കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയിൽ ടാറ്റയുടെ സ്ഥാനം അങ്ങുയരത്തിൽ തന്നെയാണ്. നെക്സോൺ ഇവിയിലൂടെ ഇലക്ട്രിക് വാഹന വിപണി വെട്ടിപ്പിടിച്ച കമ്പനി പുത്തനൊരു വേരിയന്റിനെ കൂടി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

നെക്സോൺ ഇവി മാക്സ് എന്നുപേരിട്ടിരിക്കുന്ന ഈ മോഡൽ സ്റ്റാൻഡേർഡ് വേരിയന്റിനൊപ്പമാണ് വിൽപ്പനയ്ക്ക് എത്തുന്നത്. എന്നാൽ കൂടുതൽ റേഞ്ചും കൂടുതൽ കരുത്തുമാണ് ഇതിനെ സാധാരണ വേരിയന്റിൽ നിന്നും വ്യത്യസ്‌തമാക്കുന്നത്.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

നെക്സോൺ ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണെന്നു മാത്രമല്ല മികവുറ്റൊരു സിറ്റി കാർ കൂടിയാണ്. സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്നും മാക്‌സ് പതിപ്പിനെ എന്താണ് വേറിട്ടുനിർത്തുന്നത്? ഇത്തരം കാര്യങ്ങളെല്ലാം അറിയാൻ പുത്തൻ ടാറ്റ നെക്സോൺ ഇവി മാക്‌സിന്റെ റിവ്യൂ വിശേഷങ്ങളിലേക്ക് ഒന്നു കടന്നാലോ?

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഡിസൈനും സ്റ്റൈലും

ഒറ്റനോട്ടത്തിൽ, സ്റ്റാൻഡേർഡ് നെക്സോൺ ഇവിയിൽ നിന്ന് മാക്‌സിനെ വേറിട്ട് നിർത്തുന്ന ഏതെങ്കിലും ഡിസൈൻ ഘടകങ്ങൾ കണ്ടെത്താൻ പ്രയാസമാണ്. ശരിക്കും പറഞ്ഞാൽ പുതിയ ഡിസൈൻ ഘടകങ്ങളൊന്നും ഇതിലില്ലെന്ന് നിസംശയം പറയാം. ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി വാങ്ങുന്നവർ ഇഷ്ടപ്പെടുന്ന അതേ പരിചിതമായ ഡിസൈനും സ്റ്റൈലിംഗും തന്നെയാണ് ഇതിന്റെ സവിശേഷത.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

മൊത്തത്തിലുള്ള രൂപഘടന സാധാരണ നെക്സോൺ ഇവിക്ക് സമാനമായി തന്നെ തുടരുന്നു. ഹാലൊജെൻ ഹെഡ്‌ലാമ്പുകൾ, ഗ്രിൽ, താഴത്തെ ഗ്രില്ലിലെ ട്രൈ-ആരോ ഘടകങ്ങൾ, ഉയരമുള്ള മേൽക്കൂര തുടങ്ങിയവയെല്ലാം ടാറ്റ അതേപടി നിലനിർത്തിയിട്ടുണ്ട്. കോം‌പാക്‌ട് എസ്‌യു‌വി ഇലക്‌ട്രിക് വാഹനമാണെന്ന് മനസിലാക്കി കൊടുക്കാൻ ബോഡിയിൽ ഉടനീളം ഇലക്ട്രിക് ബ്ലൂ ആക്‌സന്റുകൾ കാണപ്പെടുന്നു.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

വീലുകൾ പുതിയതാണെങ്കിലും സ്റ്റാൻഡേർഡ് മോഡൽ പോലെ തന്നെ ഡ്യുവൽ ടോൺ, ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഇവ. എന്നിരുന്നാലും 16 ഇഞ്ച് അലോയ് വീലുകൾ ഇപ്പോൾ നെക്‌സോൺ ഇവി മാക്‌സിൽ കൂടുതൽ പക്വതയുള്ളതും സ്‌പോർട്ടി ഡിസൈൻ ഭാഷ്യവും അവതരിപ്പിക്കുന്നുവെന്നു വേണം പറയാൻ.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

