ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

വാഹന വിപണിയുടെ ഭാവിയാണ് ഇലക്ട്രിക് കാറുകൾ എന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇന്ന് എല്ലാ കാർ നിർമാതാക്കളും ഭാവി വാഗ്‌ദാനം എന്ന നിലയിൽ തങ്ങളുടെ ശ്രേണിയിലേക്ക് പുതിയ ഇവികളെ വികസിപ്പിച്ചെടുക്കുകയാണ്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

ഇലക്ട്രിക് കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ അത്ര സ്വീകാര്യതയില്ലെങ്കിലും സമീപഭാവിയിൽ എല്ലാം മാറിമറിയും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാഹന നിർമ്മാതാക്കൾ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറുന്നതിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

ധാരാളം നിർമാതാക്കൾ ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് പവർ വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഈ വിഭാഗത്തിന് സമീപകാലത്ത് വേണ്ടത്ര ശ്രദ്ധനേടാനും സാധിച്ചിട്ടുണ്ട്. ആഢംബര കാർ നിർമാതാക്കളായ മെർസിഡീസ് ബെൻസും തങ്ങളുടെ പുതിയ EQC 400 ഇലക്ട്രിക് എസ്‌യുവിയെ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

MOST READ: ഓഫ് റോഡ് കഴിവുകള്‍ തെളിയിച്ച് ഫോഴ്‌സ് ഗൂര്‍ഖ; വീഡിയോ

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

ഒരു സമ്പൂർണ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ആഢംബര കാർ നിർമാതാക്കൾ കൂടിയാണ് മെർസിഡീസ് എന്നതും ശ്രദ്ധേയമാണ്. 99.3 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് പുറത്തിറക്കിയ മോഡലിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങളാണ് ഇന്ന് ഇവിടെ വിശദീകരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

പുറംമോടിയും ഡിസൈനും

കമ്പനിയുടെ നിരയിലെ മറ്റൊരു എസ്‌യുവിയുമായി EQC 400-ന്റെ രൂപകൽപ്പന വളരെ പരിചിതമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാം. കാരണം EQC അടിസ്ഥാനപരമായി സ്റ്റാൻഡേർഡ് GLC മോഡലിനെ അടിസ്ഥാനമാക്കിയാണ് മെർസിഡീസ് ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും ഒരു ഇലക്ട്രിക് കാർ ആയതിനാൽ തന്നെ പുറത്തും അകത്തും ധാരാളം മാറ്റങ്ങൾ കണ്ടെത്താൻ നമുക്ക് സാധിക്കും.

MOST READ: പുതുതലമുറ MU-X എസ്‌യുവി അവതരിപ്പിച്ച് ഇസൂസു

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

മുൻവശത്ത് ആദ്യം കണ്ണെത്തുന്നത് ഫ്യൂച്ചറിസ്റ്റിക് രൂപത്തിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റുകളിലേക്കാണ്. അതിനകത്ത് നൽകിയിരിക്കുന്ന ബ്ലൂ ആക്സന്റുകൾ കാറിന്റെ ഇലക്‌ട്രിക് സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. അത് കോർണറിംഗ് ലൈറ്റ് ഉൾപ്പെടെ എല്ലാ ബീമുകളിലും ഒരു പ്രൊജക്ടർ സജ്ജീകരണമാണ് അടങ്ങിയിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

വാഹനത്തിന്റെ ഗ്രില്ലിന് ചുറ്റും ന്യായമായ അളവിലുള്ള ക്രോമും EQC-ക്ക് ഒരു പ്രീമിയം ലുക്ക് സമ്മാനിക്കുന്നുണ്ട്. ക്രോം ആക്‌സന്റിനൊപ്പം എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപത്തിലേക്ക് ചേരുന്ന പിയാനോ ബ്ലാക്ക് ട്രിമുകളും കാറിന് ലഭിക്കും. ബമ്പറിന്റെ താഴത്തെ ഭാഗത്ത് കാറിന്റെ വശങ്ങളിലൂടെ ചെറിയ എയർ വെന്റുകളും മെർസിഡീസ് നൽകിയിട്ടുണ്ട്.

