ആദ്യ ഇന്ത്യന്‍ നിര്‍മിത സ്പോർട്സ്കാര്‍: അറിഞ്ഞിരിക്കേണ്ട ചിലത്

By Santheep

ദിലീപ് ഛബ്രിയുടെ ഒരു വലിയ സ്വപ്‌നം യാഥാര്‍ഥ്യമാവുകയാണ്. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ സ്പോർട്സ് കാറായ അവാന്തി വിപണിയിലേക്ക് ഏപ്രില്‍ മാസം തന്നെ എത്തിച്ചേരുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ വാഹനത്തിന്റെ ഡിസൈനിങ്, എന്‍ജിനീയറിങ് തുടങ്ങിയ എല്ലാ കാര്യങ്ങളും ഇന്ത്യയില്‍ തന്നെയാണ് നിര്‍വഹിച്ചത്.

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപെട്ട അവാന്തിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.

ആദ്യ ഇന്ത്യന്‍ നിര്‍മിത സൂപ്പര്‍കാര്‍: അറിഞ്ഞിരിക്കേണ്ട ചിലത്

താളുകളിലൂടെ നീങ്ങുക.

01. എക്സ്റ്റീരിയര്‍

01. എക്സ്റ്റീരിയര്‍

മികച്ച നിലവാരമുള്ള എക്സ്റ്റീരിയര്‍ നിറങ്ങളാണ് അവാന്തിയില്‍ പൂശുക. ദിലീപ് ഛബ്രിയയുടെ ഡിസൈനിങ് ഹൗസില്‍ നിന്നാണ് വരുന്നത് എന്നതിനാല്‍ തന്നെ വിശാലമായ മോഡിഫിക്കേഷന്‍ സൗകര്യങ്ങള്‍ ഈ വാഹനത്തിന് നല്‍കും. 20 ഇഞ്ച അലോയ് വീലാണ് കാറില്‍ ചേര്‍ത്തിരിക്കുന്നത്.

02. സുരക്ഷ

02. സുരക്ഷ

സുരക്ഷയുടെയും പ്രകടനശേഷിയുടെയും മികവുറ്റ ഒരു സംയോജനമായിരിക്കും ഈ കാറെന്ന് ഡിസി പറയുന്നു. ഇറ്റാലിയന്‍ റബ്ബറില്‍ നിര്‍മിച്ച ടയറുകള്‍, എബിഎസ് തുടങ്ങി സുരക്ഷിതത്വം ഉറപ്പാക്കുന്ന നിരവധി സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

03. ഭാരക്കുറവ്

03. ഭാരക്കുറവ്

ഭാരം കുറയ്ക്കുന്നതിന് ഉതകുന്ന ദ്രവ്യങ്ങളാണ് നിര്‍മാണത്തിനുപയോഗിച്ചിട്ടുള്ളത്. ഡിസിയില്‍ നിന്നായതിനാല്‍ ഇന്റീരിയര്‍ ഗുണനിലവാരം മികച്ചതായിരിക്കും എന്നുറപ്പിക്കാം. ഇന്ത്യന്‍ മനസ്സുകള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ ധാരാളം സ്ഥലസൗകര്യം നല്‍കും വാഹനത്തിനകത്ത്.

04. റിനോ എന്‍ജിന്‍

04. റിനോ എന്‍ജിന്‍

റിനോയില്‍ നിന്ന് സോഴ്‌സ് ചെയ്യുന്ന എന്‍ജിനാണ് അവാന്തിയില്‍ ഉപയോഗിക്കുക. 2.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണിത്. നേരത്തെ ഇക്കോബൂസ്റ്റ് എന്‍ജിന്‍ വാങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചെലവ് ചുരുക്കലിന്റെ ഭാഗമായി റിനോയിലേക്ക് മാറുകയായിരുന്നു. ഭാവിയില്‍ ഫോര്‍മുല വണ്‍ എന്‍ജിന്‍ നിര്‍മാതാക്കളായ ഹോണ്ടയില്‍ നിന്നുള്ള ഒരെന്‍ജിന്‍ പ്രതീക്ഷിക്കാവുന്നതാണ്.

05. എന്‍ജിന്‍ കരുത്ത്

05. എന്‍ജിന്‍ കരുത്ത്

2.0 ലിറ്ററിന്റെ റിനോ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 5500 ആര്‍പിഎമ്മില്‍ 250 കുതിരശക്തിയാണ്. 2750-5000 ആര്‍പിഎമ്മില്‍ 340 എന്‍എം ചക്രവീര്യം. എന്‍ജിനോടൊപ്പം 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. ടര്‍ബോ ചേര്‍ത്താണ് ഇത്രയും പ്രകടനശേഷി കൈവരിച്ചിരിക്കുന്നത്.

06. വേഗത

06. വേഗത

ഡിസി അവാന്തി ഒരു റിയര്‍ വീല്‍ ഡ്രൈവ് കാറാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ എന്‍ജിന്‍ 6 സെക്കന്‍ഡാണ് എടുക്കുക.

07. ഹെഡ്‌ലാമ്പുകള്‍

07. ഹെഡ്‌ലാമ്പുകള്‍

ബൈ ഹാലോജന്‍, പ്രൊജക്ടര്‍ ലാമ്പുകള്‍ മികച്ച വെളിച്ചം പകരുന്നതാണെന്ന് ഡിസി പറയുന്നു. മറ്റ് സൂപ്പര്‍കാറുകളെപ്പോലെ വളരെ താഴ്ന്ന ഗ്രൗണ്ട് ക്ലിയറന്‍സിലായിരിക്കില്ല അവാന്തി വരുന്നത്. രാജ്യത്തെ റോഡുകളുടെ സ്ഥിതി കണക്കിലെടുത്ത് വാഹനത്തിന് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കും ഡിസി.

08. പരമാവധി വേഗത

08. പരമാവധി വേഗത

ഡിസി അവാന്തി സൂപ്പര്‍കാറിന് പരമാവധി പിടിക്കാവുന്ന വേഗത 200 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയില്‍ ഇതില്‍ക്കൂടുതല്‍ വേഗതയില്‍ പായാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ഇലക്ട്രികമായി നിയന്ത്രിച്ചിരിക്കുകയാണ് അവാന്തിയുടെ വേഗത്തെ.

09. ശരീരം

09. ശരീരം

ഫാസ്റ്റ്ബാക്ക് ശൈലിയിലാണ് അവാന്തിയുടെ റൂഫ് പണിതിരിക്കുന്നത്. 1580 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം.

10. അവാന്തിയുടെ വില

10. അവാന്തിയുടെ വില

അവാന്തി എന്ന പേര് വരുന്നത് വിഖ്യാതമായ 'ദി അഡ്വഞ്ചേഴ്‌സ് ഓഫ് ടിന്‍ടിന്‍' കോമിക്‌സില്‍ നിന്നാണ്. ഈ കോമിക്‌സില്‍ ചിത്രീകരിച്ച സ്റ്റുഡ്‌ബേക്കര്‍ അവാന്തിയില്‍ നിന്നാണ് തന്റെ കാറിന്റെ പേര് ഡിസി കണ്ടെത്തുന്നത്. ഇന്ത്യയില്‍ 35 ലക്ഷത്തിന്റെ പരിസരങ്ങളിലായിരിക്കും വാഹനത്തിന് വില.

Most Read Articles

Malayalam
English summary
DC Avanti To Most Likely Be Launched By Mid April In India.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X