പുതിയ ടാറ്റ നെക്‌സോൺ ഇവി മാക്‌സിന് മാത്രമുള്ള പുതിയ ഇന്റൻസി-ടീൽ നിറമാണ് ഒരു പ്രധാന പരിഷ്ക്കരണം. ഡ്യുവൽ-ടോൺ കളർ ഓപ്‌ഷനുകളും മോഡലിൽ സ്റ്റാൻഡേർഡായാണ് ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. ടീൽ ബ്ലൂവിന് പുറമെ പ്രിസ്റ്റൈൻ വൈറ്റ്, ഡേടോണ ഗ്രേ കളർ ഓപ്ഷനുകളിലും വാഹനം സ്വന്തമാക്കാം.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഇന്റീരിയർ

മൊത്തത്തിലുള്ള ഇന്റീരിയർ ലേഔട്ട് സ്റ്റാൻഡേർഡ് ടാറ്റ നെക്‌സോൺ ഇവിയുടെ സമാനമാണ്. മുൻവശത്ത് ഒരാൾ ശ്രദ്ധിക്കുന്ന ഏറ്റവും വലിയ വ്യത്യാസം ഇന്റീരിയറിനുള്ള പുതിയ നിറമാണ്. ഇലക്ട്രിക് ബ്ലൂ സ്റ്റിച്ചിംഗുമായി ഈ നിറം ജോടിയാക്കിയിരിക്കുന്ന ഈ കോമ്പിനേഷൻ തികച്ചും പ്രീമിയം ഫീലാണ് നൽകുന്നത്.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

മുൻവശത്തെ രണ്ട് സീറ്റുകൾക്ക് വെന്റിലേഷൻ സവിശേഷത വരെ ടാറ്റ ഇപ്പോൾ പരിചയപ്പെടുത്തിയിട്ടുണ്ട്. അതിനുള്ള നിയന്ത്രണങ്ങൾ സീറ്റിൽ ഡോറുകൾക്ക് നേരെയായാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ വെന്റിലേഷൻ സവിശേഷത വേനൽക്കാലത്ത് ദീർഘദൂര യാത്രകളിൽ ഏറെ സ്വീകാര്യമായ ഒന്നാണ്.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഡ്യുവൽ-ടോൺ ഇന്റീരിയറാണ് ഇത്. കറുപ്പ് നിറവും അതിനെ കൂടുതൽ മനോഹരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഡാഷ്‌ബോർഡിന്റെ അടിഭാഗം ബീജ് നിറത്തിൽ തീർത്തപ്പോൾ ബാക്കി ഭാഗം പൂർണമായും കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇലക്ട്രിക് ബ്ലൂയിൽ പൂർത്തിയാക്കിയ ചില ഭാഗങ്ങളും ഏറെ മനോഹരമായി തന്നെയാണ് കാണാനാവുക.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ത്രീ സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലാണ് ടാറ്റ ഇപ്പോൾ വാഹനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓഡിയോയ്ക്കും ക്രൂയിസ് കൺട്രോൾ ഫംഗ്ഷനുകൾക്കുമായി സ്റ്റിയറിംഗ്-മൌണ്ട്ഡ് നിയന്ത്രണങ്ങളും ലഭിക്കുന്നുണ്ട്. സ്റ്റിയറിംഗ് വീലിന് പിന്നിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇടംപിടിച്ചിരിക്കുന്നത്. ബിനാക്കിൾ സറൗണ്ടിന് ഇലക്ട്രിക് ബ്ലൂ ഫിനിഷും ഇതിനെ മനോഹരമാക്കാൻ സഹായിച്ചിട്ടുണ്ട്.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഇത് ഒരു അനലോഗ്-ഡിജിറ്റൽ ക്ലസ്റ്ററാണ്. സ്പീഡോമീറ്റർ അനലോഗിൽ പൂർത്തിയാക്കിയപ്പോൾ മറ്റെല്ലാ വിവരങ്ങളും പൂർണ കളർ 7 ഇഞ്ച് TFT സ്ക്രീനിൽ പ്രദർശിപ്പിക്കും. റേഞ്ച്, ബാറ്ററി ചാർജിന്റെ നില, ലൈവ് പവർ ഉപയോഗം, ലൈവ് റീജനറേഷൻ നിരീക്ഷണം, റീജൻ ലെവൽ ഡിസ്‌പ്ലേ, ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, വിവിധ മുന്നറിയിപ്പുകൾ, അറിയിപ്പുകൾ മുതലായവ ഉൾപ്പെടെ വാഹനത്തെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ ഈ സ്‌ക്രീൻ പ്രദർശിപ്പിക്കുന്നു.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഫ്ലോട്ടിംഗ് 7-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഡാഷ്‌ബോർഡിലെ കേന്ദ്ര ഘട്ടം. ഇതിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്‌ഡ് ഓട്ടോ, എന്നിവ വരെ ഉൾപ്പെടുന്നുണ്ട്. എന്നാൽ അവ വയർലെസ് സംവിധാനം നൽകുന്നില്ല എന്നത് നിരാശാജനകമായി തോന്നിയേക്കാം. ഇൻഫോടെയ്ൻമെന്റ് യൂണിറ്റിന് താഴെ സെൻട്രൽ എസി വെന്റുകൾ ഉണ്ട്. അതിന് താഴെ ഇലക്ട്രിക് ബ്ലൂ ആക്‌സന്റും ടാറ്റ ഒരുക്കിയിരിക്കുന്നു.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഡാഷ്‌ബോർഡിന്റെ നീളത്തിൽ പ്രവർത്തിക്കുന്ന ഗ്ലോസ് ബ്ലാക്ക് പാനലിനുള്ളിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഈ ഗ്ലോസ് ബ്ലാക്ക് പാനലിൽ ഇലക്ട്രിക് ബ്ലൂ നിറത്തിൽ പൂർത്തിയാക്കിയ ചെറിയ ട്രൈ-ആരോ ഘടകങ്ങളും വിശദമായി ശ്രദ്ധിക്കും. സ്റ്റാൻഡേർഡ് മോഡലിൽ നിന്നും വ്യത്യാസം വരുത്തുന്ന ചെറിയ വിശദാംശങ്ങളാണിവ.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഡാഷ്‌ബോർഡിൽ താഴെയായി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിനുള്ള നിയന്ത്രണങ്ങളുണ്ട്. എന്നിരുന്നാലും ഈ നോബുകൾ ഉപയോഗിച്ച് വരുത്തിയ എല്ലാ മാറ്റങ്ങളും ഇൻഫോടെയ്ൻമെന്റ് സ്ക്രീനിൽ പ്രദർശിപ്പിക്കും. എസി കൺട്രോളുകൾക്ക് സമീപമുള്ള ഒരു ചെറിയ എൽസിഡി ഡിസ്പ്ലേ കൂടുതൽ മികച്ച ബദൽ ആകുമായിരുന്നു എന്നാണ് അഭിപ്രായം.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

