7 വകഭേദങ്ങളിലും 7 നിറങ്ങളിലുമാണ് മഹീന്ദ്ര XUV500 ലഭ്യമാകുന്നത്. മഹീന്ദ്ര XUV500 മോഡലിന്റെ വില, സവിശേഷതകള്‍, മൈലേജ് തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്കുന്നു. മഹീന്ദ്ര XUV500 മോഡലിന്റെ ഓണ്‍റോഡ് വിലയും ഇഎംഐ വിവരങ്ങളും ഇവിടെ പരിശോധിക്കാം. മറ്റു എസ്യുവി മോഡലുകളുമായി മഹീന്ദ്ര XUV500 മോഡലിനെ താരതമ്യം ചെയ്യാനും നിങ്ങള്‍ക്ക് അവസരമുണ്ട്.
വകഭേദങ്ങൾ | എക്സ്ഷോറൂം വില |
---|---|
എസ്യുവി | Gearbox
|
₹ 13,83,040 |
എസ്യുവി | Gearbox
|
₹ 15,13,040 |
എസ്യുവി | Gearbox
|
₹ 16,33,040 |
എസ്യുവി | Gearbox
|
₹ 16,83,040 |
എസ്യുവി | Gearbox
|
₹ 18,04,040 |
എസ്യുവി | Gearbox
|
₹ 18,33,040 |
എസ്യുവി | Gearbox
|
₹ 19,56,041 |
ഗിയർബോക്സ് | ഇന്ധന തരം | മൈലേജ് |
---|---|---|
ഡീസല്‍ | 15.1 |
ആള്‍ട്യുറാസ് G4 വരുന്നതുവരെ മഹീന്ദ്രയുടെ ഏറ്റവും വില കൂടിയ എസ്യുവിയായിരുന്നു XUV500. കുറഞ്ഞ വിലയില്‍ കൂടുതല്‍ ആഢംബരമെന്ന സങ്കല്‍പ്പം മുറുക്കെപ്പിടിച്ചാണ് മഹീന്ദ്ര XUV500 വിപണിയില്‍ അണിനിരക്കുന്നത്. 2011 -ല്‍ അവതരിച്ച XUV500 ഇതിനോടകം രണ്ടുതവണ പരിണാമങ്ങള്‍ക്കു വിധേയമായി. എസ്യുവിയുടെ മൂന്നാം തലമുറ ഫെയ്സ്ലിഫ്റ്റ് പതിപ്പാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്. ബമ്പറിലേക്ക് ഇറങ്ങിനില്ക്കുന്ന വലിയ ഗ്രില്ലില്‍ തുടങ്ങും മഹീന്ദ്ര XUV500 -യുടെ ഡിസൈന്‍ വിശേഷങ്ങള്‍. ഗ്രില്ലിന് ഇരുവശത്തുമുള്ള പ്രൊജക്ടര്‍ ഹാലോജന്‍ ഹെഡ്ലാമ്പുകളാണ് എസ്യുവിക്ക് പക്വത സമ്മര്‍പ്പിക്കുന്നത്. മുന്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ടെയില്‍ലാമ്പുകള്‍ക്ക് ത്രികോണാകൃതിയാണ്. എസ്യുവിയുടെ പുറംമോടിയില്‍ ക്രോം അലങ്കാരങ്ങള്‍ക്ക് കുറവേതുമില്ല. 18 ഇഞ്ചാണ് XUV500 -യിലെ അലോയ് വീലുകള്‍ക്ക് വലുപ്പം. കറുപ്പും തവിട്ടും കലര്‍ന്ന നിറശൈലി ക്യാബിന് അഴകേകുന്നു. ഉള്ളില്‍ തുകലിന് യാതൊരു ക്ഷാമവുമില്ല. സെന്റര്‍ കണ്‍സോളിലും ഗിയര്‍ നോബിലും സ്റ്റീയറിങ് വീലിലും അലൂമിനിയം ഘടകങ്ങള്‍ കടന്നുകയറിയിട്ടുണ്ട്. സീറ്റുകളില്‍ ഡയമണ്ട് സ്റ്റിച്ചിങ് കാണാം.
