പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

ഇന്ത്യയിലെ പ്രീമിയം ഫുൾ-സൈസ് എസ്‌യുവി ശ്രേണിയുടെ മുഖം മാറ്റിമറിക്കാൻ എത്തിയിരിക്കുകയാണ് എം‌ജി ഗ്ലോസ്റ്റർ. ഹെക്‌ടറിലൂടെ ഇന്ത്യൻ വാഹന പ്രേമികളുടെ മനസിൽ കയറിപ്പറ്റിയ ബ്രാൻഡിന്റെ നിരയിൽ നിന്ന് എത്തുന്ന നാലാമത്തെ മോഡലാണ് ഗ്ലോസ്റ്റർ.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

രാജ്യത്തെ ആദ്യത്തെ ലെവൽ വൺ ഓട്ടോണമസ് പ്രീമിയം എസ്‌യുവി എന്ന വിശേഷണത്തോടെയാണ് ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിരിക്കുന്നത്. 2020 ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിച്ച ഈ ഫുൾ-സൈസ് എസ്‌യുവി ടൊയോട്ട ഫോർച്യൂണറിനെയും ഫോർഡ് എൻഡവറിനുമാണ് ഭീഷണിയാകുന്നത്.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

വിപണിയിൽ എത്തിയ തട്ടുപൊളിപ്പൻ മൾട്ടി പർപ്പസ് എസ്‌യുവിയുടെ ആദ്യ ഡ്രൈവ് വിശേഷങ്ങളിലേക്ക് നമുക്ക് കടക്കാം. ഞങ്ങളിവിടെ 4X4 ട്വിൻ-ടർബോ വേരിയന്റാണ് ടെസ്റ്റ് ഡ്രൈവ് ചെയ്‌തത്. ഏത് ഭൂപ്രദേശവും കീഴടക്കാൻ ശേഷിയുള്ള ഗ്ലോസ്റ്റർ എല്ലാത്തരം വാഹന പ്രേമികളെയും അതിശയിപ്പിക്കുന്ന ഒന്നുതന്നെയാണെന്ന് ചുരുക്കി പറയാം.

MOST READ: സ്പോർട്ടി JCW നൈറ്റ്ഫോൾ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് മിനി

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

പുറംമോടി

നിലവിൽ അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്ന മാക്‌സസ് D90 എസ്‌യുവിയെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന മോഡലാണ് എംജി ഗ്ലോസ്റ്റർ. തീർച്ചയായും ഈ സെഗ്മെന്റിലെ ഏറ്റവും വലിപ്പമേറിയ വാഹനങ്ങളിൽ ഒന്നുതന്നെയാണ് ഇവൻ. 5,005 മില്ലിമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലിമീറ്റർ വീൽബേസുമാണ് ഈ ചൈനീസ് കാർ വാഗ്‌ദാനം ചെയ്യുന്നത്.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

മുൻവശത്ത് എസ്‌യുവിയിൽ 'ഫുൾ എൽഇഡി ടെക്' എന്ന ബാഡ്ജ് ഉള്ള മെലിഞ്ഞ രൂപത്തിലുള്ള ഹെഡ്‌ലൈറ്റ് യൂണിറ്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ഇതിനർത്ഥം ഉയർന്നതും താഴ്ന്നതുമായ ബീം രണ്ടും എൽഇഡി പ്രൊജക്ടർ സജ്ജീകരണമാണ് ഗ്ലോസ്റ്ററിൽ എംജി അവതരിപ്പിക്കുന്നതെന്ന് ചുരുക്കം.

MOST READ: പുതിയ ലാൻഡ് റോവർ ഡിഫെൻഡർ ഒക്ടോബർ 15 ന് ഇന്ത്യയിൽ എത്തും

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

ടേൺ ഇൻഡിക്കേറ്ററുകൾ എൽ‌ഇഡി ഡി‌ആർ‌എല്ലുകളിലേക്കാണ് സംയോജിപ്പിച്ചിരിക്കുന്നത്. എന്നാൽ നിരാശാജനകമായ ഒന്നാണ് ഗ്ലോസ്റ്ററിലെ ഫോഗ് ലൈറ്റുകൾ. എൽഇഡി യൂണിറ്റുകൾക്ക് പകരം ഒരു ഹാലോജൻ ബൾബ് സജ്ജീകരണമാണ് എംജി ഇവിടെ മുന്നോട്ടു കൊണ്ടുപോകുന്നത്.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