എസി നിയന്ത്രണങ്ങൾക്ക് താഴെ വിവിധ ഫംഗ്‌ഷനുകൾ കൈകാര്യം ചെയ്യുന്ന കുറച്ച് ബട്ടണുകൾ ഉണ്ട്. വാഹനം ലോക്ക്/അൺലോക്ക് ചെയ്യാനും അതിന്റെ സോക്കറ്റിൽ നിന്ന് ചാർജർ അൺപ്ലഗ് ചെയ്യാനും ഹിൽ ഡിസന്റ് കൺട്രോൾ സജീവമാക്കാനും നിർജ്ജീവമാക്കാനുമുള്ള ബട്ടണുകളാണ് ഇവിടെ ഉൾപ്പെടുന്നത്.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

സെന്റർ കൺസോളിൽ 12V സോക്കറ്റും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുള്ള യുഎസ്ബി പോർട്ടും സ്ഥിതി ചെയ്യുന്ന ഒരു ചെറിയ സ്ലോട്ട് ഉണ്ട്. ഈ സ്ലോട്ടിന് പിന്നിൽ ഇലുമിനേറ്റഡ് ഗിയർ നോബുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ഗിയർ നോബ് ഉപയോഗിക്കുമ്പോൾ മികച്ച ഫീൽ ലഭിക്കാൻ പുറത്തുള്ള നർലെഡ് ഫിനിഷ് അനുവദിക്കുന്നു.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഈ ഗിയർ നോബിനുള്ളിലെ ആക്റ്റീവ് ഡിസ്‌പ്ലേയാണ് പ്രീമിയം ഫീൽ കൂട്ടുന്നത്. പാർക്ക്, റിവേഴ്സ്, ന്യൂട്രൽ, ഡ്രൈവ് എന്നിവയ്ക്കിടയിൽ നിങ്ങൾ മാറുമ്പോഴെല്ലാം ഒരു ആനിമേഷനോടുകൂടിയ പൂർണ കളർ ഡിസ്പ്ലേയാണിത്. അവയിൽ ഓരോന്നിനും വ്യത്യസ്ത നിറങ്ങളുമുണ്ട്. ശരിക്കുമൊരു ഫാൻസി സ്റ്റഫ് എന്നുതന്നെ ഇതിനെ വിളിക്കാം. അതിനടുത്തായി ഇക്കോ, സ്‌പോർട്ട് ഡ്രൈവ് മോഡുകൾക്കായുള്ള സമർപ്പിത ബട്ടണുകളും ടാറ്റ നൽകിയിരിക്കുന്നു.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഈ ഗിയർ നോബിന് പിന്നിൽ റീജനറേറ്റീവ് ബ്രേക്കിംഗ് കൂട്ടാനും കുറയ്ക്കാനുമുള്ള കൺട്രോളുകളും ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോ ഹോൾഡ് ഫംഗ്‌ഷനുകളും ഉണ്ട്. സ്മാർട്ട്‌ഫോണിന് വയർലെസ് ചാർജിംഗ് പാഡും മറ്റൊരു ഫോൺ സ്ഥാപിക്കാനുള്ള സ്ലോട്ടും കമ്പനി ഒരുക്കിയിട്ടുണ്ട്. ഡ്രൈവർക്കും കോ ഡ്രൈവർ സീറ്റിനുമായി ഒരു ആംറെസ്റ്റ് നൽകിയിരിക്കുന്നതും ശ്രദ്ധേയമാണ്.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

