ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

By Staff

കിക്ക്‌സിനെ ഇന്ത്യയില്‍ കൊണ്ടുവരണോയെന്ന ആശയക്കുഴപ്പം തീര്‍ക്കാന്‍ നിസാന് രണ്ടുവര്‍ഷം വേണ്ടിവന്നു. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച എസ്‌യുവി പട്ടമടക്കം പുരസ്‌കാരങ്ങള്‍ നിരവധി കിക്ക്‌സിനെ തേടിവന്നപ്പോഴും നിസാന്‍ കരുതി, ഇന്ത്യയില്‍ ടെറാനോയുണ്ടല്ലോ; പിന്നെയെന്തിനാണ് പുതിയ എസ്‌യുവി. പക്ഷെ അഞ്ചുവര്‍ഷമായിട്ടും വിപണിയില്‍ ഇഴഞ്ഞുകൊണ്ടിരിക്കുന്ന ടെറാനോ വില്‍പ്പന ഒടുവില്‍ കമ്പനിയെ ഇരുത്തി ചിന്തിപ്പിച്ചു.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

വിപണിയില്‍ ടെറാനോ പഴഞ്ചനായി. പുതുക്കിയാലും പ്രചാരം നേടുമോയെന്ന കാര്യം സംശയം. അതിലും നല്ലത് വിദേശത്ത് ഹിറ്റായ കിക്ക്‌സിനെ ഇങ്ങോട്ടു കൊണ്ടുവരുന്നതാണ്. 2019 ജനുവരിയില്‍ കിക്ക്‌സ് എസ്‌യുവി വില്‍പ്പനയ്ക്കു വരുമ്പോള്‍ അഞ്ചു സീറ്റര്‍ ടെറാനോ നിസാന്‍ നിരയില്‍ നിന്ന് പിന്‍വാങ്ങും.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

ക്രെറ്റയുമായുള്ള മത്സരത്തിലാണ് ടെറാനോയ്ക്ക് അടവുകള്‍ പിഴച്ചത്. ഇന്ത്യയില്‍ പുതിയ കിക്ക്‌സ് അങ്കംകുറിക്കുക ഇതേ ക്രെറ്റയോടു തന്നെ. ടെറാനോയ്ക്ക് പകരം കിക്ക്‌സ് വരുമ്പോള്‍ നിസാന്‍ നല്‍കുന്ന പ്രതീക്ഷകള്‍ പരിശോധിക്കാം.

Most Read: ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളിലേക്ക് — ഇനി കണ്ട് ബോധ്യപ്പെട്ടതിന് ശേഷം ബുക്ക് ചെയ്യാം

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

രൂപകല്‍പന

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നിരയിലേക്കു പുതിയൊരു മോഡലിനെ നിസാന്‍ ഇന്ത്യ അവതരിപ്പിക്കുന്നത്. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ പുതുതലമുറ ഡിസൈന്‍ ഭാഷ്യം കിക്ക്‌സിനെ സണ്ണിയും ടെറാനോയമുള്ള നിസാന്‍ നിരയില്‍ വേറിട്ടുനിര്‍ത്തും. നിസാന്റെ തനത് വ്യക്തിമുദ്രയായ 'V-മോഷന്‍' ഗ്രില്ല് കിക്ക്‌സിനും ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നുതുടങ്ങും എസ്‌യുവിയുടെ ആധുനിക മുഖഭാവവും.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ബൂമറാങ് ശൈലിയിലാണ്. ക്രോമിന് അമിത പ്രധാന്യമെങ്ങുമില്ല. പതിവിലും താഴെയാണ് ഫോഗ്‌ലാമ്പുകള്‍ക്കുള്ള ഇടം. സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റ് പുതിയ കിക്ക്‌സ് പരുക്കാനണെന്നു പറഞ്ഞുവെയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

