'ബികിന്‍ മുള്‍സേന്‍': ബെന്‍ലെ ബോയ്‌സിന് ഒരു പ്രണാമം

1920കളില്‍ ബ്രിട്ടനിലെ സമ്പന്നരും റേസിംഗ് തല്‍പരരുമായ കുറച്ച് യുവാക്കള്‍ ചേര്‍ന്ന് 'ബെന്‍ലെ ബോയ്‌സ്' എന്നൊരു കൂട്ടായ്മയുണ്ടാക്കി. ബൈന്‍ലെ കാറുകളുപയോഗിച്ചുള്ള റേസിംഗ് സംഘടിപ്പിക്കുകയായിരുന്നു ഇവരുടെ പ്രധാന പരിപാടി. ഈ സംഘം ബെന്‍ലെ എന്ന ബ്രാന്‍ഡിനെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ബെന്‍ലെ ബോയ്‌സിലൊരാളായ സര്‍ ഹെന്റി ടിം ബിര്‍കിന്‍ അക്കാലത്തെ റേസിംഗ് സര്‍ക്യൂട്ടുകളിലെ ഒരു പ്രധാന താരമായിരുന്നു. ഇദ്ദേഹത്തിന്റെ ഓര്‍മ പുതുക്കുകയാണ് ബെന്‍ലെ തങ്ങളുടെ പുതിയ ബിര്‍കിന്‍ മുള്‍സേന്‍ എന്ന പ്രത്യേക എഡിഷനിലൂടെ. ഡിട്രോയ്റ്റ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ട ഈ വാഹനത്തെക്കുറിച്ച് കൂടുതലറിയാം താഴെ.

22 എണ്ണം മാത്രം

22 എണ്ണം മാത്രം

ഈ ലിമിറ്റഡ് എഡിഷന്‍ 22 എണ്ണം മാത്രമാണ് വിപണിയിലെത്തുക. മൂന്ന് നിറങ്ങളില്‍ വാഹനം ലഭിക്കും. ഗോസ്റ്റ് വൈറ്റ്, ഫൗണ്ടന്‍ ബ്ലൂ, ഡാര്‍ക് സഫയര്‍ എന്നിങ്ങനെ.

വീൽ

വീൽ

വാഹനത്തിന്റെ 22 ഇഞ്ച് വീല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ആദ്യകാല മുള്‍സേന്‍ കണ്‍സെപ്റ്റ് കാറുകളുടേതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ്.

കൈപ്പണി

കൈപ്പണി

ഉള്ളിലെ പണികള്‍ വലിയൊരളവ് കൈപ്പണിയാണ്. ഹെഡ്‌റെസ്റ്റുകളില്‍ 'ഫ്‌ലൈയിംഗ് ബി' ലോഗോ തുന്നിച്ചേര്‍ത്തിട്ടുണ്ട്.

മുള്ളിനര്‍ ഡ്രൈവിംഗ് സ്‌പെസിഫിക്കേഷൻ
 

മുള്ളിനര്‍ ഡ്രൈവിംഗ് സ്‌പെസിഫിക്കേഷൻ

ബെന്‍ലെയുടെ പെര്‍ഫോമന്‍സ് നിര്‍മാണ സാങ്കേതികതയായ മുള്ളിനര്‍ ഡ്രൈവിംഗ് സ്‌പെസിഫിക്കേഷനിലാണ് ഈ എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. കടുപ്പമേറിയ സസ്‌പെന്‍ഷന്‍ അടക്കം നിരവധി സവിശേഷതകള്‍ ഈ വാഹനത്തിനുണ്ട്.

6.75 ലിറ്റര്‍ എന്‍ജിനാണ് മുള്‍സേന്‍ ബിര്‍കിന്‍ മുള്‍സേനിനുള്ളത്. ടര്‍ബോതചാര്‍ജര്‍ ഘടിപ്പിച്ച ഈ എന്‍ജിന്‍ 505 കുതിരകളുടെ കരുത്ത് പകരുന്നു. മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 5.1 സെക്കന്‍ഡാണ് ഈ എന്‍ജിനെടുക്കുക.

Most Read Articles
 
കൂടുതല്‍... #bentley #ബെന്‍ലെ
English summary
Bentley Motors unveiled its limited edition model the Birkin Mulsanne, exclusively for its European customers.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X