പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

By Staff

ഇത്രയും കാലം വേഗമുള്ള കാറുകളെ കുറിച്ച് ടാറ്റ ചിന്തിച്ചിരുന്നില്ല. പക്ഷെ ഒരു സുപ്രഭാതത്തില്‍ കമ്പനി തീരുമാനിച്ചു, തങ്ങള്‍ക്കും വേണം സ്വന്തമായി പെര്‍ഫോര്‍മന്‍സ് കാറുകള്‍. 2018 ഫെബ്രുവരിയിലാണ് എല്ലാറ്റിന്റെയും തുടക്കം. 2018 ഓട്ടോ എക്‌സ്‌പോയില്‍ പെര്‍ഫോര്‍മന്‍സ് ശ്രേണിയിലേക്കു ടാറ്റ വരവറിയിച്ചു. ടിയാഗൊ, ടിഗോര്‍ JTP മോഡലുകള്‍. പ്രകടനക്ഷമത കൂടിയ ടിയാഗൊ, ടിഗോര്‍ JTP പതിപ്പുകളെ ഏറെ ആകാംഷയോടെയാണ് വിപണി ഉറ്റുനോക്കിയത്.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

കൃത്യം എട്ടുമാസം കഴിഞ്ഞപ്പോള്‍ ഇരു കാറുകളും വിപണിയില്‍ യാഥാര്‍ത്ഥ്യമായി. 6.39 ലക്ഷം രൂപയ്ക്ക് ടിയാഗൊ JTP -യും 7.49 ലക്ഷം രൂപയ്ക്ക് ടിഗോര്‍ JTP -യും പെര്‍ഫോര്‍മന്‍സ് കാര്‍ നിരയിലെത്തി. എന്നാല്‍ ടാറ്റ കൊട്ടിഘോഷിക്കുന്ന ചടുലത JTP മോഡലുകള്‍ക്കുണ്ടോ? പരിശോധിക്കാം —

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

രൂപവും ഭാവവും

ടിയാഗൊ, ടിഗോര്‍ JTP മോഡലുകളെ തിരിച്ചറിയാന്‍ ഒറ്റ നോട്ടം തന്നെ ധാരാളം. എന്തൊക്കെയോ സവിശേഷതകള്‍ JTP കാറുകള്‍ക്കുണ്ടെന്നു കാഴ്ച്ചക്കാരന് അനുഭവപ്പെടും. സാധാരണ ടിയാഗൊ, ടിഗോര്‍ മോഡലുകളാണ് JTP കാറുകള്‍ക്ക് ആധാരം. എന്നാല്‍ മട്ടിലും ഭാവത്തിലും ഇവര്‍ കുറച്ചേറെ സ്‌പോര്‍ടിയാണെന്നു സമ്മതിക്കണം.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

വീതികൂട്ടിയെടുത്ത ബമ്പറും താഴെയുള്ള വലിയ ട്രാപസോയിഡല്‍ ഗ്രില്ലും JTP കാറുകളുടെ പ്രത്യേകതയായി മാറുന്നു. ബമ്പറില്‍ പുതിയ ചട്ടയ്ക്കുള്ളിലാണ് ഫോഗ്‌ലാമ്പുകള്‍. ഇരട്ട അറകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പും JTP ബാഡ്ജിംഗ് പതിപ്പിച്ച മുകള്‍ ഗ്രില്ലും ബോണറ്റിലെ എയര്‍ സ്‌കൂപ്പും JTP കാറുകള്‍ സ്‌പോര്‍ടിയാണെന്നു വിളിച്ചു പറയും.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

കറുപ്പും വെള്ളിയും ഇടകലര്‍ന്ന ഡയമണ്ട് കട്ട് ശൈലിയാണ് 15 ഇഞ്ച് അലോയ് വീലുകള്‍ക്ക്. JTP മോഡലുകള്‍ക്ക് പ്രീമിയം മുഖം സമ്മാനിക്കുന്നതില്‍ അലോയ് വീലുകള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. മിററുകൾ ബോഡി നിറത്തില്‍ നിന്നും വേറിട്ടു നില്‍ക്കും.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

