സ്വിഫ്റ്റ് 'വോള്‍ട്ട്' കിറ്റിന് 2.15 ലക്ഷം വില

By Santheep

2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസൂക്കി പ്രദര്‍ശിപ്പിച്ച സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ കസ്റ്റമൈസ്ഡ് പതിപ്പിനെക്കുറിച്ച് നമ്മള്‍ നേരത്തെ സംസാരിച്ചിരുന്നു. 'വോള്‍ട്ട്' എന്ന പേരിലാണ് സ്വിഫ്റ്റിന്റെ ഈ പുതിയ രൂപം അവതരിച്ചത്. നേരത്തെ വന്നിരുന്ന വാര്‍ത്തകള്‍ ഈ മോഡിഫിക്കേഷന് വിപണിയുദ്ദേശ്യങ്ങള്‍ ഒന്നുമില്ലെന്നായിരുന്നു. എന്നാല്‍, മാരുതി ഈ മോഡിഫിക്കേഷന്‍ കിറ്റ് വില്‍പനയ്ക്ക് എത്തിക്കുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.

ഓട്ടോ എക്‌സ്‌പോയില്‍ ലഭിച്ച വമ്പിച്ച വരവേല്‍പ്പാണ് ഈ കസ്റ്റം കിറ്റ് വിപണിയിലെത്തിക്കാന്‍ മാരുതിയെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. കിറ്റിന്റെ വിലയും മറ്റ് വിശദാംശങ്ങളും താഴെ.

മാരുതി സ്വിഫ്റ്റ് വോൾട്ടിൻറെ വില

മാരുതിയുടെ എക്‌സ്‌പോ പവലിയനില്‍ അവതരിപ്പിച്ച കസ്റ്റമൈസ് ചെയ്ത സ്വിഫ്റ്റ് ഹാച്ച്ബാക്ക് കാര്‍, വോള്‍ട്ട്, ദില്ലിയിലെ ഒരു ഡീലര്‍ഷിപ്പില്‍ വില്‍പനയ്‌ക്കെത്തിയിട്ടുണ്ട്. സ്വിഫ്റ്റിന്റെ വിഡിഐ പതിപ്പിലാണ് കിറ്റ് ഘടിപ്പിച്ചിരിക്കുന്നത്.

വില

വില

സ്വിഫ്റ്റ് ഹാച്ച്ബാക്കിന്‍ഖെ വിഡിഐ പതിപ്പിന് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 5.99 ലക്ഷം രൂപ വിലവരും. ഈ നിരക്കിനോടൊപ്പം കിറ്റിന്റെ വിലയും കൂടി ചേര്‍ത്താണ് വോള്‍ട്ടിന് വിലയിട്ടിരിക്കുന്നത്.

വില

വില

മാരുതി സുസൂക്കി സ്വിഫ്റ്റ് വോള്‍ട്ടിന്റെ കസ്റ്റമൈസേഷന്‍ കിറ്റിന് മാത്രം വില 2.15 ലക്ഷം രൂപ വരും. മൊത്തം വില 8.14 ലക്ഷം.

മാരുതി സ്വിഫ്റ്റ് വോൾട്ടിൻറെ വില

സ്വിഫ്റ്റിന്റെ വോള്‍ട്ട് കിറ്റില്‍ ഹെഡ്‌ലാമ്പുകള്‍ക്ക് പുതിയ ക്ലസ്റ്റര്‍ നല്‍കിയിരിക്കുന്നു. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഹെഡ്‌ലാമ്പിന് താഴെയായി നല്‍കിയിട്ടുണ്ട്.

മാരുതി സ്വിഫ്റ്റ് വോൾട്ടിൻറെ വില

വോള്‍ട്ടിന്റെ ബോഡിയില്‍ മനോഹരമായ മാറ്റ് ബ്ലാക്ക് ഡികാലുകള്‍ നിറച്ചിരിക്കുന്നതായി കാണാം. പിന്നില്‍ ഒരു കിടിലന്‍ സ്‌പോയ്‌ലറും ഘടിപ്പിച്ചിട്ടുണ്ട്. റൂഫിന് സ്‌പോര്‍ട് സൗന്ദര്യം നല്‍കുന്ന വിധത്തില്‍ ചുവപ്പുനിറം നല്‍കിയിരിക്കുന്നു. ഇതേ നിറം കറുപ്പിച്ച ഗ്രില്ലിന് ചുറ്റും കാണാവുന്നതാണ്.

Most Read Articles

Malayalam
English summary
Maruti showcased customized versions of all its cars at the Auto Expo. The first of these cars, the Maruti Swift Volt edition, has gone on sale at a dealership in New Delhi.
Story first published: Monday, February 17, 2014, 16:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X