കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഉപഭോക്താക്കളാണ് ഒരു വാഹന നിര്‍മ്മാതാക്കളുടെ ഏറ്റവും വലിയ സമ്പാദ്യം, ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയ്ക്ക് അത് നന്നായി അറിയാം. ഉടനടി പുറത്തിറങ്ങാനിരിക്കുന്ന കിയ സെൽറ്റോസിന്റെ ഞങ്ങള്‍ നടത്തിയ ടെസ്റ്റ് ഡ്രൈവ് റിവ്യൂ ഇതാ.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഹെര്‍ക്കുലീസിന്റെ പുത്രനായ സെല്‍റ്റസില്‍ നിന്നാണ് പുതിയ എസ്‌യുവിയുടെ പേര് വരുന്നത്. അതിനാല്‍ തന്നെ വാഹനത്തിന്റെ സ്‌പോര്‍ടി ഫീല്‍, വേഗത, രൂപഭംഗി എന്നിവയ്ക്ക് ഒരു പൗരാണിക ശക്തിയും ഭാവവും നല്‍കുന്നു.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഇന്ത്യന്‍ വാഹന വിപണി വലിയ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തില്‍ തിങ്ങി നിറഞ്ഞ എസ്യുവി വിഭാഗത്തില്‍ സെല്‍റ്റോസിന് ഒരു നിലയുറപ്പിക്കാന്‍ പറ്റുമോ? വിപണിയേ ആശ്ചര്യപ്പെടുത്താനുള്ള ശക്തി സെല്‍റ്റോസിനുണ്ടോ? ഞങ്ങളുടെ കണ്ടെത്തലുകള്‍.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഡിസൈനും സ്‌റ്റൈലിങും

നൂതനമായ ശൈലിയാണ് വാഹനത്തിന്. ഏതുവഴി പോയാലും ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഡിസൈനാണ്. ദൃഢവും ശക്തവുമായ ഘടനയാണ്. ഏതു വശങ്ങളില്‍ നിന്ന് നോക്കിയാലും വളരെ അഴക് തോന്നിക്കുന്ന വാഹനമാണിത്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

കമ്പനിയുടെ സ്‌ഗ്നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ലിന് മേല്‍ ഒഴുകി വരുന്ന കിയ ബാഡ്ജ് അടങ്ങിയ ക്ലാംഷെല്‍ ബോണറ്റാണ് സെല്‍റ്റോസില്‍ വരുന്നത്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഗ്രില്ലിന് ഇരുവശവുമായി ഹാര്‍ട്ട് ബീറ്റ് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ വരുന്ന ക്രൗണ്‍ ജുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളുമാണ്. കൊത്തു പണികള്‍ പോലെ മെനഞ്ഞെടുത്ത ലോവര്‍ എയര്‍ ഡാമും ബംപറുകളുമാണ്. ഐസ് ക്യൂബ് ശൈലിയില്‍ വരുന്ന ഫോള്‍ ലാമ്പുകളും വളരെ മനോഹരമായി ബംപറില്‍ ഘടിപ്പിച്ചിരിക്കുന്നു.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍ വശങ്ങളില്‍ വാഹനത്തിന് ഒരു എസ്‌യുവിയുടെ പരുക്കന്‍ ഭാവങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു. വകഭേതങ്ങള്‍ക്കനുസരിച്ച് 16 ഇഞ്ച്, 17 എഞ്ച് വീലുകളാണ് വാഹനത്തില്‍ വരുന്നത്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

മസ്‌കുലാര്‍ ലുക്ക് നല്‍കുന്ന ഷോള്‍ഡര്‍ ലൈനുകളാണ്. കറുത്ത നിറത്തിലുള്ള A പില്ലര്‍ എസ്‌യുവിയുടെ റൂഫ് ഒഴുകി നടക്കുന്ന ഒരു പ്രതീതി സൃഷ്ടിക്കുന്നു. ഷാര്‍ക്ക് ഫിന്‍ ശൈലിയിലുള്ള D പില്ലറും റൂഫിന്റെ ഭംഗി നിലനിര്‍ത്തുന്നു.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

വാഹനത്തിന്റെ പിന്‍ഭാഗത്ത് വീണ്ടും ഹാര്‍ട്ട് ബീറ്റ് ഡിസൈനില്‍ വരുന്ന എല്‍ഇഡി ടെയില്‍ ലാമ്പുകളാണ്. എയര്‍ ഡാം ഡിസൈനൊപ്പം വരുന്ന റിഫ്‌ളെക്ടറുകള്‍, സ്‌പോയിലര്‍, സ്‌കിഡ് പ്ലേറ്റുകള്‍, നടുവില്‍ ക്രോം ഘടകങ്ങള്‍ വരുന്ന ഇരട്ട മഫ്‌ളര്‍ എന്നിവ സെല്‍റ്റോസിന്റെ പിന്‍ഭാഗത്തെ സവിശേഷതകള്‍.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

