ഡാറ്റ്‌സന്‍ ഗോ ഹാച്ച്‌ബാക്ക്‌ ലോഞ്ച്‌ ചെയ്‌തു

By Santheep

ഡാറ്റ്‌സന്‍ ഗോ ഹാച്ച്‌ബക്ക്‌ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. ന്യൂ ദില്ലില്‍ വെച്ച്‌ നടന്ന ചടങ്ങിലാണ്‌ രാജ്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചെറുകാറിന്റെ ലോഞ്ച്‌ നടന്നത്‌. ചെറുകാറുകള്‍ നിര്‍മിച്ച്‌ വിപണിയിലെത്തിക്കുന്നതിനായി നിസ്സാന്‍ സൃഷ്ടിച്ചെടുത്ത ബ്രാന്‍ഡാണ്‌ ഡാറ്റ്‌സന്‍.

3,785 മില്ലിമീറ്റര്‍ നീളവും 1,635 മില്ലിമീറ്റര്‍ വീതിയുമാണ്‌ ഗോ ഹാച്ച്‌ബാക്കിനുള്ളത്‌. 2,450 മില്ലിമീറ്റര്‍ വീല്‍ബേസിലാണ്‌ ഗോയുട നിലപാട്‌.

ഗോയുടെ 1198 സിസി ശേഷിയുള്ള 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 5,000 ആര്‍പിഎമ്മില്‍ പരമാവധി 67 കുതിരകളുടെ കരുത്ത്‌ ഉല്‍പാദിപ്പിക്കുന്നു. 4,000 ആര്‍പിഎമ്മില്‍ 10 കെജിഎം വീര്യം ചക്രങ്ങളിലെത്തിക്കാന്‍ ഈ എന്‍ജിന്‌ സാധിക്കും.


മൂന്ന്‌ വേരിയന്റുകളാണ്‌ ഡാറ്റ്‌സന്‍ ഗോ ഹാച്ച്‌ബാക്കിനുള്ളത്‌. ദില്ലി ക്‌സ്‌ഷോറൂം നിരക്ക്‌ പ്രകാരമുള്ള വിലകള്‍ താഴെ നല്‍കുന്നു.
  • ഡി - 3,12.270
  • എ - 3,46,482
  • ടി - 3,69,999

എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന്‌ 20.63 കിലോമീറ്റര്‍ മൈലേജ്‌ പകരാന്‍ ഈ എന്‍ജിന്‌ ശേഷിയുണ്ട്‌.

ഗോ ഹാച്ച്ബാക്കിന്റെ ഏറ്റവും വിലക്കുറവുള്ള ഘടകഭാഗങ്ങളില്‍ സ്റ്റീയറിംഗ് വീല്‍ കവര്‍, എക്‌സോസ്റ്റ് ടിപ്, ക്രോമിയം പൂശിയ ജോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയവ പെടുന്നു. ഇവയുടെ വില 500നും ആയിരത്തിനും ഇടയിലാണ്.
ഡാറ്റ്സൻ ഗോ ആക്സസറി വിലവിവരം പുറത്ത്

ഗോ ഹാച്ച്ബാക്കിലെ മ്യൂസിക് സിസ്റ്റത്തിത് 7,900 രൂപ വിലവരും. റിവേഴ്‌സ് കാമറ ആവശ്യമാണെങ്കില്‍ 7900 രൂപ നല്‍കി വാങ്ങാന്‍ കഴിഞ്ഞേക്കും. ഫോഗ് ലൈറ്റുകള്‍ക്ക് 4650 രൂപയും പാര്‍സല്‍ ട്രേ സെറ്റിന് 2500 രൂപയും വിലവരും.

പാര്‍ക്കിംഗ് സെന്‍സറുകള്‍ക്ക് 2900 രൂപയാണ് വില. റിമോട്ട് ലോക്കിംഗിനും ഇതേ വില നല്‍കണം.