വശങ്ങളില്‍ ഡയനാമിക് സോണിക് പള്‍സ് ഡിസൈന്‍ ശൈലി കണ്ണില്‍പ്പെടും. അറ്റം കൂര്‍ത്തുനില്‍ക്കുന്ന ക്യാരക്ടര്‍, ബെല്‍റ്റ് ലൈനുകള്‍ ഈ ശൈലിയുടെ ഭാഗമാണ്. അതേസമയം പഴയ ഇന്‍ഫിനിറ്റ് ശൈലിയുടെ പ്രതിബിംബം പുറംമോടിയില്‍ അങ്ങിങ്ങായി കാണാം.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂര കിക്ക്‌സിന്റെ ആകാരത്തോട് നീതിപുലര്‍ത്തുന്നുണ്ട്. 17 ഇഞ്ച് വലുപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകളാണ് എസ്‌യുവിക്ക്. 210 mm ഗ്രൗണ്ട് ക്ലിയറന്‍സും 5.2 മീറ്റര്‍ മാത്രമുള്ള ടേണിംഗ് റേഡിയസും കിക്ക്‌സിന് ശ്രേണിയില്‍ മേല്‍ക്കോയ്മ സമര്‍പ്പിക്കും.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

മുന്‍വശത്തെ ഡിസൈന്‍ ശൈലികള്‍ പിന്നഴകിലേക്ക് പകര്‍ത്താന്‍ നിസാന്‍ ശ്രമിച്ചിട്ടുണ്ട്. ബൂമറാങ് ടെയില്‍ലാമ്പുകളും വലിയ പിന്‍ ബമ്പറും ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡും പിന്നഴകിന് ചാരുത പകരുന്നു.

Most Read: ആഢംബര മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

അകത്തളം

അകത്തളം ആധുനികമാണ്, എന്നാല്‍ കാര്യമായ അലങ്കാരപ്പണികള്‍ ഇല്ലാതാനും. 'ഗ്ലൈഡിംഗ് വിംഗ്' ശൈലിയിലുള്ള ഡാഷ്‌ബോര്‍ഡ് ഉള്ളില്‍ കൂടുതല്‍ വിശാലത അനുഭവപ്പെടുത്തുമെന്ന് നിസാന്‍ പറയുന്നു. ബട്ടണുകളും അനുബന്ധ സംവിധാനങ്ങളും അടച്ചടക്കത്തോടെയാണ് മുന്‍വശത്ത് ഒരുക്കിയിട്ടുള്ളത്.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

പ്രീമിയം അനുഭവമുണര്‍ത്താന്‍ ഡാഷ്‌ബോര്‍ഡിലെ തുകല്‍ ആവരണത്തിന് കഴിയുന്നുണ്ട്. മേല്‍ത്തരം നിലവാരമുള്ള കറുത്ത പ്ലാസ്റ്റിക് പാനലുകളും ചെറിയ സില്‍വര്‍ ഘടകങ്ങളും ഡാഷ്‌ബോര്‍ഡിന്റെ ഭാഗമായി കാണാം. അതേസമയം തിരഞ്ഞെടുത്ത പാനലുകള്‍ക്ക് കാര്‍ബണ്‍ ഫൈബര്‍ ശൈലി നല്‍കാനുള്ള കമ്പനിയുടെ ശ്രമം നിരാശപ്പെടുത്തും.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍ മുന്‍തലമുറ മെര്‍സിഡീസ് ബെന്‍സ് മോഡലുകളെയാണ് ഓര്‍മ്മപ്പെടുത്തുക. സ്റ്റീയറിംഗ് വീലിന് പിന്നിലാണ് ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍. സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്‍ കണ്‍സോളില്‍ വലതുഭാഗം പൂര്‍ണ്ണമായും ഇന്ധന മീറ്റര്‍ കൈയ്യടക്കും.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

ഇടതുവശത്ത് ടാക്കോമീറ്ററും. ഒത്ത നടുവിലാണ് ഡിജിറ്റല്‍ സ്പീഡോമീറ്റര്‍. തൊട്ടുമുകളില്‍ പ്രത്യേക ഡിജിറ്റല്‍ ഡിസ്‌പ്ലേയുമുണ്ട്. ഓഡോമീറ്റര്‍, ട്രിപ്പ്, റേഞ്ച്, ശരാശരി വേഗം തുടങ്ങിയ വിവരങ്ങള്‍ ഈ ഡിസ്‌പ്ലേ ലഭ്യമാക്കും.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം

