Just In
- 3 min ago
വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്പോർട്ട് മോട്ടോർസൈക്കിൾ
- 7 min ago
അപ്രീലിയ SXR160 മാക്സി സ്കൂട്ടറിനെ അടുത്ത് അറിയാം; പരസ്യ വീഡിയോ ഇതാ
- 41 min ago
പുതിയ ബിഎസ്-VI ബെനലി TRK 502 ജനുവരി 29-ന് വിപണിയിലെത്തും
- 1 hr ago
അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍
Don't Miss
- Finance
പ്രതിരോധ മേഖലയ്ക്ക് മാത്രമായി രാജ്യത്തെ ആദ്യ വ്യവസായ പാർക്ക് ഒറ്റപ്പാലത്ത്; ചെലവ് 130.84 കോടി
- Movies
97 കിലോയിൽ നിന്ന് വീണ നായർ ശരീരഭാരം കുറച്ചത് ഇങ്ങനെ, പുതിയ മേക്കോവറിനെ കുറിച്ച് നടി...
- News
കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിക്ക് വിലക്കുമായി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു
- Lifestyle
മരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെ
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ നിസാൻ; മാഗ്നൈറ്റ് ആദ്യ ഡ്രൈവ് റിവ്യൂ
ജാപ്പനീസ് കാർ നിർമാതാക്കളായ നിസാൻ ഈ മാസം അവസാനത്തോടെ മാഗ്നൈറ്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ഒരുങ്ങുന്നു.

2020 ഒക്ടോബർ 21 -നാണ് ആഗോളതലത്തിൽ ബ്രാൻഡിന്റെ പുതിയ B-സെഗ്മെന്റ് എസ്‌യുവി അവതരിപ്പിച്ചത്, ഇത് ഇന്ത്യൻ വിപണിയിൽ ഉയർന്ന മത്സരാധിഷ്ഠിത സബ് -ഫോർ മീറ്റർ കോംപാക്ട്-എസ്‌യുവി വിഭാഗത്തിൽ സ്ഥാനം പിടിക്കും.

പുതിയ മാഗ്നൈറ്റ് സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നതായി തോന്നുന്നു, അതേസമയം സെഗ്‌മെന്റിലെ എതിരാളികൾക്കെതിരെ വേറിട്ടുനിൽക്കാൻ സഹായിക്കുന്ന ആകർഷകമായ രൂപകൽപ്പനയും വാഗ്ദാനം ചെയ്യുന്നു. ഞങ്ങൾക്ക് ഒരു ദിവസം ഈ കാറിനൊപ്പം ചെലവഴിക്കാനുള്ള അവസരം ലഭിച്ചു. നിസാൻ മാഗ്നൈറ്റ് നഗരത്തിലും ഹൈവേയിലും ഓടിച്ചതിനു ശേഷമുള്ള ഞങ്ങളുടെ അഭിപ്രായമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
MOST READ: ലിറ്ററിന് 20 കിലോമീറ്റർ മൈലേജുമായി നിസാൻ മാഗ്നൈറ്റ്

രൂപകൽപ്പനയും ശൈലിയും
ഒറ്റനോട്ടത്തിൽ, നിസാൻ മാഗ്നൈറ്റ് തികച്ചും അതിശയകരമായി തോന്നുന്നു. ഞങ്ങൾ മുകളിൽ സൂചിപ്പിച്ചതുപോലെ, കോംപാക്ട് എസ്‌യുവിക്ക് ചുറ്റും ഷാർപ്പ് ലൈനുകളും ക്രീസുകളുമുള്ള അതിശയകരമായ ഡിസൈനാണുള്ളത്. ചുറ്റും ബ്ലാക്ക് ക്ലാഡിംഗും, ഫ്ലെയർഡ് വീൽ ആർച്ചുകളുമായിട്ടാണ് എസ്‌യുവി വരുന്നത്.

മുൻവശത്ത്, മാഗ്നൈറ്റിന് ബോൾഡ് ലൈനുകളും ക്രീസുകളും ഹൂഡിൽ ലഭിക്കുന്നു, ഇത് കാറിനെ കാഴ്ച്ചയിൽ കൂടുതൽ മസ്കുലറാക്കി മാറ്റുന്നു. വളരെ ആകർഷകമായ എൽഇഡി ഹെഡ്‌ലൈറ്റുകളും ലഭിക്കുന്നു, കൂടാതെ ബമ്പറിന്റെ താഴത്തെ ഭാഗത്ത് ഡിആർഎല്ലുകളും ഇതിലുണ്ട്. എൽഇഡി ബൾബുകളുമായി വരുന്ന പ്രൊജക്ടർ യൂണിറ്റുകളാണ് ഫോഗ് ലൈറ്റുകൾ. മൊത്തത്തിൽ, മാഗ്നൈറ്റിലെ ലൈറ്റിംഗ് സജ്ജീകരണം മനോഹരമായി കാണപ്പെടുന്നു.

