മാരുതി സുസുക്കി ആൾട്ടോ

മാരുതി സുസുക്കി ആൾട്ടോ
Style: ഹാച്ച്ബാക്ക്
3.15 - 4.82 ലക്ഷം
ജിഎസ്ടി എക്സ്ഷോറൂം വില

8 വകഭേദങ്ങളിലും 6 നിറങ്ങളിലുമാണ് മാരുതി സുസുക്കി ആൾട്ടോ ലഭ്യമാകുന്നത്. മാരുതി സുസുക്കി ആൾട്ടോ മോഡലിന്റെ വില, സവിശേഷതകള്‍, മൈലേജ് തുടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. മാരുതി സുസുക്കി ആൾട്ടോ മോഡലിന്റെ ഓണ്‍റോഡ് വിലയും ഇഎംഐ വിവരങ്ങളും ഇവിടെ പരിശോധിക്കാം. മറ്റു ഹാച്ച്ബാക്ക് മോഡലുകളുമായി മാരുതി സുസുക്കി ആൾട്ടോ മോഡലിനെ താരതമ്യം ചെയ്യാനും നിങ്ങള്‍ക്ക് അവസരമുണ്ട്.

മാരുതി സുസുക്കി ആൾട്ടോ പെട്രോള്‍ മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
ഹാച്ച്ബാക്ക് | Gearbox
3,14,860
ഹാച്ച്ബാക്ക് | Gearbox
3,20,848
ഹാച്ച്ബാക്ക് | Gearbox
3,86,249
ഹാച്ച്ബാക്ക് | Gearbox
3,92,233
ഹാച്ച്ബാക്ക് | Gearbox
4,12,222
ഹാച്ച്ബാക്ക് | Gearbox
4,25,786

മാരുതി സുസുക്കി ആൾട്ടോ സിഎന്‍ജി മോഡലുകൾ

വകഭേദങ്ങൾ എക്സ്ഷോറൂം വില
ഹാച്ച്ബാക്ക് | Gearbox
4,76,239
ഹാച്ച്ബാക്ക് | Gearbox
4,82,099

മാരുതി സുസുക്കി ആൾട്ടോ മൈലേജ്

ഗിയർബോക്സ് ഇന്ധന തരം മൈലേജ്
പെട്രോള്‍ 22.05
സിഎന്‍ജി 31.59

മാരുതി സുസുക്കി ആൾട്ടോ റിവ്യൂ

മാരുതി സുസുക്കി ആൾട്ടോ Exterior And Interior Design

മാരുതി സുസുക്കി ആൾട്ടോ പുറം ഡിസൈനും അകം ഡിസൈനും

ആള്‍ട്ടോ 800 എന്ന പേരു മാരുതി പരിഷ്‌കരിച്ചു. ഇപ്പോള്‍ മാരുതി ആള്‍ട്ടോ മാത്രമാണ് വിപണിയിലെത്തുന്നത്. പുത്തന്‍ ഡിസൈന്‍ പരീക്ഷണങ്ങള്‍ ആള്‍ട്ടോയുടെ മുഖച്ഛായ തെല്ലൊന്നു മാറ്റി. ഹെഡ്‌ലാമ്പുകളോട് തൊട്ടുരുമ്മി നില്‍ക്കുന്ന പരിഷ്‌കരിച്ച ഗ്രില്ല്, കാറിന് പതിവില്ലാത്ത പുതുമ സമര്‍പ്പിക്കുകയാണ്. വലിയ സെന്‍ട്രല്‍ എയര്‍ഡാം മുന്നിലെ ബമ്പര്‍ കൈയ്യേറിയിട്ടുണ്ട്. നവീകരിച്ച വീല്‍ ആര്‍ച്ചുകളും കൂടിച്ചേരുമ്പോള്‍ രൂപമാറ്റം പൂര്‍ണ്ണം. ആള്‍ട്ടോ എന്നു മാത്രമാണ് പുറംമോടിയില്‍ പതിഞ്ഞിരിക്കുന്ന ബാഡ്ജ്. മുന്‍പുണ്ടായിരുന്ന '800' എന്ന വാല് പുതിയ ആള്‍ട്ടോയില്‍ നിന്നും മാരുതി നീക്കി. ഈ മാറ്റങ്ങളൊഴിച്ചാല്‍ മുന്‍തലമുറ മോഡല്‍ തന്നെയാണ് ഇപ്പോഴുള്ള പതിപ്പും. ഇതേസമയം, പുതിയ മുന്‍ ബമ്പറിന്റെ പശ്ചാത്തലത്തില്‍ 15 mm കൂടുതല്‍ നീളം 2019 ആള്‍ട്ടോ ഫെയ്്‌സ്‌ലിഫ്റ്റിനുണ്ട്. അപ്ടൗണ്‍ റെഡ്, മൊജിറ്റോ ഗ്രീന്‍, സെറൂലിയന്‍ ബ്ലൂ, സില്‍ക്കി സില്‍വര്‍, സുപ്പീരിയര്‍ വൈറ്റ്, ഗ്രാനൈറ്റ് ഗ്രേയ് നിറങ്ങളിലാണ് മാരുതി ആള്‍ട്ടോ വില്‍പ്പനയ്ക്ക് അണിനിരക്കുന്നത്.