കറുപ്പു തിളങ്ങുന്ന മേല്‍ക്കൂരയും പിന്‍ സ്‌പോയിലറും JTP എഡിഷന്‍ ടിയാഗൊയ്ക്കും ടിഗോറിനും കോണ്‍ട്രാസ്റ്റ് ഭാവമാണ് സമര്‍പ്പിക്കുന്നത്. പിറകില്‍ തെളിഞ്ഞ ക്ലിയര്‍ ലെന്‍സ് ടെയില്‍ലാമ്പുകള്‍ കാറുകളുടെ സവിശേഷതയായി മാറുന്നു. പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്ന ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റും JTP ബാഡ്ജിംഗും പിന്നഴകില്‍ പ്രത്യേകം പരാമര്‍ശിക്കണം.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

അകത്തളം

കറുപ്പു, ചുവപ്പു നിറങ്ങള്‍ക്കാണ് ഉള്ളില്‍ പ്രാതിനിധ്യം. കാറുകളുടെ സ്‌പോര്‍ടി ഭാവം വെളിപ്പെടുത്തുന്നതും ഈ നിറങ്ങള്‍ തന്നെ. ഡ്രൈവര്‍ക്കു കൂടുതല്‍ പ്രധാന്യമുള്ളതായി ക്യാബിന്‍ പ്രതീതി നല്‍കും. എസി വെന്റുകള്‍ക്കും സ്റ്റീയറിംഗ് വീലിനും സീറ്റുകള്‍ക്കുമെല്ലാം ചുവപ്പു നിറം വരമ്പിടുന്നു.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

JTP ലോഗോ പതിഞ്ഞ ഫ്‌ളോര്‍ മാറ്റുകള്‍ കാഴ്ച്ചയില്‍ ഉടക്കാതെ പോവില്ല. അലൂമിനിയം നിര്‍മ്മിത പെഡലുകളാണ് ഇരു JTP എഡിഷനിലും. ക്യാബിന് പൂര്‍ണ്ണ കറുപ്പു നിറമായതുകൊണ്ടു സൂക്ഷ്മമായ ഡിസൈന്‍ ശൈലികള്‍ പോലും പെട്ടെന്നു ശ്രദ്ധയില്‍പ്പെടും.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

ടിയാഗൊയുടെയും ടിഗോറിന്റെയും ഉയര്‍ന്ന വകഭേദങ്ങള്‍ മാത്രം അവകാശപ്പെടുന്ന കണക്ട്‌നെക്സ്റ്റ് ഹാര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം JTP എഡിഷന്‍ മോഡലുകളും കൈയ്യടക്കുകയാണ്. 5.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ കമ്പനി ഉറപ്പുവരുത്തുന്നുണ്ട്.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

വലിയ സ്‌ക്രീനല്ലെങ്കിലും മികവേറിയ ശബ്ദാനുഭവം ഇന്‍ഫോടെയ്ന്റ് സംവിധാനം കാഴ്ച്ചവെക്കും. ഓഡിയോ നിയന്ത്രിക്കാന്‍ പ്രത്യേക ബട്ടണുകളും സ്റ്റീയറിംഗ് വീലിലുണ്ട്.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

പ്രായോഗികതയും യാത്രാസുഖവും

പ്രായോഗികതയ്ക്ക് ടാറ്റ കാറുകള്‍ എന്നും പ്രശസ്തമാണ്. പുതിയ JTP എഡിഷനുകളിലും ചിത്രം മാറുന്നില്ല. മുന്നിലും പിന്നിലും ആവശ്യത്തിലേറെ വിശാലത കാറുകള്‍ കാഴ്ച്ചവെക്കും. പിറകില്‍ മൂന്നുപേര്‍ക്കു സുഖമായി യാത്ര ചെയ്യാം.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

ടിയാഗൊ ഹാച്ച്ബാക്കിന് സമാനമായി ടിയാഗൊ JTP എഡിഷന്‍ 242 ലിറ്റര്‍ ബൂട്ട് സ്‌പേസ് അവകാശപ്പെടും. അതേസമയം 419 ലിറ്ററാണ് ടിഗോര്‍ JTP -യുടെ ബൂട്ട് സ്‌പേസ്. ടിയാഗൊ JTP -യില്‍ ഡ്രൈവറുടെ വശത്തു താഴെ പ്രത്യേകം ലെവര്‍ ഉപയോഗിച്ചു വേണം ബൂട്ടു തുറക്കാന്‍.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