എസ്‌യുവിയിൽ ന്യായമായ അളവിലുള്ള ക്രോം ഘടകങ്ങളുണ്ട്. ബ്രഷ്ഡ് അലുമിനിയത്തിൽ പൂർത്തിയാക്കിയ ഹൊറിസോണ്ടൽ സ്ലേറ്റുകളുള്ള ഒരു വലിയ ഗ്രിൽ തന്നെയാണ് ഗ്ലോസ്റ്ററിന്റെ മുൻവശത്തെ മനോഹരമാക്കുന്നത്. ഗ്രില്ലിന് ചുറ്റും, ഹെഡ്‌ലൈറ്റിനുള്ളിലും ഫ്രണ്ട് ബമ്പറിലും ക്രോം ആക്സന്റുകൾ നൽകിയിരിക്കുന്നത് ഒരു പ്രീമിയം ടച്ച് സമ്മാനിക്കുന്നു.

MOST READ: സോനെറ്റ് ടോപ്പ് സ്പെക്ക് GTX+ പതിപ്പുകളുടെ വിലകൾ പ്രഖ്യാപിച്ച് കിയ

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

എസ്‌യുവിയുടെ മസ്ക്കുലർ നിലപാട് കൂടുതൽ മെച്ചപ്പെടുത്തുന്ന ലൈനുകളും ക്രീസുകളും കാറിന്റെ ഹൂഡിൽ കാണാം. വാഹനത്തിന്റെ വശത്തേക്ക് നോക്കിയാൽ ആദ്യം ശ്രദ്ധ ആകർഷിക്കുന്നത് ഇരുവശത്തും നിലവിലുള്ള 'ബ്രിട്ട് ഡൈനാമിക്' ബാഡ്ജാണ്. ഇത് യഥാർഥത്തിൽ എസ്‌യുവി ഒരു ലിമിറ്റഡ് എഡിഷൻ മോഡലായി തോന്നിയേക്കാം.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

19 ഇഞ്ച് മനോഹരമായ ഡ്യുവൽ ടോൺ മൾട്ടി-സ്‌പോക്ക് അലോയ് വീലുകളിലാണ് എസ്‌യുവിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാഹനത്തിന്റെ മൊത്തത്തിലുള്ള വലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ അലോയ് വീലുകൾ അല്പം ചെറുതായോ എന്ന് സംശയിച്ചേക്കാം. ഇതിന് ഒരു വലിയ വീൽ ആർച്ചും ലഭിച്ചിട്ടുണ്ട്.

MOST READ: ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

ബോഡി-കളറിൽ തന്നെയാമ് ORVM-കളും ഒരുങ്ങിയിരിക്കുന്നത്. അതിന്റെ ഇരുവശത്തും എംജി 360 ഡിഗ്രി ക്യാമറയും നൽകിയിരിക്കുന്നു. ഇത് ഇടുങ്ങിയ സ്ഥലങ്ങളിൽ പാർക്കിംഗ് സുഗമമാക്കുന്നു. വിൻഡോകൾക്ക് ചുറ്റുമുള്ള അതേ ബ്രഷ് ചെയ്ത അലുമിനിയം മെറ്റീരിയലാണ് ഗ്രില്ലിൽ ഉള്ളത്. അത് മേൽക്കൂര റെയിലുകളിൽ മുകളിലേക്ക് പടർന്നിരിക്കുന്നു.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

പിന്നിലേക്ക് നീങ്ങുമ്പോൾ ഗ്ലോസ്റ്ററിന് ആകർഷകമായ എൽഇഡി ടെയിൽ ലൈറ്റ് യൂണിറ്റാണ് ലഭിക്കുന്നതെന്ന് കാണാം. ഇതുകൂടാതെ ബൂട്ടിലുടനീളം വലിയ ബോൾഡ് ഫോണ്ടുകളിൽ എഴുതിയ ഗ്ലോസ്റ്റർ ബാഡ്‌ജും കാണാൻ സാധിക്കും. എസ്‌യുവിയിൽ ഒരു ഇലക്ട്രിക് ബൂട്ട് ലിഡാണ് നൽകിയിരിക്കുന്നത്. കൂടാതെ രണ്ട് ടെയിൽ‌ ലൈറ്റുകളെയും ബന്ധിപ്പിക്കുന്ന ഒരു ക്രോം സ്ട്രിപ്പും പിൻവശത്തിന്റെ അഴക് വർധിപ്പിക്കുന്നു.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