കോംപാക്ട് എസ്‌യുവിയ്ക്ക് ഫ്രണ്ട് ഗ്രില്ലിൽ ന്യായമായ അളവിലുള്ള ക്രോം ലഭിക്കുന്നു, കൂടാതെ ഡാറ്റ്‌സനിൽ കാണുന്നതിനോട് സമാനമായി ഗ്രില്ലാണ്. കാറിന്റെ ഫ്രണ്ട് ബമ്പർ ഇതിന് സ്പോർട്ടി ലുക്ക് നൽകുന്നു.

വശത്തേക്ക് നീങ്ങുമ്പോൾ, ഏവരുടേയും ശ്രദ്ധ ആകർഷിക്കുന്ന ആദ്യ കാര്യം മെഷീൻ കട്ട് അഞ്ച്-സ്‌പോക്ക് ഡ്യുവൽ-ടോൺ അലോയി വീലുകളാണ്. ഇവയുടെ രൂപകൽപ്പന സ്കോഡ ഒക്ടാവിയ VRS -ൽ കാണുന്നതുപോലെയാണ്. ഞങ്ങൾ നേരത്തെ സൂചിപ്പിച്ചതുപോലെ, ബ്ലാക്ക് ക്ലാഡിംഗ് കാറിന് ശക്തമായ രൂപം നൽകുന്നു.
MOST READ: "ഗോഡ് ഓഫ് ഓൾ ട്രക്സ്"; ഹെർക്കുലീസ് 6×6 പിക്കപ്പ് ട്രക്ക് അവതരിപ്പിച്ച് റെസ്വാനി

കോംപാക്ട് എസ്‌യുവിയിൽ ഇന്റഗ്രേറ്റഡ് എൽഇഡി ഇൻഡിക്കേറ്ററുള്ള ബ്ലാക്ക്ഔട്ട് ORVM ഒരുക്കിയിരിക്കുന്നു. സെഗ്മെന്റ്-ഫസ്റ്റ് 360-ഡിഗ്രി വ്യൂ നൽകുന്നതിന് ORVM -കളിൽ ക്യാമറകളും സജ്ജീകരിച്ചിരിക്കുന്നു.

കാറിന് ഡ്യുവൽ-ടോൺ പെയിന്റ് സ്കീം ലഭിക്കുന്നു, റൂഫ് ബ്ലാക്ക് നിറത്തിൽ ഒരുക്കിയിരിക്കുന്നു, ഇത് ആകർഷകമായി കാണപ്പെടുന്നു. ഡോർ ഹാൻഡിലുകൾ ക്രോമിൽ പൂർത്തിയാക്കി, ഇത് കാറിന് ഒരു മികച്ച അനുഭവം നൽകുന്നു. 50 കിലോഗ്രാം ഭാരം വഹിക്കാൻ കഴിയുന്ന സിൽവർ നിറത്തിൽ പൂർത്തിയാക്കിയ ഫംഗ്ഷണൽ റൂഫ് റെയിലുകളും ഇതിലുണ്ട്.
MOST READ: അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടൊയോട്ട

പിൻ പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, മാഗ്നൈറ്റിന്റെ ടെയിൽലൈറ്റ് എൽഇഡികളാണെന്ന് തോന്നാമെങ്കിലും അവ അങ്ങനെയല്ല. എന്നിരുന്നാലും, ടൈൽലൈറ്റുകളുടെ പ്രകാശം അതിശയകരമാണ്, അതിനാൽ, കാർ പിൻഭാഗത്തുനിന്നും ഗംഭീരമായി കാണപ്പെടുന്നു.

ലോഗോയ്‌ക്ക് ചുവടെയുള്ള മധ്യഭാഗത്ത് തന്നെ ബോൾഡ് ‘മാഗ്നൈറ്റ്' ബാഡ്‌ജിംഗ് ലഭിക്കുന്നു. പാർക്കിംഗ് സെൻസറുകളും അഡാപ്റ്റീവ് മാർഗ്ഗനിർദ്ദേശങ്ങളും കാറിന് ലഭിക്കുന്നു, അത് ശരിക്കും ഇറുകിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാൻ സഹായിക്കുന്നു. ക്യാമറയുടെ ഗുണനിലവാരം അൽപ്പം മികച്ചതാക്കാമായിരുന്നു.

