തുരുമ്പു ബാധ: മസ്ദ കാറുകള്‍ തിരിച്ചുവിളിക്കുന്നു

By Santheep

ജാപ്പനീസ് കാര്‍ നിര്‍മാതാവ് മസ്ദ ഒരു ലക്ഷത്തിലധികം വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. വാഹനങ്ങളുടെ ചില ഘടകഭാഗങ്ങള്‍ എളുപ്പത്തില്‍ തുരുമ്പു പിടിക്കുന്നതായി വ്യാപകമായി പരാതിയുയര്‍ന്നതാണ് തിരിച്ചുവിളിക്കു കാരണണായത്.

മസ്ദ ട്രിബ്യൂട്ട് എസ്‌യുവിയാണ് തുരുമ്പു പിടിക്കുന്നതു മൂലം തിരിച്ചുവിളിക്കപ്പെട്ടത്. 2001നും 2004നും ഇടയില്‍ നിര്‍മിച്ച ട്രിബ്യൂട്ടുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്.

Mazda Order Recall For Rust Issue

വാഹനത്തിന്റെ ഫ്രയിമിനാണ് തുരുമ്പ് പിടിക്കുന്നതെന്നതിനാല്‍ പ്രശ്‌നം ഇത്തിരി ഗൗരവപ്പെട്ടതാണ്. ഈ പ്രശ്‌നം മൂലം മെയിന്‍ ഫ്രെയിമില്‍ നിന്ന് വീല്‍ ആം വേറിട്ടുപോരാനുള്ള സാധ്യതയുണ്ടെന്ന് മസ്ദ തിരിച്ചറിയുന്നു.

ലോകത്ത് 20 രാഷ്ട്രങ്ങളില്‍ ട്രിബ്യൂട്ട് വിറ്റഴിക്കുന്നുണ്ട്. മഞ്ഞുവീഴ്ചയുള്ള രാഷ്ട്രങ്ങളാണ് ഇവയിലധികവും. മഞ്ഞുമൂടിയ റോഡുകള്‍ വൃത്തിയാക്കുവാന്‍ ഉപ്പ് ധാരാളമായി ഉപയോഗിക്കുന്നുണ്ട് ഇവിടങ്ങളില്‍. ഇതാണ് തുരുമ്പുബാധയ്ക്ക് കാരണമായത്.

വാഹന ഉടമകളെ കത്തുവഴി കാര്യമറിയിക്കാനാണ് മസ്ദ ഉദ്ദേശിക്കുന്നത്. റിപ്പയര്‍ ജോലികള്‍ സൗജന്യമായി ചെയ്തുനല്‍കാന്‍ മസ്ദ തീരുമാനിച്ചിട്ടുണ്ട്.

ഈയിടെ ഫോഡിന്റെ എസ്‌കേപ്പ് എസ്‌യുവിക്കും സമാനമായ പ്രശ്‌നം നേരിട്ടിരുന്നു. നാലു ലക്ഷത്തിനടുത്ത് വാഹനങ്ങളാണ് ഫോഡ് തിരിച്ചുവിളിച്ചത്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Most Read Articles

Malayalam
English summary
The Japanese car manufacturer Mazda like many other manufacturer has ordered for a recall of their cars.
Story first published: Saturday, April 19, 2014, 16:45 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X