അഡാപ്റ്റീവ് മാർഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു റിയർ പാർക്കിംഗ് ക്യാമറയും ഗ്ലോസ്റ്ററിന്റെ പ്രത്യേകതയാണ്. എന്നിരുന്നാലും ക്യാമറയുടെ വീഡിയോ നിലവാരം അത്ര ഉയർന്നതല്ല എന്നതാണ് യാഥാർഥ്യം. ഇതൊരു പ്രീമിയം എസ്‌യുവിയായതിനാൽ ക്യാമറയ്ക്ക് HD വീഡിയോ നിലവാരമാകും ഏവരും പ്രതീക്ഷിച്ചിരുന്നത്.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

ഇന്റീരിയർ

കാറിനുള്ളിലേക്ക് പ്രവേശിച്ചാൽ വിശാലമായ ക്യാബിനാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ഇന്റീരിയറുകളിലുടനീളം ലെതർ, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഉപയോഗിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല പ്ലാസ്റ്റിക് പാനലുകളുടെ അളവ് വളരെ കുറവാണെന്നത് ഒരു പോസിറ്റീവ് കാര്യമാണ്. ഡാഷ്‌ബോർഡ് ഡ്യുവൽ-ടോൺ നിറത്തിലാണ് എംജി പൂർത്തിയാക്കിയിരിക്കുന്നത്. 64 വ്യത്യസ്ത ആംബിയന്റ് ലൈറ്റ് ക്രമീകരണവും തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

ഇന്റീരിയറിൽ എസി വെന്റുകൾ വളരെ താഴ്ന്ന നിലയിലാണ് സ്ഥാപിച്ചിരിക്കുന്നത് ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്. അതിനാൽ നിങ്ങളുടെ മുഖത്തേക്ക് നേരിട്ട് വായുസഞ്ചാരം ലഭിക്കുന്നത് വെല്ലുവിളിയാകും. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് ഡാഷ്‌ബോർഡിന്റെ മധ്യത്തിൽ കാണാനാകുന്നത്.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

ഇത് ഒരു വലിയ സ്‌ക്രീൻ തന്നെയാണ് ടച്ച് മികച്ച രീതിയിൽ തന്നെ പ്രതികരിക്കുന്നുണ്ട്. ഇന്റർനെറ്റ് ഉള്ളതിനാൽ ഗാന ആപ്പിലൂടെ പാട്ടുകൾ കേൾക്കാനും നാവിഗേഷൻ ഉപയോഗിക്കാനും കാലാവസ്ഥ പരിശോധിക്കാനും വീഡിയോകൾ സ്ട്രീം ചെയ്യാനും അതിലേറെ കാര്യങ്ങൾ ചെയ്യാനും കഴിയും. ആൻഡ്രോയിഡ് ഓട്ടോയും, ആപ്പിൾ കാർ പ്ലേയും സിസ്റ്റം പിന്തുണയ്ക്കുന്നു.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

ഒരു സെമി ഡിജിറ്റൽ യൂണിറ്റാണ് ഗ്ലോസ്റ്ററിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. അതിൽ എട്ട് ഇഞ്ച് എൽഇഡി എംഐഡി സ്ക്രീനുമുണ്ട്. അത് വാഹനത്തെക്കുറിച്ചുള്ള ഒരു ടൺ വിവരങ്ങൾ തന്നെയാണ് പ്രദർശിപ്പിക്കുന്നത്. എം‌ഐ‌ഡി സ്‌ക്രീനിന്റെ ഇരുവശത്തും ടാക്കോമീറ്ററും സ്പീഡോമീറ്ററുമാണ് സ്ഥാനംപിടിച്ചിരിക്കുന്നത്.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