അകത്തളം, ഫീച്ചറുകള്‍, സുരക്ഷാ

വീണ്ടും വീണ്ടും നോക്കി പേകുന്ന വളരെ ആകര്‍ഷകമായ അകത്തളമാണ് പുതിയ കിയ സെല്‍റ്റോസില്‍ വരുന്നത്. വാഹനത്തിന്റെ വകഭേതമനുസരിച്ച് ഹണികോമ്പ് ശൈലിയിലും, ടൂബ് ഡിസൈന്‍ ശൈലിയിലും ഒരുങ്ങുന്ന ലെതര്‍ സീറ്റുകളാണ് വാഹനത്തില്‍.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

വളരെ സുഖപ്രദമായ വെന്റിലേറ്റഡ് സീറ്റുകളാണ് വാഹനം പ്രധാനം ചെയ്യുന്നത്. എട്ട് തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റാണ്. വളരെ മികച്ച കുഷിനാണ് സീറ്റുകളില്‍ കമ്പനി നല്‍കിയിരിക്കുന്നത്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

പിന്‍ നിരയിലും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകളാണ്. ഡിക്കിയുടെ സ്ഥലം വര്‍ദ്ധിപ്പിക്കാനായി യഥേഷ്ടം 60:40 ഘടനയില്‍ മടക്കാന്‍ കഴിയുന്ന പിന്‍ സീറ്റുകളാണ് സെല്‍റ്റോസില്‍ വരുന്നത്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

കാലുകള്‍ക്ക് വളരെ മികച്ച സപ്പോര്‍ട്ട് നല്‍കുന്ന തരത്തിലാണ് പിന്‍ സീറ്രുകളുടെ ഘടന. അത്യാവശ്യം നീലമുള്ള ആളുകള്‍ക്ക് പിന്നില്‍ സുഖമായിരിക്കാനുള്ള ഇടം വാഹനം നല്‍കുന്നുണ്ട്. പിന്നില്‍ നടുവിലിരിക്കുന്ന യാത്രക്കാരന് മാത്രം ഗിയര്‍ബോക്‌സ് ടണല്‍, പിന്‍ ഏസി വെന്റുകള്‍ എന്നിവ കൊണ്ടൊരു അസൗകര്യം ഉണ്ടായേക്കാം.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

433 ലിറ്റര്‍ ശേഷിയുള്ളതാണ് വാഹനത്തിന്റെ ഡിക്കി. 60:40 അനുപാദത്തില്‍ മടക്കാവുന്ന പിന്‍ സീറ്റുകളായതിനാല്‍ ആവശ്യാനുസരണം സീറ്റുകള്‍ മടക്കി വാഹനത്തിന്റെ ഡിക്കിയുടെ സ്ഥലം കൂട്ടാവുന്നതാണ്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

D -കട്ട് സ്റ്റിയറിങ് വീലാണ് സെല്‍റ്റോസിന് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. ഒട്ടും ഭാരം തോന്നിക്കാത്ത സ്റ്റിയറിങ്ങാണ് വാഹനത്തില്‍ വരുന്നത്. ഏതു വേഗത്തില്‍ പോയാലും വളരെ മികച്ച പ്രതികരണം നല്‍കുന്ന സ്റ്റിയറിങ് വീലാണ്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

വാഹനത്തില്‍ വരുന്ന വിവിധ ഡ്രൈവിങ് മോഡുകള്‍ക്കനുസരിച്ച് സറ്റിയറിങ്ങിന്റെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടാവും. എന്നാലും പലതരം വഴികളിലും, സ്പീഡിലും ഓടിച്ചാലും വളരെ സ്മൂത്തായ സ്റ്റിയറിങാണ്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

പല രീതികളില്‍ ക്രമീകരിക്കാന്‍ കഴിയുന്ന സ്റ്റിയറിങ്ങിന്റെ ഇടതുവശത്ത് ശബ്ദം നിയന്ത്രിക്കാനുള്ളതും, മീഡിയ, ഫോണ്‍ കോളുകള്‍ എടുക്കാനും അവസാനിപ്പിക്കാനും, ഡ്രൈവ് മോഡുകള്‍ തിരഞ്ഞെടുക്കാനുമുള്ള സ്വിച്ചുകള്‍ നല്‍കിയിരിക്കുന്നു.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