ഇന്റീരിയറുകളും സവിശേഷതകളും
എസ്‌യുവിക്കുള്ളിൽ പ്രവേശിക്കുമ്പോൾ വിശാലമായ ക്യാബിനാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ഡാഷ്‌ബോർഡ് കറുത്ത നിറത്തിൽ പൂർത്തിയാക്കി, എസി വെന്റുകൾ ഒരു ലംബോർഗിനിയിൽ വരുന്നതുപോലെ കാണപ്പെടുന്നു. മൊത്തത്തിൽ മാഗ്നൈറ്റിന്റെ ക്യാബിൻ മനോഹരവും കാറിന് പ്രീമിയം രൂപം നൽകുകയും ചെയ്യുന്നു.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉൾക്കൊള്ളുന്ന 8.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് സെന്റർ സ്റ്റേജിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

ടച്ച്‌സ്‌ക്രീൻ സെൻസിറ്റീവ് ആണ്, മാത്രമല്ല സിസ്റ്റത്തിൽ ലാഗുമില്ല. ഇൻഫോടൈൻമെൻറ് സിസ്റ്റത്തിന് തൊട്ടുതാഴെയായി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ക്രമീകരിച്ചിരിക്കുന്നു, അതിന്റെ ഡയലുകൾക്കുള്ളിൽ റീഡ്ഔട്ടുകളുമുണ്ട്.

സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ എസി കൺട്രോളുകൾക്ക് തൊട്ടുതാഴെയായി സ്ഥാപിച്ചിരിക്കുന്നു. രണ്ട് ചാർജിംഗ് സോക്കറ്റുകൾ കാറിലുണ്ട്, ധാരാളം സ്റ്റോറേജ് സ്പെയിസുകളും വാഹനത്തിനുള്ളിൽ നിർമ്മാതാക്കൾ ഒരുക്കിയിക്കുന്നു.

ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന്റെയും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെയും കൺട്രോളുകളുമായി വരുന്നു. സ്വിച്ച് ഗിയറിന്റെ ഗുണനിലവാരം മികച്ചതും പ്രീമിയം അനുഭവപ്പെടുന്നതുമാണ്.

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് കാറിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. 7.0 ഇഞ്ച് MID സ്‌ക്രീനുള്ള ഡിജിറ്റൽ യൂണിറ്റ് കാറിനെക്കുറിച്ച് ധാരാളം വിവരങ്ങൾ നൽകുന്നു. ക്ലസ്റ്റർ മികച്ചതായി കാണപ്പെടുന്നു, പക്ഷേ റീഡ്ഔട്ടുകൾ ഒരു വീഡിയോ ഗെയിമിൽ എന്ന പോലെ കാണപ്പെടുന്നു, ഇത് കുറച്ച് കൂടെ മികച്ചതാകുമായിരുന്നു.

സീറ്റുകൾ എല്ലാം വളരെ സുഖകരമാണ്, ഇവ ബ്ലാക്ക് നിറത്തിൽ ഒരുക്കിയിരിക്കുന്നു. ഡ്രൈവർ സീറ്റിന് മാത്രമേഉയരം ക്രമീകരിക്കാനുള്ള ഫീച്ചർ ലഭിക്കുന്നുള്ളൂ. ഫ്രണ്ട് സീറ്റുകൾ മികച്ച തൈ സപ്പോർട്ടും സൈഡ് ബോൾസ്റ്ററുകളും നൽകുന്നു. കുറച്ച് മണിക്കൂറുകൾ മാത്രമേ കാർ ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളൂ എന്നിരുന്നാലും നീണ്ട യാത്രയിൽ സീറ്റുകൾ നിങ്ങളെ തളർത്തില്ലെന്ന് ഞങ്ങൾക്ക് തീർച്ചയായും പറയാൻ കഴിയും.

പിന്നിലും സീറ്റുകൾ നല്ല ബാക്ക് റെസ്റ്റ് നൽകുന്നു, എന്നാൽ ലെഗ് റൂം കുറവായതിനാൽ ഉയരമുള്ള യാത്രക്കാർക്ക് അല്പം ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, ഉയരമുള്ള യാത്രക്കാർക്ക് ഹെഡ്‌റൂം ഒരു പ്രശ്‌നമല്ല.

മാഗ്നൈറ്റിലെ എസി അതിശയകരമാണ്, പിന്നിലും എസി വെന്റുകൾ ലഭിക്കുന്നതിനാൽ കാറിന്റെ ക്യാബിൻ കഠിനമായി ചൂടുള്ള ദിവസത്തിൽ പോലും വളരെ വേഗത്തിൽ തണുക്കുന്നു. സൺറൂഫ് ആണ് മാഗ്നൈറ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിന് പോലും ഇല്ലാത്ത ഒരു കാര്യം.

