റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

ഇന്ത്യൻ വിപണിയിലെ ഫ്രഞ്ച് കാർ നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും പുതിയ വാഹനമാണ് റെനോ ട്രൈബർ. 2019 ജൂണിൽ ഇന്ത്യയിൽ വെച്ചാണ് കോമ്പാക്ട്-എം‌പി‌വിയെ നിർമ്മാതാക്കൾ ആഗോളതലത്തിൽ അവതരിപ്പിച്ചത്. പിന്നീട് ഓഗസ്റ്റ് 28 ന് ഇന്ത്യൻ വിപണിയിൽ വാഹനം വിൽപ്പനയ്‌ക്കെത്തിയിരുന്നു.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

വിപണിയിൽ ഇന്ത്യൻ ജനതയ്ക്ക് ആകർഷകമായ ഓഫറാണ് കമ്പനി നൽകുന്നത്. തികച്ചും പുതിയ രൂപകൽപ്പനയോടൊപ്പം നിരവധി സവിശേഷതകളുമായിട്ടാണ് റെനോ ട്രൈബർ എംപിവി എത്തുന്നത്. അടുത്തിടെ ഗോവയിലെ മനോഹരമായ നിരത്തുകളിലൂടെ എംപിവി ഓടിക്കാൻ ഞങ്ങൾക്ക് ഒരു അവസരം ലഭിച്ചു.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

പ്രീമിയം ലുക്കും ഫീലും തരുന്ന വാഹനത്തിന്റെ അകത്തും പുറത്തും നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. എന്നിരുന്നാലും, തിരക്കേറിയ ഇന്ത്യൻ തെരുവുകളിൽ കോം‌പാക്റ്റ്-എം‌പിവി ഓടിക്കാൻ എങ്ങനെയിരിക്കുന്നു എന്നതാണ് നമുക്ക് കണ്ടെത്തേണ്ടത്.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

ഡിസൈനും സ്റ്റൈലിങ്ങും

ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന മറ്റേതൊരു റെനോ വഹനങ്ങളുമായും താരതമ്യപ്പെടുത്തുമ്പോൾ തികച്ചും പുതിയ രൂപകൽപ്പനയാണ് ട്രൈബർ വാഗ്ദാനം ചെയ്യുന്നത്. എല്ലായിടത്തും ധാരാളം പ്രീമിയം സ്റ്റൈലിംഗ് ഘടകങ്ങൾ നൽകിയിരിക്കുന്നത് കാഴ്ച്ചയിൽ എംപിവിയെ വളരെ ആകർഷകമാക്കുന്നു.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

ഇന്ത്യൻ വിപണിയിൽ ക്വിഡ് ഹാച്ച്ബാക്ക് ഒരുങ്ങുന്ന അതേ CMF-A പ്ലാറ്റ്‌ഫോമിലാണ് എംപിവി നിർമ്മിച്ചിരിക്കുന്നത്. എന്നിരുന്നാലും, ട്രൈബറിന്റെ ഇന്റീരിയറുകൾക്ക് കൂടുതൽ ഇടം നൽകുന്നതിനായി പ്ലാറ്റ്ഫോം നിർമ്മാതാക്കൾ വിപുലമായി പരിഷ്‌ക്കരിച്ചിരിക്കുന്നു. അതേസമയം എംപിവിയുടെ അളവുകൾ 4 മീറ്ററിന് കീഴിൽ നിലനിർത്താനും ഈ പ്ലാറ്റ്ഫോം റെനോയെ സഹായിക്കുന്നു.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

ക്രോം ഘടകങ്ങൾ പതിച്ച പുതിയ ഫ്രണ്ട് ഗ്രില്ലും അതിന്റെ നടുവിൽ കമ്പനി ലോഗോയുമാണ് ട്രൈബറിന്റെ മുൻ വശത്തുവരുന്ന പ്രധാന ആകർഷണം. മുൻ ഗ്രില്ലിന്റെ ഇരുവശത്തും ടേൺ ഇന്റിക്കേറ്ററോടു കൂടിയ പ്രൊജക്ടർ ഹെഡ്‌ലാമ്പ് യൂണിറ്റുകളാണ് റെനോ നൽകിയിരിക്കുന്നത്.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

കോമ്പാക്ട് എം‌പിവിക്ക് പരുക്കൻ രൂപഭാവം നൽകുന്ന തരത്തിലുള്ള പുതിയ ബമ്പറുകളാണ്. വാഹനത്തിന്റെ നടുവിലായി നൽകിയിരിക്കുന്ന എയർ ഇൻടേക്കും, അതിന്റെ താഴെ വരുന്ന സിൽവർ സ്കഫ് പ്ലേറ്റുകളും വാഹനത്തിന് മികച്ച ലുക്ക് നൽകുന്നു.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

എൽഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളും മുൻ ബമ്പറിൽ ഇരുവശത്തുമായി ഘടിപ്പിച്ചിരിക്കുന്നു. ഡി‌ആർ‌എൽ ഹൌസിങ്ങിൽ നൽകിയിരിക്കുന്ന സിൽവർ ഘടകങ്ങൾ എം‌പി‌വിയുടെ പ്രീമിയം ഭാവം വർദ്ധിപ്പിക്കുന്നു.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

വശങ്ങളിൽ വലിയ വിൻഡോകളും, പുറത്തേക്ക് തള്ളിയ വീൽ ആർച്ചുകളും ചേരുന്ന ബോക്‌സി ഡിസൈനാണ് വാഹനത്തിന്. മുൻ വശത്തെ പരുക്കൻ ഭാഗവം തുടരുന്നതിന് വീൽ ആഞച്ചുകൾക്കും, ഡോറുകളുടെ താഴ് ഭാഗത്തും കറുത്ത പ്ലാസ്റ്റിക് ക്ലാഡിങ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നു. എംപിവിയുടെ മറ്റ് അളവുകളുമായി ആനുപാതികമായ 15 ഇഞ്ച് അലോയ് വീലുകളാണ് ട്രൈബറിൽ വരുന്നത്.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

പ്രീമിയം രൂപഭാവത്തിൽ തന്നെയുള്ള പിൻ ഭാഗവുമാണ് ട്രൈബർ വാഗ്ദാനം ചെയ്യുന്നത്. പിൻഭാഗത്ത് നീളമേറിയതും നേർത്തതുമായ റാപ്പ് എറൌണ്ട് ടൈൽ‌ലാമ്പുകളാണ് പന്നിലെ ഏറ്റവും വലിയ സവിശേഷത.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

ബ്രേക്ക് ലൈറ്റുകളോടെ എത്തുന്ന ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലർ എംപിവിക്ക് അൽപ്പം സ്പോർടി പരിവേഷം നൽകുന്നു. കറുപ്പ് ക്ലാഡിങ് വരുന്ന പിൻ ബമ്പറുകളിൽ സിൽവർ സ്കഫ് പ്ലേറ്റുകൾ നൽകിയിരിക്കുന്നു.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

അകത്തളവും പ്രായോഗികതയും

റെനോ ട്രൈബറിന്റെ ഉള്ളിലേക്ക് നീങ്ങുമ്പോൾ, വളരെ മികച്ച പ്രീമിയം അനുഭവമാണ് എം‌പി‌വി നൽകുന്നത്. ഇരട്ട-ടോൺ ബ്ലാക്ക് / ബീജ് നിറത്തിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ഡാഷ്‌ബോർഡിലും മറ്റും മൃദുവായ-പ്ലാസ്റ്റിക് ഘടക്കങ്ങളിലാണ് റെനോ നിർമ്മിച്ചിരിക്കുന്നത്.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉൾപ്പെടുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് സെന്റർ കൺസോളിൽ വരുന്നത്.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

എസി, ക്ലൈമറ്റ് കൺട്രോൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ റോട്ടറി നോബുകളുടെ രൂപത്തിൽ ഡിസ്പ്ലേയ്ക്ക് താഴെ സ്ഥാപിച്ചിരിക്കുന്നു. ഡാഷ്ബോർഡിന്റെ മധ്യഭാഗത്തുള്ള എസി കൺട്രളുകൾക്ക് താഴെയായി ഒരു പുഷ്-ബട്ടൺ സ്റ്റാർട്ടും റെനോ 0നൽകുന്നു.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

വായുസഞ്ചാരവും വിശാലവുമായ ക്യാബിനാണ് എം‌പിവി വാഗ്ദാനം ചെയ്യുന്നത്. വലിയ വിൻഡോകളും ഇളം നിറമുള്ള സീറ്റുകളും ഇന്റീരിയർ കൂടുതൽ ആകർഷകമാക്കുന്നു. കപ്പ് ഹോൾഡറുകൾ, ഗ്ലവ് ബോക്സ് എന്നിങ്ങനെ നിരവധി സ്റ്റോറേജ് സ്പെയിസുകൾ നിർമ്മാത്തക്കൾ വാഹനത്തിൽ ഒരുക്കിയിരിക്കുന്നു.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

രണ്ടാമത്തെയും മൂന്നാമത്തെയും നിരകളിലേക്ക് നീങ്ങുമ്പോൾ യാത്രക്കാർക്ക് ധാരാളം ഇടം വാഹനം നൽകുന്നു. ഹെഡ് റൂമും ലെഗ് റൂമും ധാരാളം ഉണ്ട്, എന്നാൽ തുടയുടെ താഴെയുള്ള സപ്പോർട്ട് അൽപ്പം കൂടെ മെച്ചപ്പെടുത്തേണ്ടതുണ്ട്.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

