ഇന്ത്യയുടെ ആദ്യ സ്പോർട്സ് കാർ വിപണിയിൽ

By Santheep

ഇന്ത്യയുടെ ആദ്യത്തെ തനത് സ്പോർട്സ് കാർ വിപണിയിലെത്തി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലീപ് ഛബ്രിയ ഡിസൈനാണ് ഈ കാർ നിർമിച്ചിരിക്കുന്നത്. ഡിസി അവാന്തി എന്നാണ് കാറിനു പേര്.

രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായ ഒരു സ്പോർട്സ് കാർ നിർമിക്കുവാനാണ് ദിലീപ് ഛബ്രിയ ശ്രമിച്ചിരിക്കുന്നത്. വാഹനത്തിന്റെ വിലയും മറ്റു വിവരങ്ങളും താഴെ കാണാം.

ഇന്ത്യയുടെ ആദ്യ സ്പോർട്സ് കാർ വിപണിയിൽ

മുംബൈ ഷോറൂം നിരക്ക് പ്രകാരം 35.93 ലക്ഷം രൂപ വിലയിലാണ് ഡിസി അവാന്തി വിപണി പിടിക്കുന്നത്.

ഇന്ത്യയുടെ ആദ്യ സ്പോർട്സ് കാർ വിപണിയിൽ

ഇന്ത്യൻ വിപണിയിൽ ഈ കാറിന് എതിരാളികളൊന്നും തന്നെയില്ല. നിസ്സാൻ 370സെഡ് ആയിരുന്നു ഇന്ത്യയിൽ ലഭ്യമായിരുന്ന ഏറ്റവും വിലക്കുറവുള്ള സ്പോർട്സ് കാർ. ഈയടുത്ത കാലത്താണ് വാഹനം വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടത്.

ഇന്ത്യയുടെ ആദ്യ സ്പോർട്സ് കാർ വിപണിയിൽ

ഏതാണ്ട് 200 പോരാണ് ഈ സ്പോർട്സ് കാർ വികസിപ്പിച്ചെടുക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളായത്.

ഇന്ത്യയുടെ ആദ്യ സ്പോർട്സ് കാർ വിപണിയിൽ

വളരെ കുറഞ്ഞ മുതൽമുടക്കിലാണ് ഡിസി അവാന്തി വികസിപ്പിച്ചെടുത്തതെന്ന് ദിലീപ് ഛബ്രിയ പറയുന്നു. വെറും 150 കോടി രൂപയാണ് ആകെ മുതൽമുടക്ക്. ഇഖ്കാരണത്താൽ തന്നെ അവാന്തി സ്പോർട്സ് കാർ കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കാനും ഡിസിക്ക് സാധിക്കുന്നു.

ഇന്ത്യയുടെ ആദ്യ സ്പോർട്സ് കാർ വിപണിയിൽ

ഇതിനകം തന്നെ മുന്നൂറോളം കാറുകൾ വിറ്റഴിക്കപ്പെട്ടതായി ഡിസി പറയുന്നു. ഇത് ഇന്ത്യയിലെ മാത്രം കണക്കാണ്. വിദേശത്തേക്ക് ഇത്രതന്നെ കാറുകൾ കയറ്റി അയച്ചിട്ടുമുണ്ട്.

ഇന്ത്യയുടെ ആദ്യ സ്പോർട്സ് കാർ വിപണിയിൽ

ദിലീപ് ഛബ്രിയയുടെ ഡിസൈനിങ് ഹൗസില്‍ നിന്നാണ് വരുന്നത് എന്നതിനാല്‍ തന്നെ വിശാലമായ മോഡിഫിക്കേഷന്‍ സൗകര്യങ്ങള്‍ ഈ വാഹനത്തിനുണ്ട്. 20 ഇഞ്ച് അലോയ് വീലാണ് കാറില്‍ ചേര്‍ത്തിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ സ്പോർട്സ് കാർ വിപണിയിൽ

സുരക്ഷയുടെയും പ്രകടനശേഷിയുടെയും മികവുറ്റ ഒരു സംയോജനമാണ് ഈ കാറിലുള്ളതെന്ന് ഡിസി പറയുന്നു. ഇറ്റാലിയന്‍ റബ്ബറില്‍ നിര്‍മിച്ച ടയറുകള്‍, എബിഎസ് തുടങ്ങി സുരക്ഷിതത്വം ഉറപ്പാക്കുന്ന നിരവധി സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

ഇന്ത്യയുടെ ആദ്യ സ്പോർട്സ് കാർ വിപണിയിൽ

ഭാരം കുറയ്ക്കുന്നതിന് ഉതകുന്ന ദ്രവ്യങ്ങളാണ് നിര്‍മാണത്തിനുപയോഗിച്ചിട്ടുള്ളത്. ഡിസിയില്‍ നിന്നായതിനാല്‍ ഇന്റീരിയര്‍ ഗുണനിലവാരം മികച്ചതാണെന്ന് എന്നുറപ്പിക്കുക. ഇന്ത്യന്‍ മനസ്സുകള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ ധാരാളം സ്ഥലസൗകര്യം വാഹനത്തിനകത്തുണ്ട്.

ഇന്ത്യയുടെ ആദ്യ സ്പോർട്സ് കാർ വിപണിയിൽ

റിനോയില്‍ നിന്ന് സോഴ്‌സ് ചെയ്യുന്ന എന്‍ജിനാണ് അവാന്തിയില്‍ ഉപയോഗിക്കുക. 2.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണിത്. നേരത്തെ ഇക്കോബൂസ്റ്റ് എന്‍ജിന്‍ വാങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചെലവ് ചുരുക്കലിന്റെ ഭാഗമായി റിനോയിലേക്ക് മാറുകയായിരുന്നു. ഭാവിയില്‍ ഫോര്‍മുല വണ്‍ എന്‍ജിന്‍ നിര്‍മാതാക്കളായ ഹോണ്ടയില്‍ നിന്നുള്ള ഒരെന്‍ജിന്‍ പ്രതീക്ഷിക്കാവുന്നതാണ്.

Most Read Articles

Malayalam
കൂടുതല്‍... #dc design #new launches
English summary
DC Design brings homemade sportscar Avanti.
Story first published: Friday, September 25, 2015, 10:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X