മാരുതി സുസുക്കി ആൾട്ടോ എഞ്ചിനും പ്രകടനവും

മാരുതി സുസുക്കി ആൾട്ടോ Engine And Performance

ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് പുതിയ 800 സിസി പെട്രോള്‍ എഞ്ചിന്‍ ആള്‍ട്ടോയില്‍ ഒരുങ്ങുന്നത്. മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 48 bhp കരുത്തും 69 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് കാറിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. ചെറുതെങ്കിലും ദൈനംദിന നഗര യാത്രകളില്‍ മികവുറ്റ പ്രകടനക്ഷമത കാഴ്ച്ചവെക്കാന്‍ എഞ്ചിന് ശേഷിയുണ്ട്. ഭാരത് സ്റ്റേജ് VI നിലവാരമുള്ളതുകൊണ്ട് കൂടുതല്‍ ഭേദപ്പെട്ട മൈലേജും കാര്‍ കുറിക്കുന്നു. ഇഴഞ്ഞുനീങ്ങുന്ന ഗതാഗതക്കുരുക്കുകളില്‍ ആള്‍ട്ടോയിലെ ഭാരംകുറഞ്ഞ ക്ലച്ച് ഡ്രൈവര്‍ക്ക് അനുഗ്രഹമായിത്തീരും.

മാരുതി സുസുക്കി ആൾട്ടോ ഇന്ധനക്ഷമത

മാരുതി സുസുക്കി ആൾട്ടോ Fuel Efficiency

35 ലിറ്ററാണ് ആള്‍ട്ടോയുടെ ഇന്ധനശേഷി. ARAI ടെസ്റ്റില്‍ 22.05 കിലോമീറ്റര്‍ മൈലേജാണ് മാരുതി ആള്‍ട്ടോ ഫെയ്‌സ്‌ലിഫ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

മാരുതി സുസുക്കി ആൾട്ടോ പ്രധാന ഫീച്ചറുകൾ

മാരുതി സുസുക്കി ആൾട്ടോ Important Features

സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം കല്‍പ്പിച്ചാണ് ആള്‍ട്ടോ ഫെയ്‌സ്‌ലിഫ്റ്റിനെ മാരുതി പുറത്തിറക്കുന്നത്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ആന്റി - ലോക്ക്  ബ്രേക്കിങ്ങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയെല്ലാം കാറില്‍ അടിസ്ഥാന ഫീച്ചറുകളാണ്. ഇരട്ട നിറമുള്ള ഡാഷ്‌ബോര്‍ഡ്, ഇരട്ട DIN ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, യുഎസ്ബി, ബ്ലുടൂത്ത്, AUX കണക്ടിവിറ്റി തുടങ്ങിയ വിശേഷങ്ങളുടെ പുതിയ ആള്‍ട്ടോയ്ക്ക് പറയാനുണ്ട്. ഏറ്റവും ഉയര്‍ന്ന ആള്‍ട്ടോ വകഭേദങ്ങള്‍ കീലെസ് എന്‍ട്രി, സെന്‍ട്രല്‍ ഡോര്‍ ലോക്കിങ്, മുന്‍ പവര്‍ വിന്‍ഡോ എന്നിവയും കൂടുതലായി അവകാശപ്പെടും.

മാരുതി സുസുക്കി ആൾട്ടോ അഭിപ്രായം

മാരുതി സുസുക്കി ആൾട്ടോ Verdict

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഹാച്ച്ബാക്കാണ് മാരുതി ആള്‍ട്ടോ. പുതിയ സുരക്ഷാ ചട്ടങ്ങള്‍ മുന്‍നിര്‍ത്തി ഒമ്‌നി, ജിപ്‌സി മോഡലുകളെ ഉപേക്ഷിച്ചപ്പോഴും ആള്‍ട്ടോയെ കൈവെടിയാന്‍ കമ്പനി തയ്യാറാവാഞ്ഞതിന് കാരണവുമിതുതന്നെ. നിലവില്‍ മാരുതിയുടെ വില്‍പ്പനയില്‍ സിംഹഭാഗവും ആള്‍ട്ടോയുടെ സംഭാവനയാണ്. വൈകാതെ പുതുതലമുറ ആള്‍ട്ടോയെ വിപണിയില്‍ കൊണ്ടുവരാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

മാരുതി സുസുക്കി ആൾട്ടോ നിറങ്ങൾ


Granite Grey
Cerulian Blue
Mojito Green
Uptown Red
Silky Silver
Solid White

മാരുതി സുസുക്കി ആൾട്ടോ ചിത്രങ്ങൾ

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X