റിനോ ക്വിഡ് vs ഹ്യൂണ്ടായ് ഇയോൺ: ഒരു താരതമ്യം

By Santheep

എൻട്രി ലെവൽ ഹാച്ച്ബാക്കുകളുടെ കൂട്ടത്തിലേക്ക് ഒരു പുതിയ കാർ വന്നെത്തിയിരിക്കുകയാണ്. റിനോ ക്വിഡ്. ഈ കാറിന്റെ വരവ് രാജ്യത്തെ ഓട്ടോമൊബൈൽ മാധ്യമങ്ങൾ അക്ഷരാർഥത്തിൽ ആഘോഷിക്കുക തന്നെയായിരുന്നു. ഉപഭോക്താക്കളുടെ പ്രതികരണവും ഒട്ടും മോശമായില്ല. നല്ല ബുക്കിങ്ങും ഈ കാറിന് ലഭിച്ചു.

റിനോ ക്വിഡ് ആൾട്ടോ 800നെ പരാജയപ്പെടുത്തുമോ?: ഒരു താരതമ്യം

ക്വിഡ് ഹാച്ച്ബാക്കിന് ഇന്ത്യയിൽ രണ്ട് പ്രധാന എതിരാളികളാണുള്ളത്. മാരുതി ആൾട്ടോ 800, ഹ്യൂണ്ടായ് ഇയോൺ. ഇവിടെ ഹ്യൂണ്ടായ് ഇയോണുമായി ക്വിഡിനെ താരതമ്യം ചെയ്യുന്നു.

വിലകൾ (ദില്ലി ഷോറൂം വില)

വിലകൾ (ദില്ലി ഷോറൂം വില)

ഹ്യൂണ്ടായ് ഇയോൺ: 3.11 ലക്ഷം മുതൽ

റിനോ ക്വിഡ്: 2.56 ലക്ഷം മുതൽ

ഡിസൈൻ

ഡിസൈൻ

ഇയോൺ

ഹ്യൂണ്ടായിയുടെ ഫ്ലൂയിഡിക് ഡിസൈനാണ് ഇയോണിലുള്ളത്. ലോകവിഖ്യാതമായ ഈ ശിൽപരീതി വാഹനത്തെ സെഗ്മെന്റിലെ ഏറ്റവും മികച്ച ഡിസൈനുകളിലൊന്നായി നിറുത്തുന്നുണ്ട്. ക്വിഡ്ഡുമായി താരതമ്യം ചെയ്യുമ്പോൾ വലിപ്പം കുറഞ്ഞ ഒരു ഗ്രില്ലാണ് ഇയോമിനുള്ളത്. വാഹനത്തിലുള്ളതെന്നും കാണാം. ബോഡി അൽപം മസിലൻ സ്വഭാവം പുലർത്തുന്നുണ്ട്.

ഡിസൈൻ

ഡിസൈൻ

റിനോ ക്വിഡ്

റിനോ ക്വിഡിന്റേത് എസ്‌യുവി ഡിസൈനുകൾക്ക് സമാനമാണ്. ഒരൽപം ബോൾഡാമെന്നു പറയാം. വശങ്ങളിലുള്ള പ്ലാസ്റ്റിക് മോൾഡിങ്ങുകളും ക്ലാഡിങ്ങുമെല്ലാം വാഹനത്തിന് നല്ല റോഡ് പ്രസൻസ് നൽകുന്നു. കാഴ്ചയിൽ ഇയോണിനെക്കാൾ ഒരുപടി മുമ്പിൽത്തന്നെയാണ് ക്വിഡ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്.

ഫീച്ചറുകൾ

ഫീച്ചറുകൾ

ഇയോൺ

ഇയോണിൽ നൽകിയിട്ടുള്ളത് ത്രീ ബാരൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പവർ വിൻഡോകൾ, കീലെസ്സ് എൻട്രി, 2 ഡിൻ ഓഡിയോ സിസ്റ്റം എന്നിവയാണ്. ഇത് ഉയർന്ന പതിപ്പിലെ ഫീച്ചറുകളാണ്. ടിൽറ്റ് സ്റ്റീയറിങ്, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, ഡ്യുവൽ ട്രിപ്പ് മീറ്റർ തുടങ്ങിയ സന്നാഹങ്ങളും വാഹനത്തിൽ ചേർത്തിട്ടുണ്ട്.

