മെര്‍കിന്‍റെ ഹൃദയവുമായി ഗൂര്‍ഖയെത്തി!

ഫോഴ്സ് മോട്ടോഴ്സിന്‍റെ ഗൂര്‍ഖ എസ്‍യുവിക്ക് പുതിയ പതിപ്പ് വിപണിയിലെത്തിച്ചു. 6.25 ലക്ഷം രൂപയാണ് വാഹനത്തിന് വില. ഗൂര്‍ഖ വേരിയന്‍റുകളില്‍ ഒന്ന് ഹാര്‍ഡ് ടോപ് റൂഫോടെയാണ് വരുന്നത്.

മെഴ്സിഡിസ് ബെന്‍സിന്‍റെ വിഖ്യാതമായ ജി ക്ലാസ് എസ്‍യുവിയുടെ പ്ലാറ്റ്ഫോമിലാണ് ഗൂര്‍ഖ നിലപാടെടുത്തിരിക്കുന്നത്. ഏത് കഠിനമായ പാതകളെയും മറികടക്കാന്‍ ശേഷിയുള്ള ഒരു 'എക്സ്ട്രീം ഓഫ്-റോഡ്' വാഹനമാണിതെന്ന് ഫോഴ്സ് പറയുന്നു.

Force Gurkha

2.6 ലിറ്ററിന്‍റെ ടര്‍ബോചാര്‍ജ്‍ഡ് ഡീസല്‍ എന്‍ജിനും മെഴ്സിഡിസിന്‍റേതാണ്. 85 കുതിരകളുടെ ശക്തി പകരാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. 230 എന്‍എം ചക്രവീര്യമാണ് നല്‍കുന്നത്.

പുതിയ ഗൂര്‍ഖയില്‍ മാറ്റങ്ങളേറെയാണ്. ഹെ‍‍ഡ്‍ലാമ്പുകള്‍ മാറിയിട്ടുണ്ട്. ഫ്രണ്ട് ഗ്രില്ലും ബംപറും പുനര്‍രൂപകല്‍പന ചെയ്തിട്ടുണ്ട്.

ഇന്‍റീരിയറിലും മുന്‍ ഗൂര്‍ഖയെ അപേക്ഷിച്ച് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ഡാഷ് ബോര്‍ഡിന്‍റെ ഡിസൈന്‍ മാറിയിരിക്കുന്നു. പവര്‍ സ്റ്റീയറിംഗ്, എയര്‍ കണ്ടീഷനിംഗ് എന്നിവ പുതിയ ഗൂര്‍ഖയിലുണ്ട്.

പ്രധാനമായും ഗ്രാമപ്രദേശങ്ങളെയാണ് ഫോഴ്സ് ഗൂര്‍ഖ ലക്ഷ്യമിടുന്നത്. മൂന്നാം കരിമ്പുകച്ചട്ടം അനുസരിക്കുന്ന എന്‍ജിനാണ് പുതിയ ഗൂര്‍ഖയിലുള്ളത്. നാലാം കരിമ്പുകച്ചട്ടം പ്രഖ്യാപിച്ചിട്ടുള്ള ചില പ്രധാന ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഈ വണ്ടിയും കൊണ്ട് കയറാനൊക്കില്ല. അടുത്തുതന്നെ ഈ പ്രശ്നത്തിന് ഫോഴ്സ് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

ഫോഴ്സ് മോട്ടോഴ്സ് ഗൂര്‍ഖ വിലകള്‍ (ദില്ലി എക്സ്ഷോറൂം)

ഫോഴ്സ് മോട്ടോഴ്സ് ഗൂര്‍ഖ സോഫ്റ്റ് ടോപ് soft top 4x2 - 6.25 ലക്ഷം
ഫോഴ്സ് മോട്ടോഴ്സ് ഗൂര്‍ഖ സോഫ്റ്റ് ടോപ് 4x4 - 8.35 ലക്ഷം
ഫോഴ്സ് മോട്ടോഴ്സ് ഗൂര്‍ഖ ഹാര്‍ഡ് ടോപ് 4x2 - 8.50 ലക്ഷം

Most Read Articles

Malayalam
English summary
Force Motors, the Indian light commercial vehicle manufacturer has launched the new Gurkha.
Story first published: Monday, February 18, 2013, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X