മഹീന്ദ്ര ഓഫ് റോഡിംഗ് പരിശീലനത്തിന് പോകാം

ഓഫ് റോഡിംഗ് താല്‍പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നത് മഹീന്ദ്രയുടെ ഒരു പോളിസിയാണ്. രാജ്യത്തെമ്പാടും ഓഫ് റോഡിഗ് പരിപാടികള്‍ നടത്തിയും മറ്റും മഹീന്ദ്ര ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഇളംതലമുറകളെ വാര്‍ത്തെടുക്കുന്ന പണിയിലും മഹീന്ദ്ര വ്യാപൃതമാണ്. ഇതിനായി മഹീന്ദ്ര ഓഫ് റോഡിംഗ് അക്കാദമി എന്ന ഒരു സ്ഥാപനം തന്നെ പ്രവര്‍ത്തിക്കുന്നു.

മഹീന്ദ്ര ഓഫ് റോഡ് അക്കാദമിയുടെ ട്രെയില്‍ സര്‍വൈവല്‍ കോഴ്സിനുള്ള ബുക്കിംഗ് തുടങ്ങിയതാണ് പുതിയ വാര്‍ത്ത. തുടക്കക്കാര്‍ക്കുള്ള ഗെറ്റിംഗ് ഡര്‍ട്ടി കോഴ്സിന് ശേഷമുള്ളതാണ് ഇത്. ഓഫ് റോഡിംഗില്‍ വിദഗ്ധരാകണമെന്നുള്ളവര്‍ക്ക് ചേരാവുന്നതാണ്.

Mahindra Thar

നാസിക്കില്‍ നിന്ന് 40 കിലോമീറ്റര്‍ ഉള്ളിലുള്ള ഇഗത്‍പുരി കുന്നിന്‍ നിരകളിലാണ് ഈ പരിശീലനം നടക്കുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പരിശീലന കാലയളവില്‍ ഒരു മഹീന്ദ്ര താര്‍ കമ്പനി നല്‍കും.

പത്ത് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിശീലനമാണ് നല്‍കുക. ഇത് രണ്ട് ദിവസങ്ങളിലായിട്ടാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. 15,000 രൂപയാണ് ഒരാള്‍ക്കുള്ള രജിസ്ട്രേഷന്‍ ഫീസ്. ഇതില്‍ ഭക്ഷണം താമസം എന്നിവ ഉള്‍പ്പെടുന്നു.

മാര്‍ച്ച് 30 - 31 തിയ്യതികളിലും ഏപ്രില്‍ 13 - 14, 20-21 തിയ്യതികളിലുമായിട്ടാണ് പരിശീലനം നടക്കുന്നത്. സൗകര്യപ്രദമായ ദിവസങ്ങള്‍ പങ്കെടുക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

ദാ ദിവിടെ ക്ലിക്കിയാല്‍ ദവിടെത്താം

Most Read Articles

Malayalam
English summary
Mahindra has opened Registrations for its Trail Survivor Course at the Mahindra Adventure Off-Road Training Academy.
Story first published: Tuesday, March 19, 2013, 18:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X