കംഫർട്ട്, പ്രായോഗികത, ബുട്ട് സ്പേസ്

ടാറ്റ മോട്ടോർസിന്റെ കാറുകൾ എല്ലായ്പ്പോഴും വിശാലവും വളരെ പ്രായോഗികവുമാണെന്ന് ഏവർക്കും അറിയാമല്ലോ? അതുപോലെ തന്നെയാണഅ നെക്സോണും. കാറിനുള്ളിൽ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്ന നിരവധി ഫീച്ചറുകളാണ് നെക്‌സോൺ ഇവി മാക്‌സിൽ ടാറ്റ അവതരിപ്പിക്കുന്നത്.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

വെന്റിലേറ്റഡ് സീറ്റുകളാണ് ഈ സവിശേഷതകളിൽ ഏറ്റവും പ്രധാനം. കാലാവസ്ഥ ശരിക്കും ചൂടുള്ള സമയത്ത് ഇവ തീർത്തും സഹായകരമാവും. സീറ്റുകളും ശരിക്കും സുഖകരമാണ്. പിൻഭാഗത്ത് മികച്ച ബാക്ക് സപ്പോർട്ടും അതുപോലെ തൈസപ്പോർട്ടും മികച്ചതാണ്. ലെഗ്‌റൂം, ക്നീ റൂം, ഹെഡ്‌റൂം എന്നിവ തികച്ചും സമ്പന്നമാണ്. കപ്പ് ഹോൾഡറുകളുള്ള ഒരു ഫോൾഡബിൾ ആംറെസ്റ്റും നിങ്ങൾക്ക് ലഭിക്കും.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

പിൻഭാഗത്തുള്ള യാത്രക്കാർക്ക് റിയർ എസി വെന്റുകളും ലഭിക്കും. ഗ്ലോവ്ബോക്സ് വളരെ വിശാലമാണ്. സെന്റർ കൺസോളിൽ വയർലെസ് ചാർജർ ഉൾക്കൊള്ളിക്കുന്നതിനായി ടാറ്റ കപ്പ് ഹോൾഡറുകൾ നീക്കം ചെയ്യുകയും പകരം ഗ്ലോവ്ബോക്സ് ഡോറിൽ രണ്ട് ചെറിയ സ്ലോട്ടുകൾ നൽകുകയും ചെയ്തു.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഡോർ പാനലുകളിലും വലിയ പോക്കറ്റുകൾ കാണാനാവും. ബൂട്ട് വളരെ വിശാലവുമാണ്. വലിയ ബാറ്ററി പായ്ക്കിനെ ഉൾക്കൊള്ളാൻ ടാറ്റ മോട്ടോർസ് ക്യാബിനും ബൂട്ട് സ്‌പെയ്‌സിനും പകരം ഗ്രൗണ്ട് ക്ലിയറൻസ് ത്യജിക്കാൻ തീരുമാനിക്കുകയായിരുന്നു. ആയതിനാൽ കോം‌പാക്‌ട് ഇലക്ട്രിക് എസ്‌യു‌വിയിൽ ഇപ്പോഴും 350 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ബാറ്ററി പായ്ക്കും ഡ്രൈവിംഗ് മികവും