മൂന്നാമത്തെ നിരയിലും മാന്യമായ ഇടം വാഹനം നൽകുന്നു, എന്നിരുന്നാലും ഇവയുടെ ഉപയോഗം കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

ഇവിടെയും ട്രൈബറിന്റെ വലിയ വിൻഡോകൾ, ഇളം നിറമുള്ള സീറ്റുകളും, റൂഫ് ലൈനിംഗ് എന്നിവ കാരണം ഒരിക്കലും യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടില്ല.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

എംപിവിയുടെ ഡിക്കിയിലെ ഇടം വികസിപ്പിക്കാൻ മൂന്നാം നിര സീറ്റുകൾ എളുപ്പത്തിൽ നീക്കംചെയ്യാവുന്ന തരത്തിലുള്ളതാണ്. ആവശ്യമില്ലാത്തപ്പോൾ മൂന്നാം നിര സീറ്റുകൾ എളുപ്പത്തിൽ പായ്ക്ക് ചെയ്യാൻ കഴിയുന്ന ഒരു ബാഗ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

മൂന്നാം നിര സീറ്റുകൾ 50:50 അനുപാദത്തിൽ നീക്കം ചെയ്യാവുന്ന സീറ്റുകൾ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഇടം ക്രമീകരിക്കാൻ അനുവദിക്കുന്നു.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

മൂന്നാം നിരയിലെ സീറ്റുകൾ നിവർന്നിരുന്നാൽ 84 ലിറ്റർ ബൂട്ട് സ്‌പെയ്‌സാണ് റെനോ ട്രൈബറിൽ വരുന്നത്. മൂന്നാം നിര സീറ്റുകൾ പൂർണ്ണമായും നീക്കംചെയ്യുകയാണെങ്കിൽ ഇത് 625 ലിറ്ററിലേക്ക് വികസിപ്പിക്കാൻ കഴിയും. രണ്ടാമത്തെ നിര സീറ്റുകൾ 60:40 അനുപാദത്തിൽ നീക്കം ചെയ്യാവുന്നവയാണ്, ഇത് ബൂട്ട് സ്പേസ് 1000+ ലിറ്റായി വർദ്ധിപ്പിക്കും.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

വാഹനത്തിന്റെ അളവുകൾ

Length (mm) 3990
Width (mm) 1739
Height (mm) 1643
Wheelbase (mm) 2636
Ground Clearance (mm) 182
Boot Space (litres) 84*
റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

വകഭേതങ്ങളും, ഫീച്ചറുകളും, സുരക്ഷാ ക്രമീകരണങ്ങളും

RXE, RXL, RXT, RXZ എന്നിങ്ങനെ നാല് വകഭേതങ്ങളിലാണ് റിനോ ട്രൈബർ വാഗ്ദാനം ചെയ്യുന്നത്. ഓരോ വകബേതങ്ങളിലും സ്റ്റാൻഡേർഡായി നിരവധി സവിശേഷതകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. റിനോ ട്രൈബറിലെ ചില പ്രധാന സവിശേഷതകൾ:

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

* പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ

* എൽ‌ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ

* ഇലക്ട്രിക്കലി-അഡ്ജസ്റ്റ് ചെയ്യാവുന്ന മിററുകൾ

* എൽഇഡി ഇൻസ്ട്രമെന്റ് ക്ലസ്റ്റർ

* ഇലക്ട്രിക് ടെയിൽ‌ഗേറ്റ് റിലീസ്

* ഡേ / നൈറ്റ് അഡ്ജസ്റ്റബിൾ IRVM

* പുഷ്-ബട്ടൺ സ്റ്റാർട്ട്

* മൂന്ന് നിരയിലും പ്രത്യേകം ഏസി വെന്റുകൾ

* ഓട്ടോ അപ്പ്/ഡൌൺ ഡ്രൈവർ സൈഡ് വിന്റെോ

* 3D സ്പെയിസർ ഫാബ്രിക്ക് അപ്ഹോൾസ്റ്ററി

* സ്മാർട്ട് കാർഡ് അക്സസ്

* മൂന്ന് നിരയിലും 12 വോൾട്ട് സോക്കറ്റ്

* 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

സുരക്ഷയുടെ കാര്യത്തിൽ, റെനോ ട്രൈബറിൽ:

*നാല് എയർബാഗുകൾ (RXZ പതിപ്പിൽ മാത്രം)

