പുതിയ ഫിയറ്റ് ലിനിയ ലോഞ്ച് ചെയ്തു

ഫിയറ്റ് ലിനിയ സെഡാന്റെ 2014 പതിപ്പ് വിപണിയില്‍ ലോഞ്ച് ചെയ്തു. ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട ലിനിയയുടെ മുഖംമിനുക്കിയ പതിപ്പ് മുംബൈയില്‍ വെച്ചാണ് ലോഞ്ച് ചെയ്തത്. 6.99 ലക്ഷമാണ് പുതിയ ലിനിയയുടെ തുടക്കവില.

ലിനിയയ്ക്ക് ലഭിച്ചിരിക്കുന്നത് ഗൗരവപ്പെട്ട ഒരു മുഖംമിനുക്കല്‍ തന്നെയാണെന്നു പറയണം. ഗ്രില്ലിന് നല്‍കിയ പുതിയ ഡിസൈന്‍ ലിനിയയുടെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു. ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ഗുണനിലവാരത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്.

പുതിയ ഫിയറ്റ് ലിനിയ

ഗ്രില്ല് മുന്‍ പതിപ്പിനെക്കാള്‍ ചെറുതാണെന്നു കാണാം. ഇത് എല്ലാവരെയും സന്തോഷിപ്പിക്കണമെന്നില്ല. എയര്‍ഡാം, ബംപര്‍, ഫോഗ് ലാമ്പ് ഹൗസിംഗ് എന്നിവയുടെ ഡിസൈനിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്.

പുതിയ ഫിയറ്റ് ലിനിയ

ഹെഡ്‌ലാമ്പിന്റെ ഡിസൈന്‍ മാറിയിട്ടില്ലെന്നു കാണാം. ഔട്‌സൈഡ് മിററില്‍ ഇന്‍ഡിക്കേറ്റര്‍ ചേര്‍ത്തിട്ടുള്ളത് പുതിയതാണ്.അലോയ് വീല്‍ പുതുതായി ഡിസൈന്‍ ചെയ്തിരിക്കുന്നു.

പുതിയ ഫിയറ്റ് ലിനിയ

പിന്‍വശത്ത് ബംപറിന് കീഴെയായി ഒരു ക്രോമിയം പട്ട പാഞ്ഞിരിക്കുന്നത് കാണാം. നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനം ഇപ്പോള്‍ ബൂട്ട് ലിഡിലാണ്.

പുതിയ ഫിയറ്റ് ലിനിയ

ബീജിന്റെയും ബ്ലാക്കിന്റെയും നിറപദ്ധതി 2014 ലിനിയയുടെ ഇന്റീരിയര്‍ മനോഹരമാക്കുന്നു. മികച്ച ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചിരിക്കുന്നു.

പുതിയ ഫിയറ്റ് ലിനിയ

സെന്റര്‍ കണ്‍സോളിന്റെ ഡിസൈനില്‍ വരുത്തിയിരിക്കുന്ന ഡിസൈന്‍ മാറ്റം മുന്‍കാബിനില്‍ കൂടുതല്‍ ഒതുക്കം ഫീല്‍ ചെയ്യിക്കുന്നു. എസി വെന്റുകള്‍ക്കു മുകളിലുള്ള ക്രോമിയം ഫിനിഷ് ആകര്‍ഷകമാണ്.

പുതിയ ഫിയറ്റ് ലിനിയ

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ക്രോമിയത്തിന്റെ സാന്നിധ്യമുണ്ട്. സ്റ്റീയറിംഗില്‍ നിയന്ത്രണങ്ങള്‍ നേരത്തെയുള്ളവ തന്നെ.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

1.4 ലിറ്റര്‍ ട്-ജെറ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ - 112 കുതിരശക്തി

1.3 ലിറ്റര്‍ മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ - 92 കുതിരശക്തി

1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ - ടര്‍ബോയില്ലാത്ത ഈ എന്‍ജിന്‍ ബേസ് മോഡലായ ആക്ടിവില്‍ മാത്രമേ ലഭിക്കൂ.

