മാരുതി സ്വിഫ്റ്റിന് ദിലീപ് കൊടുത്ത പണി കണ്ടോ?

By Santheep

വാഹനനിര്‍മാണത്തില്‍ നൂറ്റാണ്ടിലധികം നീണ്ട ചരിത്രമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളെപ്പോലെയല്ല ഇന്ത്യ. ധാരാളം കാര്‍ ഡിസൈനര്‍മാരെയൊന്നും നമ്മുടെ നാട്ടില്‍ കാണാന്‍ കഴിയില്ല. വളരെ ചുരുക്കം പേര്‍ മാത്രമാണ് ഈ മേഖലയില്‍ ഇന്നുള്ളത്. രാജ്യത്തെ പുതിയ സാമ്പത്തിക സാഹചര്യങ്ങള്‍ നിരവധി പുതിയ പ്രതിഭകള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

ഇന്ത്യന്‍ കാര്‍ ഡിസൈന്‍ എന്നാല്‍ ഇപ്പോഴും ദിലീപ് ഛബ്രിയ എന്നാണര്‍ഥം. ഇദ്ദേഹം മുംബൈയില്‍ നടത്തുന്ന ഡിസി ഡിസൈന്‍ എന്ന സ്ഥാപനം ലോകവിഖ്യതമാണ്. ഡിസി നിര്‍മിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സൂപ്പര്‍കാര്‍ അവാന്തി നിരത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്ന സന്ദര്‍ഭമാണിത്.

മാരുതി സുസൂക്കി സ്വിഫ്റ്റിനെ അറിയാം

വിവിധ കാര്‍നിര്‍മാതാക്കളുടെ കാര്‍മോഡലുകള്‍ക്ക് തനതു ശൈലിയില്‍ ഭാഷ്യം നിര്‍മിക്കുന്നത് ഡിസി ഡിസൈനിന്റെ ഒരു സ്ഥിരം ഏര്‍പാടാണ്. കടുത്ത ആരാധകരെയും കടുത്ത വിമര്‍ശകരെയും സൃഷ്ടിക്കുന്നത് ഡിസിയുടെ ഡിസൈനുകളുടെ ഒരു പ്രത്യേകതയാണ്. വ്യക്തിപരമായി ഈ ലേഖകന് ഡിസിയുടെ സ്വിഫ്റ്റ് മോഡിഫിക്കേഷന്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും എല്ലാ വായനക്കാരുടെയും അഭിപ്രായം അതായിരിക്കില്ല എന്ന കാര്യത്തില്‍ ഉറപ്പുണ്ട്. നിഷ്പക്ഷതയ്ക്ക് ഡിസി ഇടം കൊടുക്കുന്നില്ല എന്നതുതന്നെ പ്രസ്തുത ഡിസൈനുകളുടെ മൗലികതയ്ക്ക് തെളിവായെടുക്കാം.

മാരുതി സ്വിഫ്റ്റിന് ദിലീപ് കൊടുത്ത പണി കണ്ടോ?

താളുകളിലൂടെ നീങ്ങുക.

മുന്‍വശം

മുന്‍വശം

മാരുതി സ്വിഫ്റ്റിന്റെ റേഡിയേറ്റര്‍ ഗ്രില്ലിനും എയര്‍ ഇന്‍ടേക്കിനും ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത് കാണുക. കറുപ്പ് മെഷ് ഗ്രില്ലാണ് ചേര്‍ത്തിട്ടുള്ളത്. ബംപര്‍ ഡിസൈനുകളിലും മാറ്റം വന്നിരിക്കുന്നത് ശ്രദ്ധിക്കുക. റേഡിയേറ്റര്‍ ഗ്രില്ലിനു തേഴെയായി നീലനിറത്തിലുള്ള ഒരു ലൈന്‍ നീങ്ങിയിരിക്കുന്നത് ശ്രദ്ധിക്കുക.

എല്‍ഇഡി

എല്‍ഇഡി

ഹെഡ്‌ലാമ്പിനു താഴെയായി എല്‍ഇഡി ലൈറ്റുകള്‍ നല്‍കിയിരിക്കുന്നു. ഫോഗ് ലാമ്പും എള്‍ഇഡി ലൈറ്റുകളും ഹെഡ്‌ലാമ്പും ഒറ്റ ക്ലസ്റ്ററിലാണ് ഘടിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ സൗന്ദര്യത്തെ ഒരിത്തിരി അലമ്പാക്കിയിട്ടുണ്ടെന്ന് പറയാതെ വയ്യ.

പിന്‍വശം

പിന്‍വശം

റിയര്‍ ബംപറിന്റെ ഡിസൈനില്‍ വരുത്തിയിട്ടുള്ള പ്രധാന മാറ്റം വലിപ്പമേറിയ എയര്‍ഡാം ചേര്‍ത്തതാണ്. റിയര്‍ എന്‍ജിനുള്ള സ്‌പോര്‍ട്‌സ് കാറുകളില്‍ കാണാറുള്ള ഡിസൈന്‍ ശൈലിയാണിത്. നാലനിറത്തിലുള്ള ഡിസൈന്‍ വേലകള്‍ വാഹനത്തിന്റെ സ്‌പോര്‍ടി സൗന്ദര്യം വര്‍ധിപ്പിക്കുന്നുണ്ട്.

ഇന്റീരിയര്‍

ഇന്റീരിയര്‍

ഇന്റീരിയര്‍ പണികളില്‍ എപ്പോഴത്തെയും പോലെ ദിലീപ് ഛബ്രിയ തകര്‍പ്പന്‍ പണിയാണ് ചെയ്തിട്ടുള്ളത്. ചുവപ്പ്, വെള്ള കറുപ്പ് നിറങ്ങളുടെ മനോഹരമായ ചേരുവ ഇവിടെ കാണാം.

ഇന്റീരിയര്‍

ഇന്റീരിയര്‍

പക്ഷേ, എല്ലാ നിറങ്ങളും വല്ലാതങ്ങ് ചേര്‍ന്ന കുറച്ച് ഓവറാക്കിയോ എന്നാണ് സന്ദേഹം. തുകല്‍ അപ്‌ഹോള്‍സ്റ്ററിയാണ് ഉള്ളില്‍ ചേര്‍ത്തിട്ടുള്ളത്.

Most Read Articles

Malayalam
English summary
DC Design Modified Maruti Suzuki Swift Sedan.
Story first published: Friday, February 6, 2015, 17:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X