എന്നാല്‍ ടിഗോര്‍ JTP -യില്‍ ഈ ബുദ്ധിമുട്ടില്ല. ഡാഷ്‌ബോര്‍ഡില്‍ ഇലക്ട്രിക് ബൂട്ട് റിലീസ് ബട്ടണ്‍ ഇതിനായുണ്ട്. ടിഗോര്‍ JTP -യില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഒരുങ്ങുമ്പോള്‍ ടിയാഗൊ JTP -യില്‍ മാനുവല്‍ എസി സംവിധാനം മാത്രമെ ലഭിക്കുകയുള്ളൂ.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

എഞ്ചിന്‍ മികവും പ്രകടനക്ഷമതയും

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ടിയാഗാ, ടിഗോര്‍ JTP എഡിഷനുകളില്‍. പെര്‍ഫോര്‍മന്‍സ് കാറുകളായതുകൊണ്ടു ടര്‍ബ്ബോച്ചാര്‍ജ്ജര്‍ പിന്തുണ എഞ്ചിന് ലഭിക്കുന്നു. 112 bhp കരുത്തും (5,000 rpm) 150 Nm torque ഉം (2,000 - 4,000 rpm) പുതുതലമുറ റെവട്രോണ്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എന്നാല്‍ മികവാര്‍ന്ന ആക്‌സിലറേഷന് വേണ്ടി ഗിയര്‍ അനുപാതം കമ്പനി പരിഷ്‌കരിച്ചു. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ പത്തു സെക്കന്‍ഡുകള്‍ മതി JTP മോഡലുകള്‍ക്ക്.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

മണിക്കൂറില്‍ 160 കിലോമീറ്ററാണ് JTP എഡിഷന്‍ ടിയാഗൊയുടെയും ടിഗോറിന്റെയും പരമാവധി വേഗം. ഡാഷ്‌ബോര്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള ബട്ടണുകള്‍ മുഖേന സിറ്റി, സ്‌പോര്‍ട് മോഡുകള്‍ കാറുകളില്‍ തിരഞ്ഞെടുക്കാം. സ്‌പോര്‍ട് മോഡില്‍ കാര്‍ ചടുലമായിരിക്കും. വേഗത്തിനാണ് ഇവിടെ ഊന്നല്‍.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

എന്നാല്‍ സിറ്റി മോഡില്‍ ഇന്ധനക്ഷമതയ്ക്ക് കാര്‍ മുന്‍ഗണന നല്‍കും. ഈ അവസരത്തില്‍ ടോര്‍ഖ് ഉത്പാദനം 115 Nm ആയി നിജപ്പെടും. 2,500 rpm -ന് മുകളിലാണ് എഞ്ചിന്റെ യഥാര്‍ത്ഥ മികവു പുറത്തുവരിക. മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ എഞ്ചിനായതിനാല്‍ ഇടത്തരം ആര്‍പിഎമ്മില്‍ ടോര്‍ഖ് കുറയുന്നതായി അനുഭപ്പെടാം.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

കേവലം കരുത്തുകൂട്ടുന്നതിലുപരി കാറുകളുടെ ഡ്രൈവിംഗ് സ്വഭാവം തന്നെ ജെയം ടാറ്റ സ്‌പെഷ്യല്‍ വെഹിക്കിള്‍സ് വിഭാഗം മാറ്റി. മുന്‍ സസ്‌പെന്‍ഷന്‍ പരിഷ്‌കരിച്ചു. ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളില്‍ ഒരുങ്ങുന്ന ക്രോയില്‍ സ്പ്രിങ് ട്വിസ്റ്റ് ബീം പിന്നില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

വീതികൂടിയ ടയറുകളാണ് കാറുകളില്‍ ഒരുങ്ങുന്നത്. സാധാരണ മോഡലുകളെ അപേക്ഷിച്ചു ടിയാഗൊ, ടിഗോര്‍ JTP എഡിഷനുകള്‍ക്ക് 4 mm മാത്രമെ ഗ്രൗണ്ട് ക്ലിയറന്‍സ് കുറവുള്ളൂ. പരിമിതമായ ബോഡി റോളും കൃത്യതയാര്‍ന്ന സ്റ്റീയറിംഗും കാറുകളില്‍ പ്രത്യേകം പരാമര്‍ശിക്കണം.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു
Engine 1,199cc, Turbocharged Petrol
No. Of Cylinders 3-Cylinder
Max Power 112.44 @5,000RPM
Max Torque 150Nm @2,000-4,000RPM
Transmission 5-Speed Manual
Ground Clearance 166mm
Fuel Tank Capacity 35L
0-100km/h 10 seconds
Top Speed 160km/h
പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