ടാറ്റ നെക്‌സോൺ ഇവി മാക്‌സിന് വലിയ ബാറ്ററി, കൂടുതൽ കരുത്തുറ്റ മോട്ടോർ, വർധിച്ച റേഞ്ച്, മികച്ച പെർഫോമൻസ് എന്നിവ ഇതിന്റെ സവിശേഷതകളാണ്. ഇലക്‌ട്രിക് എസ്‌യുവിക്ക് 40.5 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് സ്റ്റാൻഡേർഡ് നെക്സോൺ ഇവിയിലെ 30.2 kWh ബാറ്ററിയേക്കാൾ 10.3 kWh അധിക ശേഷിയാണ് നൽകുന്നത്.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ഇതിന്റെ ഭാഗമായി ഏകദേശം 70 കിലോഗ്രാം ഭാരവും വാഹനത്തിന് കൂടുതലാണ്. ഈ ബാറ്ററി പായ്ക്കിന് ഏകദേശം 143 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 0-100 കി.മീ/മണിക്കൂർ വേഗത വെറും 9 സെക്കൻഡിനുള്ളിൽ നേടാനാകുമെന്നും തുടർന്ന് ഇലക്ട്രോണിക് പരിമിതമായ 140 കി.മീ/മണിക്കൂർ വേഗത കൈവരിക്കാനും നെക്സോൺ ഇവിക്ക് കഴിയുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

വലിയ ബാറ്ററി സജ്ജീകരണത്തോടെ നെക്സോൺ ഇവി മാക്സിന് ARAI സാക്ഷ്യപ്പെടുത്തിയ 437 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ യഥാർഥ റോഡ് സാഹചര്യങ്ങളിൽ എത്ര ലഭിക്കുമെന്ന ചോദ്യമായിരിക്കും ആളുകൾക്ക് അറിയേണ്ടത്.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

റേഞ്ച് ടെസ്റ്റ്

വാഹനം ടെസ്റ്റിനായി എടുക്കുമ്പോൾ നെക്സോൺ ഇവി മാക്‌സിന്റെ ബാറ്ററിയിൽ 98 ശതമാനം ചാർജ് ആയിരുന്നു ശേഷിക്കുന്നത്. ഇൻസ്ട്രുമെന്റേഷനിൽ പ്രദർശിപ്പിച്ച റേഞ്ച് 407 കിലോമീറ്ററായിരുന്നു റേഞ്ച്. ഇക്കോ മോഡിൽ സഞ്ചരിച്ചപ്പോൾ 309.8 കിലോമീറ്റർ റേഞ്ചോളമാണ് റിവ്യൂ സമയത്ത് ലഭിച്ചത്.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

സാധാരണ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ റേഞ്ച് 300 കിലോമീറ്ററിന് താഴെയാകുമെന്ന് പ്രതീക്ഷിക്കാം. യഥാർഥ സാഹചര്യങ്ങളിൽ ഏകദേശം 270 കിലോമീറ്റർ റേഞ്ച് വരെയെങ്കിലും ലഭിച്ചേക്കാം. ഇക്കോ, സിറ്റി, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളാണ് നെക്‌സോൺ ഇവി മാക്‌സിന്റെ സവിശേഷത.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ബമ്പർ-ടു-ബമ്പർ ട്രാഫിക്കിൽ സിറ്റി മോഡ് മികച്ചതാണ്. ടാറ്റ നെക്‌സോൺ ഇവി മാക്‌സിൽ നാല് റീജൻ ക്രമീകരണങ്ങൾ ഉണ്ട്. ഇത് പൂർണമായും ഓഫാക്കാനും പരമാവധി പുനരുജ്ജീവനം ഉള്ള ലെവൽ 3 വരെ പോകാനും കഴിയും.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

റൈഡിംഗും ഹാൻഡിലിംഗും

ടാറ്റ നെക്‌സോൺ ഇവി മാക്‌സിന്റെ റൈഡ് ക്വാളിറ്റി ഏതാണ്ട് തികവൊത്തതാണ്. സസ്പെൻഷൻ സുഗമമാണ്. ആയതിനാൽ കുണ്ടും കുഴിയുമെല്ലാം മികച്ച രീതിയിൽ തന്നെയാണ് ആഗിരണം ചെയ്യുന്നത്. ഡ്രൈവിംഗ് സമയത്ത് പുറത്തെ ശബ്‌ദങ്ങളൊന്നും ക്യാബിനുള്ളിലേക്ക് കടക്കുന്നില്ല. സ്റ്റിംയറിംഗ് വീലിന്റെ പ്രതികരണവും മനോഹരമാണ്.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

