ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

ആഢംബര വാഹന ശ്രേണിയിൽ ഏവരും അറിയുന്ന ബ്രാൻഡാണ് ബിഎംഡബ്ല്യു. ഈ വർഷം ഇന്ത്യൻ വിപണിക്കായി നിരവധി മോഡലുകളെയാണ് ജർമൻ ബ്രാൻഡ് അണിനിരത്തിക്കൊണ്ടിരിക്കുന്നത്. ഈ വർഷം ആദ്യം വിൽപ്പനയ്ക്ക് എത്തിയ എൻ‌ട്രി ലെവൽ 2 സീരീസ് ഗ്രാൻ കൂപ്പെയും രാജ്യത്ത് ഏറെ ചലനങ്ങളുണ്ടാക്കി മുന്നേറുകയാണ്.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

കൃത്യമായ പ്ലാനും പദ്ധതിയുമായാണ് ബിഎംഡബ്ല്യു ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. പുതിയ ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ വിജയവും അതിന് ഉദാഹരണമാണ്. നിലവിൽ സ്പോർട്ട്, M സ്പോർട്ട് എന്നിങ്ങനെ രണ്ട് പെട്രോൾ പവർ വേരിയന്റുകളിലാണ് ആഢംബര വാഹനം നിരത്തിലിറങ്ങുന്നത്.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

ഈ സെഡാൻ ഇന്ത്യൻ വിപണിയിലെ 3 സീരീസിന് താഴെയായാണ് ഇടംപിടിച്ചിരിക്കുന്നത്. പുതിയ ബി‌എം‌ഡബ്ല്യു 220i മോഡലിന്റെ റിവ്യൂ വിശേഷങ്ങളിലേക്കാണ് ഇനി കടക്കാൻ ഒരുങ്ങുന്നത്.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

ഡിസൈനും പുറംമോടിയും

ബി‌എം‌ഡബ്ല്യുവിന്റെ സിഗ്‌നേച്ചർ എൽ‌ഇഡി ഹെഡ്‌ലൈറ്റുകളാണ് 220i സീരീസിന്റെ മുൻവശത്തെ പ്രധാന ആർഷണം. ഹെഡ്‌ലൈറ്റുകളിൽ നിന്നുള്ള ദൃശ്യപരത എടുത്തുപറയേണ്ട പ്ലസ് പോയിന്റാണ്. എൽഇഡി യൂണിറ്റുകളായ ഫോഗ് ലാമ്പുകൾ ബമ്പറിൽ അൽപ്പം താഴ്ത്തിയിരിക്കുന്നതും മനോഹരമാണ്.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

ഇത് M സ്‌പോർട്ട് വേരിയന്റായതിനാൽ ഫ്രണ്ട് ബമ്പർ വളരെ സ്‌പോർട്ടിയർ ആയിട്ടുണ്ട്. ഒപ്പം ചാനൽ എയറിന്റെ ഇരുവശത്തും സജീവ വെന്റുകളും കമ്പനി അവതരിപ്പിക്കുന്നു. ഇത് കാറിന് ആക്രമണാത്മക നിലപാടിനെ എടുത്തുകാണിക്കുന്നുണ്ട്. ബി‌എം‌ഡബ്ല്യുവിന്റെ സിഗ്‌നേച്ചർ ഘടകമായ കിഡ്‌നി ഗ്രില്ലിൽ ന്യായമായ ക്രോം അളവും നൽകിയിട്ടുണ്ട്.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

ഇനി വശങ്ങളിലേക്ക് നോക്കിയാൽ കാറിന് 17 ഇഞ്ച് M സ്‌പോർട്ട് അലോയ് വീലുകളുടെ ഒരു സെറ്റ് ലഭിക്കുന്നു. അത് വാഹനത്തിന്റെ സൗന്ദര്യം ശരിക്കും വർധിപ്പിക്കുന്നുണ്ടെന്നതിൽ സംശയമൊന്നുമില്ല. എന്നിരുന്നാലും റേസിംഗ് ബ്ലൂ പോലുള്ള ആകർഷകമായ നിറത്തിൽ ബ്രേക്ക് കാലിപ്പറുകൾ പൂർത്തിയാക്കിയിരുന്നെങ്കിൽ അത് കാറിന്റെ സ്പോർട്ടിനെസ് വർധിപ്പിച്ചേനെ.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