തുകല്‍ സീറ്റ് കവറുകള്‍ക്ക് 4800 രൂപ വിലവരും. ഫാബ്രിക് സീറ്റ് കവറുകള്‍ക്ക് 2990 രൂപയാണ് വില. കുഷ്യനുകള്‍ക്ക് 1,100 രൂപ വിലയുണ്ട്.

datsun go

ഡാറ്റ്സൻ ഗോ ഹാച്ച്ബാക്ക്

3,785 മില്ലിമീറ്റര്‍ നീളമുള്ള ഈ വാഹനം രാജ്യത്തെ കോംപാക്ട് കാര്‍ നിയമങ്ങള്‍ അനുസരിക്കുന്നുണ്ട്. ഇക്കാരണത്താല്‍ 4 മീറ്ററില്‍ താഴെ നീളം വരുന്ന വാഹനങ്ങള്‍ക്കുള്ള നികുതിയിളവ് ഗോ ഹാച്ച്ബാക്കിന് ലഭിക്കും.

ഇന്ത്യയില്‍ വെച്ചാണ് നിര്‍മാണം നടക്കുന്നത് എന്നതിനാല്‍ മാരുതി ആള്‍ട്ടോ അടക്കമുള്ള വാഹനങ്ങളോട് മികച്ച വിലനിലവാരത്തില്‍ മത്സരിച്ചു നില്‍ക്കാന്‍ ഗോ ഹാച്ച്ബാക്കിന് സാധിക്കേണ്ടതാണ്. ഏറ്റവും കൂടിയ വില 4 ലക്ഷത്തിൻറെ പരിസരത്തായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

സെഗ്മെന്റിലെ മികച്ച കാബിന്‍ സൗകര്യം ഗോ ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 265 ലിറ്ററാണ് ബൂട്ട് സ്‌പേസ്. നിസ്സാൻറെ വി-പ്ലാറ്റ്ഫോമിലാണ് ഡാറ്റ്സൻ ഗോ ഹാച്ച്ബാക്ക് നിലകൊള്ളുക. ഇതേ പ്ലാറ്റ്ഫോം നിലവിൽ മൈക്രയിലുപയോഗിക്കുന്നുണ്ട്. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഗോ ഹാച്ച്ബാക്കില്‍ ഘടിപ്പിക്കുന്നത്. ഇതേ എന്‍ജിനാണ് നിലവില്‍ മൈക്ര ഹാച്ച്ബാക്കിലുപയോഗിക്കുന്നത്. മൈക്രയില്‍ ഈ എന്‍ജിന്‍ 67 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന നിലയിലാണുള്ളത്. ചക്രവീര്യം 106 എന്‍എം.

3 ലക്ഷം രൂപയുടെ പരിസരത്തിലായിരിക്കും ഗോ ഹാച്ച്ബാക്കിന്റെ വിലനിലവാരം. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചാണ് വാഹനം വരുന്നത്. ഡാഷ്‌ബോഡില്‍ ഘടിപ്പിച്ച ഗിയര്‍ഷിഫ്റ്റ് ലിവര്‍ ഇന്ത്യന്‍ വിപണിയില്‍ അധികം കാണാത്തതാണ്. ഇതൊരല്‍പം പഴയ ശൈലിയാണെങ്കില്‍ മുന്‍ കാബിനിലെ സ്‌പേസ് വര്‍ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. മുന്‍ സീറ്റില്‍ മൂന്നുപേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ കഴിയും ഇപ്പോള്‍.

തുടക്കത്തിൽ നിസ്സാൻ ഷോറൂമുകൾ വഴി ഡാറ്റ്സൻ കാറുകൾ വിറ്റഴിക്കും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഡാറ്റ്സൻ ഷോറൂമുകൾ നിർമിക്കുന്നതിനുള്ള പദ്ധതി തയ്യാറായിട്ടുണ്ട്. വിപണിയിൽ മാന്ദ്യം നിലനിൽക്കെയാണ് ഗോ ഹാച്ച്ബാക്കിൻറെ വിപണിപ്രവേശം നടക്കുന്നത്. കടുത്ത വെല്ലുവിളികളെ നേരിട്ടുവേണം ഡാറ്റ്സന് മുമ്പോട്ടുപോകാൻ. മാരുതി സുസൂക്കി, ഹ്യൂണ്ടായ് എന്നിവരിൽ നിന്നുള്ള കടുത്ത മത്സരത്തിനു പുറമെയാണ് വിപണിയിലെ പ്രതികൂല കാലാവസ്ഥ.

Most Read Articles

Malayalam
English summary
The Datsun Go was launched for India today in New Delhi in three variants.
Story first published: Wednesday, March 19, 2014, 14:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X