അറേബ്യക്കായി ജനിച്ച ലഗോണ്ട തരാഫ് ആഫ്രിക്കയിലേക്കും

By Santheep

അറേബ്യന്‍ നാടുകളില്‍ മാത്രം വില്‍ക്കാനായി ആസ്റ്റണ്‍ മാര്‍ടിന്‍ നിര്‍മിച്ച അത്യാഡംബര സെഡാനാണ് ലഗോണ്ട. വളരെക്കുറച്ച് പതിപ്പുകള്‍ മാത്രമാണ് നിര്‍മിച്ചിരുന്നത്. വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ ആവശ്യക്കാര്‍ ധാരാളം മുമ്പോട്ടുവന്നു. ഇറക്കാനുദ്ദേശിക്കുന്ന പതിപ്പുകള്‍ മതിയാവില്ലെന്ന് ആസ്റ്റണ്‍ മാര്‍ടിന് ബോധ്യം വന്നു.

വുള്‍കാന്‍: ആസ്റ്റണിന്റെ 'അഗ്നിദേവന്‍'

അംബാനിപുത്രന്റെ വിവാദ ആസ്റ്റണ്‍ മാര്‍ടിന്‍

പുതിയ വാര്‍ത്തകള്‍ പറയുന്നത് ലഗോണ്ട സെഡാന്‍ ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും വില്‍ക്കാന്‍ ആസ്റ്റണ്‍ മാര്‍ടിന്‍ തീരുമാനിച്ചതായാണ്. ഇതിനായി 200 പതിപ്പുകള്‍ കൂടി അധികമായി നിര്‍മിക്കും കമ്പനി. കാറിനെക്കുറിച്ച് കൂടുതലറിയാം താഴെ താളുകളില്‍.

അറേബ്യക്കായി ജനിച്ച ലഗോണ്ട തരാഫ് ആഫ്രിക്കയിലേക്കും

താളുകളിലൂടെ നീങ്ങുക.

അറേബ്യക്കായി ജനിച്ച ലഗോണ്ട തരാഫ് ആഫ്രിക്കയിലേക്കും

ആഫ്രിക്കയിലും ഇംഗ്ലണ്ടിലുമുള്ള 200 പേര്‍ക്കു മാത്രം സ്വന്തമാക്കാം ഈ വാഹനത്തെ. കമ്പനിയുടെ വിഎച്ച് ശില്‍പശൈലിയിലാണ് ഈ സെഡാന്‍ നിര്‍മിച്ചിരിക്കുന്നത്. ഇത്തരം എക്‌സ്‌ക്ലൂസിവ് മോഡലുകള്‍ നിര്‍മിക്കാനായി ആസ്റ്റണ്‍ മാര്‍ടിന്‍ തയ്യാറാക്കിയ പ്രത്യേക പ്ലാന്റില്‍ നിന്നാണ് ലഗോണ്ടയും വരുന്നത്. നേരത്തെ വണ്‍ 77 സൂപ്പര്‍കാര്‍ മോഡല്‍ നിര്‍മിക്കാനാണ് ഈ പ്ലാന്റ് ഉപയോഗിച്ചിരുന്നത്.

അറേബ്യക്കായി ജനിച്ച ലഗോണ്ട തരാഫ് ആഫ്രിക്കയിലേക്കും

1947ല്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ പുറത്തിറക്കിയ ആദ്യത്തെ ലഗോണ്ട സെഡാന്റെ ഡിസൈന്‍ തീം പുതിയ ലഗോണ്ടയുടെ ശില്‍പഭാഷയ്ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്നുണ്ട്. ആസ്റ്റണ്‍ മാര്‍ട്ടിന്റെ പരമ്പരാഗത ശില്‍പശൈലിക്ക് ഒരു അത്യാധുനിക വ്യാഖ്യാനം ചമച്ചിരിക്കുകയാണ് ലഗോണ്ട സെഡാനിലൂടെ എന്നു വേണമെങ്കില്‍ പറയാം.

അറേബ്യക്കായി ജനിച്ച ലഗോണ്ട തരാഫ് ആഫ്രിക്കയിലേക്കും

പുതിയ ലഗോണ്ടയുടെ ഗ്രില്‍ ഡിസൈന്‍ കുറെക്കൂടി മെലിഞ്ഞതായി തോന്നാം. ഇത് ഹെഡ്‌ലാമ്പിനോടു ചേരുന്ന ഭാഗത്തെ പ്രത്യേ ഡിസൈന്‍ രീതി കൊണ്ട് സംഭവിച്ചതാണ്. ഷഡ്ഭുജാകൃതിയിലാണ് ഗ്രില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ആസ്റ്റണിന്റെ പരമ്പരാഗത ശൈലിയില്‍ത്തന്നെ നെടുകെയും കുറുകെയുമുള്ള ആരങ്ങളാണ് ഗ്രില്ലിനുള്ളത്.

അറേബ്യക്കായി ജനിച്ച ലഗോണ്ട തരാഫ് ആഫ്രിക്കയിലേക്കും

മരെക് റെയ്ഷ്മാനാണ് ഈ വാഹനത്തിന്റെ ഡിസൈനര്‍. മധ്യേഷ്യയില്‍ മാത്രം വില്‍ക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ് ലഗോണ്ട. വാങ്ങാന്‍ സാധ്യതയുള്ളവരെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ നേരിട്ട് ക്ഷണിക്കും. വളരെ കുറച്ച് മോഡലുകള്‍ മാത്രമേ വിപണിയിലുണ്ടായിരിക്കൂ.

അറേബ്യക്കായി ജനിച്ച ലഗോണ്ട തരാഫ് ആഫ്രിക്കയിലേക്കും

നീണ്ട ബോണറ്റുമായി പുറത്തിറങ്ങിയ ലഗോണ്ട സെഡാന്‍ 70കളിലും 80കളിലും നിരത്തുകളിലെ ക്ലാസിക് സാന്നിധ്യമായിരുന്നു. 5.3 ലിറ്റര്‍ ശേഷിയുള്ള വി8 എന്‍ജിനാണ് പഴയ ലഗോണ്ടയിലുണ്ടായിരുന്നത്.

Most Read Articles

Malayalam
English summary
Aston Martin Lagonda Taraf 200 More For Europe, South Africa.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X