ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്കു വരുന്നു

അമേരിക്കന്‍ ഇലക്ട്രിക് കാര്‍നിര്‍മാതാവ് ടെസ്‌ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ സാമ്പത്തികവളര്‍ച്ചയെ വിലയിരുത്തിയാണ് ടെസ്‌ല ഇത്തരമൊരു ആലോചനയ്ക്ക് തുടക്കമിട്ടതെന്നാണ് അറിയുന്നത്.

വളരുന്ന വിപണികളെ ലാക്കാക്കി ബിസിനസ്സ് വ്യാപിപ്പിക്കാനുള്ള പരിപാടിക്ക് ടെസ്‌ല നേരത്തെ തന്നെ രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള പഠനങ്ങള്‍ നടന്നുവരികയാണ്.

Tesla Motors Contemplate Entering Indian Market

ടെസ്‌ല മോഡല്‍ 3, മോഡൽ എക്സ് എന്നീ രഹസ്യപ്പേരുകളിൽ ഇന്ത്യൻ വിപണിക്കായുള്ള മോഡലുകൾ നിർമിച്ചുവരികയാണ് കമ്പനി എന്നാണറിയുന്നത്. ടെസ്‌ലയുടെ ഏറ്റവും വിലക്കുറവുള്ള മോഡലായിരിക്കും ഈ ആഡംബര സെഡാൻ. ഇന്ത്യയിലെ വളരുന്ന മധ്യവര്‍ഗത്തെ ലക്ഷ്യമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

20 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയില്‍ ടെസ്‌ല മോഡല്‍ 3 ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിഞ്ഞേക്കും.

ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തിക്കുക ടെസ്‌ല-യെ സംബന്ധിച്ച് എളുപ്പമായ കാര്യമല്ല. ഇറക്കുമതി ചെയ്യുമ്പോള്‍ ഇരട്ടിയിലധികം വരുന്ന നികുതി മത്സരക്ഷമമായ നിലപാടെടുക്കാന്‍ ടെസ്‌ല -യ്ക്ക് പ്രയാസമുണ്ടാക്കും.

Most Read Articles

Malayalam
കൂടുതല്‍... #tesla
English summary
Tesla Motors Contemplate Entering Indian Market
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X