സണ്ണിക്കും അമേസിനും എതിരാളിയായി ഫിയറ്റ് ക്ലാസിക് എത്തി

ലിനിയയില്‍ നിന്ന് ചിലതെല്ലാം എടുത്ത് കുറെക്കൂടി താങ്ങാവുന്ന വിലയില്‍ നമുക്ക് നല്‍കിയിരിക്കുകയാണ് ഫിയറ്റ്. ലിനിയ ക്ലാസിക് എന്നാണ് വാഹനത്തിന് പേര്. ഈ കാര്‍ ഇപ്പോള്‍ നിസ്സാന്‍ സണ്ണിയോടും ഫോഡ് ക്ലാസിക്, ഷെവര്‍ലെ സെയ്ല്‍ എന്നീ വാഹനങ്ങളോടും ഏറ്റുമുട്ടാന്‍ താക്കത്ത് നേടിയിരിക്കുന്നു. ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, ലിനിയ ക്ലാസിക്കിന്റെ താഴത്തെ വേരിയന്റ് ഹോണ്ട അമേസ്, സ്വിഫ്റ്റ് ഡിസൈര്‍ എന്നീ എന്‍ട്രിലെവല്‍ മോഡലുകളുമായി എല്‍ക്കാന്‍ സജ്ജമാണ് എന്നതാകുന്നു.

ലിനിയ ഇതുവരെ വിലതുടങ്ങിയിരുന്നത് 7.12 ലക്ഷത്തിലായിരുന്നു. പുതിയ ലിനിയ ക്ലാസിക് പതിപ്പ് 5.99 ലക്ഷത്തില്‍ വില തുടങ്ങും. ക്ലാസിക്, ക്ലാസിക് പ്ലസ് എന്നിങ്ങനെയാണ് വേരിയന്റുകള്‍. ലിനിയ ക്ലാസിക്കില്‍ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനും ഘടിപ്പിച്ചിരിക്കുന്നു. ക്ലാസിക് പ്ലസ്സില്‍ ഡീസല്‍ എന്‍ജിന്‍ മാത്രമാണ് ഘടിപ്പിച്ചിരിക്കുന്നത്.

എന്‍ജിന്‍

എന്‍ജിന്‍

നിലവില്‍ ഉപയോഗിച്ചുവരുന്ന 75 കുതിരശക്തിയുള്ള 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ലിനിയ ക്ലാസിക്കിലും ഉപയോഗിക്കുക. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും നിലവിലെ പതിപ്പിലുള്ളതു തന്നെ. എന്നാല്‍ പൂന്തോയില്‍ ഉപയോഗിക്കുന്ന, ചെറിയ ട്യൂണിംഗ് വ്യതിയാനമുള്ള എന്‍ജിന്‍ പതിപ്പാണ് ഈ വാഹനത്തിലുള്ളത്. 75 പിഎസ് കരുത്തും 190 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു.

എക്സ്റ്റീരിയര്‍

എക്സ്റ്റീരിയര്‍

സാധാരണ ലിനിയയിലുള്ള ചില പ്രീമിയം സവിശേഷതകള്‍ ലിനിയ ക്ലാസിക്കില്‍ കാണില്ല. ക്രോമിയം പൂശിയ ഗ്രില്‍, ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ, ഫോഗ് ലാമ്പുകളും എടുത്തു മാറ്റിയിരിക്കുന്നു. 15 ഇഞ്ച് അലോയ് വീലുകള്‍ക്ക് പകരം കുറെക്കൂടി ചെറിയ, അലോയ് ഇല്ലാത്ത 14 ഇഞ്ച് വീലുകളാണ് ലിനിയ ക്ലാസിക്കിനുണ്ടാവുക.

ഇന്റീരിയര്‍

ഇന്റീരിയര്‍

ഡാഷ്‌ബോഡില്‍ പ്രീമിയം ബീജ് നിറത്തിന്റെ സാന്നിധ്യമുണ്ടായിരുന്നത് ക്ലാസിക് ലിനിയയില്‍ കാണില്ല. കറുപ്പ് നിറത്തിലുള്ള പ്ലാസ്റ്റിക് ഡാഷാണ് പകരം നല്‍കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റീയറിംഗ് മൗണ്ടഡ് ഓഡിയോ നിയന്ത്രണങ്ങള്‍, ഫ്രണ്ട് ആംറെസ്റ്റ്, ഇലക്ട്രോണികമായി നിയന്ത്രിക്കാവുന്ന റിയര്‍വ്യൂ മിററുകള്‍ എന്നിവയും ഈ പതിപ്പിലുണ്ടാകില്ല.

വില

വില

ഫിയറ്റ് ലിനിയ ക്ലാസിക് 1.4 ലിറ്റര്‍ പെട്രോള്‍ - 5,99,000

ഫിയറ്റ് ലിനിയ ക്ലാസിക് 1.3 ലിറ്റര്‍ ഡീസല്‍ - 6,95,976

ഫിയറ്റ് ലിനിയ ക്ലാസിക് പ്ലസ് 1.3 ലിറ്റര്‍ ഡീസല്‍ - 7,50,976

Most Read Articles

Malayalam
English summary
Fiat Linea, minus the amenities has resulted in the Linea Classic ‘budget sedan' that can compete with sub-4 meter compact cars.
Story first published: Wednesday, September 25, 2013, 17:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X