2.2 ലിറ്റര്‍ എംഹൊക്ക് ഡീസല്‍ എഞ്ചിനാണ് മഹീന്ദ്ര XUV500 -യുടെ ഹൃദയം. എഞ്ചിന് 155 bhp കരുത്തും 360 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 140 bhp കരുത്തും 320 Nm torque -മുള്ള 2.2 ലിറ്റര്‍ പെട്രോള്‍ പതിപ്പും എസ്യുവിയിലുണ്ട്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മാത്രമേ പെട്രോള്‍ പതിപ്പിലുള്ളൂ. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഡീസല്‍ വകഭേദങ്ങളില്‍ തിരഞ്ഞെടുക്കാം. പിന് വീന് വീല്‍, ഓള് വീല്‍ ഡ്രൈവ് മോഡലുകള്‍ മഹീന്ദ്ര XUV500 നിരയിലുണ്ട്. ഓണ്‍റോഡ്, ഓഫ്റോഡ് സാഹചര്യങ്ങളില്‍ XUV500 ഒരുപോലെ മികവു പുലര്‍ത്തും. ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എസ്യുവിയിലെ സസ്പെന്‍ഷന്റെ ഒരുക്കം.
15.4 കിലോമീറ്റര്‍ മൈലേജാണ് XUV500 ഡീസല്‍ പതിപ്പില്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. എസ്യുവിയുടെ പെട്രോള്‍ പതിപ്പ് 14 കിലോമീറ്റര്‍ മൈലേജാണ് കാഴ്ച്ചവെക്കുക. ഇന്ധനടാങ്ക് ശേഷി 70 ലിറ്റര്‍; ദീര്‍ഘദൂര യാത്രകള്‍ക്ക് ഇതു ധാരാളം.
XUV500 -യ്ക്ക് ആഢംബര പകിട്ടുള്ളതുകൊണ്ട് ഫീച്ചറുകളില്‍ പിശുക്കു കാട്ടാന്‍ മഹീന്ദ്ര തയ്യാറല്ല. ഇക്കാരണത്താല്‍ 7.0 ഇഞ്ച് വലുപ്പമുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ അര്‍ക്കമീസ് ഓഡിയോ യൂണിറ്റാണ് മഹീന്ദ്ര ഉറപ്പുവരുത്തുന്നത്. സ്മാര്‍ട്ട്വാച്ച് കണക്ടിവിറ്റി, സ്റ്റബിലിറ്റി കണ്ട്രോള്, നാലു ടയറുകളിലും ഡിസ്ക്ക് ബ്രേക്ക്, എമര്‍ജന്‍സി കോള്‍ ഫംങ്ഷന്, ടയര്‍ പ്രഷര്‍ മോണിട്ടറിങ് സംവിധാനം എന്നിവയെല്ലാം XUV500 -യുടെ വിശേഷങ്ങളില്‍പ്പെടും.
കുറഞ്ഞ വിലയില്‍ കൂടുതല്‍ ആഢംബരം — വര്‍ഷം എട്ടു കഴിയുമ്പോഴും മഹീന്ദ്ര XUV500 വിപണിയില്‍ ക്ഷീണം കൂടാതെ തലയുയര്‍ത്തി നില്‍ക്കുകയാണ്. നിലവില്‍ എതിരാളികള്‍ ഒരുപാടുണ്ട് XUV500 -യ്ക്ക്. ജീപ്പ് കോമ്പസ് തരംഗത്തെ പ്രതിരോധിക്കാന്‍ XUV500 ഫെയ്സ്ലിഫ്റ്റിന് കഴിഞ്ഞെങ്കിലും പുതിയ ടാറ്റ ഹാരിയര്‍ ഭീഷണിയെ നേരിടാനുള്ള അടവുകള്‍ കമ്പനി ആലോചിച്ചു വരികയാണ്. ആഢംബര ഫീച്ചറുകളും വൈവിധ്യമാര്‍ന്ന വകഭേദങ്ങളുടെ നിരയുമാണ് മത്സരത്തില്‍ മഹീന്ദ്ര XUV500 -യുടെ മുതല്‍ക്കൂട്ട്.