ടൊട്ടല്‍ സിഇഒ വിമാനാപകടത്തില്‍ മരിച്ചു

By Santheep

ഫോര്‍മുല വണ്‍ സ്‌പോണ്‍സറായ ഫ്രഞ്ച് എണ്ണക്കമ്പനി, ടോട്ടലിന്റെ സിഇഒ ക്രിസ്റ്റഫെ ഡി മാര്‍ഗരി വിമാനാപകടത്തില്‍ മരണമടഞ്ഞു. മോസ്‌കോയിലെ നുകോവോ വിമാനത്താവളത്തില്‍ സംഭവിച്ച അപകടത്തിലായിരുന്നു മരണം.

റണ്‍വേയില്‍ നിന്ന് മഞ്ഞ് നീക്കം ചെയ്യുന്ന വാഹനത്തില്‍ മാര്‍ഗരിയുടെ ജെറ്റ് വിമാനം ഇടിച്ചു തകരുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് ആരോപണമുണ്ട്. മാര്‍ഗരിയുടെ കൂടെ വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജോലിക്കാരും അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

F1 Sponsor Total CEO Killed In A Plane Crash

യൂറോപ്പിലെ മൂന്നാമത്തെ വലിയ എണ്ണക്കമ്പനിയാണ് ടോട്ടല്‍. റെഡ്ബുള്‍, ലോട്ടസ് എന്നീ ടീമുകളെ ഇവര്‍ 2007 മുതല്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്.

ടോട്ടല്‍ ഗ്രൂപ്പിന്റെ ഉപബ്രാന്‍ഡായ ഇഎല്‍എഫ് ല്യൂബ്രിക്കന്റ്‌സ് നമുക്ക് പരിചിതമാണ്. ഈ ബ്രാന്‍ഡിന്റെ സിന്തറ്റിക് റേസിങ് ഓയില്‍ വിഖ്യാതമാണ്. മോട്ടോര്‍സ്‌പോര്‍ട്‌സില്‍ ഈ രണ്ട് കമ്പനികളും സ്‌പോണ്‍സറിങ് നടത്താറുണ്ട്.

രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്കായി ആത്മാര്‍ത്ഥമായി പരിശ്രമിച്ചയാളാണ് മാര്‍ഗനിയെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോയിസ് ഹോലന്‍ഡ് പറഞ്ഞു.

1974ലാണ് ക്രിസ്റ്റഫെ ഡി മാര്‍ഗരി ടോട്ടല്‍ ഗ്രൂപ്പില്‍ ചേര്‍ന്നത്. ബിഗ് മൊസ്റ്റാഷ് എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. സദ്ദാം ഹുസൈന്റെ ബിസിനസ്സ് പങ്കാളികളിലൊരാളെന്ന് ഇദ്ദേഹം ആരോപിതനായിരുന്നു.

Most Read Articles

Malayalam
English summary
The chief executive of the French oil company Total, Christophe de Margerie (6 August 1951 – 20 October 2014), died in a plane crash at the Vnukovo airport in Moscow.
Story first published: Thursday, October 23, 2014, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X