MOST READ: കരോക്കിന്റെ പകുതിയിലധികം യൂണിറ്റും വിറ്റഴിച്ച് സ്‌കോഡ

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

ഇനി വശങ്ങളിലേക്ക് നോക്കിയാൽ 20 ഇഞ്ച് വലിപ്പമുള്ള മൾട്ടിസ്‌പോക്ക് അലോയ് വീലുകൾ എസ്‌യുവിയുടെ മൊത്തത്തിലുള്ള വലിപ്പത്തിനൊപ്പം മികച്ചതായി കാണപ്പെടുന്നു. 10 സ്‌പോക്കുകളിൽ അഞ്ചെണ്ണത്തിന് ഹെഡ്‌ലൈറ്റുകളിൽ കാണപ്പെടുന്ന അതേ ബ്ലൂ നിറവും ബാക്കി അഞ്ചെണ്ണത്തിന് ബ്ലാക്ക് നിറവുമാണ് നൽകിയിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

360 ഡിഗ്രി പാർക്കിംഗ് സവിശേഷതയ്ക്കായി ഒരു സംയോജിത ഇൻഡിക്കേറ്ററും ക്യാമറയും ഉൾക്കൊള്ളുന്ന ORVM-കൾ കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതോടൊപ്പം ആദ്യ മെർസിഡീസ് ബെൻഡ് കാർ പുറത്തിറങ്ങിയ 1886 വർഷത്തെ അനുസ്‌മരിപ്പിക്കുന്ന ബാഡ്ജും കമ്പനി ചേർത്തിട്ടുണ്ട്. ബ്രാൻഡിന്റെ ആദ്യ ഓൾ-ഇലക്ട്രിക് വാഹനമായതിനാലാണ് ഈ ബാഡ്ജിംഗ് നൽകിയിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

കൂടാതെ എസ്‌യുവിക്ക് വശങ്ങളിൽ വളരെ ചുരുങ്ങിയ ബോഡി ലൈനുകളാണ് നൽകിയിരിക്കുന്നത്. GLC എസ്‌യുവിയുമായി വളരെ സാമ്യമുള്ള ഡോർ ഹാൻഡിലുകളും വിൻഡോയ്ക്ക് ചുറ്റുമായി ചില ക്രോം ആക്‌സന്റുകളും ഇടംപിടിച്ചിരിക്കുന്നു. ഒപ്പം വാഹനത്തിന് അകത്തേക്കും പുറത്തേക്കും എളുപ്പത്തിൽ പ്രവേശിക്കാനായി ഒരു സൈഡ് സ്റ്റെപ്പ് ബോർഡും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

EQC 400 ഇലക്ട്രിക്കിന്റെ മേൽക്കൂരയിൽ വലിയ പനോരമിക് സൺറൂഫാണ് മെർസിഡീസ് ബെൻസ് വാഗ്‌ദാനം ചെയ്യുന്നത്. ഇനി പിൻവശത്തേക്ക് നോക്കിയാൽ വീണ്ടും GLC എസ്‌യുവിയെ ഓർമ്മപ്പെടുത്തും വിധമാണ് ബ്രാൻഡ് പൂർത്തിയാക്കിയിരിക്കുന്നത്. ബൂട്ടിലുടനീളം പ്രവർത്തിക്കുന്ന ഒരു സ്ട്രിപ്പ് ലൈറ്റിനൊപ്പം ചേരുന്ന നേർത്ത എൽഇഡി ടെയിൽ‌ ലൈറ്റുകളാണ് മനോഹരമാക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

ഇന്റീരിയറും ഫീച്ചറുകളും

എസ്‌യുവിക്കുള്ളിലേക്ക് കടക്കുമ്പോൾ GLC എസ്‌യുവിക്ക് സമാനമായ ശൈലിയിലാണ് EQC 400 ഇവിയുടെ അകത്തളവും ഒരുങ്ങിയിരിക്കുന്നത്. ക്യാബിൻ വിശാലമാണ്. കൂടാതെ വലിയ പനോരമിക് സൺറൂഫ് കാറിനുള്ളിലെ വായുസഞ്ചാരം വർധിപ്പിക്കുന്നു. ഡാഷ്‌ബോർഡ് കറുപ്പിലും എസി വെന്റുകൾ വൃത്താകൃതിയിലുമാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

ഡാഷിന്റെ മധ്യഭാഗത്ത് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇടംപിടിച്ചിരിക്കുന്നത്. അത് രണ്ടായി വിഭജിച്ചിരിക്കുന്നു. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഹനത്തെക്കുറിച്ച് ധാരാളം വിവരങ്ങളാണ് ഉപഭോക്താവിന് നൽകുന്നത്. മറുവശത്ത് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മെർസിഡീസ് MBUX സാങ്കേതികവിദ്യ എന്നിവയെല്ലാം തന്നെ സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

GLC എസ്‌യുവിയുടെ അതേ ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീലാണ് EQC പരിചയപ്പെടുത്തുന്നത്. ഇത് നല്ല ഗ്രിപ്പും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പ്രവർത്തിക്കുന്ന മൗണ്ട് നിയന്ത്രണങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ടിൽറ്റിനും ടെലിസ്‌കോപ്പിക് ക്രമീകരണത്തിനും സ്റ്റിയറിംഗ് വീൽ ഇലക്ട്രോണിക്കായി ക്രമീകരിക്കാവുന്നതാണ്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