ഫ്രണ്ട് ഫെൻഡറിൽ കാറിന്റെ വശത്ത് ഒരു M ബാഡ്ജ് ഇടംപിടിച്ചിട്ടുണ്ട്. ഷാർപ്പ് ബോഡിലൈനിനു പകരം 2 സീരീസ് ഹെഡ്‌ലൈറ്റിനും ടെയിൽ ‌ലൈറ്റിനുമിടയിൽ വിഭജിച്ചിരിക്കുന്ന സൂക്ഷ്മമായ ലൈനുകളും ക്രീസുകളുമാണ് അവതരിപ്പിക്കുന്നത്.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

ബോഡി-കളർ റിയർ വ്യൂ മിററുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ കാറിൽ ക്രോം അലങ്കരിക്കലിന് പകരം വിൻഡോകൾക്ക് ചുറ്റും ബ്ലാക്ക് ഔ ഫിനിഷാണ് ഉപയോഗിച്ചിരിക്കുന്നത്. അൾട്രാ കൂൾ ആയി കാണപ്പെടുന്ന ഫ്രെയിംലെസ് ഡോറുകളും കാറിന് ലഭിക്കുന്നു.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

പിൻവശത്ത് കുറച്ച് കാര്യങ്ങൾ ശ്രദ്ധ ആകർഷിക്കാൻ പാകമാണ്. ആദ്യം സ്ലീക്ക് ടെയിൽ ‌ലൈറ്റുകളിലേക്കും വലിയ ഡ്യുവൽ-ടിപ്പ് എക്‌സ്‌ഹോസ്റ്റുകളിലേക്കുമാണ് കണ്ണെത്തുക. എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ ക്രോമിൽ പൂർത്തിയാക്കി ഡാർക്ക് ഗ്രേയിൽ പൂർത്തിയാക്കിയ റിയർ ഡിഫ്യൂസറിൽ സ്ഥാപിച്ചിരിക്കുന്നു.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

ബി‌എം‌ഡബ്ല്യു 220i M സ്‌പോർട്ടിൽ റിയർ പാർക്കിംഗ് ക്യാമറയും കാറിലുടനീളം പാർക്കിംഗ് സെൻസറുകളുമുണ്ട്. മൊത്തത്തിൽ 2 സീരീസ് പ്രത്യേകിച്ച് ചരിഞ്ഞ മേൽക്കൂരയും സൂക്ഷ്മമായ ബോഡി ക്രീസുകളും കൊണ്ട് മനോഹരമായാണ് നിർമിച്ചിരിക്കു്നത്. ഏത് കോണിൽ നിന്നും നോക്കുമ്പോൾ സെഡാൻ സ്പോർട്ടിയർ ആണെന്നതിൽ സംശയമൊന്നുമില്ല.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

ഇന്റീരിയറും സവിശേഷതകളും

കാറിനുള്ളിലേക്ക് കടക്കുമ്പോൾ മാന്യമായ അളവിൽ ക്യാബിൻ ഇടമുണ്ടെന്ന് മനസിലാകും. വലിയ പനോരമിക് സൺറൂഫ് ക്യാബിനെ അൽപ്പം പ്രീമിയം കാറാണെന്ന് ഓർമപ്പെടുത്തുന്നു. സവിശേഷതകളും ഉപകരണങ്ങളും സാങ്കേതികവിദ്യയും ഒരേ സമയം നിറഞ്ഞിരിക്കുന്ന ബിഎംഡബ്ല്യു 220i പുറംപോലെ തന്നെ അകവും മനോഹരമായാണ് സൂക്ഷിച്ചിരിക്കുന്നത്.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഡാഷ്‌ബോർഡിലെ ആകർഷണം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയുടെ സാന്നിധ്യവും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്.പുതിയ 220i M സ്‌പോർട്ടിന് 10.25 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കും.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

ഈ സ്‌ക്രീൻ കാറിനെക്കുറിച്ചുള്ള ധാരാളം വിവരങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഒപ്പം ഡ്രൈവറുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇത് ക്രമീകരിക്കാനും കഴിയും. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡിസ്‌പ്ലേയുടെ കാറിന്റെ ഡ്രൈവ് മോഡ് എപ്പോൾ മാറ്റുമ്പോഴും അതിന്റെ പശ്ചാത്തലം മാറ്റാൻ അനുവദിക്കുന്ന ഒരു സവിശേഷതയുമുണ്ട്.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

