മാരുതി സ്വിഫ്റ്റും ഫോഡ് ഫിഗോയും താരതമ്യം ചെയ്യുന്നു

By Santheep

ശരിയായ മത്സരം എന്തെന്ന് അറിയുകയാണ് മാരുതി ഇപ്പോൾ. മാരുതി മോഡലുകളുള്ള മിക്ക സെഗ്മെന്റുകളിലും മികച്ച എതിരാളികൾ വന്നുകൊണ്ടിരിക്കുകയാണ്. പുതിയ സെഗ്മെന്റുകളിലേക്ക് നീങ്ങാമെന്നാണെങ്കിലോ അവിടെ കരുത്തന്മാർ ഇടംപിടിക്കുകയും ചെയ്തിരിക്കുന്നു. പുതിയ ഫോഡ് ഫിഗോയുടെ പുതിയ പതിപ്പ് ഇത്തരത്തിൽ മാരുതിയുടെ സ്വിഫ്റ്റിന് ശക്തമായ വെല്ലുവിളി ഉയർത്തുന്ന ഒരു മോഡലാണ്.

ഈ രണ്ട് വാഹനങ്ങളിൽ ഏതാണ് ഉപഭോക്താക്കളുടെ ആവശ്യങ്ങളോട് ഏറെ ചേർന്നു നിൽക്കുന്നത് എന്ന് ഒരു താരതമ്യത്തിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുകയാണിവിടെ.

വിലകൾ‌ (ദില്ലി എക്സ്ഷോറൂം നിരക്ക്)

വിലകൾ‌ (ദില്ലി എക്സ്ഷോറൂം നിരക്ക്)

മാരുതി സ്വിഫ്റ്റ്

  • പെട്രോൾ - 4.65 ലക്ഷത്തിൽ തുടങ്ങുന്നു
  • ഡീസൽ - 5.84 ലക്ഷത്തിൽ തുടങ്ങുന്നു
  • (കേരളത്തിലെ ഓൺറോഡ് വില അറിയാം)

    ഫോഡ് ഫിഗോ

    ഫോഡ് ഫിഗോ

    • പെട്രോൾ - 4.30 ലക്ഷത്തിൽ തുടങ്ങുന്നു
    • ഡീസൽ - 5.30 ലക്ഷത്തിൽ തുടങ്ങുന്നു
    • (കേരളത്തിലെ ഓൺറോഡ് വില അറിയാം)

      ഡിസൈൻ

      ഡിസൈൻ

      മാരുതി സ്വിഫ്റ്റ്

      സ്വിഫ്റ്റിന്റെ ഡിസൈൻ നമുക്കെല്ലാം താരതമ്യേന പരിചിതമാണ്. സുസൂക്കിയുടെ ക്ലാസിക് ഡിസൈനുകളിലൊന്നാണിത്. പലഘട്ടത്തിലും പുതുക്കലുകളെ നേരിട്ടിട്ടുണ്ടെങ്കിൽ ഡിസൈനിൽ വലിയ തോതിലുള്ള മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇന്ത്യയിൽ ലഭ്യമായ കാറുകളിൽ ക്ലാസിക് ഡിസൈനുള്ളവയിലൊന്നാണ് സ്വിഫ്റ്റിന്റേത്.

      ഡിസൈൻ

      ഡിസൈൻ

      ഫോഡ് ഫിഗോ

      ഫോഡ് ഫിഗോ മോഡൽ സ്വിഫ്റ്റിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങൾക്ക് വിധേയമായാണ് വിപണി പിടിക്കുന്നത്. ട്രെൻഡിയായ നിരവധി മാറ്റങ്ങളെ ഈ മോഡൽ ഉൾക്കൊണ്ടിരിക്കുന്നു. ആസ്റ്റൺ മാർടിൻ കാറുകളുടേതിന് സമാനമായ ഗ്രിൽ ഡിസൈൻ പുതിയ ഫിഗോയുടെ പ്രത്യേകതകളിലൊന്നാണ്. റോഡ് പ്രസൻസിന്റെ കാര്യത്തിൽ‌ ഫിഗോ തന്നെയായിരിക്കും മുന്നിട്ടു നിൽക്കുക.

      ഫീച്ചറുകൾ

      ഫീച്ചറുകൾ

      മാരുതി സ്വിഫ്റ്റ്

      മാരുതി കാലാകാലങ്ങൾ നിരവധി അപ്ഡേറ്റുകൾ ഈ വാഹനത്തിന് നൽകിയിട്ടുണ്ട്. ഇപ്പോൾ സ്വിഫ്റ്റിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എൻജിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഓഡിയോ സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി, സ്റ്റീയറിങ് വീലിലെ നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയ സന്നാഹങ്ങളുണ്ട്. ഔട്സൈഡ് മിറർ ഇലക്ട്രികമായി നിയന്ത്രിക്കാൻ കഴിയും. പിന്നിൽ ഫോഗ് ലാമ്പുകൾ ചേർത്തിട്ടുണ്ട്. ഉയർന്ന വേരിയന്റുകളിൽ കീലെസ്സ് എൻട്രി സംവിധാനം നൽകുന്നുണ്ട്.

