മസ്ദ എസ്‍യുവി ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നു

ജപ്പാന്‍ കമ്പനിയായ മസ്ദയ്ക്ക് ഇന്ത്യയിലേക്ക് വരാന്‍ പദ്ധതിയുണ്ടോ? ആഗോള തലത്തില്‍ വളരുന്ന വിപണികളെ ലക്ഷ്യം വെച്ച് നീക്കങ്ങള്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ ഈ സംശയം തികച്ചും ന്യായമാണ്. ന്യൂ ദില്ലിയിലെ ഗുഡ്‍ഗാവില്‍ മസ്ദയുടെ സിഎക്സ്5 ടെസ്റ്റ് ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ വളരെ വിശദമായി ഇന്‍റര്‍നെറ്റില്‍ ചിതറിക്കിടക്കുന്നുണ്ട്. ഈ വാഹനം ഒരു എസ്‍യുവിയാണ്. ഇന്ത്യയുടെ എസ്‍യുവി വിപണി അതിന്‍റെ വളര്‍ച്ചയുടെ വഴിയെ കണ്ടെത്തിയ ഈ സന്ദര്‍ഭത്തിലാണ് ഈ ടെസ്റ്റ് നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.

അതേസമയം മസ്ദ സിഎക്സ്5 ടെസ്റ്റില്‍ ശ്രദ്ധേയനമായ മറ്റൊരു കാര്യം കൂടിയുണ്ട്. യാതൊരു മറയുമുല്ലാതെയാണ് മസ്ദ കാര്യം സാധിക്കുന്നത് എന്നാണ് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. സാധാരണ വാഹനങ്ങള്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ഡിസൈന്‍ സവിശേഷതകള്‍ പുറത്തുകാണാതിരിക്കുന്നതിനായി മിക്കവാറും ഭാഗങ്ങള്‍ മറച്ചിരിക്കും. മസ്ദയുടെ എസ്‍യുവി യാതൊന്നും മറച്ചിരുന്നില്ല എന്നതിന് ചിത്രങ്ങള്‍ സാക്ഷ്യം. എന്താണ് മസ്ദയുടെ ഉദ്ദേശ്യം?

Mazda CX-5

മസ്ദയുടെ 'കോഡോ' ഡിസൈന്‍ ഭാഷ ഉരുത്തിരിഞ്ഞുവന്നത് ഈയിടെയാണ്. ഈ ഡിസൈന്‍ ഒറ്റ വാഹനം പോലും നിരത്തിലിറങ്ങിയിട്ടില്ല. സ്എക്സ്5 ആണ് ആദ്യത്തെ കോഡോ ഡിസൈനിലുള്ള പ്രൊഡക്ഷന്‍ മോഡല്‍.

ജപ്പാനില്‍ സ്എക്സ്5 ലോഞ്ച് ചെയ്തത് കഴിഞ്ഞ സെപ്തംബറിലാണ്. വന്‍ വരവേല്‍പാണ് ജപ്പാന്‍ വിപണിയില്‍ കാറിന് ലഭിച്ചത്. ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും കടന്നുചെല്ലാന്‍ ഈ വാഹനത്തിന് പദ്ധതിയുണ്ട്.

കാലാവസ്ഥാ ടെസ്റ്റുകള്‍ക്കായി കാറുകള്‍ ഇന്ത്യയിലെത്താറുണ്ട്. ദില്ലിയുടെ കടുത്ത ചൂടില്‍ വാഹനത്തിന്‍റെ പ്രവര്‍ത്തനം എങ്ങനെ എന്ന് ടെസ്റ്റ് ചെയ്യുവാന്‍ എത്തിയതാവാനും മതി മസ്ദയുടെ വാഹനം.

Most Read Articles

Malayalam
English summary
Japanese carmaker Mazda is testing their CX-5 SUV in India.
Story first published: Tuesday, July 31, 2012, 15:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X