ഡാർക്ക് ബ്ലൂ-ബ്ലാക്ക് എന്നീ ഡ്യുവൽ ടോൺ ഷേഡിലാണ് സീറ്റുകൾ പൂർത്തിയാക്കിയിരിക്കുന്നത്. 1886 ബാഡ്ജ് കാറിന്റെ ഹെഡ്‌റെസ്റ്റിന് സമീപം തുന്നിക്കെട്ടിയിരിക്കുന്നു. ഡ്രൈവർക്കും യാത്രക്കാർക്കും മെമ്മറി പ്രവർത്തനത്തോടുകൂടിയ ഇലക്ട്രോണിക്കായി ക്രമീകരിക്കാവുന്ന സീറ്റുകളും ലഭിക്കും. രണ്ട് സീറ്റുകളിലും മസാജ് ഫംഗ്ഷൻ ഉണ്ട്. പക്ഷേ ഇത് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ വഴി സജീവമാക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

മധ്യ നിരയ്ക്ക് നല്ല തൈ-സപ്പോർട്ടാണ് ലഭിക്കുന്നത്. മാത്രമല്ല ഇത് വളരെ സുഖകരവുമാണ്. ത്രീ-സോൺ ക്ലൈമറ്റ് കൺട്രോളും EQC-ക്ക് ലഭിക്കുന്നു. അത് ക്യാബിനെ വളരെ വേഗത്തിൽ തണുപ്പിക്കാൻ സഹായിക്കുന്നുണ്ട്. സെന്റർ ട്രാൻസ്മിഷൻ ടണൽ അൽപ്പം വലുതായതിനാൽ മധ്യനിര യാത്രക്കാർക്ക് അൽപ്പം അസ്വസ്ഥതയുണ്ടാകാം.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

എന്നാൽ മുൻ സീറ്റുകളുടെ പിറകുവശത്ത് ചാർജിംഗ് സോക്കറ്റുകളും കോട്ട് ഹാംഗറും സംയോജിപ്പിച്ചിരിക്കുന്നത് സ്വാഗതാർഹമാണ്. EQC 400 ഇലക്ട്രിക് എസ്‌യുവിക്ക് 500 ലിറ്റർ ബൂട്ട് സ്പേസാണ് ലഭിക്കുന്നത്. ലഗേജുകൾക്ക് കൂടുതൽ സ്ഥലം ആവശ്യമെങ്കിൽ മധ്യ വരി മടക്കാനാകും. ബൂട്ട് ലിഡ് ഇലക്ട്രോണിക് ആണ്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

ഇലക്ട്രിക് എഞ്ചിനും ഹാൻഡിലിംഗും

ആക്‌സിലിന്റെ ഇരുവശത്തുമുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് EQC 400-ന്റെ ഹൃദയം. ഇത് 80 കിലോവാട്ട് ബാറ്ററി പായ്ക്കുമായാണ് ജോടിയാക്കിയിരിക്കുന്നത്. അത് കാറിനടിയിലായി സ്ഥാപിച്ചിരിക്കുന്നു. വാഹനത്തിലെ മുഴുവൻ ഇലക്ട്രിക് പവർട്രെയിനും സംയോജിച്ച് പരമാവധി 405 bhp പവറും 765 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

ഒരൊറ്റ ചാർജിൽ 470 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യാൻ EQC 400 ഇവിക്ക് കഴിവുണ്ടെന്ന് മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നു. എന്നാൽ യഥാർഥ സാഹചര്യങ്ങളിൽ പരീക്ഷിച്ചതനുസരിച്ച് നമുക്ക് 350 കിലോമീറ്റർ മൈലേജ് കൈവരിക്കാൻ കഴിയും. 2.5 ടൺ ഭാരമാണ് വാഹനത്തിനുള്ളത്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

5.1 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗതയിലെത്താൻ EQC-ക്ക് കഴിയും. ഇലക്ട്രിക് എസ്‌യുവി മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയാണ് പരമാവധി വാഗ്‌ദാനം ചെയ്യുന്നത്. ഗിയർബോക്‌സോ പാഡിൽ ഷിഫ്റ്റുകളോ ഇല്ലാത്ത വാഹനത്തിൽ ലോ, മീഡിയം, ഹൈ എന്നീ ഓപ്ഷനുകൾ സജ്ജീകരിക്കാൻ കഴിയും.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

മെർസിഡീസ് ബെൻഡ് EQC 400 ഇലക്ട്രിക്കിന്റെ ഡൈവിംഗ് കഴിവുകളെക്കുറിച്ച് പറഞ്ഞാൽ സിറ്റി, ഹൈവേ എന്നിവിടങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. കാറിന്റെ ഇനീഷ്യൽ ടോർഖ് ചിലപ്പോൾ നിങ്ങളെ ഭയപ്പെടുത്തിയേക്കാം. പവർട്രെയിൻ നഷ്ടങ്ങളില്ലാത്തതിനാലും മോട്ടോറുകൾ നേരിട്ട് വീലുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാലുമാണ് ഇത്തരമൊരു അനുഭവം വാഹത്തിൽ ലഭിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