ഗിയർ ലിവറിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് പാനലും കാറിന്റെ അകത്തളത്തെ പ്രത്യേകതയാണ്. ഡോർ പാനലുകളിലും ഡാഷ്‌ബോർഡിലും ആംബിയന്റ് ലൈറ്റിംഗ് ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു.അതോടൊപ്പം ഏഴ് ആംബിയന്റ് ലൈറ്റിംഗ് ഓപ്ഷനുകളും ഇതിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോളും ബിഎംഡബ്ല്യു 220i മോഡലിൽ ഉണ്ട്. എങ്കിലും ഇത് കൂടുതൽ പ്രീമിയമാക്കാമായിരുന്നുവെന്നാണ് കരുതുന്നത്. ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും ധാരാളം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഉണ്ട്. ഓരോ ഡോറിനും ഒരു ബോട്ടിൽ ഹോൾഡർ നൽകാനും ജർമൻ ബ്രാൻഡ് ശ്രദ്ധിച്ചിട്ടുണ്ട്.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

സ്റ്റിയറിംഗ് വീൽ ലെതറിൽ പൊതിഞ്ഞ് ഡ്രൈവർക്ക് മികച്ച ഗ്രിപ്പാണ് നൽകുന്നത്. കൂടാതെ സ്റ്റിയറിംഗ് മമൗണ്ട് ചെയ്ത നിയന്ത്രണങ്ങൾ മികച്ച രീതിയിൽ സ്ഥാപിക്കുകയും ഇൻഫോടെയ്ൻമെന്റ് പ്രവർത്തിപ്പിക്കാനും കഴിയും. സ്റ്റിയറിംഗിനും M ബാഡ്ജ് ലഭിക്കുന്നുണ്ട്.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

എങ്കിലും ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലായിരുന്നെങ്കിൽ കൂടുതൽ മികച്ചതായിരുന്നേനെ. മുൻവശത്തെ രണ്ട് സീറ്റുകളും ഇലക്‌ട്രിക്കലി ക്രമീകരിക്കാവുന്നവയാണ്. എന്നാൽ ഡ്രൈവർ സൈഡിൽ മാത്രമേ രണ്ട് ക്രമീകരണങ്ങളുള്ള സീറ്റ് മെമ്മറി പ്രവർത്തനം ലഭിക്കൂ. മുൻ സീറ്റുകൾ സുഖകരവും മാന്യമായ കുഷൂനുള്ളതുമാണ്.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

കാറിന്റെ പിൻ‌ഭാഗം ചെറുതായി ഇടുങ്ങിയതാണ്. ലെഗ് റൂമിനെയും ഹെഡ്‌റൂമിനെയും സംബന്ധിച്ചിടത്തോളം ഉയരമുള്ള ആളുകൾക്ക് ഇത് പ്രശ്‌നം നേരിടേണ്ടിവരും. പിൻ സീറ്റ് രണ്ട് പേർക്കാണ് ഏറ്റവും അനുയോജ്യമാവുക. കാരണം സെന്റർ ടണൽ മൂലമുണ്ടാകുന്ന തടസത്തിന് ഇരിപ്പിടം അസ്വസ്ഥതയുണ്ടാക്കും. വലിയ പനോരമിക് സൺറൂഫ് വലിയ മാർജിനിൽ അസ്വസ്ഥത കുറയ്ക്കുന്നു.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യുന്നതിന് പിന്നിലുള്ള യാത്രക്കാർക്ക് രണ്ട് എസി വെന്റുകളും രണ്ട് ടൈപ്പ്-സി ചാർജിംഗ് സോക്കറ്റുകളും ലഭിക്കും. ബിഎംഡബ്ല്യു 220i വേരിയന്റിന് 460 ലിറ്റർ ബൂട്ട് സ്പേസാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ ഇടം ആവശ്യമെങ്കിൽ, പിൻ വരി പൂർണമായും താഴേയ്‌ക്ക് മടക്കിക്കളയാം അല്ലെങ്കിൽ 60:40 കോൺഫിഗറേഷനിൽ കൂടുതൽ സ്ഥലം ഉണ്ടാക്കാം.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

