ലോട്ടസ്, പഗാനി, സ്‌പൈക്കര്‍ ഇന്ത്യയിലേക്ക്

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിച്ചു വരുന്നതിന്റെ അടയാളങ്ങള്‍ നമ്മുടെ നിരത്തുകളില്‍ നോക്കിയാല്‍ തിരിച്ചറിയാന്‍ കഴിയും. ഒരു നാലഞ്ചു വര്‍ഷം മുമ്പുവരെ നമ്മുടെ നിരത്തുകള്‍ക്ക് അന്യമായിരുന്ന വിദേശനിര്‍മിത സ്‌പോര്‍ട്‌സ് കാറുകള്‍ പലതും ഇന്ന് ഒരു സാധാരണ കാഴ്ചയായി വളര്‍ന്നു കൊണ്ടിരിക്കുന്നു. ഫെരാരിയും, കൊയെഗ്നിസെഗും, ബുഗാട്ടിയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ഇക്കൂട്ടത്തിലേക്ക് മൂന്ന് സൂപ്പര്‍കാര്‍ കമ്പനികള്‍ കൂടി വന്നു ചേരുന്നതിനെക്കുറിച്ചാണ് പുതിയ വാര്‍ത്ത. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാവായ പഗാനി ഓട്ടോമൊബിലി, യുകെയില്‍ നിന്നുള്ള ലോട്ടസ്, നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള സ്‌പൈക്കര്‍ എന്നിവയാണവ.

സ്‌പൈക്കര്‍ സി8 എയ്‌ലെറോണ്‍

സ്‌പൈക്കര്‍ സി8 എയ്‌ലെറോണ്‍

മേല്‍പ്പറഞ്ഞ മൂന്നു പേരില്‍ രാജ്യത്തേക്ക് ആദ്യം കടക്കുന്നത് സ്‌പൈക്കറായിരിക്കും. 2013 അവസാനത്തില്‍ തന്നെ ഇന്ത്യയില്‍ വാഹനത്തിന്റെ വില്‍പന നേരിട്ട് ആരംഭിക്കും. രാജ്യത്ത് ഒരു പഹ്കാളിയെ കമ്പനി കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഡീലറെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

സ്‌പൈക്കര്‍ ബി6 വെനെറ്റര്‍

സ്‌പൈക്കര്‍ ബി6 വെനെറ്റര്‍

സ്‌പൈക്കറില്‍ നിന്ന് ആദ്യമെത്തുക സി8 എയ്‌ലെറോണ്‍ സൂപ്പര്‍കാറായിരിക്കും. ഓഡിയില്‍ നിന്നുള്ള 4.2 ലിറ്റര്‍ എന്‍ജിനായിരിക്കും വാഹനം പേറുക. 400 കുതിരകളുടെ കരുത്തും 480 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു. പരമാവധി 300 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഈ കാറിനാവും. പിന്നാലെയെത്തുക സ്‌പൈക്കര്‍ ബി6 വെനെറ്റര്‍ ആയിരിക്കും.

പഗാനി ഹോയാര

പഗാനി ഹോയാര

ഇറ്റലിയുടെ വിഖ്യാതമായ സൂപ്പര്‍കാര്‍ നിര്‍മാതാവാണ് ഇന്ത്യയിലേക്ക് തിരിച്ചിട്ടുള്ള മറ്റൊരു സൂപ്പര്‍കാര്‍ നിര്‍മാതാവ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറുകളില്‍ ഒന്നായ ഹോയാര ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു ഈ വാഹനത്തില്‍. 700 കുതിരകളുടെ കരുത്താണ് ഈ വി12 എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്.

പഗാനി ഹോയാര

പഗാനി ഹോയാര

പഗാനിയുടെ ഇന്ത്യന്‍ വരവ് എന്നായിരിക്കുമെന്നതില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല ഇപ്പോള്‍. 2014 അവസാനത്തില്‍ തന്നെ ഈ വാഹനം വിപണി പിടിക്കുമെന്നാണ് ഊഹിക്കപ്പെടുന്നത്.

ലോട്ടസ്

ലോട്ടസ്

മേല്‍പ്പറഞ്ഞവയോളം വലിപ്പം പറയാനില്ലെങ്കിലും ലോകോത്തര ഡ്രൈവര്‍മാരുടെയെല്ലാം ഇഷ്ടം പിടിച്ചു പറ്റിയിട്ടുള്ള ബ്രാന്‍ഡാണ് ലോട്ടസ്. ഭാരക്കുറവും ചെലവ് കുറവുമുള്ള ലോട്ടസ്സിന്റെ പ്ലാറ്റ്‌ഫോം നിരവധി സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് ഇരിപ്പിടമായിട്ടുണ്ട്. ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള വരവ് ആലോചനയിലുണ്ടെന്ന് കമ്പനി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

Lotus Spyker And Pagani Looking To Enter India

ഈ മൂന്നു ബ്രാന്‍ഡുകളും വില്‍പനയില്‍ ഫെരാരിയുടെയോ ലംബോര്‍ഗിനിയുടെയോ വലിപ്പം അവകാശപ്പെടാനില്ലാത്തവയാണ്. ലോട്ടസ് ഇവയില്‍ കുറച്ച് വിലക്കുറവുള്ള വാഹനവുമാണ്. ഇന്ത്യയില്‍ ലോട്ടസ്സിന് തീര്‍ച്ചയായും തരക്കേടില്ലാത്ത സ്വീകര്യത ഇപ്പോള്‍ ലഭിച്ചേക്കും. ഇവയുടെ ഡീലര്‍ഷിപ്പുകള്‍ എണ്ണത്തില്‍ കുറവായിരിക്കും ഇന്ത്യയില്‍. ഒരെണ്ണത്തില്‍ക്കൂടുതല്‍ പ്രതീക്ഷിക്കാവുന്നതല്ല.

Most Read Articles

Malayalam
English summary
Reports say that Pagani Automobili from Italy, Lotus from the UK and Spyker from Netherlands are looking to enter India.
Story first published: Wednesday, October 30, 2013, 16:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X