നിസാൻ മാഗ്നൈറ്റിന് 336 ലിറ്റർ ബൂട്ട് സ്പേസ് ലഭിക്കുന്നു, അത് നാല് പേർക്ക് ലഗേജ് സൂക്ഷിക്കാൻ പര്യാപ്തമാണ്. ലഗേജുകൾക്ക് കൂടുതൽ ഇടം ആവശ്യമാണെങ്കിൽ പിൻ സീറ്റുകൾക്ക് 60:40 അനുപാദത്തിൽ മടക്കുകയും ചെയ്യാം.

ഡ്രൈവിംഗ് ഇംപ്രഷനുകൾ
1.0 ലിറ്റർ NA യൂണിറ്റ്, 1.0 ലിറ്റർ ടർബോചാർജ്ഡ് മോട്ടോർ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളാണ് പുതിയ നിസാൻ മാഗ്നൈറ്റിനെ ശക്തിപ്പെടുത്തുന്നത്. 1.0 ലിറ്റർ NA എഞ്ചിൻ 71 bhp കരുത്തും, 96 Nm torque ഉം ഉൽപാദിപ്പിക്കുന്നു, ഇത് സ്റ്റാൻഡേർഡ് അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി യോജിക്കുന്നു. ലോവർ-സ്പെക്ക് ട്രിമ്മുകളിൽ മാത്രമേ ഈ എഞ്ചിൻ ലഭ്യമാകൂ.

1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് 99 bhp കരുത്തും 160 Nm torque ഉം പുറന്തള്ളുന്നു. ഞങ്ങൾ ഏഴ് സ്റ്റെപ്പ് CVT വേരിയന്റാണ് ഓടിക്കാണ് ലഭിച്ചത്, ഇതൊരു മികച്ച ഗിയർബോക്സ് ആണെന്നതിൽ സംശയമില്ല. ഇതേ എഞ്ചിൻ, പവർ കണക്കുകൾ ഉൽപാദിപ്പിക്കുന്ന അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ഓഫറിൽ ഉണ്ട്.

CVT ഗിയർബോക്സ് സുഗമമായി അനുഭവപ്പെടുകയും ലീനിയർ പവർ ഡെലിവറി നടത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, ഗിയർബോക്സിൽ ‘D' മോഡിന് തൊട്ടുപിന്നിൽ ഒരു ‘L' മോഡ് ഉണ്ടായിരുന്നു, അത് താഴ്ന്ന ശ്രേണിയെ സൂചിപ്പിക്കുന്നു.

ഇപ്പോൾ നിങ്ങൾ ‘D' മോഡിൽ മണിക്കൂറിൽ 40 അല്ലെങ്കിൽ 50 കിലോമീറ്റർ വേഗതയിൽ ഓടിക്കുകയും പെട്ടെന്ന് നിങ്ങൾ 'L' മോഡിലേക്ക് മാറുകയും ചെയ്താൽ, rpm ജമ്പ് അനുഭവപ്പെടുന്നു, ഉദാഹരണത്തിന് rpm 2,500 -ൽ നിന്ന് 4,000 rpm മാർക്കിലേക്ക് നീങ്ങുന്നത് നിങ്ങൾക് കാണാനാകും. ഇപ്പോൾ ഇത് കാരണം ആദ്യ കുറച്ച് ഗിയറുകളിൽ കൂടുതൽ torque ലഭ്യമാണ്. കുത്തനെയുള്ള കയറ്റങ്ങളിൽ കാർ കയറുമ്പോൾ ഇത് സഹായകമാകും.

എഞ്ചിന് മികച്ച മിഡ് റേഞ്ചും ടോപ്പ് എന്റും നൽകുന്നു, അതിനാൽ വളരെ പെട്ടെന്ന് മൂന്ന് അക്ക വേഗത്തിൽ എത്താനാവും. ഇതൊരു CVT ഗിയർബോക്സ് ആയതിനാൽ ഷിഫ്റ്റുകൾക്കിടയിൽ കാലതാമസമില്ല.