* ABS, EBD

* ലോഡ് ലിമിറ്ററും,പ്രിറ്റെൻഷനറും

* ഹൈ-സ്പീഡ് അലേർട്ട്

* പിൻ പാർക്കിങ് സെൻസറുകൾ

* പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ

* സ്പീഡ് സൻസ് ചെയ്യുന്ന ഡോർ ലോക്കുകൾ

* ഇമ്പാക്ട് സെൻസിങ് ഡോർ അൺലോക്ക്

* പിൻ വ്യൂ ക്യാമറ (RXZ പതിപ്പിൽ മാത്രം)

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

എഞ്ചിൻ പെർഫോമെൻസും ഡ്രൈവിങ്ങും

‘എനർജി എഞ്ചിൻ' എന്ന് വിളിക്കുന്ന ഒരൊറ്റ പെട്രോൾ എഞ്ചിനാണ് റെനോ ട്രൈബർ എംപിവിക്ക് കരുത്ത് പകരുന്നത്. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ യൂണിറ്റാണ്. 999 സിസി പെട്രോൾ എഞ്ചിൻ 6,250 rpm-ൽ 70 bhp കരുത്തും 3,500 rpm-ൽ 92 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

വാഹനത്തിന്റെ വലുപ്പത്തിന് മതിയായതായി തോന്നുന്നില്ലെങ്കിലും, എഞ്ചിന് നന്നായി ട്യൂൺ ചെയ്തിട്ടുണ്ട്,. എന്നിരുന്നാലും, ഇത് ഒട്ടും മോശമായി തോന്നുന്നില്ല.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

എഞ്ചിൻ ശബ്ദം ഉടനീളം കേൾക്കാം. ആളുകളെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനുള്ള കാര്യക്ഷമമായ മാർഗം വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നത്. കനത്ത ആക്സിലറേഷനുകളിൽ പോലും വാഹനത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ സമയമെടുക്കും എന്നത് ട്യൂണിങ് വ്യക്തമാക്കും.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിന് ചില സമയങ്ങളിൽ അൽപ്പം അസ്വസ്ഥത ഉളവാക്കുന്നു, എഞ്ചിനെ പവർബാൻഡിൽ നിലനിർത്താൻ വാഹനത്തിന് നിരന്തരമായ ഗിയർഷിഫ്റ്റുകൾ ആവശ്യമാണ്. വരും കാലത്ത് ട്രൈബറിന് AMT ഓട്ടോമാറ്റിക് ഗിയർബോക്സ് നൽകുമെന്ന് റെനോ അറിയിച്ചു.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

ഹാൻഡിലിങ്ങിന്റെ കാര്യത്തിലാണ് എം‌പിവി തിളങ്ങുന്നത്. ഭാരം കുറഞ്ഞ സ്റ്റിയറിങ്ങാണ്, തിരക്കേറിയ നഗര വീഥികളെയും ഇടുങ്ങിയ വഴികളെയും അനായാസം കൈകാര്യം ചെയ്യാൻ ഇത് സഹായിക്കുന്നു.

റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

ഹൈവേയിൽ ഉയർന്ന വേഗതയിൽ പോലും മികച്ച പ്രകടനമാണ് എൺപിവി നൽകുന്നത്. കരുത്തുറ്റ രീതിയിലാണ് സസ്‌പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത്. മികവുറ്റ ബ്രേക്കിങ് സംവിധാനവുമാണ് ട്രൈബറിൽ റെനോ ഒരുക്കിയിരിക്കുന്നത്.

Engine 1.0-litre petrol
Power (bhp) 70
Torque (Nm) 92
Transmission 5MT
റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

വിലയും, മത്സരവും, വസ്തുത പരിശോധനയും

പ്രാരംഭ പതിപ്പായ RXE -ക്ക് 4.95 ലക്ഷം രൂപ മുതൽ ഏറ്റവും ഉയർന്ന RXZ -ന് 6.95 ലക്ഷം രൂപയാണ് വില. ഇന്ത്യൻ എം‌പി‌വി വിഭാഗത്തിൽ എത്തുന്ന റെനോ ട്രൈബറിന് ഡാറ്റ്സൺ GO+, മാരുതി സുസുക്കി എർട്ടിഗ എന്നിവയാണ് പ്രധാന എതിരാളികൾ.

Specifications/Model Renault Triber Datsun GO+ Maruti Suzuki Ertiga
Engine 1.0-litre Petrol 1.2-litre Petrol 1.5-litre Petrol (BS-VI)
Power (bhp) 70 67 104
Torque (Nm) 92 104 138
Transmission 5MT 5MT 5MT/4AT
Starting Price* Rs 4.95 Lakh Rs 3.86 Lakh Rs 7.55 Lakh

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Triber First Drive Review — The Budget Friendly MPV. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X