റിനോ ക്വിഡ് ആൾട്ടോ 800നെ പരാജയപ്പെടുത്തുമോ?: ഒരു താരതമ്യം

By Santheep

മാരുതി ആൾട്ടോ 800 ഹാച്ച്ബാക്ക് അക്ഷരാർ‌ഥത്തിൽ‌ സെഗ്മെന്റിനെ അടക്കിഭരിക്കുകയാണ് ചെയ്യുന്നത്. ഇത് വർഷങ്ങളായി കാര്യമായ തടസ്സമൊന്നും കൂടാതെ നടന്നുവരുന്നു. ഇടയ്ക്ക് ഹ്യൂണ്ടായിയുടെ ഒരു മികച്ച ശ്രമം ഇയോൺ എന്ന പേരിൽ സംഭവിച്ചുവെങ്കിലും മാരുതിയുടെ അതിശക്തമായ വിൽപനാശൃംഖലയെ മറികടക്കാൻ സാധിക്കുകയുണ്ടായില്ല. റിനോയുടെ സെഗ്മെന്റിലേക്കുള്ള കടന്നുവരവിനെ കാണേണ്ടത് ഈ വിപണിസാഹചര്യത്തെക്കൂടി കണക്കിലെടുത്താണ്.

ഇതുവരെ ലഭ്യമായ വിവരങ്ങൾ മാത്രം വെച്ചു നോക്കിയാൽ മാരുതി 800ന് ശക്തമായ വെല്ലുവിളി ഉയർത്താനാവശ്യമായ എല്ലാമുണ്ട് ക്വിഡ് ഹാച്ച്ബാക്കിൽ‌ എന്നു കാണാം. എന്നാൽ, മാരുതിക്കുള്ള സന്നാഹങ്ങളെയാണ് ഈ വാഹനം ശരിക്കും നേരിടേണ്ടിവരിക.

ഇത്തരം പ്രശ്നങ്ങളെയെല്ലാം മാറ്റിനിറുത്തി, വാഹനങ്ങളെ മാത്രം താരതമ്യം ചെയ്യുകയാണിവിടെ. ഏതേതാണ് മികച്ചുനിൽക്കുന്നതെന്ന് നമുക്കൊന്ന് പരിശോധിക്കാം.

വിലകൾ

വിലകൾ

സെഗ്മെന്റിൽ വിലയിടൽ ഒരു വലിയ സംഗതിയാണ്. മാരുതി ആൾട്ടോ 800 മോഡലിന് 2.53 ലക്ഷം രൂപയാണ് ഷോറൂം വില. ഇതിനോട് കിടപിടിക്കുന്ന വിലനിലവാരം സൂക്ഷിക്കാൻ റിനോയ്ക്ക് പ്രയാസമൊന്നും കാണില്ല. സെഗ്മെന്റിൽ ഒരൽപം പ്രീമിയം നിലവാരത്തിലായിരിക്കും ക്വിഡ് മോഡലിന്റെ നിലപാട്. ഇതിനാൽത്തന്നെ വിലക്കൂടുതൽ പ്രതീക്ഷിക്കാം. 3 ലക്ഷത്തിന്റെ പരിസരത്തായിരിക്കും ക്വിഡ് വില കാണുക.

ഡിസൈൻ

ഡിസൈൻ

റിനോ ക്വിഡ്

സെഗ്മെന്റിൽ ഏറ്റവും ബോൾഡായ ഡിസൈൻ ഏതെന്നു ചോദിച്ചാൽ റിനോ ക്വിഡ് എന്ന് നിസ്സംശയം പറയാം. ഒരു എസ്‌യുവിയുടെ സൗന്ദര്യത്തിലാണ് വാഹനത്തെ നിർമിച്ചെടുത്തിരിക്കുന്നത്. ഇത് ആദ്യമായി കാർ വാങ്ങുന്ന യുവാക്കളെ ആകർഷിക്കാതിരിക്കില്ല. കാഴ്ചയിൽ കരുത്ത് ഫീൽ ചെയ്യിക്കാൻ കഴിയുന്നുണ്ട് ക്വിഡ് ഹാച്ച്ബാക്കിന്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും നൽകിയിരിക്കുന്നു.

ഡിസൈൻ

ഡിസൈൻ

ആൾട്ടോ 800

പുറത്തിറങ്ങിയ കാലത്ത് ഏറെ വിമർശനങ്ങൾക്ക് വിധേയമായ ഡിസൈനാണ് ആൾട്ടോ 800 ഹാച്ച്ബാക്കിന്റേത്. എന്നാൽ ഈ വിമർശനങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് വിൽപന കുതിച്ചുയരുന്നത് നാം കണ്ടു.

ഫീച്ചറുകൾ

ഫീച്ചറുകൾ

റിനോ ക്വിഡ്

ഫീച്ചറുകൾ കുത്തിനിറച്ചാണ് റിനോ ക്വിഡ് വിപണി പിടിക്കുന്നത്. 2 ഡിൻ ഓഡിയോ സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി, പവർ വിൻഡോകൾ, മീഡിയാ-നാവ് നാവിഗേഷൻ സിസ്റ്റം, 7 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, 13 ഇഞ്ച് വീലുകൾ, 180 എംഎം ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയ സന്നാഹങ്ങളോടെ ക്വിഡ് വരുന്നു.

