെ നല്‍കി ഉപഭോക്താക്കളെ സ്വാധീനിക്കാനാണ് ഇത്തവണ ഡാറ്റ്‌സന്റെ ശ്രമം. മാരുതി ആള്‍ട്ടോ എജിഎസിനെക്കാളും റെനോ ക്വിഡ് ഈസി-ആറിനെക്കാളും പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി മികച്ചു നില്‍ക്കുന്നുണ്ടോ? പരിശോധിക്കാം —

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി ഡിസൈനും ഫീച്ചറുകളും

ഡിസൈനില്‍ എടുത്തുപറയത്തക്ക വലിയ വിശേഷങ്ങളൊന്നും പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി അവകാശപ്പെടുന്നില്ല. റെഡി-ഗോയുടെ 800 സിസി, 1.0 ലിറ്റര്‍ മാനുവല്‍ പതിപ്പുകള്‍ക്ക് സമാനമായാണ് പുതിയ എഎംടി പതിപ്പിന്റെയും വരവ്.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

മാനുവല്‍ പതിപ്പുകളില്‍ നിന്നും എഎംടി പതിപ്പിനെ വേറിട്ടു നിര്‍ത്തുന്ന സ്റ്റിക്കറുകളോ, ഡീക്കലുകളോ പുതിയ കാറില്‍ എവിടെയും ഡാറ്റ്‌സന്‍ പതിപ്പിച്ചിട്ടില്ല. ക്രോം ലൈനിംഗ് നേടിയ ഹെക്‌സഗണല്‍ ഗ്രില്ലും സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളും അടങ്ങുന്നതാണ് റെഡി-ഗോ എഎംടി പതിപ്പിന്റെ മുഖരൂപം.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

മസ്‌കുലാര്‍ പ്രതിച്ഛായയാണ് ബോണറ്റ് ലക്ഷ്യമിടുന്നതെങ്കിലും അവ കൈവരിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഫ്രണ്ട് സ്‌കിഡ് പ്ലേറ്റിന് മുകളില്‍ ഇരുവശത്തുമായാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുടെ സ്ഥാനം.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

ഉയര്‍ന്നു പൊങ്ങിയ ആകാരവും, ക്യാരക്ടര്‍ ലൈനുകളും, ഒരല്‍പം പുറത്തേക്ക് നില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളും ഡാറ്റ്‌സന്‍ റെഡി-ഗോയ്ക്ക് വേറിട്ട രൂപഭംഗിയാണ് സമ്മാനിക്കുന്നത്.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

ജെകെ ടയേഴ്‌സില്‍ നിന്നുള്ള 155/80 R13 അള്‍ട്ടിമ നിയോസ് ടയറുകളാണ് 13 ഇഞ്ച് സ്റ്റീല്‍ വീലുകളില്‍ ഒരുങ്ങുന്നതും. പുതിയ റെഡി-ഗോയുടെ പിന്‍വശത്ത് ഡാറ്റ്‌സന്‍ ഡിസൈന്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

വെട്ടിയൊതുക്കിയ റിയര്‍ എന്‍ഡും കുത്തനെയുള്ള ടെയില്‍ലൈറ്റുകളുമാണ് പിന്നാമ്പുറത്തെ പതിവ് വിശേഷങ്ങള്‍. 222 ലിറ്ററാണ് പുതിയ ഹാച്ച്ബാക്കിന്റെ ബൂട്ട് കപ്പാസിറ്റി. അകത്തളത്തിലേക്ക് കടന്നാല്‍ എഎംടി ഗിയര്‍ബോക്‌സിന് വേണ്ടിയുള്ള പുതിയ ഷിഫ്റ്ററിലേക്ക് ആദ്യം ശ്രദ്ധ പതിയും.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

ഗിയര്‍ നോബിന് നടുവിലൂടെയുള്ള ക്രോം സ്‌ട്രൈപ് റെഡി-ഗോ എഎംടിയുടെ വിശേഷമാണ്. പുത്തന്‍ ഫീച്ചറുകളോടെയുള്ള പരിഷ്‌കരിച്ച ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തെ മറ്റൊരു ആകര്‍ഷണം.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

ബ്ലുടൂത്ത് മുഖേന ഫോണ്‍ കോളുകള്‍ നടത്താനും സ്വീകരിക്കാനും റെഡി-ഗോ എഎംടിയില്‍ സാധിക്കും. ഭേദപ്പെട്ട ശബ്ദം പുറപ്പെടുവിക്കാന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റുമായി ബന്ധപ്പെട്ട ഡ്യൂവല്‍-സ്പീക്കര്‍ ഓഡിയോ സംവിധാനത്തിന് സാധിക്കുന്നുണ്ട്.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