വലതു വശത്ത് ക്രൂയിസ് കണ്‍ട്രോള്‍, മറ്റ് മീഡിയ ബട്ടണുകളും നല്‍കിയിരിക്കുന്നു. അതോടൊപ്പം പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീ ലെസ്സ് എന്റ്രി, പുഷ് ബട്ടണ്‍ ഫോള്‍ഡിങ് മിററുകള്‍ എന്നിവയും വാഹനത്തില്‍ വരുന്നു.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

വാഹനത്തിന്റെ അകത്തളത്തില്‍ വളരെ ഭംഗിയായിട്ടാണ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം കിയ നല്‍കിയിരിക്കുന്നത്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ബന്ധിപ്പിച്ചിരിക്കുന്ന സിസ്റ്റം ഡ്രൈവറുടെ ശ്രദ്ധ ഒരു തരത്തിലും തിരിക്കാത്ത തരത്തിലാണ് ഘടിപ്പിച്ചിരിക്കുന്നത്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

നാവിഗേഷന്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, എയര്‍ പ്യൂരിഫൈയര്‍, സൗണ്ട് മൂഡ് ലാമ്പ്, 360 ഡിഗ്രി ക്യാമറ, ഡ്രൈവര്‍ അസിസ്റ്റ് സംവിധാനങ്ങള്‍, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയെല്ലാം ക്രമീകരിക്കാന്‍ ഈ ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം ഉപയോഗിക്കാവുന്നതാണ്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

സ്പീഡോമീറ്ററിനും ടാക്കോമീറ്ററിനുമിടയില്‍ വരുന്ന 7.0 ഇഞ്ച് മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലേയില്‍ വാഹനത്തിന്റെ മൈലേജ്, ഓരോ ടയറിന്റെ പ്രഷറുള്‍പ്പടെ നിരവധി കാര്യങ്ങള്‍ അറിയാന്‍ ഡ്രൈവറിന് സാധിക്കും.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

വാഹനത്തിന്റെ ഉയര്‍ന്ന പതിപ്പുകളില്‍ എട്ട് സ്പീക്കറോടു കൂടിയ ബോസ് മ്യൂസിക്ക് സിസ്റ്റമാണ് കമ്പനി നല്‍കുന്നത്. കിയയുടെ UVO ആപ്പ് ഉപയോഗിച്ച് 14 തരം ആംബിയന്‍സ് സൃഷ്ടിക്കാനുള്ള ഓപ്ഷനും വാഹനം നല്‍കുന്നു.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

വാഹനത്തിന്റെ ചുറ്റുവശം കാണുന്നതിന് 360 ഡിഗ്രി ക്യാമറ വളരെ മികച്ചതാണ്. വാഹനം ഓടുമ്പോള്‍ പിന്നിലെ കാഴ്ച്ചകള്‍ കാണിക്കുന്ന പിന്‍ വ്യൂ മോണിറ്റര്‍, ബ്ലൈന്റ് വ്യൂ മോണിറ്റര്‍ എന്നിവ സെല്‍റ്റോസില്‍ വരുന്നു. ഇന്റിക്കേറ്റര്‍ ഇടുമ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്ന ബ്ലൈന്റ് വ്യൂ മോണിറ്റര്‍ ഇടുങ്ങിയ വഴികളില്‍ വളരെ ഉപകാരപ്രദമാണ്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഡ്രൈവര്‍ ആംറെസ്റ്റിന് താഴെ നല്‍കിയിരിക്കുന്ന എയര്‍ ഫില്‍റ്റര്‍ വാഹനത്തിലെ മികച്ചൊരു ഫീച്ചറാണ്. വാഹനത്തിനുള്ളിലെ വായുവിന്റെ ഗുണ നിലവാരം കാണിക്കാനും, അത് ശുദ്ധീകരിക്കാനും ഇത് സഹായിക്കും. മൂന്ന് വ്യത്യസ്ഥ നറുമണങ്ങളോടെയാണ് ഈ ഫീച്ചര്‍ എത്തുന്നത്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

നിരവധി സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സെല്‍റ്റോസ് വിപണിയിലെത്തുന്നത്. ഏതൊരു അപകടത്തില്‍ നിന്നും യാത്രക്കാരെ സുരക്ഷിതമായി സൂക്ഷിക്കാനായി ആറ് എയര്‍ബാഗുകള്‍, ABS, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ്, ESC, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, മുന്നില്ും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, ബ്രേക്ക്-ഫോര്‍സ് അസിസ്റ്റ് സിസ്റ്റം എന്നിവ നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നു.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