ഫീച്ചറുകൾ

ഫീച്ചറുകൾ

റിനോ ക്വിഡ്

പൂർണമായും ഡിജിറ്റലായ ഒരു ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ക്വിഡ്ഡിൽ നൽകിയിരിക്കുന്നത്. 13 ഇഞ്ച് വീലുകൾ എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ്. 180 എംഎം ഗ്രൗണ്ട് ക്ലിയറൻസ് വാഹനത്തിനുണ്ട്. സെഗ്മെന്റിൽ ഏറ്റവുമുയർന്ന ഗ്രൗണ്ട് ക്ലിയറൻസാണിത്. ഉയർന്ന വേരിയന്റിൽ പവർ വിൻഡോകൾ, 2 ഡിൻ ഓഡിയോ സിസ്റ്റം, 7 ഇഞ്ച് ടച്ച് സ്ക്രീൻ നേവിഗേഷൻ സിസ്റ്റം, നാലു തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നീ സന്നാഹങ്ങളുമുണ്ട്.

എൻജിൻ

എൻജിൻ

ഇയോൺ

814 സിസി ശേഷിയുള്ള 3 സിലിണ്ടർ എൻജിനാണ് ഇയോണിലുള്ളത്. ഈ 3 സിലിണ്ടർ പെട്രോൾ എൻജിൻ 55 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. ഒരു 5 സ്പീഡ് മാന്വൽ ഗിയർബോക്സാണ് എൻജിനോടു ചേർത്തിരിക്കുന്നത്. കുറെക്കൂടി കരുത്തുള്ള ഒരു 998സിസി എൻജിൻ ഘടിപ്പിച്ചു വാഹനം വിപണി പിടിക്കുന്നുണ്ട്. ഈ 3 സിലിണ്ടർ എൻജിൻ 68 കുതിരശക്തിയാണ് ഉൽപാദിപ്പിക്കുന്നത്.

എൻജിൻ

എൻജിൻ

ക്വിഡ്

800സിസി ശേഷിയുള്ള പെട്രോൾ എൻജിനാണ് ക്വിഡിന് കരുത്ത് പകരുന്നത്. 53 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. ഒരു 5 സ്പീഡ് മാന്വൽ ഗിയർബോക്സാണ് കൂടെ ചേർത്തിട്ടുള്ളത്.

മൈലേജ്

മൈലേജ്

  • ഹ്യൂണ്ടായ് ഇയോൺ - ലിറ്ററിന് 21.1 കിലോമീറ്റർ
  • റിനോ ക്വിഡ് - ലിറ്ററിന് 25.17 കിലോമീറ്റർ
  • സുരക്ഷ

    സുരക്ഷ

    ഇത്തരം കാറുകളിൽ വൻ സുരക്ഷാ സന്നാഹങ്ങൾ പ്രതീക്ഷിച്ചുകൂടല്ലോ? എങ്കിലും ഉയർന്ന പതിപ്പുകളിൽ ചില സംവിധാനങ്ങളൊക്കെ നൽകിയിട്ടുണ്ട്. ക്വിഡിന്റെ ഉയർന്ന പതിപ്പിൽ (ആർഎക്സ്ടി) ഡ്രൈവർ സൈഡ് എയർബാഗ് ഓപ്ഷണലായി ലഭിക്കും. ഇയോണിലും ഉയർന്ന പതിപ്പായി സ്പോർട്സിൽ ഇതേ സംവിധാനം നൽകുന്നുണ്ട്. കൂടാതെ, ഇയോണിന്റെ ബോഡി കരുത്തുറ്റതാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്.

    വിധി

    വിധി

    താരതമ്യേന കരുത്തുറ്റ എൻജിനാണ് ഇയോണിലുള്ളത്. വിലക്കൂടുതലുള്ളത് ഫീച്ചറുകളുടെ കാര്യത്തിൽ പ്രതിഫലിക്കുന്നുണ്ട്. ബജറ്റ് കൂടി പരിഗണിക്കേണ്ടി വരുമ്പോൾ ക്വിഡ് ഒരു നല്ല ഓപ്ഷനാണെന്നു പറയാം. മികച്ച മൈലേജ്, കിടിലൻ ഡിസൈൻ, മികച്ച ഗ്രൗണ്ട് ക്ലിയറൻസ്, നല്ല ബൂട്ട് സ്പേസ് തുടങ്ങിയ നിരവധി ഗുണങ്ങൾ ക്വിഡിനുണ്ട്.

    കൂടുതൽ

    കൂടുതൽ

    മോജോ ടെസ്റ്റ് റൈഡ് റിവ്യൂ: മഹീന്ദ്രയുടെ തെറ്റാത്ത കണക്കുകൂട്ടൽ

    റിനോ ക്വിഡ് ടെസ്റ്റ് ഡ്രൈവ് റിവ്യൂ

    മാരുതി സ്വിഫ്റ്റും ഫോഡ് ഫിഗോയും താരതമ്യം ചെയ്യുന്നു

Most Read Articles

Malayalam
English summary
Renault Kwid vs Hyundai Eon Comparo.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X