ബിപോസ്‌റ്റോ: അബാര്‍ത്തുകളുടെ അബാര്‍ത്ത്

By Santheep

അബാര്‍ത്ത് 695 ബിപോസ്‌റ്റോയെ അബാര്‍ത്ത് വിശേഷിപ്പിക്കുന്നത് 'അബാര്‍ത്ത് ഓഫ് അബാര്‍ത്ത്' എന്നാണ്. പേരിനെ തികച്ചും ന്യായീകരിക്കുന്ന വിധത്തിലാണ് ഡിസൈനിലും കരുത്തിലും അബാര്‍ത്തിന്റെ പ്രകടനം. വാഹനം ജനീവ മോട്ടോര്‍ ഷോയില്‍ അവതരിച്ചുകഴിഞ്ഞു.

ഫിയറ്റ് 500 അബാര്‍ത്ത് മോഡലിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ചതാണ് ഈ മോഡല്‍. തികച്ചും സ്‌പോര്‍ടിയായ ശരീരഭാഷയുണ്ട് ബിപോസ്‌റ്റോ മോഡലിന്. വന്‍ കരുത്തുള്ള എന്‍ജിനിന്റെ പിന്‍ബലവും ഹാച്ച്ബാക്കിന് സ്വന്തം.

1.4 ലിറ്റര്‍ ശേഷിയുള്ള അബാര്‍ത്ത് 695 ബിപോസ്‌റ്റോ എന്‍ജിന്‍ 190 കുതിരകളെയാണ് അഴിച്ചുവിടുന്നത്. മണിക്കൂറില്‍ 143 മൈല്‍ വേഗതയില്‍ പായാന്‍ ഈ അറുന്ന എന്‍ജിന്‍ കരുത്ത് അബാര്‍ത്ത് 695 ബിപോസ്‌റ്റോയെ സഹായിക്കുന്നു.

5.2 സെക്കന്‍ഡ് നേരം കൊണ്ട് 62 മൈല്‍ വേഗത പിടിക്കാന്‍ ബിപോസ്‌റ്റോയ്ക്ക് സാധിക്കും. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ചതാണ് ബിപോസ്‌റ്റോയുടെ വലിയ ഭാഗം ഘടകഭാഗങ്ങളും. വാഹനത്തിന് ഭാരക്കുറവ് പ്രദാനം ചെയ്യാന്‍ സാധിക്കുന്നു കാര്‍ബണ്‍ ഫൈബര്‍ നിര്‍മിതിക്ക്.

Abarth 695 Biposto

ടൈറ്റാനിയത്തില്‍ നിര്‍മിച്ചവയാണ് കാറിന്റെ എക്‌സോസ്റ്റ് പൈപ്പുകള്‍. ഇതും വാഹനത്തിന്റെ ഭാരക്കുറവിലേക്ക് സംഭാവന നല്‍കുന്നു. പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റൈലന്‍ സ്‌പോയ്‌ലര്‍ ബിപോസ്‌റ്റോയുടെ സ്‌പോര്‍ടി സ്‌റ്റൈലിംഗിന് ആക്കം കൂട്ടുന്നു.

സ്‌പോര്‍ട്‌സ് കാര്‍ ശൈലിയിലുള്ള രണ്ട് സീറ്റുകള്‍ ബിപോസ്‌റ്റോയില്‍ കാണാം.

Most Read Articles

Malayalam
കൂടുതല്‍... #abarth #അബാര്‍ത്ത്
English summary
Abarth has unveiled their 'Abarth of Abarth's' car. They have christened this car Abarth 695 Biposto.
Story first published: Saturday, March 8, 2014, 18:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X