      ഫീച്ചറുകൾ

      ഫീച്ചറുകൾ

      ഫോഡ് ഫിഗോ

      ഈ വാഹനത്തിൽ ഡ്യുവൽ ടോൺ ഡാഷ്ബോർഡാണുള്ളത്. ഫോഡിന്റെ സിങ് മൾടിമീഡിയ സിസ്റ്റം ഫിഗോയിൽ ഘടിപ്പിച്ചിരിക്കുന്നു. സുരക്ഷാ സംവിധാനങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്നതാണ് ഫോഡിന്റെ മൈകീ സംവിധാനം. വാഹനത്തിന്റെ വേഗതയെ നിയന്ത്രിക്കുക, ഉയർന്ന വേഗതയിൽ ഓഡിയോ വോള്യം കുറയ്ക്കുക, സീറ്റ് ബെൽറ്റ് ഉപയോഗിക്കാൻ പ്രേരണ നൽകുക തുടങ്ങിയ ജോലികളൊക്കെ ഈ സംവിധാനം ചെയ്യുന്നു. സ്മാർട്ഫോൺ ഘടിപ്പിച്ച് നിർത്താനുള്ള ഫോഡ് മൈഡോക്ക് സംവിധാനം കാറിലുണ്ട്. ഇതിൽത്തന്നെ ചാർജ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു.

      എൻജിൻ

      എൻജിൻ

      മാരുതി സ്വിഫ്റ്റ്

      • 1.2 ലിറ്റർ പെട്രോൾ - 83 കുതിരശക്തി, 114 എൻഎം ടോർക്ക്, 5 സ്പീഡ് മാന്വൽ
      • 1.3 ലിറ്റർ ഡീസൽ - 74 കുതിരശക്തി, 190 എൻഎം ടോർക്ക്, 5 സ്പീഡ് മാന്വൽ
      • ഫോഡ് ഫിഗോ

        ഫോഡ് ഫിഗോ

        • 1.2 ലിറ്റർ പെട്രോൾ - 87 കുതിരശക്തി, 112 എൻഎം ടോർക്ക്, 5 സ്പീഡ് മാന്വൽ
        • 1.5 ലിറ്റർ ഡീസൽ - 99 കുതിരശക്തി, 215 എൻഎം ടോർക്ക്, 5 സ്പീഡ് മാന്വൽ
        • 1.5 ലിറ്റർ പെട്രോൾ - 110 കുതിരശക്തി, 136 എൻഎം ടോർക്ക്, 6 സ്പീഡ് ഓട്ടോമാറ്റിക്
        • മൈലേജ്

          മൈലേജ്

          മാരുതി സുസൂക്കി സ്വിഫ്റ്റ്

          പെട്രോൾ എൻജിൻ നൽകുന്നത് 20.4 കിലോമീറ്റർ മൈലേജാണ്. ഡീസൽ എൻജിൻ ലിറ്ററിന് 25.2 കിലോമിീറ്റർ മൈലേജ് പകരും.

          മൈലേജ്

          മൈലേജ്

          ഫോഡ് ഫിഗോ

          ഫിഗോയുടെ 1.2 പെട്രോൾ എൻജിൻ ലിറ്ററിന് 18.16 കിലോമീറ്റർ മൈലേജ് നൽകുന്നു. 1.5 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിൻ ലിറ്ററിന് 17 കിലോമീറ്റർ മൈലേജാണ് നൽകുക. 1.5 ലിറ്ററിന്റെ ഡീസൽ എൻജിനാകട്ടെ ലിറ്ററിന് 25.83 കിലോമീറ്റർ മൈലേജ് നൽ‌കുന്നു.

          സുരക്ഷാസംവിധാനങ്ങൾ

          സുരക്ഷാസംവിധാനങ്ങൾ

          മാരുതി സ്വിഫ്റ്റ്

          ബേസ് മോഡലിൽ സീറ്റ് ബെൽറ്റ് മാത്രമാണ് സുരക്ഷാസംവിധാനമെന്നു വിളിക്കാനായി ഉള്ളത്. ഉയർന്ന വേരിയന്റുകളിൽ ഇരട്ട എയർബാഗ്, റിവേഴ്സ് സെൻസറുകൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നീ സംവിധാനങ്ങളുണ്ട്.

          സുരക്ഷാസംവിധാനങ്ങൾ

          സുരക്ഷാസംവിധാനങ്ങൾ

          ഫോഡ് ഫിഗോ

          ഫോഡ് ഇക്കാര്യത്തിലും മുന്നിൽ നിൽക്കുന്നു. എല്ലാ വേരിയന്റിലും ഡ്രൈവർ എയർബാഗ് നൽകുന്നുണ്ട്. ഉയർ‌ന്ന വേരിയന്റിൽ കർട്ടൻ എയർബാഗുമുണ്ട്. എബിഎസ്, ഇബിഡി, എമർജൻസി അസിസ്റ്റ്, പെരിമീറ്റർ അലാം, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.

          കൂടുതൽ

          കൂടുതൽ

          ടാറ്റ നാനോ - ആള്‍ട്ടോ 800: ഒരു താരതമ്യം

          ഹോണ്ട ജാസ്സും ഹ്യൂണ്ടായ് എലൈറ്റ് ഐ20യും: ഒരു താരതമ്യം

          മാരുതി എസ് ക്രോസ്സും ഹ്യൂണ്ടായ് ക്രെറ്റയും: ഒരു താരതമ്യം

          റിനോ ക്വിഡ് ആൾട്ടോ 800നെ പരാജയപ്പെടുത്തുമോ?: ഒരു താരതമ്യം

Most Read Articles

Malayalam
English summary
Maruti Suzuki Swift Vs Ford Figo Comparo.
Story first published: Friday, October 9, 2015, 16:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X