വില, മൈലേജ്, നിറങ്ങള്‍

6.39 ലക്ഷം രൂപയ്ക്കാണ് ടാറ്റ ടിയാഗൊ JTP വിപണിയില്‍ വില്‍പ്പനയ്ക്കു വരുന്നത്; ടിഗോര്‍ JTP ആകട്ടെ 7.49 ലക്ഷം രൂപയ്ക്കും അണിനിരക്കുന്നു. 15 കിലോമീറ്ററാണ് ഇരു മോഡലുകളും കാഴ്ച്ചവെക്കുന്ന മൈലേജ്. പെര്‍ഫോര്‍മന്‍സ് കാറുകളായതുകൊണ്ടു മൈലേജില്‍ പരാതിപ്പെടാന്‍ അവസരമില്ല. ബെറി റെഡ്, പേള്‍സെന്റ് വൈറ്റ് എന്നീ നിറങ്ങള്‍ മാത്രമെ JTP എഡിഷനിലുള്ളൂ.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

സുരക്ഷയും മറ്റു സംവിധാനങ്ങളും

ഇരട്ട മുന്‍ എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും JTP എഡിഷനില്‍ അടിസ്ഥാന സുരക്ഷാ ഫീച്ചറുകളാണ്. ടാറ്റ കാറുകളില്‍ കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ ലഭിക്കുന്ന ആദ്യ കാറുകള്‍ കൂടിയാണ് JTP എഡിഷന്‍ ടിയാഗൊയും ടിഗോറും.

പോക്കറ്റിലൊതുങ്ങും ഈ പെര്‍ഫോര്‍മന്‍സ് കാറുകള്‍ — ടാറ്റ ടിയാഗൊ JTP & ടിഗോര്‍ JTP റിവ്യു

JTP എഡിഷന്‍ മോഡലുകള്‍ വാങ്ങിയാല്‍

രാജ്യത്താകെ 30 ടാറ്റ ഡീലര്‍ഷിപ്പുകള്‍ക്ക് മാത്രമെ ടിയാഗൊ JTP, ടിഗോര്‍ JTP മോഡലുകള്‍ വില്‍ക്കാനുള്ള അനുമതിയുള്ളൂ. വിപണിയില്‍ വില്‍പ്പനാനന്തര സേവനങ്ങളെ കൂടി അടിസ്ഥാനപ്പെടുത്തിയാകും JTP എഡിഷന്‍ കാറുകളുടെ മുന്നോട്ടുള്ള കുതിപ്പ്. എന്തായാലും മത്സര വിലയില്‍ അണിനിരക്കുന്ന ടിയാഗൊ, ടിഗോര്‍ JTP എഡിഷനുകള്‍ പെര്‍ഫോര്‍മന്‍സ് നിരയില്‍ ശക്തമായ സാന്നിധ്യമറിയിക്കും. മാരുതി ബലെനോ RS, ഫോക്‌സ്‌വാഗണ്‍ പോളോ GT TSI, ഫിയറ്റ് അബാര്‍ത്ത് പുന്തോ എന്നിവരുമായാണ് ടിയാഗൊ JTP -യുടെ മത്സരം. ടാറ്റ ടിഗോര്‍ JTP -ക്ക് നിലവില്‍ നേരിട്ടു മത്സരമില്ല.

Model Displacement / No. Of Cylinders Power/Torque (BHP/NM) Starting Price
Maruti Suzuki Baleno RS 998cc / 3-Cylinder 101/150 8.45 lakh
Volkswagen Polo GT TSI 1,198cc / 4-Cylinder 103/175 9.40 lakh
Abarth Punto 1,368cc / 4-Cylinder 145/212 10.23 lakh
Tata Tiago JTP 1,199cc / 3-cylinder 112/150 6.39 lakh

Most Read Articles

Malayalam
English summary
Tata Tiago JTP & Tigor JTP Review — Brilliant Performance On A Budget. Read in Malayalam.
Story first published: Tuesday, November 20, 2018, 15:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X