സണ്‍റൂഫ്, ആന്റിഗ്ലെയര്‍ മിറര്‍, ഓട്ടോ ലൈറ്റ് കണ്‍ട്രോള്‍, മഴ സെന്‍സ് ചെയ്യുന്ന വൈപ്പറുകള്‍, ടയര്‍ പ്രഷര്‍ മാനേജ്മന്റ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വയര്‍ലെസ്സ് ചാര്‍ജര്‍ എന്നിവയുമുണ്ട്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ആപ്പില്‍ i-സ്റ്റോറിലും, ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറിലും ഒരുപോലെ കിയയുടെ UVO ആപ്പ് ലഭിക്കും. ഇത് ഉപയോഗിച്ച് വോയിസ് കമാന്റിലൂടെ വാഹനത്തിലെ നാവിഗേഷന്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, റിമോര്‍ട്ട് സ്റ്റാര്‍ട്ട്, മോഷ്ടിക്കപ്പെട്ട വാഹനത്തം ട്രാക്ക ചെയ്യുക, വാഹനത്തിന്റെ എഞ്ചിന്‍ ഇമ്മൊബിലൈസ് ചെയ്യുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ സാധിക്കും.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

എഞ്ചിന്‍, പെര്‍ഫോമെന്‍സ്, ഡ്രൈവ്

140 bhp കരുത്തും 242 Nm torque ും പരമാവധി സൃഷ്ടിക്കാന്‍ കഴിവുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ വാഹനമാണ് ഞങ്ങള്‍ ഓടിച്ചത്. വാഹനത്തില്‍ ഏഴ് സ്പീഡ് DCT ഗിയര്‍ബോക്‌സുകളാണ്. ആറ് സ്പീഡ് മാനുവല്‍ പതിപ്പും സെല്‍റ്റോസില്‍ ലഭ്യമാണ്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഇതിനൊപ്പം 115 bhp കരുത്ത് 144 Nm torque എന്നിവ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, 115 bhp കരുത്തും 250 Nm torque ഉം പ്രധാനം ചെയ്യുന്ന VGT ഡീസല്‍ എഞ്ചിനും നിര്‍മ്മാതാക്കള്‍ പുറത്തിറക്കും.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

സ്മാര്‍ട്ട്‌സ്ട്രീം IVT -ക്കൊപ്പം ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പിലുണ്ടാവുക. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് അധ്വാന്‍സ്ഡ് ഓട്ടോമാറ്റിക്ക് എന്നീ ഗിയര്‍ബോക്കുകള്‍ 1.5 ഡീസല്‍ പതിപ്പിലുണ്ടാവും. തുടക്കം മുതല്‍ തന്നെ എല്ലാ എഞ്ചിനുകളും ബിഎസ് VI നിലവാരത്തിലുള്ളവയായിരിക്കും.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

വളരെ മികച്ച ഡ്രൈവിങ് അനുഭവമാണ് 1.4 ലിറ്റര്‍ പെട്രോള്‍ GDI ഏഴ് സ്പീഡ് DCT പതിപ്പ് ഞങ്ങള്‍ക്ക് സമ്മാനിച്ചത്. വേഗമേറിയ ഗിയര്‍ഷിഫ്റ്റില്‍ മികച്ച അക്ക്‌സിലറേഷനും, സ്‌പോര്‍ടി ഡ്രൈവിങ് അനുഭവവുമാണ് വാഹനം നല്‍കിയത്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

നഗര തിരക്കുകളില്‍ വളരെ സ്മൂത്തായ DCT ഗയര്‍ബോക്‌സ്. സാധാരണ ഡ്രൈവിങ് മോഡില്‍ 2000 rpm -ല്‍ സുഖമമായി സഞ്ചരിക്കാനും അതു വഴി ഇന്ധന ക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായിക്കും. സ്‌പോര്‍ട്‌സ് മോഡില്‍ 6500 rpm -ല്‍ വളരെ മികച്ച സ്‌പോര്‍ടി ഗിയര്‍ ഷിഫ്റ്റുകളും DCT പ്രധാനം ചെയ്യുന്നു.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

പട്ടണങ്ങളിലെ റോഡുകളും ഹൈവേയും ഒരുപോലെ ഉപോഗിക്കുന്ന ഒരു വാഹനപ്രേമിയായ ഡ്രൈവര്‍ക്ക് ഇരു റോഡുകളിലേയും മികച്ച അനുഭവം 140 bhp കരുത്ത് നല്‍കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പ്രധാനം ചെയ്യുന്നു.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