2019 നിസാന്‍ ആള്‍ട്ടിമ സെഡാന്റെ 8.0 ഇഞ്ച് ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ സംവിധാനമാണ് കിക്ക്‌സ് പങ്കിടുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ, വോയിസ് കമ്മാന്‍ഡ് ഓപ്ഷനുകളുടെ പിന്തുണ ഇന്‍ഫോടെയ്ന്റ് സംവിധാനത്തിനുണ്ട്. നിസാന്‍ കണക്ട് ആപ്പ് ഉപയോഗിച്ച് സ്മാര്‍ട്ടഫോണുമായും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ബന്ധപ്പെടുത്താം.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

എസ്‌യുവിയിലെ ആറു സ്പീഡ് സംവിധാനം (നാലു ഡോര്‍ സ്പീക്കറുകളും രണ്ടു ട്വീറ്ററുകളും) ശ്രേണിയില്‍ ഏറ്റവും മികച്ചതല്ലെങ്കിലും ശബ്ദാനുഭവം നിരാശപ്പെടുത്തില്ല.

Most Read: ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

പ്രായോഗികത

കറുപ്പും തവിട്ടും കലര്‍ന്ന ഇരട്ടനിറമാണ് അകത്തളത്തിന്. ടെലിസ്‌കോപിക് സ്റ്റീയറിംഗ് സംവിധാനത്തിന്റെ അഭാവം നികത്താന്‍ ഒരുപരിധി വരെ ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റിന് കഴിയും. ഉള്ളിലെ സ്റ്റോറേജ് ശേഷി ചെറിയ ഗ്ലോവ്‌ബോക്‌സില്‍ പരിമിതപ്പെടുന്നു. ഡോര്‍ പോക്കറ്റുകളില്‍ ഒരുലിറ്റര്‍ ശേഷിയുള്ള വെള്ളക്കുപ്പികള്‍ സൂക്ഷിക്കാം.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

യുഎസ്ബി പോര്‍ട്ട് ഒന്നു മാത്രമെയുള്ളൂ എസ്‌യുവിയില്‍. എന്നാല്‍ മുന്നിലും പിന്നിലും പ്രത്യേക പവര്‍ സോക്കറ്റുകള്‍ കമ്പനി നല്‍കിയിട്ടുണ്ട്. ക്യാബിന്‍ താപം പെട്ടെന്ന് നിയന്ത്രിക്കാന്‍ കൂളിംഗ് സംവിധാനത്തിന് കഴിയുന്നുണ്ടെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

ഉയര്‍ന്ന യാത്രക്കാര്‍ക്ക് പിറകിലെ സീറ്റുകള്‍ കുറച്ചു ബുദ്ധിമുട്ട് സൃഷ്ടിക്കും. പിന്‍ സീറ്റുകളില്‍ 'അണ്ടര്‍-തൈ സപ്പോര്‍ട്ട്' (തുടകള്‍ക്ക്) കാര്യമായില്ല. എന്നാല്‍ ആവശ്യമായ ലെഗ്‌റൂമും ഹെഡ്‌റൂമും പിന്‍നിരയില്‍ ലഭിക്കും. ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കിക്ക്‌സിനെ നിസാന്‍ ഇന്ത്യയില്‍ കൊണ്ടുവരുന്നത്.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

കിക്ക്‌സിലെ എറൗണ്ട് വ്യൂ മോണിട്ടര്‍ സംവിധാനം ശ്രേണിയിലെ ആദ്യ ഫീച്ചറാണ്. മുന്നിലും പിന്നിലും സ്ഥാപിച്ച നാലു ക്യാമറകളില്‍ നിന്നും 360 ഡിഗ്രി ദൃശ്യങ്ങള്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയിലേക്കെത്തും. ഇരുപതുലക്ഷത്തിന് താഴെയുള്ള കാറുകളില്‍ 360 ഡിഗ്രി ക്യാമറകള്‍ അപൂര്‍വ്വമാണ്. തിരക്കുനിറഞ്ഞ ഗതാഗതത്തിലും പാര്‍ക്കിംഗ് വേളയിലും എറൗണ്ട് വ്യൂ മോണിട്ടര്‍ ഡ്രൈവറെ സഹായിക്കും. 400 ലിറ്ററാണ് എസ്‌യുവിയുടെ ബൂട്ട് ശേഷി.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