ചാർജിംഗ്

ടാറ്റ നെക്‌സോൺ ഇവി മാക്‌സിനെ പരമാവധി നവീകരിച്ച മറ്റൊരു മേഖലയാണിത്. വാഹനം വാങ്ങുമ്പോൾ രണ്ട് ചാർജറുകൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ടാവും. സാധാരണ നെക്സോൺ ഇവിയിൽ നിന്നുള്ള 3.3 kW ചാർജർ ടാറ്റ അതേപടി നിലനിർത്തിയിട്ടുണ്ട്. എന്നിരുന്നാലും ഈ ചാർജറിന്റെ വലിപ്പം കൂടിയതിനാൽ ബാറ്ററി ചാർജ് ചെയ്യാൻ 15-16 മണിക്കൂർ എടുക്കും.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

വേഗതയേറിയ ചാർജിംഗ് സമയം ആഗ്രഹിക്കുന്നവർക്കായി ടാറ്റ മോട്ടോർസ് പുതിയ എസി ഫാസ്റ്റ് ചാർജർ പുറത്തിറക്കി. 7.2kW ചാർജർ 5-6 മണിക്കൂറിനുള്ളിൽ പൂർണ ചാർജിൽ എത്താൻ സഹായിക്കും. 50kW DC ഫാസ്റ്റ് ചാർജർ ലഭ്യമാക്കിയാൽ ഒരു മണിക്കൂറിനുള്ളിൽ നെക്സോൺ ഇവി 0-80 ശതമാനം വരെ ചാർജ് ചെയ്യാം.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

സുരക്ഷയും പ്രധാന സവിശേഷതകളും

ടാറ്റ നെക്‌സോൺ അതിന്റെ സെഗ്‌മെന്റിൽ സുരക്ഷയ്ക്കായി പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ച എസ്‌യുവിയായിരുന്നു. നിരവധി പുതിയ സുരക്ഷാ ഫീച്ചറുകൾക്കൊപ്പം നെക്‌സോൺ ഇവി മാക്‌സിനും ഇതേ സുരക്ഷ ലഭിക്കുന്നു.

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

സുരക്ഷാ സവിശേഷതകൾ:

• റൈൻഫോർഡ് സ്റ്റീൽ ഘടന

• EBD ഉള്ള എബിഎസ്

• ബ്രേക്ക് അസിസ്റ്റ്

• IP67 റേറ്റഡ് ബാറ്ററിയും ഇലക്ട്രിക് മോട്ടോറും

• ഹിൽ ഹോൾഡ് അസിസ്റ്റ്

• ഹിൽ ഡിസന്റ് കൺട്രോൾ

• ഓട്ടോ ഹോൾഡ്

• പാനിക് ബ്രേക്ക് ഹസാർഡ് ലാമ്പുകൾ

• ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ

• ESP

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

പ്രധാന ഫീച്ചറുകൾ

• ഇലക്ട്രിക് സൺറൂഫ്

• 7.0-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്

• അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

• പിൻ എസി വെന്റുകൾ

• വെന്റിലേറ്റഡ് സീറ്റുകൾ

• ബിൽറ്റ്-ഇൻ എയർ പ്യൂരിഫയർ

• ആക്ടീവ് ഡിസ്‌പ്ലേ ഉള്ള ജ്യുവൽ ഗിയർ നോബ്

• ഓട്ടോ-ഡിമ്മിംഗ് IRVM

• വയർലെസ് സ്മാർട്ട്ഫോൺ ചാർജർ

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

വേരിയന്റുകൾ

• 3.3kW ചാർജറോട് കൂടിയ XZ+: 17.74 ലക്ഷം രൂപ

• 7.2kW ചാർജറോട് കൂടിയ XZ+: 18.24 ലക്ഷം രൂപ

• 3.3kW ചാർജറോട് കൂടിയ XZ+ Lux: 18.74 ലക്ഷം രൂപ

• 7.2kW ചാർജറോട് കൂടിയ XZ+ Lux: 19.24 ലക്ഷം രൂപ

കൂടുതൽ റേഞ്ചും പെർഫോമൻസും, അറിയാം പുതിയ Nexon EV Max മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ

കളർ ഓപ്ഷനുകൾ:

• ഇന്റൻസി-ടീൽ

• ഡേടോണ ഗ്രേ

• പ്രിസ്റ്റിൻ വൈറ്റ്

Most Read Articles

Malayalam
English summary
Tata nexon ev max review details specs performance range and more
Story first published: Tuesday, May 17, 2022, 10:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X