രണ്ട് മുതിര്‍ന്ന യാത്രക്കാര്‍ക്കും ഒരു കുട്ടിക്കും സുഖമായി പിന്‍നിരയില്‍ ഇരിക്കാം. എന്നാല്‍ ഉയര്‍ന്ന യാത്രക്കാര്‍ക്ക് പുതിയ റെഡി-ഗോയിലുള്ള ഇരുത്തം സുഖകരമായേക്കില്ല. കുറഞ്ഞ ഹെഡ്‌റൂമും, ലെഗ്‌റൂമുമാണ് ഇതിന് കാരണം.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

999 സിസി, ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടിയുടെ ഒരുക്കം. 5,500 rpm ല്‍ 67 bhp കരുത്തും 4,250 rpm ല്‍ 91 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.0 ലിറ്റര്‍ എഞ്ചിന്‍.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് മുന്‍ചക്രങ്ങളിലേക്ക് എത്തുന്നത്. ആക്‌സിലറേഷന്‍ സുഗമമെങ്കില്‍ എഎംടി ഗിയര്‍ ഷിഫ്റ്റിംഗ് ഒഴുക്കോടെ നടക്കും.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

എന്നാല്‍ ത്രോട്ടിലില്‍ ഒരല്‍പം അഗ്രസീവാകുന്ന പക്ഷം ഗിയറുകള്‍ മാറാന്‍ എഎംടി ഗിയര്‍ബോക്‌സ് എടുക്കുന്ന കാലതാമസം എളുപ്പം ശ്രദ്ധയില്‍പ്പെടും.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

പുതിയ എഎംടി ഗിയര്‍ബോക്‌സിന്റെ പശ്ചാത്തലത്തില്‍ 23 കിലോമീറ്ററാണ് ഡാറ്റ്‌സന്‍ ഹാച്ച്ബാക്ക് കാഴ്ചവെക്കുന്ന ഇന്ധനക്ഷമത. ടെസ്റ്റ് ഡ്രൈവ് വേളയില്‍ 20 കിലോമീറ്റര്‍ ഇന്ധനക്ഷമത റെഡി-ഗോ എഎംടി നല്‍കി എന്നതും ശ്രദ്ധേയം.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

'റഷ് അവര്‍ മോഡ്' എന്ന പേരിലുള്ള ക്രീപ് ഫംങ്ഷനും എഎംടി ഗിയര്‍ബോക്‌സില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. തിരക്കേറിയ റോഡ് സന്ദര്‍ഭങ്ങളില്‍ മണിക്കൂറില്‍ 5-6 കിലോമീറ്റര്‍ വേഗതയില്‍ ഇഴഞ്ഞു നീങ്ങുകയാണ് 'റഷ് അവര്‍ മോഡിന്റെ' ലക്ഷ്യം.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

എന്നാല്‍ പലപ്പോഴും തീരെ കുറഞ്ഞ വേഗതയാണ് ക്രീപ് ഫംങ്ഷന്‍ കാഴ്ചവെക്കുന്നത്. അതുകാരണം റഷ് അവര്‍ മോഡിലും ആക്‌സിലറേഷന്‍ നല്‍കേണ്ടതായി വരും. പുതിയ ഗിയര്‍ബോക്‌സില്‍ മാനുവല്‍ മോഡും ഡാറ്റ്‌സന്‍ സമര്‍പ്പിക്കുന്നുണ്ട്.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

അതിനാല്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഗിയര്‍ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കാന്‍ ഡ്രൈവര്‍ക്ക് സാധിക്കും.

ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി വാങ്ങണമോ?

ഇന്ന് ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ചെലവ് കുറഞ്ഞ എഎംടി കാറാണ് 3.80 ലക്ഷം രൂപ പ്രാരംഭവിലയില്‍ എത്തുന്ന പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി. പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്നതില്‍ മറ്റ് ഡാറ്റ്‌സന്‍ കാറുകളെ പോലെ തന്നെ റെഡി-ഗോ എഎംടിയും മുന്‍നിരയിലുണ്ട്.

എങ്ങനെയുണ്ട് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി? — റിവ്യൂ

ആദ്യമായി കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി തീര്‍ച്ചയായും തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ്.

Most Read Articles

Malayalam
കൂടുതല്‍... #car reviews #review #റിവ്യൂ
English summary
Datsun redi-GO AMT Review. Read in Malayalam.
Story first published: Monday, January 29, 2018, 17:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X