ലോട്ടസ് 'ഹൈപ്പര്‍ ബൈക്ക്' ലീക്കടിച്ചു

ലോട്ടസ് ബ്രാന്‍ഡില്‍ നിന്ന് പുറത്തുവരാനൊരുങ്ങുന്ന ഒരു മോട്ടോര്‍സൈക്കിളിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെയെല്ലാമുള്ളില്‍ കൗതുകം നിറച്ചു തുടങ്ങിയത് കഴിഞ്ഞ വര്‍ഷത്തിന്റെ മധ്യത്തോടെയാണ. സി-01 എന്ന പേരിലൊരുങ്ങുന്ന ഈ ബൈക്കിന് ലോട്ടസ് വിളിച്ചത് 'ഹൈപ്പര്‍ ബൈക്ക്' എന്നായിരുന്നു. അന്നുമുതല്‍ നമ്മുടെയെല്ലാം ആകാംക്ഷകള്‍ ഹൈ ആയി പറന്നുതുടങ്ങി.

ഇപ്പോള്‍ പ്രസ്തുത ബൈക്കിന്റെ സ്‌കെച്ചുകള്‍ പുറത്തുവന്നിരിക്കുകയാണ്. മറ്റേതെങ്കിലും ആര്‍ട്ടിസ്റ്റ് വരച്ചതല്ല, ലോട്ടസ്സിന്റെ തന്നെ ഔദ്യോഗിക സ്‌കെച്ചുകളാണിവ. ഇത് ലീക്കായതാണെന്നാണ് വിവരം.

എൻജിൻ

എൻജിൻ

ലോട്ടസ് മോട്ടോര്‍സൈക്കിള്‍ എന്ന പേരില്‍ ഒരു വിഭാഗം തുടങ്ങിയത് വെറും ഒരു വര്‍ഷം മുമ്പാണ്. കെടിഎമ്മില്‍ നിന്ന് വാങ്ങുന്ന ഒരു വി ട്വിന്‍ എന്‍ജിന്‍ ആയിരിക്കും ഈ മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിക്കുക എന്നാണറിയുന്നത്. ഈ എന്‍ജിന്‍ ലോട്ടസ് പ്രത്യേകമായി ട്യൂണ്‍ ചെയ്‌തെടുക്കുകയാണ് ചെയ്യുക.

കെടിഎം എൻജിൻ

കെടിഎം എൻജിൻ

ഏതാണ്ട് 200 കുതിരകളുടെ കരുത്ത് പകരാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. ലോട്ടസ് 49 റേസ്‌കാറിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഹൈപ്പര്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്.

മോണോകോക്ക് ഫ്രെയിം

മോണോകോക്ക് ഫ്രെയിം

കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച മോണോകോക്ക് ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിളിന്റെ നിര്‍മാണം.

ഡാനിയേല്‍ സൈമണ്‍

ഡാനിയേല്‍ സൈമണ്‍

വിഖ്യാത ഡിസൈനറായ ഡാനിയേല്‍ സൈമണ്‍ ആണ് ഈ ബൈക്കിന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ കാണുന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റൊരു ഡിസൈന്‍.

Most Read Articles

Malayalam
English summary
Some of the official Lotus renderings of the upcoming C-01 motorcycle has been leaked.
Story first published: Monday, January 20, 2014, 17:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X