അതിനു ശേഷം ഞങ്ങള്‍ക്കു ലഭിച്ചത് സെല്‍റ്റോസിന്റെ 1.5 ലിറ്റര്‍ ഡീസലിന്റെ HTX പതിപ്പാണ്. ഡ്രൈവര്‍ക്ക് നല്ല പ്രതികരണമാണ് വാഹനം നല്‍കിയത്. ലളിതവും സ്മൂത്തുമായ മാനുവല്‍ ഗയര്‍ബോക്‌സാമ് വാഹനത്തില്‍.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

കരുത്തും ടോര്‍ക്കും വളരെ പെട്ടെന്നാണ് വാഹനം ഉത്പാദിപ്പിക്കുന്നത്. നഗരത്തിലെ അധികം ഗയറുകള്‍ മാറാതെ സുഖമായി വാഹനം ഓടിക്കാന്‍ കഴിയും. ബോഡി റോളിനുള്ള സാധ്യതകള്‍ വളരെ കുറവാണ്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

വളരെ മികച്ച ബ്രേക്കുകളാണ് സെല്‍റ്റോസില്‍ കിയ നല്‍കിയിരിക്കുന്നത്. 100 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന വാഹനം വെറും 41.9 മീറ്ററിനുള്ളില്‍ പൂര്‍ണ്ണമായി നിര്‍ത്താന്‍ കരുത്തുള്ളവയാണിവ. ബ്രേക്കുകള്‍ ഉപയോഗിക്കുമ്പോഴുള്ള വാഹനത്തിന്റെ പ്രതികരണവും വളരെ മികച്ചതാണ്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

വകഭേതങ്ങള്‍, നിറങ്ങള്‍, വില

ടെക്ക് ലൈന്‍ (HT), GT ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേതങ്ങളിലാണ് വാഹനം പുറത്തിറങ്ങുന്നത്. രണ്ട് വകഭേതങ്ങളില്‍ ടെക്ക ലൈനില്‍ HTX, HTK, HTE എന്നിങ്ങനെ മൂന്ന് പതിപ്പുകളും GT ലൈനില്‍ GTX, GTK, GTE എന്നിവയും നിര്‍മ്മാതാക്കള്‍ നല്‍കുന്നു.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

GT ലൈന്‍ വകഭേതങ്ങളില്‍ പ്രധാനമായും വരുന്ന മാറ്റങ്ങള്‍ ചുവന്ന നിറത്തിലുള്ള ബ്രേക്ക് ക്യാലിപ്പറുകളും, 17 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയിയുെട നടുവില്‍ ചുവന്ന ക്യാപ്പുകളും, മുന്‍ വശത്തെ എയര്‍ ഇന്‍ടേക്കിനും, ഡോറുകള്‍ക്കും താഴെ സ്‌പോര്‍ടി ഫീല്‍ നല്‍കുന്ന ചുവന്ന നിറത്തിലെ ലൈനുകളുമാണ്.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഇന്‍ടെന്‍സ് റെഡ്, അറോറ ബ്ലാക്ക് പേള്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍, പഞ്ചി ഓറഞ്ച്, ഇന്‍ലിജെന്‌സി ബ്ലൂ, ഗ്രാവിറ്റി ഗ്രേ, സറ്റീല്‍ സില്‍വര്‍, ക്ലിയര്‍ വൈറ്റ് എന്നിങ്ങനെ എട്ട് ഒറ്റ നിറങ്ങളിലും.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഇന്‍ടെന്‍സ് റെഡ്/അറോറ ബ്ലാക്ക് പേള്‍, സറ്റീല്‍ സില്‍വര്‍/അറോറ ബ്ലാക്ക് പേള്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍/അറോറ ബ്ലാക്ക് പേള്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍/പഞ്ചി ഓറഞ്ച്, സറ്റീല്‍ സില്‍വര്‍/പഞ്ചി ഓറഞ്ച് എന്നിങ്ങനെ അഞ്ച് ഇരട്ട നിറങ്ങളിലുമായി 13 നിറങ്ങളില്‍ വാഹനം ലഭ്യമാവും.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഈ മാസം 22 -ന് പുറത്തിറങ്ങുന്ന വാഹനത്തിനന്റെ വിലവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും 10-19 ലക്ഷം രൂപയുടെ ഇടയ്ക്കാവും വില എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കിയ വീണ്ടും നമ്മളെ അതിശയിപ്പിക്കുമോ എന്ന് കണ്ടറിയാം.

കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

പുറത്തിറങ്ങുമ്പോള്‍ എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവയാവും കിയ സെല്‍റ്റോസിന്റെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
English summary
Kia Seltos Review: Details Of A Powerfully Surprising First Drive. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X