എഞ്ചിനും പെർഫോമൻസും

2.0 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു 220i മോഡലിന് തുടിപ്പേകുന്നത്. ഇത് 5,000 rpm-ൽ പരമാവധി 189 bhp കരുത്തും 4,600 rpm-ൽ 280 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഏഴ് സ്പീഡ് സെപ്ട്രോണിക് സ്പോർട്ട് ഡ്യുവൽ ക്ലച്ചുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവാണ് വാഹനം.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

ലോഞ്ച് കൺട്രോൾ മോഡും ബിഎംഡബ്ല്യു 220i M സ്‌പോർട്ടിന്റെ സവിശേഷതയാണ്. ഇതിന് 7.1 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതോടൊപ്പം ഇക്കോ പ്രോ, കംഫർട്ട്, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ ഓഫർ ചെയ്യുന്നു. ഇക്കോ പ്രോ മോഡിൽ, സ്റ്റിയറിംഗ് ഭാരം കുറഞ്ഞതും ത്രോട്ടിൽ പ്രതികരണം വളരെ മന്ദഗതിയിലാണെങ്കിലും മൈലേജ് വർധിപ്പിക്കാൻ ഇത് സഹായിക്കും.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

കംഫർട്ട് മോഡിൽ സ്റ്റിയറിംഗും ത്രോട്ടിൽ റെസ്പോൺസുമ അൽപ്പം മെച്ചപ്പെടും. സിറ്റിയിൽ ഏറ്റവും അനുയോജ്യമായ മോഡ് ഇതാണ്. സ്പോർട്ട് മോഡിലേക്ക് മാറുമ്പോൾ ത്രോട്ടിൽ കൂടുതൽ ഷാർപ്പും സ്റ്റിയറിംഗ് ശക്തമാക്കുന്നതുമാണ്. ഈ മോഡ് 220i M സ്‌പോർട്ടിന്റെ പരമാവധി സാധ്യതകൾ തുറക്കുന്നു.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

റൈഡും ഹാൻഡിലിംഗും

പവർ ഡെലിവറി വളരെ സൂക്ഷ്മവും വേഗം കുറഞ്ഞുമാണെങ്കിലും ഇത് പരിഹരിക്കാൻ പാഡിൽ ഷിഫ്റ്ററുകൾ ശരിക്കും ഉപയോഗപ്രദമാണ്. 220i- യിലെ സസ്പെൻഷൻ സജ്ജീകരണം മൃദുവായതോ കഠിനമോ അല്ല. കാറിന്റെ സ്‌പോർട്ടി സ്വഭാവത്തിനൊപ്പം സുഖപ്രദമായ ഒരു സവാരി വാഗ്ദാനം ചെയ്യാൻ ബിഎംഡബ്ല്യു ആഗ്രഹിക്കുന്നതിന്റഎ ഫലമാണിത്.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

സസ്പെൻഷൻ എല്ലാത്തരം റോഡുകളെയും ആഗിരണം ചെയ്യാൻ കഴിവുള്ളതാണ്. 225/45-R17 വലിപ്പമുള്ള ബ്രിഡ്ജ്സ്റ്റോൺ ടുറാൻസ ടയറുകളാണ് ബിഎംഡബ്ല്യു 220i M സ്പോർട്ട് ഉപയോഗിച്ചിരിക്കുന്നത്. ഈ ടയറുകളുടെ പ്രൊഫൈൽ ചെറുതായതിനാൽ എൻ‌വി‌എച്ച്, ഇൻസുലേഷൻ ലെവൽ അത്ര മികച്ചതല്ല.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

കർശനമായ സസ്പെൻഷൻ സജ്ജീകരണം കാരണം 220i കോർണറുകളിൽ കൃത്യതയായ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. എന്നാൽ നിങ്ങൾക്ക് കുറച്ച് ബോഡി റോൾ അനുഭവപ്പെട്ടേക്കാം.

ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

ഇന്ധനക്ഷമതയെ സംബന്ധിച്ചിടത്തോളം 220i സിറ്റിയിൽ 7.2 മുതൽ 8.7 കിലോമീറ്റർ വരെ മൈലേജാണ് നൽകുന്നത്. ഹൈവേയിൽ കാർ 10.5 മുതൽ 11.7 കിലോമീറ്റർ / ലിറ്റർ വരെ നൽകുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
New BMW 220i M Sport Road Test Review Performance Handling And More Details. Read in Malayalam
Story first published: Tuesday, June 22, 2021, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X