പുതിയ ഫിയറ്റ് പൂന്തോ ഓണത്തിനെത്തും

By Santheep

ഫിയറ്റ് പൂന്തോയുടെ പുതുക്കിയ പതിപ്പ് ഓഗസ്റ്റിലോ സെപ്തംബര്‍ ആദ്യവാരത്തിലോ എത്തിച്ചേരുമെന്ന് റിപ്പോര്‍ട്ട്. ഗൗരവപ്പെട്ട ചില സൗന്ദര്യപരമായ മാറ്റങ്ങളോടെയായിരിക്കും പുതിയ പൂന്തോ എത്തുക. എന്‍ജിനടക്കമുള്ള സാങ്കേതികസാമഗ്രികളില്‍ കാര്യപ്പെട്ട മാറ്റമൊന്നും ഉണ്ടാകാനിടയില്ല.

കൂടുതല്‍ വിശദാംശങ്ങളും ചിത്രങ്ങളും താഴെ.

പുതിയ ഫിയറ്റ് പൂന്തോ ഓണത്തിനെത്തും

ചിത്രങ്ങളിലൂടെ നീങ്ങുക.

പുതിയ ഫിയറ്റ് പൂന്തോ ഓണത്തിനെത്തും

പുന്തോയുടെ ഗ്രില്‍, ഹെഡ്‌ലാമ്പുകള്‍, ബംപര്‍ എന്നിവയുടെ ഡിസൈന്‍ സാരമായ തോതില്‍ മാറ്റത്തിനു വിധേയമാകും. ഇന്റീരിയറിലും മാറ്റങ്ങളുണ്ടാകും. ടെയ്ല്‍ ലാമ്പുകളുടെ ശില്‍പത്തിലും മാറ്റമുണ്ടായിട്ടുണ്ട്. ഫിയറ്റ് ലിനിയയുടെ പുതിയ ഇന്റീരിയര്‍ മാതിരിയിരിക്കും പൂന്തോയുടേതും എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

പുതിയ ഫിയറ്റ് പൂന്തോ ഓണത്തിനെത്തും

രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനുമാണ് ഫിയറ്റ് പൂന്തോയിലുണ്ടാവുക. 1.2 ലിറ്ററും 1.4 ലിറ്ററും ശേഷിയുള്ളവയാണ് ഈ എന്‍ജിനുകള്‍. 1.3 ലിറ്റര്‍ ശേഷിയുള്ളതാണ് ഡീസല്‍ എന്‍ജിന്‍.

പുതിയ ഫിയറ്റ് പൂന്തോ ഓണത്തിനെത്തും

ഫിയറ്റ് ഇപ്പോഴും പൂര്‍ണമനസ്സോടെ ഇന്ത്യയില്‍ പ്രവേശിച്ചിട്ടില്ല എന്നുവേണം പറയാം. ലിനിയ, പൂന്തോ എന്നിങ്ങനെ രണ്ടു വാഹനങ്ങള്‍ മാത്രമേ വിപണിയിലുള്ളൂ.

ഇന്നത്തെ വീഡിയോ
നിഷ്‌കളങ്കതയുടെ ചിറകരിയുന്ന അമിതവേഗം

മറ്റുള്ളവരുടെ ആഹ്ലാദങ്ങളിലേക്ക് തന്റെ കാറും പായിച്ച് ഇടിച്ചുകേറി ചെല്ലുന്നവന്‍ ലോകത്തിലെ ഏറ്റവും നാശംപിടിച്ച ജീവികളിലൊരാളാകുന്നു. ആ പാച്ചില്‍ കുട്ടികള്‍ക്കിടയിലേക്കാണെങ്കില്‍ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പാപി അവനാകുന്നു. ഇക്കാരണങ്ങളാണ് വേഗത എപ്പോഴും ഒരു കൊടിയ പാപമായി മാറുന്നത്. അത് നിഷ്‌കളങ്കതയുടെ ചിറകരിയുന്നു.

<iframe width="600" height="450" src="//www.youtube.com/embed/MD8BkIgp9Fo?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
The Italian based manufacturer will be launching a new and refreshed version of its Punto hatchback in August this year.
Story first published: Saturday, June 28, 2014, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X