മൗണ്ട് കൺട്രോളുകളുള്ള ചങ്കി ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലാണ് ഗ്ലോസ്റ്ററിന് ലഭിക്കുന്നത്. ഇടതുവശത്തുള്ള ബട്ടണുകൾ ക്രൂയിസ് കൺട്രോളുകൾക്കായി മാറ്റിവെച്ചിരിക്കുന്നു. വലതുവശത്ത് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വോയ്‌സ് കമാൻഡ്, എമർജൻസി ഹെൽപ്പ്-ലൈൻ കോൾ സെന്റർ എന്നിവ നിയന്ത്രിക്കാനുള്ള ബട്ടണുകളും കാണാം.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ ഗ്ലേസ്റ്റർ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും. രണ്ടാമത്തെ വരിയിൽ വ്യക്തിഗത ക്യാപ്റ്റൻ സീറ്റുള്ള ആറ് സീറ്റർ പതിപ്പാണ് ടെസ്റ്റ് ഡ്രൈവിന് ലഭിച്ചത്. മുൻവശത്തെ രണ്ട് സീറ്റുകളും ഇലക്ട്രോണിക്കായി ക്രമീകരിക്കാൻ കഴിയും. എന്നാൽ ഡ്രൈവറുടെ വശത്ത് മാത്രമേ സീറ്റ് മെമ്മറി പ്രവർത്തനം ലഭിക്കൂ.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

രണ്ട് സീറ്റുകളും വായുസഞ്ചാരമുള്ളതാണെങ്കിലും വീണ്ടും ഡ്രൈവറുടെ വശത്ത് ഹീറ്റിംഗ് ഓപ്ഷനും ലഭിക്കുന്നു. 12-വഴി മസാജ് ഫംഗ്ഷനാണ് ഡ്രൈവറുടെ വശത്ത് ലഭിക്കുന്ന മറ്റൊരു ഒരു അധിക സവിശേഷത. സീറ്റുകൾ നല്ല സൈഡ് ബോൾസ്റ്ററുകളും തൈ സപ്പോർട്ടുമാണ് വാഗ്ദാനം ചെയ്യുന്നത്.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

രണ്ടാമത്തെ നിരയിലേക്ക് നീങ്ങിയാൽ ക്യാപ്റ്റൻ സീറ്റുകൾ ഉള്ളതിനാൽ ഇരുവർക്കും വശങ്ങളിൽ ക്രമീകരിക്കാവുന്ന ഹാൻഡ്‌റെസ്റ്റും പിൻവലിക്കാവുന്ന കപ്പ് ഹോൾഡറുകളും എംജി ലഭ്യമാക്കി. മാത്രമല്ല ലെഗ് റൂമിനും ബാക്ക് റെസ്റ്റിനുമായി സീറ്റുകൾ സ്വമേധയാ ക്രമീകരിക്കാം. ഗ്ലോസ്റ്ററിൽ ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം ഉള്ളതിനാൽ മധ്യ നിരയ്ക്ക് സെന്റർ എസി വെന്റുകളും നൽകാൻ സഹായിച്ചു.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

ക്യാബിനെ വേഗത്തിൽ തണുപ്പിക്കാൻ സഹായിക്കുന്ന വെന്റുകൾ റൂഫിന്റെ വശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വളരെ പ്രയോജനകരമാണ്. ഏഴ് സീറ്റ് പതിപ്പിൽ ക്യാപ്റ്റൻ സീറ്റുകൾക്ക് പകരം ഒരു ബെഞ്ച് സജ്ജീകരണമായിരിക്കും ഉണ്ടാവുക. മൂന്നാം നിരയിലേക്ക് പ്രവേശിക്കുന്നത് അല്പം വെല്ലുവിളിയാണ്. കാരണം മധ്യ വരി മുന്നോട്ട് നീക്കാൻ മാത്രമാണ് സാധിക്കുന്നത്.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

മൂന്നാമത്തെ വരിയെക്കുറിച്ച് പറയുമ്പോൾ ആവശ്യത്തിന് ഹെഡ്‌റൂം ഉണ്ടെങ്കിലും ഇത് കുട്ടികൾക്കോ ശരാശരി ഉയരമുള്ള വ്യക്തിക്കോ മാത്രമാകും അനുയോജ്യമാവുക. ഉയരമുള്ള ആളുകൾ മൂന്നാം നിരയിൽ ചേരുമെങ്കിലും ആവശ്യത്തിന് ലെഗ് റൂം ഇല്ലാത്തതിനാൽ ദീർഘദൂര യാത്രകൾ കുറച്ച് ബുദ്ധിമുട്ടാകും.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