ഞങ്ങൾ ശ്രദ്ധിച്ച ഒരു കാര്യം, കുറഞ്ഞ വേഗതയിൽ ക്യാബിൻ വളരെ നിശബ്ദത പാലിക്കുന്നു എന്നതാണ്, നല്ല NVH ലെവൽ നിർമ്മാതാക്കൾ മെയിന്റെയിൻ ചെയ്യുന്നു, പക്ഷേ മണിക്കൂറിൽ 80 കിലോമീറ്റർ പിന്നിടുമ്പോൾ നിങ്ങൾ എഞ്ചിൻ ശബ്ദം തുടർച്ചയായി കേൾക്കും, ഇത് ചിലപ്പോൾ അലോസരമാകാം. ഇതുകൂടാതെ, മോട്ടോർ വളരെ പെപ്പിയായി അനുഭവപ്പെടുകയും അതിന്റെ കടമ നന്നായി ചെയ്യുകയും ചെയ്യുന്നു.

മാഗ്നൈറ്റിലെ സസ്പെൻഷൻ സജ്ജീകരണം മികച്ചതാണ്, 205 mm ഗ്രൗണ്ട് ക്ലിയറൻസുള്ള ഈ കാറിന് കുറച്ച് ഓഫ്-റോഡിംഗ് ചെയ്യാനും കഴിയും. വളവുകളിലും തിരിവുകളിലും വാഹനത്തിന്റെ ഹാൻഡ്‌ലിംഗ് നിങ്ങളെ ആശ്ചര്യപ്പെടും. ചെറിയ അളവിൽ ബോഡി റോളുണ്ട്, പക്ഷേ ഇത് വളരെയധികം അനുഭവപ്പെടുന്നില്ല. ഹമ്പുകളും കുഴികളും മികച്ച രീതിയിൽ ആഗിരണം ചെയ്യുന്നതിനാൽ സസ്പെൻഷൻ സജ്ജീകരണം സിറ്റി ഡ്രൈവിംഗിന് അനുയോജ്യമാണ്.

സ്റ്റിയറിംഗ് വീലിന് നല്ല ഗ്രിപ്പും, വളരെ റെസ്പോൺസീവുമാണ്. സ്റ്റിയറിംഗ് വീൽ അല്പം ഭാരം കൂടിയ ഭാഗത്താണെന്ന് ഞങ്ങൾക്ക് തോന്നി, ഉയർന്ന വേഗതയിൽ ലൈറ്റ് സ്റ്റിയറിംഗ് വീൽ അപകടസാധ്യതയുളവാക്കുന്നതിനാൽ ഇത് നല്ല കാര്യമാണ്. ഞങ്ങൾക്ക് ഒരു ദിവസം മാത്രമേ കാർ ലഭിച്ചുള്ളൂ എന്നതിനാൽ, കൃത്യമായ മൈലേജ് കണക്കുകൾ പറയുന്നത് അല്പം ബുദ്ധിമുട്ടാണ്, പക്ഷേ ഒരു കാര്യം ഉറപ്പാണ്, മാനുവൽ ഗിയർബോക്സ് സിവിടിയേക്കാൾ മികച്ച ഇന്ധനക്ഷമത നൽകും.

ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായം!
നിസാൻ മാഗ്നൈറ്റ് അതിമനോഹരമായ കോംപാക്ട് എസ്‌യുവിയാണ്. ഇത് ബോൾഡും വിശാലവും മികച്ച ഹാൻഡ്‌ലിംഗുള്ളതുമാണ്. എന്നിരുന്നാലും, കാറിനെക്കുറിച്ച് ഞങ്ങൾക്ക് ചൂടണ്ടിക്കാട്ടാനുള്ള ചില പോരായ്മകൾ സൺറൂഫിന്റെ അഭാവം, സോഫ്റ്റ് ടച്ച് മെറ്റീരിയലുകളുടെ ഉപയോഗ കുറവ്, ബൂട്ട് ലിഡ് പൂർണ്ണമായും അടയ്‌ക്കുന്നതിനായി കൂടുതൽ ബലം പ്രയോഗിക്കണം എന്നിവയാണ്.

ഇവ കൂടാതെ, ബെസ്റ്റ് ഇൻ ക്ലാസ് സവിശേഷതകളാൽ മാഗ്നൈറ്റിന് ധാരാളം മികവുണ്ട്. നിസാൻ മാഗ്നൈറ്റിന്റെ വിലകൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല, എന്നാൽ അടിസ്ഥാന വേരിയന്റിന്റെ വില 5.50 ലക്ഷം രൂപ, എക്സ്-ഷോറൂം ശ്രേണിയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമാരംഭിച്ചുകഴിഞ്ഞാൽ കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV 300, മാരുതി സുസുക്കി വിറ്റാര ബ്രെസ എന്നിവയ്‌ക്കെതിരേ മാഗ്നൈറ്റ് മത്സരിക്കും.