ഫീച്ചറുകൾ

ഫീച്ചറുകൾ

ആൾട്ടോ 800

താരതമ്യേന കുറഞ്ഞ ഫീച്ചറുകളാണ് ആൾട്ടോ 800 ഹാച്ച്ബാക്കിലുള്ളതെന്നു കാണാം. ടോപ് എൻഡ് വേരിയന്റിൽ യുഎസ്ബ്, ഓക്സ് കണക്ടിവിറ്റികൾ നൽകുന്നുണ്ട്. പവർ സ്റ്റീയറിങ്ങാണ് വാഹനം.

എൻജിൻ

എൻജിൻ

റിനോ ക്വിഡ്

800 സിസി ശേഷിയുള്ള പെട്രോൾ എൻജിനാണ് റിനോ ക്വിഡ് മോഡലിലുള്ളത്. 57 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കുന്നു. ഒരു 5 സ്പീഡ് ട്രാൻസ്മിഷനാണ് എൻജിൻ കരുത്ത് ചക്രങ്ങളിലെത്തിക്കുക.

എൻജിൻ

എൻജിൻ

ആൾട്ടോ 800

താരതമ്യേന കുറഞ്ഞ കരുത്താണ് ആൾട്ടോ 800 എൻജിൻ ഉൽപാദിപ്പിക്കുന്നത്. 796സിസി ശേഷിയുണ്ട് ഈ എൻജിന്. 47 കുതിരശക്തിയാണ് ഉൽപാദിപ്പിക്കുന്നത്. റിനോ ക്വിഡുമായി താരതമ്യം ചെയ്യുമ്പോൾ 10 കുതിരശക്തി കുറവ്. ഒരു 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ ചേർത്തിരിക്കുന്നു എൻജിനോടൊപ്പം.

മൈലേജ്

മൈലേജ്

ക്വിഡ് ഹാച്ച്ബാക്കിന് ലിറ്ററിന് 25 കിലോമീറ്റർ മൈലേജുണ്ടാകുമെന്നാണ് ഊഹിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇത് യാഥാർഥ്യമാണെങ്കിൽ സംഗതി ഒരു സംഭവമാണെന്നു പറയാം. 57 കുതിരശക്തിയും 25 കിലോമീറ്റർ മൈലേജും ഒരു 800സിസി എൻജിനിൽ നിന്നും ഉൽപാദിപ്പിക്കുകയാണ്. മാരുതി ആൾട്ടോ 800ന്റെ സമാന ശേഷിയുള്ള എൻജിൻ 47 കുതിരശക്തിയും 21.38 കിലോമീറ്റർ മൈലേജുമാണ് ഉൽപാദിപ്പിക്കുന്നത്.

സുരക്ഷ

സുരക്ഷ

ഒരു എൻട്രി ലെവൽ ഹാച്ച്ബാക്കിന് സാധ്യമായതെല്ലാം ക്വിഡും ആൾട്ടോയും ചെയ്യുന്നുണ്ട്. ഡ്രൈവർ സൈഡ് എയർബാഗ് ഓപ്ഷണലായി നൽകുന്നുണ്ട് മാരുതി 800. ക്വിഡ് ഹാച്ച്ബാക്കിലും ഇത് പ്രതീക്ഷിക്കാം.

ചുരുക്കത്തിൽ

ചുരുക്കത്തിൽ

റിനോ ക്വിഡ് കാഴ്ചയിലും സന്നാഹങ്ങളുടെ കാര്യത്തിലും മുന്നിട്ടു നിൽക്കുന്നുണ്ട്. 800സിസി എൻജിനാണെങ്കിലും 57 കുതിരശക്തി ഉൽപാദിപ്പിക്കാൻ (1 ലിറ്റൻ എൻജിനിൽ നിന്നും ആൾട്ടോ കെ10 ഉൽപാദിപ്പിക്കുന്നത് 58 കുതിരശക്തിയാണ്. ഇതൊരു 4 സിലിണ്ടർ എൻജിൻ ആണെന്നതു മാത്രമാണ് താരതമ്യം ചെയ്യുമ്പോഴുള്ള ഏക മേന്മ) റിനോ ക്വിഡിന് സാധിക്കുന്നുണ്ട്. മാരുതിയുടെ വൻ വിൽപനാശൃംഖലയെ മറികടന്ന് ഉയർന്ന വിൽപന പിടിക്കാൻ ക്വിഡിന് സാധിക്കില്ലെന്നുറപ്പാണ്. എങ്കിലും മാരുതി ആൾട്ടോ 800 മോഡലിന് അപകർഷതാബോധം സൃഷ്ടിക്കാൻ ഈ കാറിന് സാധിക്കുമെന്നു തന്നെയാണ് കരുതേണ്ടത്.

കൂടുതൽ

കൂടുതൽ

മൈലേജ് നല്‍കുന്ന സ്കൂട്ടറുകള്‍

ഏറ്റവും മൈലേജ് നൽകുന്ന 5 കാറുകൾ

ഇന്ത്യയിലെ 11 മികച്ച ഹാൻഡ്‌ലിങ് കാറുകൾ

ഹോണ്ട ജാസ്സും ഹ്യൂണ്ടായ് എലൈറ്റ് ഐ20യും: ഒരു താരതമ്യം

ടാറ്റ നാനോ - ആള്‍ട്ടോ 800: ഒരു താരതമ്യം

Most Read Articles

Malayalam
English summary
Renault Kwid Vs Maruti Alto 800 Comparo.
Story first published: Thursday, September 10, 2015, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X