പുതിയ ഫിയറ്റ് ലിനിയ

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനുകള്‍ക്കൊപ്പം ചേര്‍ക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ നല്‍കുന്ന മൈലേജ് ലിറ്ററിന് 15.7 കിലോമീറ്ററാണ്. ഡീസല്‍ എന്‍ജിന്‍ പകരുക ലിറ്ററിന് 20.4 കിലോമീറ്റര്‍.

വേരിയന്റുകള്‍

വേരിയന്റുകള്‍

മൂന്ന് വേരിയന്റുകളാണ് ലിനിയയ്ക്കുള്ളത്. ആക്ടിവ്, ഡൈനമിക്, ഇമോഷന്‍ എന്നിവയാണവ. കീലെസ് എന്‍ട്രി, ഇലക്ട്രിക് റിയര്‍വ്യൂ മിററുകള്‍, മിററുകളില്‍ ഇന്‍ഡിക്കേറ്റര്‍, പവര്‍ വിന്‍ഡോകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, റിമോട്ട് ലോക്കിംഗ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ക്രോമിയം പൂശിയ എക്‌സോസ്റ്റ് ടിപ്പ് എന്നിവ എല്ലാ വേരിയന്റുകളിലുമുള്ള സവിശേഷതകളാണ്.

പുതിയ ഫിയറ്റ് ലിനിയ

ബേസ് വേരിയന്റായ ആക്ടിവില്‍ എബിഎസ്, ഇബിഡി സുരക്ഷാ സന്നാഹങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

പുതിയ ഫിയറ്റ് ലിനിയ

മധ്യ വേരിയന്റായ ഡൈനമിക്കില്‍ സ്റ്റാന്‍ഡേഡ് സവിശേഷതകള്‍ക്കു പുറമെ രണ്ട് എയര്‍ബാഗുകള്‍ ലഭിക്കുന്നു. 15 ഇഞ്ച് അലോയ് വീലുകള്‍ ഈ വേരിയന്റിലുണ്ട്. അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, തുകല്‍ പൊതിഞ്ഞ സ്റ്റീയരിംഗ് വീല്‍, തുകല്‍ പൊതിഞ്ഞ ഗിയര്‍ നോബ്, പിന്നില്‍ ഏസി വെന്റുകള്‍ തുടങ്ങിയ സന്നാഹങ്ങളും ഈ പതിപ്പിലുണ്ട്.

പുതിയ ഫിയറ്റ് ലിനിയ

ഏറ്റവുമുയര്‍ന്ന വേരിയന്റായ ഇമോഷനില്‍ തുകല്‍ അപ്‌ഹോള്‍സ്റ്ററി ലഭ്യമാണ്. ക്രൂയിസ് കൺട്രോള്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും ഈ പതിപ്പിലുണ്ട്.

വില

വില

ഫിയറ്റ് ലിനിയ ആക്ടിവ് - 6.99 ലക്ഷം

ഫിയറ്റ് ലിനിയ ടി ജെറ്റ് ആക്ടിവ് - 7.44 ലക്ഷം

ഫിയറ്റ് ലിനിയ ടിജെറ്റ് ഡൈനമിക് - 8.53 ലക്ഷം

ഫിയറ്റ് ലിനിയ ടി ജെറ്റ് ഇമോഷൻ - 9.01 ലക്ഷം

ഫിയറ്റ് ലിനിയ മൾടിജെറ്റ് ആക്ടിവ് - 8.15 ലക്ഷം

ഫിയറ്റ് ലിനിയ മൾടിജെറ്റ് ഡൈനമിക് - 9.27 ലക്ഷം

Most Read Articles

Malayalam
English summary
Previewed for the first time at the Auto Expo in February, Fiat launched the facelifted 2014 Linea on March 4 in Mumbai for a starting price of INR 6.99 lakhs.
Story first published: Wednesday, March 5, 2014, 13:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X