ഇക്കോ, കംഫർട്ട്, ഡൈനാമിക്, ഇൻഡിവിജുവൽ എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളാണ് വാഹനത്തിന് ലഭിക്കുന്നത്. ഇക്കോയിൽ നിങ്ങൾക്ക് മികച്ച മൈലേജാകും ലഭിക്കുക. എന്നാൽ ത്രോട്ടിൽ പ്രതികരണവും സ്റ്റിയറിംഗ് വീലും വളരെ ഭാരം കുറഞ്ഞതായിരിക്കും.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

മറുവശത്ത് ഡൈനാമിക് മോഡിൽ ത്രോട്ടിൽ പ്രതികരണം മികച്ചതും ഷാർപ്പുമായിരിക്കും. സ്റ്റിയറിംഗ് വീലും അല്പം ഭാരം കൂടിയതായിരിക്കും. മികച്ചത് കംഫർട്ട് മോഡാണ്. ഇത് മറ്റ് രണ്ട് മോഡുകൾക്കിടയിൽ ഒരു ബാലൻസ് ആസ്വദിക്കാൻ അനുവദിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

EQC ഇലക്ട്രിക്കലിലെ സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് പതിവ് കോയിൽ ഓവറുകളും പിന്നിൽ എയർ സസ്പെൻഷുമാണ് മെർസിഡീസ് വാഗ്‌ദാനം ചെയ്യുന്നത്. ഇതിനർത്ഥം രണ്ടാമത്തെ വരിയിലെ കംഫർട്ട് ലെവൽ മുൻവശത്തേക്കാൾ അല്പം മികച്ചതായിരിക്കും എന്നാണ്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

ഇലക്ട്രിക് എസ്‌യുവിയുടെ ബോഡി റോൾ വളരെ കുറവാണ്. അതിനാൽ തന്നെ മികച്ച കോർണറിംഗ് ശേഷി വാഹനത്തിനുണ്ട്. EQC-ക്ക് 142 എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് ലഭിക്കുന്നത്. ഇത് ക്ലാസിലെ ഏറ്റവും മികച്ചതല്ലെ എന്നത് ശ്രദ്ധേയമാണ്. അതിനാൽ വലിയ ബമ്പുകളിൽ കാറിന്റെ അടിവശം ഇടിക്കാൻ സാധ്യതയുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

ലെതർ സ്റ്റിയറിംഗ് പ്രതികരണം ഷാർപ്പാണ്. മോഡലിലെ ടയർ പ്രൊഫൈൽ 255/45 / R20 ആണ്. അവ വളരെ വിശാലവും മികച്ച അളവിലുള്ള ഗ്രിപ്പും പ്രതിദാനം ചെയ്യുന്നു. ഒരു ഇലക്ട്രിക് വാഹനമായതിനാൽ ക്യാബിനുള്ളിൽ ഒരു ശബ്‌ദവുമില്ല എന്നതാണ് ശ്രദ്ധേയം. EQC-യുടെ NVH നിലയും വളരെ മികച്ചതാണെന്ന് എടുത്തുപറയേണ്ട കാര്യമാണ്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

EQC 400 ന് ഒന്നിലധികം ചാർജിംഗ് ഓപ്ഷനുകൾ ഉണ്ട്. ആദ്യത്തേത് ബേസിക് വാൾ സോക്കറ്റ് ചാർജറാണ്. അത് ബാറ്ററി പൂർണമായും ചാർജ് ചെയ്യുന്നതിന് ഏകദേശം 20 മണിക്കൂർ എടുക്കും. അടുത്തത് എസ്‌യുവി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 10 മണിക്കൂർ എടുക്കുന്ന എസി ചാർജറാണ്.

ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് കാർ; മെർസിഡീസ് EQC 400 എസ്‌യുവിയുടെ റിവ്യൂ വിശേഷങ്ങൾ

അവസാനത്തേത് ഫാസ്റ്റ് ചാർജറാണ് ഇത് 90 മിനിറ്റ് അല്ലെങ്കിൽ 1 മണിക്കൂർ 30 മിനിറ്റ് മാത്രം മതിയാകും ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ വേഗതയേറിയ ചാർജിംഗ് ഓപ്ഷനായി, നിങ്ങൾക്ക് പ്രത്യേക അനുമതിയും ഹെവി-ഡ്യൂട്ടി ലൈനുകളും ലഭിക്കേണ്ടതുണ്ട്.

Most Read Articles

Malayalam
English summary
Mercedes-Benz EQC 400 4Matic First Drive Review. Read in Malayalam
Story first published: Wednesday, October 28, 2020, 18:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X