എഞ്ചിനും പ്രകടനക്ഷമതയും

കമ്പനി നിലവില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ K9K DCi ഡീസല്‍ എഞ്ചിനാണ് കിക്ക്‌സിലും. എഞ്ചിന് 108 bhp കരുത്തും 240 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ടെറാനോയ്ക്ക് സമാനമായ പ്രകടനക്ഷമത കിക്ക്‌സും കാഴ്ച്ചവെക്കും. രണ്ടായിരം ആര്‍പിഎമ്മിന് താഴെ ടര്‍ബ്ബോ ലാഗ് അനുഭവപ്പെടും.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

എന്നാല്‍ ഇതിന് മുകളില്‍ ടോര്‍ഖ് അതിവേഗം എഞ്ചിനില്‍ നിന്ന് ഇരച്ചെത്തുമെന്ന് എടുത്തുപറയണം. ഉയര്‍ന്ന വേഗത്തിലും കാറിന് സ്ഥിരത നഷ്ടപ്പെടില്ല. മണിക്കൂറില്‍ 171 കിലോമീറ്റര്‍ തൊടാനും വേഗം നിലനിര്‍ത്താനും കിക്ക്‌സിന് കഴിയും.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

മികവേറിയ സസ്‌പെന്‍ഷന്‍ ഉയര്‍ന്ന വേഗത്തിലും യാത്രാസുഖം ഉറപ്പുവരുത്തും. ഇന്ധനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ഇക്കോ മോഡ് എസ്‌യുവിയിലുണ്ട്. മുന്‍ വീല്‍ ഡ്രൈവ് പതിപ്പ് മാത്രമെ കിക്ക്‌സിലുള്ളൂ. ഹില്‍ സ്റ്റാര്‍ട്ട്, ഇന്റിലിജന്റ് ട്രേസ് കണ്‍ട്രോള്‍ (ട്രാക്ഷന്‍ കണ്‍ട്രോള്‍) എന്നിവ ചെറിയ ഓഫ്‌റോഡ് സാഹസങ്ങളില്‍ എസ്‌യുവിക്ക് കരുത്ത് പകരും.

ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

സുരക്ഷാ സംവിധാനങ്ങളും ഫീച്ചറുകളും

 • നാലു എയര്‍ബാഗുകള്‍
 • ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും
 • മൂഡ് ലൈറ്റിംഗ്
 • എബിഎസ് + ഇബിഡി + ബിഎ
 • കോര്‍ണറിംഗ് ഫോഗ്‌ലാമ്പുകള്‍
 • കീലെസ് എന്‍ട്രി
 • അപകടത്തില്‍ ഇടിയുടെ ആഘാതം മുഴുവന്‍ ഉള്‍ക്കൊണ്ടു ക്യാബിന്‍ സുരക്ഷ ഉറപ്പുവരുത്തുന്ന GRAPHENE (ഗ്രാവിറ്റി-ഫിലിക് എനര്‍ജി അബ്‌സോര്‍പ്ഷന്‍) ബോഡി ഘടന, നിസാന്‍ കിക്ക്‌സിന്റെ പ്രധാന സവിശേഷതയാണ്.

  ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ — റിവ്യു

  ടെറാനോയെ പോലെ XE, XL, XV വകഭേദങ്ങളിലാകും കിക്ക്‌സും വില്‍പ്പനയ്ക്കു വരിക. 11 മുതല്‍ 15 ലക്ഷം രൂപ വരെ എസ്‌യുവിക്ക് വില പ്രതീക്ഷിക്കാം. മൈലേജ് വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും കഠിനമായ ഉപയോഗത്തില്‍ 12.3 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത മോഡല്‍ കാഴ്ച്ചവെക്കുകയുണ്ടായി. പ്രതിദിന ഉപയോഗത്തില്‍ 17 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ കിക്ക്‌സിന് കഴിയുമെന്ന് അനുമാനിക്കാം.

Most Read Articles

Malayalam
English summary
Nissan Kicks Review In Malayalam.
Story first published: Monday, December 17, 2018, 15:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X