ഗ്ലോസ്റ്ററിലെ ബൂട്ട് സ്പേസ് ഏകദേശം 343 ലിറ്ററാണ്. കൂടുതൽ സ്ഥലം ആവശ്യമുണ്ടെങ്കിൽ മൂന്നാമത്തെ വരി പൂർണമായും മടക്കിയാൽ 1350 ലിറ്റർ ബൂട്ട് സ്പേസിലേക്ക് പരിവർത്തനം ചെയ്യാം.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

എഞ്ചിനും ഹാൻഡിലിംഗും

ഗ്ലോസ്റ്റർ എസ്‌യുവിക്ക് 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് ലഭിക്കുന്നത്. എട്ട് സ്പീഡ് ടോർഖ് കൺവെർട്ടറുമായി ജോടിയാക്കിയ ഈ യൂണിറ്റ് 218 bhp പവറും 480 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഓൺ ഡിമാൻഡ് ഫോർ വീൽ ഡ്രൈവ്, റിയർ ഡിഫറൻഷ്യൽ, ബോർഗ് വാർണർ ട്രാൻസ്ഫർ കേസ് എന്നിവയും ഇതിന് ലഭിക്കും.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

നോർമൽ, സ്പോർട്ട്, ഇക്കോ, സാന്റ്, മഡ്, റോക്ക്, സ്നോ, ഓട്ടോ എന്നീ ഡ്രൈവിംഗ് മോഡുകളും ഒരു ഹിൽ ഡിസെന്റ് സംവിധാനവും ഗ്ലോസ്റ്റിനെ ഓഫ്-ഓൺ റോഡുകളിൽ പുലിയാക്കുന്നു. തെരഞ്ഞെടുത്ത മോഡിനെ ആശ്രയിച്ച് എസ്‌യുവിയുടെ ത്രോട്ടിലും സ്റ്റിയറിംഗ് പ്രതികരണവും മാറുന്നു.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

പവർ ഡെലിവറിയെക്കുറിച്ച് പറയുമ്പോൾ എം‌ജി ഗ്ലോസ്റ്റർ ടു-ടൺ എസ്‌യുവിയാണ്. അതിനാൽ ഇത് ഉടൻ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കരുത്. ഒരു ലീനിയർ പവർ ഡെലിവറിയാണ് വാഹനത്തിൽ എംജി ഒരുക്കിയിരിക്കുന്നത്. എസ്‌യുവിയ്ക്ക് ഒരു പഞ്ച് മിഡ് റേഞ്ച് ഉണ്ട് എന്നതും ശ്രദ്ധേയമാണ്.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

സവാരി ഗുണനിലവാരം അതിശയകരമാണ്. സോഫ്റ്റ് സസ്പെൻഷൻ സജ്ജീകരണമാണ് ചൈനീസ് വാഹന നിർമാതാക്കൾ ക്രമീകരിച്ചിരിക്കുന്നത്. ഗ്ലോസ്റ്ററിലെ സ്റ്റിയറിംഗ് വീൽ അത്ര വലിപ്പമുള്ള ഒരു എസ്‌യുവിയ്ക്ക് വളരെ ഭാരം കുറഞ്ഞ ഒന്നായി തോന്നിയേക്കാം. ഉയർന്ന വേഗതയിൽ സ്റ്റിയറിംഗ് ശക്തമാക്കുന്നില്ല എന്നതാണ് സത്യം.

പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

IRVM-ന് പിന്നിൽ ഒരു ക്യാമറയുണ്ട്. അത് അടിസ്ഥാനപരമായി അഡാപ്റ്റീവ് ക്രൂയിസ് നിയന്ത്രണത്തിനായാണ് സജ്ജീകരിച്ചിരിക്കുന്നത്. മറ്റ് ഡ്രൈവർ സഹായ സാങ്കേതികവിദ്യകളിൽ ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഫ്രണ്ട് കൊളീഷൻ വാർണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഓട്ടോ പാർക്ക് അസിസ്റ്റ് എന്നിവയല്ലാമാണ് എംജി വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Gloster 4X4 First Drive Review: The New Multipurpose Off-Roader In Town. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X